x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​ന​ല്‍വേ​ലി സ​ര്‍വീ​സി​നു പ​ക​രം പു​ന​ലൂ​ര്‍ സ​ര്‍വീ​സ്

വെബ് ഡെസ്ക്
Published: August 13, 2026 03:53 AM IST | Updated: August 13, 2026 03:53 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ഡി​പ്പോ​യി​ല്‍നി​ന്നു​ള്ള തി​രു​ന​ല്‍വേ​ലി ഇ​ന്‍റ​ര്‍സ്റ്റേ​റ്റ് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി വ​ര്‍ക്ക് ഷോ​പ്പി​ല്‍ ക​യ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നു പു​ന​ലൂ​ര്‍വ​രെ ബ​സ് സ​ര്‍വീ​സ് ആ​രം​ഭി​ച്ചു. ഇ​ത് ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നു പു​ന​ലൂ​ര്‍വ​രെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് സ​ഹാ​യ​ക​മാ​യി.
ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച സ​ര്‍വീ​സി​നി​ടെ​യാ​ണ് തി​രു​ന​ല്‍വേ​ലി ഇ​ന്‍റ​ര്‍സ്റ്റേ​റ്റ് ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സ് കേ​ടാ​യ​ത്. ഈ ​ബ​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി പു​ന​ലൂ​ര്‍ ഡി​പ്പോ​യി​ലെ വ​ര്‍ക്ക്ഷോ​പ്പി​ല്‍ ക​യ​റ്റി​യി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ 7.15ന് ​ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നു​ള്ള തി​രു​ന​ല്‍വേ​ലി ബ​സ് പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തു​ത​ന്നെ​യാ​ണ് പു​ന​ലൂ​ര്‍ ബ​സും പു​റ​പ്പെ​ടു​ന്ന​ത്. ഇ​ത് അ​ടൂ​ര്‍, പ​ത്ത​നാ​പു​രം, പു​ന​ലൂ​ര്‍വ​രെ​യു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടും. ഈ ​ബ​സി​ല്‍ പോ​കു​ന്ന യാ​ത്ര​ക്കാ​ര്‍ക്ക് പു​ന​ലൂ​രി​ല്‍നി​ന്നു മ​റ്റു ബ​സു​ക​ളി​ല്‍ ക​യ​റി തെ​ന്മ​ല, ആ​ര്യ​ങ്കാ​വ്, ചെ​ങ്കോ​ട്ട​വ​ഴി തെ​ങ്കാ​ശി​ക്കെ​ത്താ​നാ​കും.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up