x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ദ​യ​നാ​പു​രം വാ​ഴ​മ​ന ഭാ​ഗ​ത്ത് 40 വീ​ടു​ക​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ൽ

വെബ് ഡെസ്ക്
Published: August 13, 2026 03:47 AM IST | Updated: August 13, 2026 03:47 AM IST

തൊ​ഴൂ​മ​ഠ​ത്തി​ൽ രാ​ജു​വി​ന്‍റെ വീ​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു​ എ​ത്തി​യ​പ്പോ​ൾ.

ഉ​ദ​യ​നാ​പു​രം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ ചി​റ​പ്പാ​ട്, വാ​ഴ​മ​ന മു​ട്ടു​ങ്ക​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൾ​നി​ന്ന് ഇ​നി​യും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. വീ​ടി​നു​ള്ളി​ൽ​നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും മു​റ്റ​ത്ത് മു​ട്ടി​നു താ​ഴെ വെ​ള്ള​മു​ള്ള 40 വീ​ടു​ക​ൾ ഇ​വി​ടെ​യു​ണ്ട്. വ​ല്ല​കം പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന 12 വീ​ട്ടു​കാ​രു​ടെ വീ​ടു​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മിറ്റി ചെ​യ​ർ​മാ​ൻ കെ. ​ദീ​പേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി മ​ന​യ്ക്ക​പ്പ​റ​മ്പി​ൽ, ആ​ജി​ഷാ ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up