എസ് ബി കോളജ്
ചങ്ങനാശേരി: സെന്റ് ബര്‍ക്ക്മാന്‍സ് കോളജില്‍ ബര്‍ക്ക്മാന്‍സ് ദിനാഘോഷം ഇന്നു വൈകുന്നേരം 6.30ന് നടക്കും. കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഫാ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍ ആമുഖപ്രസംഗം നടത്തും.
ബര്‍സാര്‍ ഫാ. തോമസ് കാഞ്ഞിരവേലില്‍, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഡോ. ടോം പുതുപ്പറമ്പില്‍, വൈസ്പ്രിന്‍സിപ്പല്‍ ഡോ. ജാന്സണ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
Tags : Nattuvisesham DistrictNews DeepikaNews