x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ത്തി

വെബ് ഡെസ്ക്
Published: August 13, 2026 03:48 AM IST | Updated: August 13, 2026 03:48 AM IST

ദു​രി​ത​ബാ​ധി​ത​രു​ടെ വീ​ടു​ക​ളിൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​പ്പോ​ൾ.

ത​ല​യോ​ല​പ്പ​റ​മ്പ്: ദു​രി​ശാ​ശ്വാ​സ ക്യാ​മ്പി​ൽ​നി​ന്ന് വീ​ട്ടി​ലെ​ത്തി​യ കു​ടും​ബ​ങ്ങ​ളു​ടെ വീ​ടും പ​രി​സ​ര​വും കു​ടി​വെ​ള്ള സ്രോ​ത​സും അ​ണു​വി​മു​ക്ത​മാ​ക്കാ​നും എ​ലി​പ്പ​നി ഗു​ളി​ക വി​ത​ര​ണം ചെ​യ്യാ​നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ത്തി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ത​ല​യോ​ല​പ്പ​റ​മ്പി​ലെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ദു​രി​ത ബാ​ധി​ത​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​റു ടീ​മാ​യി 12, 13, 14, 15,16 വാ​ർ​ഡു​ക​ളി​ലെ വീ​ടു​ക​ളി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ, ജെ​പി​എ​ച്ച്എ​ൻ,എം​എ​ൽ​എ​സ്പി, ആ​ശാ വ​ർ​ക്ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ടീ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​പ്ര​തി​രോ​ധ മ​രു​ന്നും അ​ണു​നാ​ശി​നി​ക​ളും ന​ൽ​കി​യ​ത്.
സ്ഥ​ല​പ​രി​ച​യ​വും കു​ടും​ബ​ങ്ങ​ളു​മാ​യി അ​ടു​പ്പ​വു​മു​ള്ള ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കൊ​പ്പ​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലെ​ത്തി​യ​ത്. വെ​ള്ളം ഇ​റ​ങ്ങാ​ത്ത നി​ര​വ​ധി വീ​ടു​ക​ൾ പ്ര​ദേ​ശ​ത്തു​ണ്ട്.

പ​രി​സ​ര​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യ​തി​നാ​ൽ സാം​ക്ര​മി​ക രോ​ഗ​ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കേ​ണ്ട​തു​ണ്ട്.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് മ​റ​വ​ൻ​തു​രു​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ത്തെ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര​രാ​യ അ​തു​ല്യ, ര​ഞ്ജി, സീ​ന​മ്മ, ആ​ര്യ, അ​നീ​ഷ, റെ​നി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് ന​യി​ക്കു​ന്ന​ത്.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up