x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 3.5 കോടി തട്ടിയ ആൾ പിടിയിൽ

വെബ്ഡെസ്ക്
Published: August 13, 2026 01:58 AM IST | Updated: August 13, 2026 01:58 AM IST

ജ​​യിം​​സ് കു​​ട്ടി കു​​ര്യാ​​ക്കോ​​സ്

ചി​​ങ്ങ​​വ​​നം: കാ​​ന​​ഡ​​യി​​ൽ ന​​ഴ്സിം​​ഗ്, ഡ്രൈ​​വ​​ർ ജോ​​ലി​​ക​​ൾ വാ​​ഗ്ദാ​​നം ചെ​​യ്ത് കോ​​ടി​​ക​​ൾ ത​​ട്ടി​​യ കേ​​സി​​ൽ പ്ര​​തി​​യെ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

 ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യും​​എ​​റ​​ണാ​​കു​​ളം പ​​ന​​ങ്ങാ​​ട് താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ ജ​​യിം​​സ് കു​​ട്ടി കു​​ര്യാ​​ക്കോ​​സ് (64) യെ​​യാ​​ണ് ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് ഇ​​ന്ത്യ-​​ബം​​ഗ്ലാ​​ദേ​​ശ് അ​​തി​​ർ​​ത്തി​​യി​​ൽ നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

നേ​​ര​​ത്തെ ചി​​ങ്ങ​​വ​​നം പോ​​ലീ​​സി​​ൽ ല​​ഭി​​ച്ച നി​​ര​​വ​​ധി പ​​രാ​​തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ലു​​ക്ക് ഔ​​ട്ട് നോ​​ട്ടീ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു.​​ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്ത് വി​​വി​​ധ ആ​​ളു​​ക​​ളി​​ൽ​​നി​​ന്ന് ഇ​​യാ​​ൾ വ​​ൻ​​തു​​ക കൈ​​പ്പ​​റ്റി. തു​​ട​​ർ​​ന്ന് പ​​ല​​ത​​വ​​ണ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടും ജോ​​ലി​​യോ പ​​ണ​​മോ ന​​ൽ​​കി​​യി​​ല്ല. അ​​ന്പ​​തോ​​ളം പേ​​രു​​ടെ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.

ചി​​ങ്ങ​​വ​​നം പോ​​ലീ​​സി​​ൽ മാ​​ത്രം 15 പ​​രാ​​തി​​ക​​ൾ നി​​ല​​വി​​ലു​​ണ്ട്. എ​​ട​​ത്വ, ക​​രു​​നാ​​ഗ​​പ്പ​​ള്ളി, പ​​ത്ത​​നം​​തി​​ട്ട, കൂ​​ത്താ​​ട്ടു​​കു​​ളം, പേ​​രാ​​മം​​ഗ​​ലം, മ​​ര​​ങ്ങാ​​ട്ടു​​പ​​ള്ളി, വൈ​​ക്കം, ഫോ​​ർ​​ട്ട് കൊ​​ച്ചി, അ​​ങ്ക​​മാ​​ലി, ച​​ങ്ങ​​നാ​​ശേ​​രി, എ​​ല​​ത്തൂ​​ർ, തൊ​​ടു​​പു​​ഴ, പ​​ള്ളി​​ക്ക​​ത്തോ​​ട് സ്റ്റേ​​ഷ​​നു​​ക​​ളി​​ലും കേ​​സു​​ക​​ളു​​ണ്ട്.

Tags : Arrested Promising Job Canada JamesKuttyKuriakose Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up