x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ള​യാ​റി​ൽ ട്രെ​യി​ൻ ത​ട്ടി കാ​ട്ടാ​ന​യും കു​ട്ടി​യും ച​രി​ഞ്ഞു; റെ​യി​ൽ ഗ​താ​ഗ​തം നി​ല​ച്ചു

വെബ് ഡെസ്‌ക്
Published: August 13, 2026 03:43 AM IST | Updated: August 13, 2026 03:43 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ട്രെ​യി​ൻ ത​ട്ടി കാ​ട്ടാ​ന​യും കു​ട്ടി​യും ച​രി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം റെ​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചാ​വ​ടി​പ്പാ​റ പു​തു​പ്പ​തി​യി​ൽ ആ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ്യാ​ഴാ​ഴ്‌​ച പു​ല​ർ​ച്ചെ 12.30 ഓ​ടെ​യാ​ണ് സം​ഭ​വം.

മം​ഗ​ളു​രു-​ചെ​ന്നൈ സൂ​പ്പ​ർ​ഫാ​സ്റ്റ് ത​ട്ടി​യാ​ണ് കാ​ട്ടാ​ന​യും കു​ട്ടി​യും ച​രി​ഞ്ഞ​ത്. കേ​ര​ള-​ത​മി​ഴ്‌​നാ​ട് അ​തി​ർ​ത്തി​യി​ൽ ത​മി​ഴ്‌​നാ​ട് ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ട്രെ​യി​നി​ന്‍റെ എ​ൻ​ജി​ന​ടി​യി​ലാ​ണ് ര​ണ്ട് ആ​ന​ക​ളും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

വാ​ള​യാ​ർ പോ​ലീ​സും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Tags : Walayar Railway Wildelephant Accident Southernrailway

Recent News

Corehub Up