x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാർലമെന്‍റ് കടന്ന് കേരളം

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 13, 2026 01:15 AM IST | Updated: August 13, 2026 01:15 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക ​രേ​ഖ​ക​ളി​ൽ കേ​ര​ളം എ​ന്നാ​ക്കു​ന്ന​തി​നു​ള്ള ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രുസ​ഭ​ക​ളും പാ​സാ​ക്കി. ബി​ല്ലി​ൽ രാ​ഷ്‌​ട്ര​പ​തി ഒ​പ്പി​ട്ട് വി​ജ്ഞാ​പ​നം ഇ​റ​ക്കു​ന്ന​തോ​ടെ നി​യ​മ​മാ​കും.

ചൊ​വ്വാ​ഴ്ച ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​യെ​ങ്കി​ലും പ്ര​തി​പ​ക്ഷ​ബ​ഹ​ള​ത്തി​ൽ ച​ർ​ച്ച ഉ​ണ്ടാ​യി​ല്ല. എ​ന്നാ​ൽ രാ​ജ്യ​സ​ഭ​യി​ൽ ച​ർ​ച്ച​യ്ക്കു​ശേ​ഷം ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് ബി​ൽ പാ​സാ​യ​ത്. മു​ണ്ടു​ടു​ത്താ​ണ് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ എം​പി​മാ​ർ ഇ​ന്ന​ലെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ജെ​ബി മേ​ത്ത​ർ സെ​റ്റ് സാ​രി ഉ​ടു​ത്തും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. മ​ല​യാ​ളി എം​പി​മാ​ർ എ​ല്ലാം മ​ല​യാ​ള​ത്തി​ലാ​ണ് രാ​ജ്യ​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ച​ത്. ച​ർ​ച്ചാ​വേ​ള​യി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​എ​ത്താ​തി​രു​ന്ന​ത് എം​പി​മാ​ർ ചോ​ദ്യം ചെ​യ്തു.

Tags : Parliament Keralam Beyond President Sign Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up