പ്രതീകാത്മക ചിത്രം
കടുത്തുരുത്തി: കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനം ഇന്നു മുതല്‍ 16 വരെ കടുത്തുരുത്തിയില്‍ നടക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈകൂന്നേരം ആറിന് സ്വാഗതസംഘം ചെയര്മാന് പി.വി. സുനില്‍ പതാക ഉയര്‍ത്തും. 14ന് വൈകൂന്നേരം 3.30ന് ബ്ലോക്ക് ജംഗ്ഷനിലെ ബൈപാസ് റോഡില്‍ നിന്നു ബഹുജനറാലി ആരംഭിക്കും. തുടർന്ന് ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിക്കും. 7.30ന് വയലാര്‍ ഗാനസന്ധ്യ.
15ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്യും. ആറിന് നടക്കുന്ന കാര്‍ഷിക സെമിനാര്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. 16ന് പ്രതിനിധി സമ്മേളനത്തിന്റെ തുടര്‍ച്ചയും തുടര്‍ന്ന് പൊതു ചര്‍ച്ചയും നടക്കും.
Tags : Nattuvisesham DistrictNews DeepikaNews