പയ്യന്നൂര്‍: പയ്യന്നൂര്‍ എഫ്സിഐ ഗോഡൗണിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ വി. കുഞ്ഞികൃഷ്ണന് എംഎല്‍എ എത്തി. തൊഴില്‍ രംഗത്തെ പ്രതിസന്ധികള്‍ മനസിലാക്കിയ അദ്ദേഹം പ്രശ്നപരിഹാരത്തിനായി ഇടപെടാമെന്ന ഉറപ്പു നല്‍കിയാണു മടങ്ങിയത്.
നേരത്തെ 21 വാഗണ്‍ ലോഡ് ഇറക്കിയിരുന്നതിന് പകരം 42 വാഗണുകള്‍ ഇറക്കണമെന്ന കേന്ദ്ര ബോര്‍ഡിന്റെ തീരുമാനം നിലവിലുള്ള തൊഴിലാളികള്‍ക്ക് നിര്‍വഹിക്കാനാവാത്ത അവസ്ഥയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.