x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്തെ ഗു​ണ്ട​ക​ളെ പൂ​ട്ടാ​ൻ പൊ​ലി​സ്; എ,​ബി,സി,​ഡി എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ചു

വെബ് ഡെസ്ക്
Published: September 4, 2026 06:04 PM IST | Updated: September 4, 2026 06:45 PM IST

തി​രു​വ​ന​ന്ത​പു​രം: റൂ​റ​ൽ പൊ​ലി​സ് പ​രി​ധി​യി​ലെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി സ​മ​ഗ്ര ഗു​ണ്ടാ​പ്പ​ട്ടി​ക ത​യാ​റാ​ക്കി. റൂ​റ​ൽ ജി​ല്ല​യി​ൽ ആ​കെ 3,112 പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ 173 ഗു​ണ്ട​ക​ളും 2,939 റൗ​ഡി​ക​ളും ഉ​ൾ​പ്പെ​ടും.

പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് ഡി​വൈ​എ​സ്‌​പി​മാ​ർ ശേ​ഖ​രി​ച്ച ക​ണ​ക്കു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചാ​ണ് എ​സ്‌​പി ഈ ​പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ൻ​കാ​ല കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ലി​സ്റ്റി​ലു​ള്ള​വ​രെ എ, ​ബി, സി, ​ഡി എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. കാ​പ്പ ചു​മ​ത്തേ​ണ്ട അ​തീ​വ ഗു​രു​ത​ര കു​റ്റ​വാ​ളി​ക​ളെ എ ​വി​ഭാ​ഗ​ത്തി​ലും, നി​ല​വി​ൽ കേ​സു​ക​ൾ ഉ​ള്ള​വ​രെ ബി ​വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

എ, ​ബി വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബോ​ണ്ട് വ​യ്പ്പി​ക്കു​ക​യും ചെ​യ്യും. ഏ​റെ​നാ​ളാ​യി പു​തി​യ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​രെ സി ​വി​ഭാ​ഗ​ത്തി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ പെ​ലി​സ് നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ക​യും, ആ​വ​ശ്യ​മെ​ങ്കി​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കു​ക​യും ചെ​യ്യും. ഡി ​വി​ഭാ​ഗ​ത്തി​ൽ മ​റ്റ് അ​നു​ബ​ന്ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഗു​ണ്ടാ പ​ട്ടി​ക​യി​ലു​ള്ള​വ​രി​ൽ 30 പേ​ർ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ്. ഇ​ത്ത​രം കു​റ്റ​വാ​ളി​ക​ളെ പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ഇ​വ​രു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും പൊ​ലീ​സ് അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ ശേ​ഷ​വും തി​രി​ച്ചെ​ത്തി​യ​വ​ർ, പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ, വാ​റ​ന്‍റ് പ്ര​തി​ക​ൾ എ​ന്നി​വ​രു​ടെ വി​വ​ര​ങ്ങ​ളും പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ട​യി​ൽ ജി​ല്ല​യി​ൽ നി​ന്ന് 50ൽ ​അ​ധി​കം ഗു​ണ്ട​ക​ളെ നാ​ടു​ക​ട​ത്തു​ക​യും 70ഓ​ളം പേ​ർ​ക്ക് അ​ത​ത് പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​പ​രി​ശോ​ധ​ന​ക​ളും ക​ർ​ശ​ന ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : Police Thiruvananthapuram gangster list

Recent News

Corehub Up