x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാണി സി. കാപ്പന് ശിക്ഷ വിധിച്ചത് പാലായ്ക്ക് ആകെ അപമാനമെന്ന് ജോസ് കെ. മാണി

വെബ് ഡെസ്ക്
Published: September 4, 2026 04:07 PM IST | Updated: September 4, 2026 04:07 PM IST

ജോസ് കെ. മാണി

കൊച്ചി: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി. കാപ്പന് ശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമായ സംഭവമാണ് ഇതെന്നാണ് ജോസ് പറഞ്ഞു.

കോടതി ശിക്ഷക്ക് വിധിച്ച മാണി സി. കാപ്പൻ, എംഎൽഎ സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുക്കട്ടെയെന്നും ജോസ് പറഞ്ഞു.

സംഭവത്തിൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. വെറുമൊരു കോടതി പരാമർശത്തിന്‍റെ പേരിൽ മുമ്പ് കെ.എം. മാണി രാജിവച്ചതാണെന്നും ജോസ് കൂട്ടിച്ചേർത്തു.

Tags : JoseKMani ManiCKappan Pala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up