പ്രതീകാത്മക ചിത്രം
കല്‍പ്പറ്റ: സപ്ലൈകോ വഴി 2026-27ല്‍ സംഭരിക്കുന്ന നെല്ലിന്റെ വില കിലോഗ്രാമിന് 31 രൂപയായി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേന്ദ്ര സര്‍ക്കാര്‍ 2026 സംഭരണ സീസണില്‍ കോമണ്‍ ഗ്രേഡ് നെല്ല് കിലോഗ്രാമിന് 24.41 രൂപയായും കോമണ്‍ ഗ്രേഡ് എ നെല്ലിന് 24.61 രൂപയായും വില വര്‍ധിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ 2026-27 സീസണിലെ സംഭരണവില നിശ്ചയിക്കാന്‍ സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അഭ്യര്‍ഥിച്ചതനുസരിച്ചാണ് ഉത്തരവ്.
കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവിലയും സംസ്ഥാന സര്‍ക്കാരിന്റെ പ്രോത്സാഹന ബോണസ് വിഹിതവും ചേര്‍ത്താണു വില പുതുക്കിയത്.
കഷകരില്നിന്നു സിവില്‍ സപ്ലൈസ് കോര്പറേഷന് മുഖേന 2025-26ല്‍ സംഭരിക്കുന്ന നെല്ലിനു വില കിലോഗ്രാമിന് 30 രൂപയായി നിശ്ചയിച്ച് നേരത്തേ ഉത്തരവായിരുന്നു.
Tags : Price of paddy Deepika DeepikaNewspaper BreakingNews procured through Supplyco