x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിനിമയ്ക്ക് പേരിടാൻ പ​റ്റുന്നില്ല! സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ഫി​ലിം ചേം​ബ​ര്‍

വെബ്ഡെസ്ക്
Published: November 9, 2026 06:59 AM IST | Updated: November 9, 2026 06:59 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: സി​​​​നി​​​​മാ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സെ​​​​ന്‍​ട്ര​​​​ല്‍ ബോ​​​​ര്‍​ഡ് ഓ​​​​ഫ് ഫി​​​​ലിം സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പു​​​​തി​​​​യ മാ​​​​ര്‍​ഗ​​​നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​തി​​​​ഷേ​​​​ധ​​​​മ​​​​റി​​​​യി​​​​ച്ച് കേ​​​​ര​​​​ള ഫി​​​​ലിം ചേം​​​​ബ​​​​ര്‍.

ഉ​​​​ത്ത​​​​ര​​​​വ് പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ല്ലെ​​​​ങ്കി​​​​ല്‍ സി​​​​നി​​​​മാ നി​​​​ര്‍​മാ​​​​ണം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​കു​​​​മെ​​​​ന്നു​​​​മു​​​​ള്ള കാ​​​​ര്യം ഫി​​​​ലിം ചേം​​​​ബ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു. സി​​​​നി​​​​മ​​​​യു​​​​ടെ പ്ര​​​​മോ​​​​ഷ​​​​ന്‍, വി​​​​ത​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യെ ബാ​​​​ധി​​​​ക്കുമെന്നും ഫി​​​​ലിം ചേം​​​​ബ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി. ‌

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക വ്യ​​​​ക്ത​​​​മാ​​​​ക്കി ഫി​​​​ലിം ചേം​​​​ബ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സോ​​​​ണി തോ​​​​മ​​​​സ് ജോ​​​​ണ്‍ സെ​​​​ന്‍​സ​​​​ര്‍ ബോ​​​​ര്‍​ഡ് സി​​​​ഇ​​​​ഒ രാ​​​​ജേ​​​​ന്ദ്ര സിം​​​​ഗി​​​​നു ക​​​​ത്തു ന​​​​ല്‍​കി. ഒ​​​​രു ചി​​​​ത്ര​​​​ത്തി​​​​ന് പേ​​​​രു​​​​പോ​​​​ലും ഇ​​​​ടാ​​​​ന്‍ പ​​​​റ്റാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ പ​​​​റ്റി​​​​ല്ലെ​​​​ന്നാ​​​​ണു ചേം​​​​ബ​​​​ർ നി​​​​ല​​​​പാ​​​​ട്.

അ​​​​തേ​​​​സ​​​​മ​​​​യം, ബോ​​​​ര്‍​ഡി​​​​ന്‍റെ മ​​​​റ്റ് നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​നു​​​​സ​​​​രി​​​​ക്കാ​​​​ന്‍ ത​​​​ങ്ങ​​​​ള്‍ ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണെ​​​​ന്ന് ചേം​​​​ബ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി. മ​​​​ല​​​​യാ​​​​ളം സി​​​​നി​​​​ക​​​​ളു​​​​ടെ ടൈ​​​​റ്റി​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ഫി​​​​ലിം ചേം​​​​ബ​​​​റാ​​​​ണ് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​ത്.

ഒ​​​​ക്‌ടോബ​​​​ര്‍ 26നാ​​​​ണ് പു​​​​തു​​​​ക്കി​​​​യ മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​ം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. പ്ര​​​​ഖ്യാ​​​​പി​​​​ച്ച റി​​​​ലീ​​​​സ് തീ​​​​യ​​​​തി​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​ല്ലെ​​​​ന്നും സ​​​​ര്‍​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​നു മു​​​​മ്പ് സി​​​​നി​​​​മാ പേ​​​​രു​​​​ക​​​​ള്‍ അ​​​​ന്തി​​​​മ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​രു​​​​തെ​​​​ന്നും ബോ​​​​ര്‍​ഡ് നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ള്‍​ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

ബോ​​​​ര്‍​ഡ് കൃ​​​​ത്യ​​​​മാ​​​​യി സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഒ​​​​രു സി​​​​നി​​​​മ​​​​യു​​​​ടെ പ​​​​തി​​​​പ്പ് മാ​​​​ത്ര​​​​മേ തി​​​​യ​​​​റ്റ​​​​റു​​​​ക​​​​ളി​​​​ല്‍ പ്ര​​​​ദ​​​​ര്‍​ശി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യൂ എ​​​​ന്നും സി​​​​ബി​​​​എ​​​​ഫ്‌​​​​സി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യ നി​​​​ര്‍​ദേ​​​​ശം അ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​ന്തി​​​​മ അ​​​​നു​​​​മ​​​​തി​​​​ക്കാ​​​​യി സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ന്ന സി​​​​നി​​​​മ​​​​ക​​​​ള്‍ എ​​​​ല്ലാ അ​​​​ര്‍​ഥ​​​​ത്തി​​​​ലും പൂ​​​​ര്‍​ണ​​​​മാ​​​​യ രൂ​​​​പ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം. ഇ​​​​തി​​​​ല്‍ അ​​​​ന്തി​​​​മ ഗ്രാ​​​​ഫി​​​​ക്‌​​​​സ്, ടൈ​​​​റ്റി​​​​ലു​​​​ക​​​​ള്‍, ക്രെ​​​​ഡി​​​​റ്റു​​​​ക​​​​ള്‍, സ​​​​ബ്‌​​​​ടൈ​​​​റ്റി​​​​ലു​​​​ക​​​​ള്‍, നി​​​​രാ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, സെ​​​​ന്‍​സ​​​​ര്‍ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സ്ലേ​​​​റ്റു​​​​ക​​​​ള്‍, പ​​​​ശ്ചാ​​​​ത്ത​​​​ല സ്‌​​​​കോ​​​​ര്‍, സം​​​​ഗീ​​​​തം, ശ​​​​ബ്ദ മി​​​​ശ്രി​​​​തം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ഇ​​​​തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്നു.

Tags : Film Chamber Deepika DeepikaNewspaper BreakingNews Unable to Na the Film

Recent News

Corehub Up