x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​യേ​റ്റ ജ​ന​ത​യു​ടെ സ​മ​ര​ങ്ങ​ൾ വി​ജ​യി​ച്ച​ത് ദീ​പി​കയു​ടെ ഐ​തി​ഹാ​സി​ക പി​ന്തു​ണ​യി​ൽ: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി


Published: November 9, 2026 06:51 AM IST | Updated: November 9, 2026 06:51 AM IST

ദീ​​​പി​​​ക തീ​​​വ്ര​​​പ്ര​​​ചാ​​​ര​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​വും എ​​​കെ​​​സി​​​സി, മാ​​​തൃ​​​വേ​​​ദി, ഡി​​​എ​​​ഫ്സി ഇ​​​ട​​​വ​​​ക, മേ​

ത​​​ല​​​ശേ​​​രി: കു​​​ടി​​​യേ​​​റ്റ ജ​​​ന​​​ത​​​യു​​​ടെ സ​​​മ​​​ര​​​ങ്ങ​​​ളൊ​​​ക്കെ​​​യും വി​​​ജ​​​യ​​​ത്തി​​​ന്‍റെ വെ​​​ന്നി​​​ക്കൊ​​​ടി പാ​​​റി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ ദീ​​​പി​​​ക ന​​​ൽ​​​കി​​​യ ഐ​​​തി​​​ഹാ​​​സി​​​ക പി​​​ന്തു​​​ണ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി.

മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ ദി​​​ന​​​പ​​​ത്രം ദീ​​​പി​​​ക​​​യു​​​ടെ തീ​​​വ്ര​​​പ്ര​​​ചാ​​​ര​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​വും എ​​​കെ​​​സി​​​സി, മാ​​​തൃ​​​വേ​​​ദി, ഡി​​​എ​​​ഫ്സി ഇ​​​ട​​​വ​​​ക, മേ​​​ഖ​​​ല, രൂ​​​പ​​​ത ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ നേ​​​തൃ​​​സം​​​ഗ​​​മ​​​വും പ​​​ഠ​​​ന​​​ശി​​​ബി​​​ര​​​വും ത​​​ല​​​ശേ​​​രി സാ​​​ൻ​​​ജോ​​​സ് മെ​​​ട്രോപൊ​​​ളി​​​റ്റ​​​ൻ സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്.
ദീ​​​പി​​​ക സ​​​മു​​​ദാ​​​യ ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ണ്.

എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്ക കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലും ദീ​​​പി​​​ക​​യു​​ണ്ടാ​​​ക​​​ണം. തി​​​രു​​​ഹൃ​​​ദ​​​യ​​​രൂ​​​പം വീ​​​ടി​​​ന്‍റെ അ​​​നു​​​ഗ്ര​​​ഹ​​​വും അ​​​ട​​​യാ​​​ള​​​വു​​​മാ​​​യി സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തു​​​പോ​​​ലെ വീ​​​ട്ടി​​​ലെ സ്വീ​​​ക​​​ര​​​ണ​​​മു​​​റി​​​യി​​​ൽ ദീ​​​പി​​​ക കാ​​​ണു​​​മ്പോ​​​ൾ തി​​​രു​​​സ​​​ഭ​​​യു​​​ടെ മ​​​ക്ക​​​ളു​​​ടെ കു​​​ടും​​​ബ​​​മാ​​​ണെ​​​ന്ന് നാ​​​ട്ടു​​​കാ​​​ർ അ​​​റി​​​യാ​​​ൻ ഇ​​​ട​​​വ​​​ര​​​ണം.

ദീ​​​പി​​​ക ക​​​ത്തോ​​​ലി​​​ക്ക അ​​​സ്തി​​​ത്വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം. മ​​​റ്റാ​​​രു മ​​​റ​​​ന്നാ​​​ലും മ​​​ല​​​ബാ​​​റു​​​കാ​​​രാ​​​യ ന​​​മു​​​ക്ക് ദീ​​​പി​​​ക​​​യെ മ​​​റ​​​ക്കാ​​​നാ​​​വി​​​ല്ല. കൊ​​​ട്ടി​​​യൂ​​​രി​​​ലും കാ​​​ക്ക​​​ട​​​വി​​​ലും ഗൂ​​​ഡ​​​ല്ലൂ​​​രി​​​ലും വ​​​ട​​​ക്കേ​​​ക്ക​​​ള​​​ത്തും അ​​മ്പ​​​ല​​​വ​​​യ​​​ലി​​​ലു​​​മൊ​​​ക്കെ കു​​​ടി​​​യി​​​റ​​​ക്കു നീ​​​ക്ക​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ജ​​​ന​​​രോ​​​ഷ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ചൂ​​​ടും ചൂ​​​രും അ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ പ​​​ക്ക​​​ലെ​​​ത്തി​​​ച്ച​​​തും തീ​​​രു​​​മാ​​​നം മാ​​​റ്റി​​​ച്ച​​​തും ദീ​​​പി​​​ക​​​യാ​​​യി​​​രു​​​ന്നു.

കു​​​ടി​​​യേ​​​റ്റ ജ​​​ന​​​ത ഇ​​​ന്ന് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സൗ​​​ഭാ​​​ഗ്യ​​​ങ്ങ​​​ളു​​​ടെ പി​​​ന്നി​​​ൽ ദീ​​​പി​​​ക​​​യു​​​ടെ ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യു​​​ണ്ട്. സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ല്പി​​​ന് ദീ​​​പി​​​ക അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വാ​​​ണ് തീ​​​വ്ര​​​പ്ര​​​ചാ​​​ര​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ പി​​​ന്നി​​​ലെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

മാ​​​ധ്യ​​​മ സ്വാ​​​ത​​​ന്ത്ര്യം ഇ​​​ന്ന് സ​​​ങ്ക​​​ല്പം മാ​​​ത്ര​​​മാ​​​ണ്. പ​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളും കോ​​​ർ​​​പ​​​റേ​​​റ്റു​​​ക​​​ളു​​​ടെ കൈ​​​യി​​​ലാ​​​ണ്. ന​​​മു​​​ക്ക് സ​​​ത്യം അ​​​റി​​​യാ​​​ൻ, സ​​​ത‍്യ​​​സ​​​ന്ധ​​​മാ​​​യി അ​​​റി​​​യാ​​​ൻ ദീ​​​പി​​​ക കൂ​​​ടി​​​യേ ക​​​ഴി​​​യൂ. ദീ​​​പി​​​ക​​​യു​​​ടെ ഒ​​​പ്പം നി​​​ൽ​​​ക്കു​​​ക​​​യെ​​​ന്നാ​​​ൽ സ​​​ത്യ​​​ത്തി​​​ന്‍റെ ഒ​​​പ്പം നി​​​ൽ​​​ക്കു​​​ക​​​യെ​​​ന്നാ​​​ണ് അ​​​ർ​​​ഥം.
സ​​​ഭ​​​യു​​​ടെ ശ​​​ക്തി ഏ​​​തെ​​​ങ്കി​​​ലും വി​​​ധ​​​ത്തി​​​ൽ ചോ​​​ർ​​​ത്തി​​​ക്ക​​​ള​​​ഞ്ഞ് സ​​​ഭാ​​​മ​​​ക്ക​​​ളു​​​ടെ മേ​​​ൽ അ​​​ധീ​​​ശ​​​ത്വം പു​​​ല​​​ർ​​​ത്താ​​​ൻ ഇ​​​ന്നു പ​​​ല​​​രും സം​​​ഘ​​​ടി​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. അ​​​തി​​​നു​​​ത​​​ക്ക നി​​​യ​​​ങ്ങ​​​ൾ ഇ​​​വി​​​ടെ നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. ഇ​​​എ​​​സ്എ, ഇ​​​എ​​​ഫ്എ​​​ൽ, ബ​​​ഫ​​​ർ​​​സോ​​​ൺ തു​​​ട​​​ങ്ങി​​​യ ഓ​​​മ​​​ന​​​പ്പേ​​​രി​​​ട്ട് വി​​​ളി​​​ക്കു​​​ന്ന നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ ആ​​​ത്യ​​​ന്തി​​​ക​​​മാ​​​യി ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത് മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക​​​രെ​​​യാ​​​ണ്.

എ​​​ന്തു​​​കൊ​​​ണ്ട് ദീ​​​പി​​​ക മാ​​​ത്രം ഈ ​​​വി​​​ഷ‍​യം ഗൗ​​​ര​​​വ​​​മാ​​​യി എ​​​ടു​​​ക്കു​​​ന്നതിന്‍റെയും മ​​​റ്റ് പ​​​ത്ര​​​ങ്ങ​​​ൾ സം​​​സാ​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ​​​യും ഉ​​​ത്ത​​​രം നാം ​​​ക​​​ണ്ടെ​​​ത്ത​​​ണം. മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക​​​രു​​​ടെ സ​​​ങ്ക​​​ട​​​ങ്ങ​​​ൾ സ​​​ർ​​​വ മ​​​ന്ത്രി​​മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലും എ​​​ത്തി​​​ക്കാ​​​ൻ ദീ​​​പി​​​ക​​​യു​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് ന​​​മു​​​ക്കെ​​​തി​​​രാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ ഉ​​​ദ്ദേ​​​ശി​​​ച്ച​​​ത്ര ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യും വേ​​​ഗ​​​ത്തി​​​ലും ന​​​ട​​​പ്പാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​തെ​​​ന്ന സ​​​ത്യം മ​​​ന​​​സി​​​ലാ​​​ക്ക​​​ണം.

തി​​​രു​​​സ​​​ഭ​​​യ്ക്കെ​​​തി​​​രാ​​​യ വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കാ​​​ൻ മ​​​റ്റ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ മ​​​ത്സ​​​രി​​​ക്കു​​മ്പോ​​​ൾ ന​​​മു​​​ക്ക് സ​​​ത്യം പ​​​റ​​​യാ​​​ൻ ദീ​​​പി​​​ക ആ​​​വ​​​ശ്യ​​​മു​​​ണ്ട്.

എ​​​ഫ്സി​​​ആ​​​ർ​​​എ ഫ​​​ണ്ടി​​​ന്‍റെ പു​​​തി​​​യ നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്ന​​​ത് സു​​​പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളു​​​ടെ ഹൃ​​​ദ​​​യ​​​ഭൂ​​​മി​​​യി​​​ൽ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ പ​​​താ​​​ക​​​യേ​​​ന്തു​​​ന്ന ന​​​മ്മു​​​ടെ അ​​​ഭി​​​മാ​​​ന​​​സ്തം​​​ഭ​​​ങ്ങ​​​ളാ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പടെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ്. അ​​​തു ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ രാ​​​ജ്യ​​​ത്ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന വ​​​ഴി​​​ക​​​ളൊ​​​ന്നു​​​മി​​​ല്ല. അ​​​പ്പോ​​​ൾ പു​​​തി​​​യൊ​​​രു വ​​​ഴി ക​​​ണ്ടു​​​പി​​​ടി​​​ച്ചു. എ​​​ഫ്സി​​​ആ​​​ർ​​​എ നി​​​യ​​​മ​​​ത്തെ സ​​​ഭ എ​​​തി​​​ർ​​​ക്കു​​​ന്ന​​​ത് അ​​​തി​​​ന​​​ക​​​ത്ത് ഡെ​​​മോ​​​ക്ലി​​​സി​​​ന്‍റെ വാ​​​ളു​​​പോ​​​ലെ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റ സ​​​ർ​​​വ​​​പ്ര​​​താ​​​പ​​​വും ന​​​ഷ്ട​​​മാ​​​ക്കാ​​​ൻ പോ​​​കു​​​ന്ന നി​​​ഗൂ​​​ഢ​​​മാ​​​യ ബോംബ് ഒ​​​ളി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തു​​​കൊ​​​ണ്ടാ​​​ണ്. ഇ​​​ങ്ങ​​​നെ സ​​​ർ​​​വത്ര പു​​​ക​​​മ​​​റ​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​മ്പോ​​​ൾ സ​​​ത്യ​​​മേ​​​തെ​​​ന്ന് അ​​​റി​​​യാ​​​ൻ ദീ​​​പി​​​ക​​​യി​​​ല്ലാ​​​തെ പോ​​​യാ​​​ൽ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ നി​​​ല​​​നി​​​ല്പു​​​ത​​​ന്നെ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കു​​​മെ​​​ന്ന് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി പ​​​റ​​​ഞ്ഞു.

Tags : Mar Joseph Pamplany Deepika DeepikaNewspaper BreakingNews migrant community succeeded

Recent News

Corehub Up