x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ൽ​ക്കു​രി​ശും അ​ദ്ഭു​ത നീ​രു​റ​വ​യും

വെബ്ഡെസ്ക്
Published: November 9, 2026 06:37 AM IST | Updated: November 9, 2026 06:37 AM IST

പാ​റേ​ൽ പ​ള്ളി പു​തി​യ രൂ​പ​ത്തി​ൽ ഉ​യ​രു​മ്പോ​ൾ തീ​ർ​ഥാ​ട​ക​രു​ടെ ഹൃ​ദ​യം​തൊ​ടു​ന്ന ര​ണ്ടു ഘ​ട​ക​ങ്ങ​ളാ​ണ് പ​ള്ളി അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​ൽ​ക്കു​രി​ശും ഇ​വി​ടു​ള്ള അ​ദ്ഭു​ത നീ​രു​റ​വ​യും. ക​രി​ങ്ക​ല്ലി​ൽ തീ​ർ​ത്ത ഒ​രു കു​രി​ശ് എ​ന്ന​ത​ല്ല, വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ന്‍റെ​യും സ​ഭ​യു​ടെ​യും മു​ഴു​വ​ന്‍ ആ​ത്മീ​യ പാ​ര​ന്പ​ര്യ​വും കോ​ർ​ത്തി​ണ​ക്കി​യ ഒ​രു പ്ര​തീ​ക​മാ​യി​ട്ടാ​ണ് ഇ​വി​ടെ ക​ൽ​ക്കു​രി​ശ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


ഇ​സ്രാ​യേ​ലി​ന്‍റെ 12 ഗോ​ത്ര​ങ്ങ​ളു​ടെ പ്ര​തീ​ക​ങ്ങ​ളും സ​ഭ​യു​ടെ അ​ടി​സ്ഥാ​ന തൂ​ണു​ക​ളാ​യ 12 ശ്ലീ​ഹ​ന്മാ​രു​ടെ​യും ചി​ഹ്ന​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. ലോ​ക​ത്തി​നു ജീ​വ​ന്‍റെ വ​ച​നം പ​ക​ർ​ന്ന നാ​ലു സു​വി​ശേ​ഷ​ക​രെ​യും കു​രി​ശി​ന്‍റെ ചു​വ​ട്ടി​ല്‍ മൗ​ന​മാ​യി നി​ന്ന പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മാ​തൃ​സാ​ന്നി​ധ്യ​ത്തെ​യും ക​ല്‍​ക്കു​രി​ശി​ല്‍ അ​തി​മ​നോ​ഹ​ര​മാ​യി ഉ​ൾ​ച്ചേ​ർ​ത്തി​രി​ക്കു​ന്നു.


അ​ദ്ഭു​ത നീ​രു​റ​വ

പ​ള്ളി അ​ങ്ക​ണ​ത്തി​നു തൊ​ട്ടു​താ​ഴെ​യാ​യി സ്ഥി​തി ചെ​യ്യു​ന്ന ഈ ​നീ​രു​റ​വ​യും കി​ണ​റും പാ​റേ​പ്പ​ള്ളി​യു​ടെ ച​രി​ത്ര​ത്തി​ലെ സ​ജീ​വ​മാ​യ ഒ​രു അ​ദ്ഭു​ത സാ​ക്ഷ്യ​മാ​ണ്. ഇ​വി​ടെ​യെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്കു വ​ലി​യ ആ​ശ്വാ​സ​വും രോ​ഗ​സൗ​ഖ്യ​ങ്ങ​ളും ഈ ​തീ​ര്‍​ഥ​ജ​ല​ത്തി​ലൂ​ടെ ല​ഭി​ച്ചി​ട്ടു​ണ്ട് എ​ന്ന​തി​നു നി​ര​വ​ധി സാ​ക്ഷ്യ​ങ്ങ​ൾ ച​രി​ത്ര​ത്തി​ൽ കാ​ണാം. തീ​ർ​ഥാ​ട​ക​ർ ഇ​വി​ടെ​നി​ന്നു തീ​ർ​ഥ​ജ​ലം ശേ​ഖ​രി​ച്ചു കൊ​ണ്ടു​പോ​കാ​റു​ണ്ട്. ആ​ദ്യ കാ​ല​ത്ത് തീ​ർ​ഥ ജ​ലം കി​ണ​റി​ൽ​നി​ന്നു പാ​ള​യും ക​യ​റും ഉ​പ​യോ​ഗി​ച്ചു കോ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​തു സ്റ്റീ​ൽ തൊ​ട്ടി​യാ​യി മാ​റി.


പു​തി​യ പ​ള്ളി​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കു കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യി തീ​ർ​ഥ​ജ​ലം ശേ​ഖ​രി​ക്കാ​വു​ന്ന രീ​തി​യി​ൽ നീ​രു​റ​വ​യും പ​രി​സ​ര​വും ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഗു​ഹ​യി​ൽ കാ​വ​ൽ​ക്കാ​രാ​യി നി​ൽ​ക്കു​ന്ന മാ​ലാ​ഖ​മാ​രു​ടെ കൈ​ക​ളി​ലു​ള്ള പാ​ത്ര​ത്തി​ന​ടി​യി​ൽ​നി​ന്നു ജ​ലം പ്ര​വ​ഹി​ക്കു​ന്ന രീ​തി​യി​ലാ​ണ് പു​തി​യ ആ​വി​ഷ്ക​ര​ണം. ഇ​വി​ടെ തീ​ർ​ഥാ​ട​ക​ർ കൈ ​ചേ​ർ​ത്തു​പി​ടി​ക്കു​ന്പോ​ൾ ത​നി​യെ തീ​ർ​ഥ​ജ​ലം പ്ര​വ​ഹി​ക്കും. സെ​ൻ​സ​ർ സം​വി​ധാ​ന​മാ​ണ് ഇ​തി​നാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

മോ​ൺ. ആന്‍റ​ണി എ​ത്ത​ക്കാ​ട്

മുഖ്യവി​കാ​രി ജ​ന​റാ​ൾ,ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത)

(​ചെ​റു​പ്പ​കാ​ല​ത്തു ഡി​സം​ബ​ർ എ​ത്തി​യാ​ൽ മ​ന​സി​ൽ ആ​ദ്യം ഓ​ടി​യെ​ത്തു​ന്ന​തു ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ പ​ള്ളി​യി​ലെ തി​രു​നാ​ളും കു​ടും​ബ​സ​മേ​ത​മു​ള്ള പെ​രു​ന്നാ​ൾ യാ​ത്ര​യു​മാ​ണ്. പ​ള്ളി​യി​ലെ കി​ണ​റ്റി​ൽ നി​ന്നു​ള്ള തീ​ർ​ഥ​ജ​ലം കു​ടി​ക്കാ​നും നേ​ർ​ച്ച നേ​ടാ​നും അ​ടി​മ വയ്​ക്കാ​നു​മു​ള്ള ജ​ന​ത്തി​ര​ക്ക് ഇ​ന്ന​ലെ ക​ഴി​ഞ്ഞ​തു​പോ​ലെ ഓ​ർ​ക്കു​ന്നു.

അ​ന്നു മാ​താ​പി​താ​ക്ക​ൾ പ​ക​ർ​ന്നു​ന​ൽ​കി​യ ആ​ത്മീ​യ ശീ​ല​ങ്ങ​ളാ​ണ് ജീ​വി​ത​ത്തി​ന്‍റെ വ​ലി​യ ക​രു​ത്ത്.​ ജാ​തി​മ​ത ഭേ​ദ​മെ​ന്യേ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന പ​രി​ശു​ദ്ധ അ​മ്മ​യു​ടെ ന​ഗ​ര​പ്ര​ദക്ഷിണം മാ​ന​വ സ​ഹോ​ദ​ര്യ​ത്തി​ന്‍റെ വ​ലി​യ ആ​ഘോ​ഷ​മാ​ണ്. ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഒ​രു​ കാ​ല​ത്ത് ഒ​ഴി​വാ​ക്കി​യി​രു​ന്ന പ്ര​ദ​ക്ഷി​ണം പി​ന്നീ​ട് അ​തി​രൂ​പ​ത പു​ന​രാ​രം​ഭി​ച്ച​ത്.
ഈ ​ന​ഗ​ര​ത്തി​ലെ ജ​ന​ങ്ങ​ളെ പാ​റേ​ൽ പ​ള്ളി​യും ഇ​വി​ടു​ത്തെ ആ​ഘോ​ഷ​ങ്ങ​ളും എ​ത്ര​ത്തോ​ളം ഒ​ന്നി​പ്പി​ക്കു​ന്നു എ​ന്ന​തിന്‍റെ തെ​ളി​വാ​ണി​ത്. പു​തി​യ പ​ള്ളി​യും സം​വി​ധാ​ന​ങ്ങ​ളും വി​ശ്വാ​സ​ത്തിന്‍റെ​യും പ​ര​സ്പ​ര ആ​ദ​ര​വി​ന്‍റെയും പ്ര​കാ​ശ​ഗോ​പു​ര​മാ​യി എ​ന്നും നി​ല​നി​ൽ​ക്ക​ട്ടെ.​

Tags : Miraculous Spring Deepika DeepikaNewspaper BreakingNews The Stone Cross

Recent News

Corehub Up