ജ് ശ്രീവാത്രി
ന്യൂഡൽഹി: അനൂജ് ശ്രീവാത്രി ഏഴാമത് ഏഷ്യൻ പ്ലസ് ഇൻഡിവിജ്വൽ ഓപ്പണ്‍ ചെസ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കി ഇന്ത്യയുടെ 100-ാമത് ചെസ് ഗ്രാൻഡ്മാസ്റ്റർ ആയി ചരിത്രം കുറിച്ചു. 22കാരനായ അനൂജ് ഈ നേട്ടം കൈവരിക്കുന്ന മധ്യപ്രദേശിൽനിന്നുള്ള ആദ്യ താരം കൂടിയാണ്.
1988ൽ വിശ്വനാഥൻ ആനന്ദ് ഇന്ത്യയുടെ ആദ്യ ഗ്രാൻഡ്മാസ്റ്റർ ആയതിനുശേഷം ഇന്ത്യയിൽനിന്ന് ഈ പദവിയിലെത്തുന്ന നൂറാമത്തെ താരമാണ് അനൂജ്.
ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തി ഒന്‍പത് റൗണ്ടിൽനിന്ന് ഏഴ് പോയിന്റ് നേടിയാണ് അനൂജ് കിരീടവും നേരിട്ടുള്ള ഗ്രാൻഡ്മാസ്റ്റർ പദവിയും ഉറപ്പിച്ചത്.
Tags : Anuj Shrivatri Sports SportsNews Highlights Tennis Cricket Badminton Grandmaster Anuj Shrivatri