തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യൂ ഇയർ ബംബർ 2026-27 (BR-113) ലോട്ടറിയിലൂടെ 26 പേർ കോടീശ്വരന്മാരും 215 പേർ ലക്ഷാധിപതികളുമായി മാറും. ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേർക്കും ലഭിക്കും . ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നൽകുന്നത്.
കഴിഞ്ഞ വർഷം 20 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തുക ഇത്തവണ 25 കോടി രൂപയായി വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിച്ച് സമ്മാനഘടനയിൽ മാറ്റം വരുത്തി.450 രൂപയാണ് ടിക്കറ്റ് വില. ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി നൽകുന്നത്. ടിക്കറ്റ് വിൽപ്പന 28-ന് തുടങ്ങും. നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭാഗ്യക്കുറി ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.
Tags : Bumper Lottery Tickets Christmas-New Year Sales Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash