x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ യുഡിഎഫ് പുനഃസ്ഥാപിക്കുന്നു: ടി.പി. രാമകൃഷ്ണന്‍

വെബ് ഡെസ്ക്
Published: November 8, 2026 08:22 PM IST | Updated: November 8, 2026 08:22 PM IST

ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം: അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെയാണ് യുഡിഎഫ് സർക്കാർ പുനഃസ്ഥാപിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. യുഡിഎഫ് സർക്കാരുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു വരുന്നതെന്നും മന്ത്രിമാർ അഴിമതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിനെ എന്തിനാണ് മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു. നൂറുകണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടെന്നും ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിക്കുന്ന കേരള ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത നടപടികളാണ് ഉണ്ടാകുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു.

അഴിമതിയെ വിമർശിക്കുകയും എതിർക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ പദവികളിൽ നിന്നും മാറ്റുകയാണെന്നും ചില മേഖലകളിൽ നിരന്തരം ഉദ്യോഗസ്ഥരെ മാറ്റിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ മാറ്റാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും അതിന്‍റെ മറവിൽ അധികാര ദുർവിനിയോഗമാണ് നടക്കുന്നത്. അഴിമതിക്ക് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും വൈദ്യുതി മന്ത്രിക്കും ബോർഡിനും പല കാര്യങ്ങളിലും ഭിന്നാഭിപ്രായമാണെന്നും ടി.പി. രാമകൃഷ്ണൻ തുറന്നടിച്ചു.

Tags : Politics TPRamakrishnan UDF Corruption Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up