x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ണ്ട​ർ19 ഏ​ഷ്യാ ക​പ്പ്; ഇ​ന്ത്യ​യെ എ​റി​ഞ്ഞി​ട്ടു, പാ​ക്കി​സ്ഥാ​ന് 209 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

സ്പോർട്സ് ഡെസ്ക്
Published: November 8, 2026 04:28 PM IST | Updated: November 8, 2026 04:28 PM IST

അ​ണ്ട​ർ 19 ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന്.

അ​ൽ അ​മി​റാ​ത്ത്: അ​ണ്ട​ർ 19 ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന് 209 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 46.3 ഓ​വ​റി​ൽ 208 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി അ​ർ​ജു​ൻ രാ​ജ്പു​ത് ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. 

അ​ഞ്ചാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ അ​ർ​ജു​ൻ 85 പ​ന്തി​ൽ 107 റ​ൺ​സെ​ടു​ത്തു. തു​ട​ക്കം മു​ത​ൽ പേ​സ് ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​ൻ പാ​ക്കി​സ്ഥാ​നു സാ​ധി​ച്ചു. ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്ന ഓ​പ്പ​ണ​ർ​മാ​രാ​യ ആ​ര്യ​വീ​ർ സെ​വാ​ഗും  അ​ൻ​വ​യ് ദ്രാ​വി​ഡും തു​ട​ക്ക​ത്തി​ൽ ത​ന്നെ പു​റ​ത്താ​യ​ത് തി​രി​ച്ച​ടി​യാ​യി. 

മു​ൻ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്‍റെ മ​ക​നാ​യ ആ​ര്യ​വീ​ർ 22 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ മ​ക​നാ​യ അ​ൻ​വ​യ് ദ്രാ​വി​ഡി​ന് 10 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. പാ​ക്കി​സ്ഥാ​നാ​യി അ​ലി റാ​സ, റി​സ്വാ​നു​ള്ള, നി​ഖാ​ബ് ഷ​ഫീ​ഖ് എ​ന്നി​വ​ർ മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി. 

Tags : Under19 Asia Cup U19AsiaCup India Pakistan ArjunRajput

Recent News

Corehub Up