ഡാരെൽ മിച്ചൽ
വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ പരാജയപ്പെട്ടതിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി ന്യൂസിലന്‍ഡ് ബാറ്റര്‍ ഡാരെല്‍ മിച്ചല്‍ രംഗത്ത്.
“ട്രംപോളിനില് ബാറ്റ് ചെയ്തതുപോലെ ആയിരുന്നു കാര്യങ്ങള്‍’’ എന്നതായിരുന്നു വെല്ലിംഗ്ടണിലെ പിച്ചിനെക്കുറിച്ചുള്ള ഡാരെല്‍ മിച്ചലിന്റെ വിമര്‍ശനം.
“പിച്ചിലെ സാഹചര്യം ശരിക്കും വെല്ലുവിളി നിറഞ്ഞതായിരുന്നു. കുറച്ചുകൂടി റണ്‍സ് നേടാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷേ, ചില സമയങ്ങളില്‍ ട്രാംപോളിനില്‍ ബാറ്റ് ചെയ്യുന്നതുപോലെയാണ് അനുഭവപ്പെടുന്നത്.
പന്ത് എത്ര ഉയരത്തിലാകും വരിക എന്നു ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു. പരമാവധി പൊരുതിനില്ക്കാന് ശ്രമിച്ചു’’- ഡാരെല്‍ മിച്ചല്‍ പറഞ്ഞു.
Tags : Daryl Mitchell Blames Pitch Batter Sports India NewZeland