x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ സ്കൂൾ കായികമേള: കേ​ര​ള ടീം ​ഇ​ന്നു യാ​ത്ര​തി​രി​ക്കും

വെബ്ഡെസ്ക്
Published: November 7, 2026 10:50 PM IST | Updated: November 7, 2026 10:50 PM IST

കുന്നംകുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കേരള ജൂനിയർ ടീം.

കു​ന്നം​കു​ളം: ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച പ​രി​ശീ​ല ക്യാ​മ്പ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി, 2026 ദേ​ശീ​യ സ്‌​കൂ​ള്‍ ജൂനി​യ​ര്‍ അ​ത്‌​‌ല​റ്റി​ക് മീ​റ്റി​നു​ള്ള കേ​ര​ള ടീം ​ഇ​ന്നു യാ​ത്ര​തി​രി​ക്കും.

മ​ദ്ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​ര​യി​ലെ ശ്രീ​മ​ന്ത് മാ​ധ​വ​റാ​വു​സി​ന്ധ്യ ഖേ​ല്‍​പ​രി​സ​ര്‍ ഗ്രൗ​ണ്ടി​ല്‍ 12 മു​ത​ല്‍ 16വ​രെ ന​ട​ക്കു​ന്ന ജൂ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ പോ​രാ​ട്ട​ത്തി​നു​ള്ള ടീ​മാ​ണ് ഇ​ന്നു യാ​ത്ര​തി​രി​ക്കു​ന്ന​ത്. ജൂ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ 19 മു​ത​ല്‍ 23വ​രെ ഇ​തേ സ്റ്റേ​ഡി​യ​ത്തി​ലാ​ണ്.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ ടീം 15​നാ​ണ് യാ​ത്ര​തി​രി​ക്കു​ക. 29 ആ​ണ്‍​കു​ട്ടി​ക​ളും 32 പെ​ണ്‍​കു​ട്ടി​ക​ളും 9 ഒ​ഫീ​ഷ്യ​ല്‍​സും അ​ട​ങ്ങു​ന്ന കേ​ര​ളം ടീം. ​കു​ന്നം​കു​ളം ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു പ​രി​ശീ​ല ക്യാ​മ്പ്. മം​ഗ​ള ല​ക്ഷ​ദ്വീ​പ് എ​ക്‌​സ്പ്ര​സി​ല്‍ യാ​ത്ര​തി​രി​ക്കു​ന്ന കേ​ര​ള ടീ​മി​നൊ​പ്പം സ്‌​പോ​ര്‍​ട്‌​സ് ആ​യു​ര്‍​വേ​ദ സം​ഘ​വുമു​ണ്ട്.

Tags : Kerala team Sports Athletic Meet Shrimant Madhavrao Scindia Khel Parisar Shivpuri Madhya Pradesh

Recent News

Corehub Up