District News
തൃശൂർ സെന്റ് തോമസ് കോളജ് ചാന്പ്യന്മാരായി
കുന്നംകുളം: കാലിക്കട്ട് സർവകലാശാല അത്ലറ്റിക് മീറ്റിലെ പുരുഷവിഭാഗത്തിൽ 89 പോയിന്റ് നേടി തൃശൂർ സെന്റ് തോമസ് കോളജ് ചാന്പ്യന്മാരായി. 56 പോയിന്റ് നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് രണ്ടാംസ്ഥാനത്ത്. 16 പോയിന്റുമായി ദേവഗിരി സെന്റ് ജോസഫ് കോളജ് മൂന്നാമതെത്തി.
മൂന്നുദിവസമായി കുന്നംകുളത്തു നടന്ന മീറ്റിൽ വനിതാവിഭാഗത്തിലെ ജേതാക്കളുടെ ഫലപ്രഖ്യാപനത്തിൽ സാങ്കേതികപ്രശ്നങ്ങൾ ഉണ്ടായതിനാൽ വനിതാ ചാന്പ്യന്മാരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കോച്ചുമായ വിക്ടർ മഞ്ഞില ജേതാക്കൾക്കു ട്രോഫികൾ വിതരണം ചെയ്തു.
കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ.കെ.പി. മനോജ്, ഫിസിക്കൽ എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ജി. ബിപിൻ, ബഥനി കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ബെഞ്ചമിൻ, പ്രിൻസിപ്പൽ ഡോ.സി.എൽ. ജോഷി എന്നിവർ സമാപനചടങ്ങിൽ പങ്കെടുത്തു.
ഇതാദ്യമായാണ് കാലിക്കട്ട് സർവകലാശാല അത്ലറ്റിക് മീറ്റ് കുന്നംകുളത്തു നടക്കുന്നത്. കുന്നംകുളം ബഥനി കോളജിന്റെ നേതൃത്വത്തിലാണ് മീറ്റ് സംഘടിപ്പിച്ചത്.
സ്വന്തം റിക്കാർഡ് തിരുത്തിയെങ്കിലും
വെള്ളിയുമായി അക്ഷയ്
കുന്നംകുളം: സ്വന്തം പേരിലുള്ള റിക്കാർഡ് വീണ്ടും തിരുത്തിയെഴുതിയെങ്കിലും ഫൈബർ പോളിനുണ്ടായ വളവിൽ രണ്ടാംസ്ഥാനത്തേക്കു തള്ളപ്പെട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ മൂന്നാംവർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥി എം. അക്ഷയ്.
പോൾവോൾട്ടിലാണ് 4.75 മീറ്റർ ചാടിക്കടന്ന താരം 4.55 മീറ്റർ എന്ന സ്വന്തം റിക്കാർഡ് തിരുത്തിയത്. എന്നാൽ, പോൾ ഒടിഞ്ഞതിനെത്തുടർന്ന് മംഗലാപുരത്തു നടക്കുന്ന ഓൾ ഇന്ത്യ മത്സരത്തിൽ എങ്ങനെ പങ്കെടുക്കുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് അക്ഷയ്.
സാമ്പത്തിക പരാധീനതകൾക്കു നടുവിലും സ്വന്തമായി ഉണ്ടായിരുന്ന ഏക പോളാണ് ഒടിഞ്ഞത്. ഒന്നരലക്ഷത്തോളം വിലവരുന്ന ഫൈബർ പോൾ വാങ്ങാൻ സാന്പത്തികശേഷിയുമില്ല. ഇടപ്പിള്ളി സദ്ഗമയയിൽ മധു-ശ്രീവിദ്യ ദമ്പതികളുടെ മകനാണ്.
ക്രൈസ്റ്റിലെതന്നെ ആനന്ദ് മനോജാണ് ഒന്നാംസ്ഥാനം.
കുന്തമുനയിൽ വിജയംകോർത്ത്
അനീറ്റ സിബി
കുന്നംകുളം: ജാവലിൻ ത്രോയിൽ മിന്നുംപ്രകടനവുമായി (33.64 മീറ്റർ) ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എംഎസ്ഡബ്ല്യു ഒന്നാംവർഷ വിദ്യാർഥി അനീറ്റ സിബി സ്വർണമെഡൽ സ്വന്തമാക്കി.
കോതമംഗലം സെന്റ് ജോർജ് സ്കൂളിൽ ഒന്പതാംക്ലാസിൽ പഠിക്കവെയാണ് ജാവലിന്റെ ലോകത്തേക്കുള്ള താരത്തിന്റെ കടന്നുവരവ്. ഇന്നലെ നേടിയ സ്വർണം ഉൾപ്പെടെ സർവകലാശാലാതലത്തിൽ രണ്ടു സ്വർണവും ഒരു വെള്ളിയും ഇതിനോടകം നേടിയ അനീറ്റ ഇത്തവണ ഹെപ്റ്റാത്തലണിൽ മൂന്നാംസ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. തൊടുപുഴ ആനക്കല്ലിങ്കൽ വീട്ടിൽ സിബി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്. കോളജിലെ തന്നെ കോച്ചായ സേവിയറിനുകീഴിലായിരുന്നു പരിശീലനം.
വിട്ടുകൊടുക്കാൻ മനസില്ല;
ട്രിപ്പിൾസ്വർണവുമായി ഐറിൻ
കുന്നംകുളം: തുടർച്ചയായ രണ്ടാംവർഷവും ട്രിപ്പിൾ സ്വർണം സ്വന്തമാക്കി ഐറിൻ തോമസ്. പാലക്കാട് മേഴ്സി കോളജിലെ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയായ ഐറിൻ, വനിതകളുടെ 800 മീറ്റർ, 1500 മീറ്റർ ഇനങ്ങളിലാണ് കഴിഞ്ഞവർഷത്തെ നേട്ടം ഇത്തവണയും ആവർത്തിച്ചത്. 4x400 മീറ്റർ റിലേയിലും സ്വർണംനേടിയ ടീമിൽ ഐറിൻ അംഗമായിരുന്നു.
വയനാട് ചിറക്കടവിൽ കർഷകനായ തോമസ് -സിനി ദമ്പതികളുടെ മകളാണ്. പാലക്കാട് സ്പോർട്സ് കൗൺസിലിലെ ശ്രീനാഥാണ് പരിശീലകൻ.
District News
കുതിച്ച് സെന്റ് തോമസും
ക്രൈസ്റ്റും
കുന്നംകുളം: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന കാലിക്കട്ട് സർവകലാശാല അത്ലറ്റിക് മീറ്റിലെ രണ്ടാംദിനം മത്സരങ്ങൾ പൂർത്തിയായപ്പോൾ പുരുഷവിഭാഗത്തിൽ 51 പോയിന്റുമായി തൃശൂർ സെന്റ് തോമസ് കോളജ് മുന്നേറ്റം തുടരുന്നു. 25 പോയിന്റുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ആണു രണ്ടാംസ്ഥാനത്ത്.
വനിതകളിൽ 36 പോയിന്റ് നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് ഒന്നാമത്. 31 പോയിന്റുള്ള തൃശൂർ വിമല കോളജ് രണ്ടാംസ്ഥാനത്തുണ്ട്. മീറ്റ് ഇന്നു സമാപിക്കും.
ഹർഡിൽസിൽ
റിക്കാർഡിട്ട്
എസ്.ഷാഹുൽ
കുന്നംകുളം: 110 മീറ്റർ ഹർഡിൽസിൽ 14.10 സെക്കൻഡെന്ന പുതുറിക്കാർഡ് കുറിച്ച് പാലക്കാട് വിക്ടോറിയ കോളജിലെ എസ്. ഷാഹുൽ സ്വർണമെഡൽ നേടി. മുൻ റിക്കാർഡ് ജേതാവായ റാഹീൽ സക്കീറിനെ പിന്തള്ളിയാണ് ഷാഹുൽ പുതുചരിത്രം കുറിച്ചത്. ബിഎസ്സി ഫിസിക്സ് ഒന്നാംവർഷ വിദ്യാർഥിയായ ഷാഹുൽ, പാലക്കാട് ടൗണ്‍ ഹിബ മൻസിൽ സെയ്ദ് മുഹമ്മദ്-സുനീറ ദന്പതികളുടെ മകനാണ്. പ്ലസ്ടു കാലത്ത് സംസ്ഥാന സ്കൂൾമീറ്റിൽ വെള്ളിമെഡൽ നേടിയിട്ടുണ്ട്.
പറന്നിറങ്ങി
സ്വർണത്തിലേക്ക്
കുന്നംകുളം: കാലിക്കട്ട് വാഴ്സിറ്റി മീറ്റിലെ കന്നിയങ്കത്തിൽതന്നെ സ്വർണം സ്വന്തമാക്കി പാലക്കാട് ചിറ്റൂർ ഗവ. കോളജിലെ ബി. ബിനോയ്. ഹൈജംപിൽ 2.05 മീറ്റർ മറികടന്നാണ് ബിഎ ഹിസ്റ്ററി രണ്ടാം വർഷ വിദ്യാർഥിയായ ബിനോയ് ഒന്നാമനായത്.
കൊഴിഞ്ഞാന്പാറ നല്ലേപ്പിള്ളി എം. ബാബു-വത്സല ദന്പതികളുടെ മകനാണ്. കൊഴിഞ്ഞാന്പാറ അത്ലറ്റിക് ക്ലബ്ബിലെ സത്യനാണ് പരിശീലകൻ.
വേദന ട്രാക്കിനു പുറത്ത്;
സ്വർണമണിഞ്ഞ് പ്രവീണും രവീണയും
കുന്നംകുളം: പരിശീലനസമയത്തു കാലിനു നേരിട്ട പരിക്കും കഠിനമായ വേദനയും വകവയ്ക്കാതെ കുന്നംകുളത്തെ സിന്തറ്റിക് ട്രാക്കിലിറങ്ങിയ പ്രവീണിനും രവീണയ്ക്കും ഇതു മധുരിക്കുന്ന സുവർണനേട്ടം.
കാത്തുകാത്തിരുന്ന മീറ്റ് വേദനയുടെ പേരിൽ ഒഴിവാക്കാനാകാതെ ഇറങ്ങിയ ഇരുവരും സ്വർണമെഡലുമായാണ് കളംവിട്ടത്. 20 കിലോമീറ്റർ നടത്തത്തിലാണ് പാലക്കാട് പരുത്തിപ്പുള്ളി സ്വദേശിയും തൃശൂർ സെന്റ് തോമസ് കോളജിലെ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയുമായ കെ.പി. പ്രവീണ്‍ സ്വർണം നേടിയത്. കഴിഞ്ഞവർഷം റിക്കാർഡ് നേട്ടത്തോടെ സ്വർണം നേടിയ പ്രവീണ്‍ ഒരു മണിക്കൂർ 33 മിനിറ്റ് 17 സെക്കൻഡിലാണ് വിജയത്തിലേക്കു നടന്നുകയറിയത്. കല്ലിങ്കൽ വീട്ടിൽ പ്രകാശൻ-രതി ദന്പതികളുടെ മകനാണ്. ചങ്ങനാശേരി എസ്ബി കോളജിലെ കോച്ചായ സൂരജിനു കീഴിലാണു പരിശീലനം. സ്കൂൾതലത്തിലും സ്വർണജേതാവായിരുന്നു.
പാലക്കാട് മേഴ്സി കോളജ് വിദ്യാർഥി ആർ. രവീണ 100 മീറ്റർ ഹർഡിൽസിലാണ് സുവർണതാരമായത്. കഴിഞ്ഞതവണ 100 മീറ്റർ ഹർഡിൽസിൽ സ്വർണവും റിലേയിൽ വെള്ളിയും നേടിയ പ്രതിഭ സൗത്ത് സോണ്‍ മത്സരത്തിലും വെള്ളിമെഡൽ നേടിയിട്ടുണ്ട്. ഒലവക്കോട് രാമലയം ആലംകോട് രവി-രജനി ദന്പതികളുടെ മകളാണ്. ഒളിന്പിക് അത്ലറ്റ് ക്ലബ്ബിലെ ഹരിദാസ്, അർജുൻ ഹരിദാസ് എന്നിവരുടെ കീഴിലാണു പരിശീലനം.
കറങ്ങിത്തിരിഞ്ഞ് ഒരേറ്;
തൗഫീറയെ
തോൽപ്പിക്കാനാവില്ല മക്കളെ...
കുന്നംകുളം: ഡിസ്കസ് ത്രോയിൽ സി.പി. തൗഫീറയുടെ വിജയഗാഥയ്ക്ക് ഒരു സുവർണ അധ്യായം കൂടി. ആറാംക്ലാസിൽ സഹോദരിയുടെ പ്രകടനംകണ്ട് ആവേശംപൂണ്ട് ത്രോയിംഗ് പിറ്റിലെത്തിയ തൗഫീറയ്ക്ക് ഡിസ്കസ് ത്രോയിൽ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പരാജയമറിയാതെ മുന്നേറുന്ന താരം കുന്നംകുളത്തെ കാലിക്കട്ട് വാഴ്സിറ്റി മീറ്റിലും സ്വർണമണിഞ്ഞു കരുത്തുതെളിയിച്ചു.
തൃശൂർ വിമല കോളജിലെ മൂന്നാംവർഷ വെബ് ടെക്നോളജി വിദ്യാർഥിയായ തൗഫീറ 37.21 മീറ്റർ ദൂരത്തേക്കു ഡിസ്ക് പറത്തിയാണ് ജയം സ്വന്തമാക്കിയത്. ഈ ഇനത്തിലെ തന്റെതന്നെ 43.88 മീറ്ററെന്ന മീറ്റ് റിക്കാർഡിന് അടുത്തെങ്ങും എത്തിയില്ലെങ്കിലും തൗഫീറയ്ക്ക് ഇവിടെയും വെല്ലുവിളി ഉണ്ടായില്ല.
പാലക്കാട് ജില്ലയിലെ പത്തിരിപ്പാലം സി.പി. ഹൗസിൽ ഫുട്ബോൾതാരം കൂടിയായിരുന്ന അഷറഫിന്റെയും സുഹറയുടെയും മകളായ തൗഫീറ, എട്ടാം ക്ലാസിൽ നേടിയ വെങ്കലത്തോടെയാണ് മെഡൽ യാത്ര ആരംഭിച്ചത്. ഒന്‍പതാം ക്ലാസ് മുതൽ തൗഫീറ സ്വർണം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല.
കെ.സി. ഗിരീഷിന്റെ കീഴിൽ കഴിഞ്ഞ അഞ്ചുവർഷമായി പരിശീലനം തുടരുന്ന താരം, കഴിഞ്ഞദിവസം നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ വെള്ളി നേടിയിരുന്നു.
ജീനയാണു താരം
കുന്നംകുളം: കഴിഞ്ഞമാസം പരിശീലനത്തിനിടെ തലയിടിച്ചുവീണു ബോധം നഷ്ടപ്പെട്ട് തീവ്രപരിചരണവിഭാഗത്തിലായപ്പോൾ പരിശീലകരും കോളജ് അധികൃതരും ചിന്തിച്ചിരുന്നില്ല ഈ തിരിച്ചുവരവ്. കാലിക്കട്ട് വാഴ്സിറ്റി മീറ്റിലെ വനിതാ പോൾവോൾട്ടിൽ ആശുപത്രിക്കിടക്കയിൽനിന്നു തിരിച്ചെത്തിയ ഒന്നാംവർഷ ബിഎസ്ഡബ്ല്യു വിദ്യാർഥിയായ ജീന ബേസിൽ 3.40 മീറ്റർ ഉയരം കീഴടക്കി സ്വർണമണിഞ്ഞു.
എറണാകുളം സ്വദേശിനിയായ ജീന പരിക്കേറ്റ് കോതമംഗലം മാർ ബസേലിയസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. പതിനഞ്ചുദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ജീന വീണ്ടും ജംപിംഗ് പിറ്റിലെത്തിയത്.
സ്കൂൾകാലംമുതൽ പോൾവോൾട്ടിൽ മികവ് തെളിയിച്ച ജീന, കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ താരമായിരുന്ന കാലത്തു സംസ്ഥാന-ദേശീയ സ്കൂൾ കായികമേളകളിൽ നിരവധി സ്വർണമെഡലുകൾ നേടിയിട്ടുണ്ട്.
എറണാകുളം പുത്തൻകുരിശ് വെള്ളാമക്കുത്ത് പുതുപ്പാടി വീട്ടിൽ ബേസിൽ വർഗീസിന്റെയും മഞ്ജുവിന്റെയും മകളായ ജീന, ഈ വർഷം അണ്ടർ 20 വിഭാഗത്തിൽ സൗത്ത് സോണ്‍ ജൂണിയർ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ വെള്ളിയും ദേശീയ ജൂണിയർ അത്ലറ്റിക്സിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു.

തിരുവമ്പാടി: രണ്ടുദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടന്ന ജില്ലാ മിനി ആൻഡ് പ്രമോഷൻ അത്ലറ്റിക് മീറ്റ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. ട്രോഫികളും മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.
മീറ്റിൽ സഫയർ സെന്റർ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പ്രസ്റ്റീജ് സ്കൂൾ രണ്ടാം സ്ഥാനവും, കല്ലാനോട് സെന്റ് മേരീസ് സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി എബിമോൻ മാത്യു, ജില്ലാ ട്രഷറർ ഇബ്രാഹിം ചീനിക്ക, അസോസിയേഷൻ ജില്ലാ ഭാരവാഹികളായ മുഹമ്മദ് ഹസൻ, സി.ടി. ഇല്ല്യാസ്, യു. ഷെഫീക്ക്, അസോസിയേഷൻ സംസ്ഥാന നോമിനി പ്യാരിൻ ഏബ്രഹാം, അബ്ദുൽ അസീസ്, മോളിഹസൻ, വിനോദ് ജോസ്, ജില്ലാ സ്പോർട്സ് ആയുർവേദ ഡോ. ഗീതു, ജില്ലാ വൈസ് പ്രസിഡന്റ് നോബിൾ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
District News
പാലാ: അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയും സ്പോട്സ് അഥോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി അത്ലറ്റിക്സില് പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ചെറുപ്പത്തിലേ തന്നെ കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്കുന്നതിനുമായി അണ്ടര്‍ 14 അണ്ടര്‍ 16 വിഭാഗത്തില്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലും കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാ അത്ലറ്റിക് അസോസിയേഷന് പത്തിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ അത്ലറ്റിക് മത്സരങ്ങള്‍ നടത്തും.
വിജയികള്‍ക്ക് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. എന്‍ട്രി ഫീസ് ഉണ്ടായിരിക്കുന്നതല്ല.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് എത്തിച്ചേരണം. ഫോണ്‍: 9895062630.