x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​നി​യ​ർ അ​ത്‌ല​റ്റി​ക് മീ​റ്റ്: പെ​രി​ന്ത​ൽ​മ​ണ്ണ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം

വെബ് ഡെസ്ക്
Published: September 24, 2026 01:25 AM IST | Updated: September 24, 2026 01:26 AM IST

ജി​ല്ലാ ജൂ​നി​യ​ർ അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ എ​സ്എ​ച്ച് അ​ക്കാ​ഡ​മി ടീം ​അം​ഗ​ങ്ങ​ൾ.

ജാ​വ​ലി​ൻ​ത്രോ​യി​ൽ ആത്‌മി​ക​യ്ക്ക് റി​ക്കാ​ർ​ഡ്

പെ​രി​ന്ത​ൽ​മ​ണ്ണ: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ജി​ല്ലാ ജൂ​നി​യ​ർ അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ 14 പെ​ണ്‍​കു​ട്ടി​ക​ളു​ടെ കി​ഡ്സ് ജാ​വ​ലി​ൻ​ത്രോ​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ച്ച് അ​ക്കാ​ഡ​മി​യു​ടെ പി. ​ആത്‌മി​ക സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. 25.11 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി​യാ​ണ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.
ഇ​തോ​ടെ കി​ഡ്സ് ജാ​വ​ലി​ൻ ത്രോ​യി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ 17 മീ​റ്റ​ർ റി​ക്കോ​ർ​ഡ് മ​റി​ക​ട​ന്ന് 25.11 മീ​റ്റ​റാ​യി ഉ​യ​ർ​ന്നു. ഇ​തേ മ​ത്സ​ര​ത്തി​ൽ എ​സ്എ​ച്ച് അ​ക്കാ​ഡ​മി​യു​ടെ എം.​ടി. റി​സ വെ​ങ്ക​ല മെ​ഡ​ലും മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ആ​ത്‌മി​ക​യും റി​സ​യും സേ​ക്ര​ഡ് ഹാ​ർ​ട്ട് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്. ജൂ​നി​യ​ർ അ​ത്‌ല​റ്റി​ക്സി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്എ​ച്ച് അ​ക്കാ​ഡ​മി​യു​ടെ മു​ന്നേ​റ്റ​ത്തി​ന് ഈ ​നേ​ട്ടം കൂ​ടു​ത​ൽ ക​രു​ത്തേ​കു​ന്നു.

വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യ അ​ക്കാ​ഡ​മി ഓ​വ​റോ​ൾ എ​ട്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. അ​ണ്ട​ർ 14 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ വി​ദു​മി​ത്ര​ൻ സ്വ​ർ​ണ​മെ​ഡ​ലും പി.​സി. അ​ഭി​ന​വ് വെ​ങ്ക​ല മെ​ഡ​ലും നേ​ടി.

അ​ണ്ട​ർ 18 പെ​ണ്‍​കു​ട്ടി​ക​ളു​ടെ റി​ലേ​യി​ൽ എ​സ്എ​ച്ച് അ​ക്കാ​ദ​മി​യു​ടെ ടീം ​സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. ദി​യ ഫാ​ത്തി​മ, ജെ​സ എം.​ ഷാ, നിം​ഹ, അ​സ്മ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച ടീ​മി​ലെ അം​ഗ​ങ്ങ​ൾ. അ​ണ്ട​ർ 16 പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഹി​യ ഷ​ഹ്സ വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി. അ​ണ്ട​ർ 14 ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഷോ​ട്ട്പു​ട്ടി​ൽ ഉ​ദ​യ​ദ​ർ​ശ് വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി.

അ​ണ്ട​ർ 23 വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ നാ​ഫി​ല സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. അ​ണ്ട​ർ 23 പു​രു​ഷ​ൻ​മാ​രു​ടെ 1,500 മീ​റ്റ​റി​ൽ മു​ഹ​മ്മ​ദ് ജാ​ബി​ർ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി. ദി​യ ഫാ​ത്തി​മ 400 മീ​റ്റ​റി​ൽ വെ​ങ്ക​ല മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. കാ​യി​കാ​ധ്യാ​പ​ക​നും പ​രി​ശീ​ല​ക​നു​മാ​യ സാം ​വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Athletic Meet

Recent News

Corehub Up