സസൗളോയെ പരാജയപ്പെടുത്തിയ എഎസ് റോമ താരങ്ങളുടെ ആഘോഷം
റോം: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എഎസ് റോമയ്ക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സസൗളോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
മരിയോ ഹെർമോസോയും റോഡ്രിഗോ മോറയും ആണ് റോമയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. സസൗളോ താരം സെബാസ്റ്റ്യൻ വലുകിയേവിക്സിന്റെ ഓൺ ഗോളും ണോമയുടെ ഗോൾ പട്ടികയിലുണ്ട്.
വിജയത്തോടെ എഎസ് റോമയ്ക്ക് 27 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് റോമ.
Tags : Serie A Football League AS Roma beats Sassuolo Calcio