x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാക്കനാട് യുവതിയുടെ മരണം: സ്വകാര്യ ബസിന്‍റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തു

വെബ് ഡെസ്ക്
Published: November 8, 2026 02:52 PM IST | Updated: November 8, 2026 02:52 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിന് സമീപം യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്‍റെ പെർമിറ്റ് മറ്റൊരു കേസിൽ സസ്പെൻഡ് ചെയ്തു. ഇൻഫോപാർക്ക്-മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന 'മലയിൽ' ബസിന്‍റെ പെർമിറ്റാണ് ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്ക് റദ്ദാക്കിയത്. ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ടണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ജിമ്മിലെ വ്യായാമത്തിനുശേഷം നടന്നുപോവുകയായിരുന്ന തൃശൂർ സ്വദേശിനിയും ഇൻഫോപാർക്കിലെ ഐടി കമ്പനി ജീവനക്കാരിയുമായ അക്ഷര (29) ആണ് അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഈ സംഭവത്തിൽ ബസിനെതിരെയും ഉടമയ്ക്കും ജീവനക്കാർക്കുമെതിരെയും കർശന നിയമനടപടികൾ പുരോഗമിക്കുകയാണ്.

അതിനിടെ, അപകടത്തിന് ഇടയാക്കിയ ബസിൽ പൊലീസിന്‍റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലുമില്ലാത്ത ഡ്രൈവറാണ് ജോലി ചെയ്തിരുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ബസ് ഓടിച്ചിരുന്ന സി.കെ. ബിനോയ് ലഹരി ഇടപാട് കേസിലും അടിപിടി കേസ് ഉൾപ്പെടെയുള്ള വിവിധ ക്രിമിനൽ കേസുകളിലും പ്രതിയാണെന്നാണ് പൊലിസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

Tags : PrivateBus Suspended Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up