പ്രതീകാത്മക ചിത്രം
ആലപ്പുഴ: ആലപ്പുഴയിൽ വൻ ലഹരിവേട്ട. വിൽപനയ്ക്കായി സൂക്ഷിച്ച 1600 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. അരൂക്കുറ്റി സ്വദേശി അഹമ്മദ് ഹാഷിം(51) ആണ് പിടിയിലായത്. പൂച്ചാക്കൽ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്.
തൂഫാൻ ലഹരി നിർമാർജന പദ്ധതിയുടെ ഭാഗമായി പൊലിസ് നടത്തിയ വാഹനപരിശോധയിലാണ് പ്രതി പിടിയിലായത്. വടുതല കുണ്ടേക്കടവ് ഭാഗത്തുവച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചുവച്ച നിലയിൽ പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്ന് അഹമ്മദ് ഹാഷിമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ പുകയില പിടിച്ചെടുത്തത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.