ദിബ്രുഗഡ്: ആസാമിലെ ദിബ്രുഗഡില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർകൂടി മരണത്തിനു കീഴടങ്ങി. വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി.
അഞ്ചുപേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ നാലുപേര്‍ ജീവന്‍രക്ഷാ സംവിധാനങ്ങളോടെയാണു കഴിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചു.
Tags : Fire Oil India Limited Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash