കെ.സി. വേണുഗോപാൽ
കോഴിക്കോട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ ഗ്യാനേഷ് കുമാറിന്റെ ദിനങ്ങൾ എണ്ണപ്പെട്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വരും ദിവസങ്ങളിൽ പ്രധാനമന്ത്രിക്കെതിരെയും കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടുകൊള്ള ആരോപിച്ച് ഡൽഹിയിൽ നടക്കുന്ന സമരങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്റെ മഹാറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ.
ഏത് ക്രിമിനൽ കുറ്റവും ചെയ്യാൻ കഴിയുന്ന ആളാണ് താൻ എന്ന് തെളിയിച്ച ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥൻ. ദിവസങ്ങൾ എണ്ണിക്കോളൂ, ഗ്യാനേഷിന് പുറത്തുപോകേണ്ടി വരുമെന്ന് എഐസിസി ജനറൽ പറഞ്ഞു.
സംവാദത്തിനുള്ള രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്ക് മറുപടി ഇല്ലാതെ നരേന്ദ്ര മോദി ഓടി ഒളിച്ചുവെന്നും വേണുഗോപാൽ ആരോപിച്ചു. രാഹുൽ ഗാന്ധി എന്തു ചെയ്യുമെന്ന് മോദിക്ക് ഉടൻ അറിഞ്ഞു ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : GyaneshKumar KCVenugopal Congress NarendraModi BJP