x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ 185 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 8, 2026 12:20 PM IST | Updated: November 8, 2026 12:20 PM IST

എംഡിഎംഎയുമായി അറസ്റ്റിലായവർ

കൊ​ച്ചി: കൊ​ച്ചി​യി​ൽ 185 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്.

കൊ​ച്ചി പ​ള്ളു​രു​ത്തി തെ​രേ​ഭാ​ഗം കു​ട്ട​ത്തി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ കെ.​എ​സ്. (32), തോ​പ്പും​പ​ടി പ്ര​തീ​ക്ഷ ന​ഗ​ർ കെ.​വി. തോ​മ​സ് റോ​ഡി​ൽ കു​രി​ശി​ങ്ക​ൽ വീ​ട്ടി​ൽ ഷി​നു സെ​ബാ​സ്റ്റ്യ​ൻ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ ഡി​വൈ​എ​സ്‌​പി ബൈ​ജു പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ലു​വ​യി​ലെ പ്ര​മു​ഖ ലോ​ഡ്‌​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഏ​ക​ദേ​ശം 7.5 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 185 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഹ​രി​കൃ​ഷ്ണ​നെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ചി സി​റ്റി പൊ​ലി​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ തോ​പ്പും​പ​ടി​യി​ലു​ള്ള ഷി​നു സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ട്ടി​ലെ പ​ക്ഷി​ക്കൂ​ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ഏ​ഴ് ഗ്രാം ​എം​ഡി​എം​എ കൂ​ടി ക​ണ്ടെ​ത്തി.

ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നാ​ണ് ല​ഹ​രി​മ​രു​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ടൂ​റി​സ്റ്റ് ബ​സി​ൽ യാ​ത്ര​ക്കാ​രാ​യെ​ത്തി​യ പ്ര​തി​ക​ൾ വാ​ഴ​ക്കു​ല​യ്ക്കു​ള്ളി​ൽ വി​ദ​ഗ്‌​ധ​മാ​യി ഒ​ളി​പ്പി​ച്ചാ​ണ് എം​ഡി​എം​എ ക​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം, ആ​ലു​വ മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി ല​ഹ​രി​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും നേ​രി​ട്ട് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യാ​ണ് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച​തെ​ന്നാ​ണ് പൊ​ലി​സിന് ല​ഭി​ച്ച വി​വ​രം.

Tags : MDMA Arrest Kochi Aluva Police Tamil Nadu

Recent News

Corehub Up