x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജപ്പാനിൽ ഭൂചലനം; നിരവധി പേർക്ക് പരിക്ക്

വെബ് ഡെസ്ക്
Published: November 8, 2026 03:51 PM IST | Updated: November 8, 2026 03:51 PM IST

ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾ

ടോക്കിയോ: മധ്യ ജപ്പാനിൽ ഭൂചലനം. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുപത്തിരണ്ടു പേർക്ക് പരിക്കേറ്റതായാണ് വിവരം. പ്രാദേശിക സമയം പുലർച്ചെ 1.04-നാണ് ഭൂചലനമുണ്ടായത്.

ഷിസുവോക്ക പ്രവിശ്യയുടെ പടിഞ്ഞാറൻ ഭാഗമാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ ഏജൻസി അറിയിച്ചു. ഐച്ചി പ്രവിശ്യയിലാണ് ഏറ്റവും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. നഗാനോ, ഗിഫു തുടങ്ങിയ പ്രവിശ്യകളിലും പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂകമ്പത്തിൽ കടകളുടെ ചില്ലുകൾ തകർന്നു. ഭയന്നുവിറച്ച ആളുകൾ കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങി ഓടുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൂനാമി മുന്നറിയിപ്പുകളൊന്നും ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല.

Tags : Earthquake Japan Injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up