x
ad
Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​സി​ല​ൻ​ഡിൽ ആ​ർ​ക്കും കേവലഭൂ​രി​പ​ക്ഷ​മി​ല്ല

വെബ്ഡെസ്ക്
Published: November 7, 2026 11:28 PM IST | Updated: November 7, 2026 11:28 PM IST

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ക്രി​​​​സ്റ്റ​​​​ഫ​​​​ർ ല​​​​ക്സ​​​ൺ

വെ​​​​ല്ലിം​​​​ഗ്ട​​​​ൺ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ആ​​​​ർ​​​​ക്കും വ്യ​​​​ക്ത​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷം ല​​​​ഭി​​​​ച്ചി​​​​ല്ല. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ക്രി​​​​സ്റ്റ​​​​ഫ​​​​ർ ല​​​​ക്സ​​​ണി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള മ​​​​ധ്യ-​​​​വ​​​​ല​​​​തു​​​​പ​​​​ക്ഷ നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് ക്രി​​​​സ് ഹി​​​​പ്കി​​​​ൻ​​​​സി​​​​ന്‍റെ ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​യും ത​​​​മ്മി​​​​ൽ ക​​​​ടു​​​​ത്ത പോ​​​​രാ​​​​ട്ട​​​​മാ​​​​ണു ന​​​​ട​​​​ന്ന​​​​ത്.

നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി 42 സീ​​​​റ്റ് നേ​​​​ടി ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഒ​​​​റ്റ​​​​ക​​​​ക്ഷി​​​​യാ​​​​യെ​​​​ങ്കി​​​​ലും കേ​​​​വ​​​​ല​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് 19 സീ​​​​റ്റു​​​​ക​​​​ൾ കൂ​​​​ടി തി​​​​ക​​​​യ്ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ മു​​​​ൻ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​യ എ​​​​സി​​​​ടി (13 സീ​​​​റ്റ്), ന്യൂ​​​​സീ​​​​ല​​​​ൻ​​​​ഡ് ഫ​​​​സ്റ്റ് (12 സീ​​​​റ്റ്) എ​​​​ന്നി​​​​വ​​​​രു​​​​ടെ പി​​​​ന്തു​​​​ണ ചേ​​​​ർ​​​​ത്താ​​​​ൽ വ​​​​ല​​​​തു​​​​പ​​​​ക്ഷ സ​​​​ഖ്യ​​​​ത്തി​​​​ന് നേ​​​​രി​​​​യ മു​​​​ൻ​​​​തൂ​​​​ക്ക​​​​മു​​​​ണ്ട്.

മ​​​​റു​​​​വ​​​​ശ​​​​ത്ത് 36 സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടി​​​​യ ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി തോ​​​​ൽ​​​​വി സ​​​​മ്മ​​​​തി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ഖ്യ​​​​സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​ര​​​​ണ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ലേ​​​​ബ​​​​ർ നേ​​​​താ​​​​വ് ക്രി​​​​സ് ഹി​​​​പ്കി​​​​ൻ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഗ്രീ​​​​ൻ​​​​സ് (16 സീ​​​​റ്റ്), ദ ​​​​ഓ​​​​പ്പ​​​​ർ​​​​ച്യൂ​​​​ണി​​​​റ്റി പാ​​​​ർ​​​​ട്ടി (7 സീ​​​​റ്റ്), ത​​​​ദ്ദേ​​​​ശീ​​​​യ​​​​രു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന തേ ​​​​പാ​​​​ത്തി മാ​​​​വോ​​​​റി (5 സീ​​​​റ്റ്) എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ മ​​​​റ്റു പ്ര​​​​മു​​​​ഖ ക​​​​ക്ഷി​​​​ക​​​​ൾ.

വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ പ്ര​​​​ധാ​​​​ന പ്ര​​​​ചാ​​​​ര​​​​ണ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ. ഔ​​​​ദ്യോ​​​​ഗി​​​​ക ഫ​​​​ലം ഈ​​​​മാ​​​​സം 27ന് ​​​​മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും പു​​​​റ​​​​ത്തു​​​​വ​​​​രി​​​​ക. അ​​​​തു​​​​വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക്രി​​​​സ്റ്റോ​​​​ഫ​​​​ർ ല​​​​ക്സ​​​ണി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള കാ​​​​വ​​​​ൽ സ​​​​ർ​​​​ക്കാ​​​​രാ​​​​യി​​​​രി​​​​ക്കും രാ​​​​ജ്യം ഭ​​​​രി​​​​ക്കു​​​​ക.

Tags : Absolute majority New Zealand National Party Christopher Luxon Labour Party Chris Hipkins Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up