Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Labour Party

സ്റ്റാർ​മ​ർ​ക്കെ​തി​രേ പ​ട​യൊ​രു​ക്കം

ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ട​​​​ണി​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​ക്കു ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ട​​​​തോ​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കീ​​​​യ​​​​ർ സ്റ്റാ​​ർ​​​​മ​​​​ർ​​​​ക്കെ​​​​തി​​​​രേ പ​​​​ട​​​​യൊ​​​​രു​​​​ക്കം ശ​​​​ക്തം. നേ​​​​തൃ​​​​മാ​​​​റ്റ​​​​ത്തി​​​​ന് സ​​​​മ​​​​യ​​​​ക്ര​​​​മം നി​​​​ശ്ച​​​​യി​​​​ക്കാ​​​​ൻ ഒ​​​​രു​​​​കൂ​​​​ട്ടം മ​​​​ന്ത്രി​​​​മാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

എ​​​​ന്നാ​​​​ൽ, നി​​​​ർ​​​​ണാ​​​​യ​​​​ക മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗ​​​​ത്തി​​​​ൽ, താ​​​​ൻ രാ​​​​ജി​​​​വ​​​​യ്ക്കി​​​​ല്ലെ​​​​ന്ന് സ്റ്റാ​​​​മ​​​​ർ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ എ​​ഴു​​പ​​തി​​ല​​​​ധി​​​​കം എം​​​​പി​​​​മാ​​​​രും സ്റ്റാ​​​​ർ​​​​മ​​​​ർ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലേ​​​​റ്റ തോ​​​​ൽ​​​​വി​​​​ക്കു പി​​​​ന്നാ​​​​ലെ മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ നാ​​​​ല് ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​ർ രാ​​​​ജി​​​​വ​​​​ച്ച​​​​തും സ്റ്റാ​​​​ർ​​മ​​​​ർ​​​​ക്കു​​​​മേ​​​​ൽ സ​​​​മ്മ​​​​ർ​​​​ദ​​​​മേ​​​​റ്റി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഭ​​​​രി​​​​ക്കാ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ പി​​​​ന്തു​​​​ണ ഇ​​​​പ്പോ​​​​ഴും ത​​​​നി​​​​ക്കു​​​​ണ്ടെ​​​​ന്നാ​​​​ണ് സ്റ്റാ​​​​ർ​​മ​​​​ർ വാ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

കു​​​​റ​​​​ഞ്ഞ​​​​ത് 81 ലേ​​​​ബ​​​​ർ എം​​​​പി​​​​മാ​​​​രെ​​​​ങ്കി​​​​ലും എ​​​​തി​​​​രാ​​​​യെ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ സ്റ്റാ​​​​ർ​​മ​​​​ർ​​​​ക്ക് പു​​​​റ​​​​ത്തു​​​​പോ​​​​കേ​​​​ണ്ടി​​​​വ​​​​രൂ. ആ​​​​ഭ്യ​​​​ന്ത​​​​ര സെ​​​​ക്ര​​​​ട്ട​​​​റി ഷ​​​​ബാ​​​​ന മ​​​​ഹ്മൂ​​​​ദ്, വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി യെ​​​​വെ​​​​റ്റ് കൂ​​​​പ്പ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ൾ​​​​പ്പെ​​​​ടെ മു​​​​തി​​​​ർ​​​​ന്ന കാ​​​​ബി​​​​ന​​​​റ്റം​​​​ഗ​​​​ങ്ങ​​​​ൾ സ്റ്റാ​​​​ർ​​​​മ​​​​ർ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്.

ഡെ​​​​പ്യൂ​​​​ട്ടി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡേ​​​​വി​​​​ഡ് ലാ​​​​മി, പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ൺ ഹീ​​​​ലി എ​​​​ന്നി​​​​വ​​​​രും സ്റ്റാ​​ർ​​​​മ​​​​റെ നീ​​​​ക്കു​​​​ന്ന​​​​തി​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണ് ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

സ്റ്റാ​​​​ർമ​​​​റി​​​​ന്‍റെ പ​​​​ക​​​​ര​​​​ക്കാ​​​​രു​​​​ടെ നി​​​​ര​​​​യി​​​​ൽ മാ​​​​ഞ്ച​​​​സ്റ്റ​​​​ർ മേ​​​​യ​​​​ർ ആ​​​​ൻ​​​​ഡി ബേ​​​​ൺ​​​​ഹാം, ആ​​​​രോ​​​​ഗ്യ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​സ് സ്ട്രീ​​​​റ്റിം​​​​ഗ്, മു​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ആ​​​​ഞ്ച​​​​ല റെ​​​​യ്‌​​​​ന​​​​ർ എ​​​​ന്നി​​​​വ​​​​രാ​​​​ണു മു​​​​ന്നി​​​​ലു​​​​ള്ള​​​​ത്. 2024ൽ ​​​​വ​​​​ലി​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന സ്റ്റാ​​ർ​​​​മ​​​​ർ​​​​ക്ക്, ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ സ്വ​​​​ന്തം പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ​​​​നി​​​​ന്നു​​ത​​​​ന്നെ ക​​​​ന​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up