Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injured

പുള്ളിപ്പുലി ആക്രമണത്തിൽ രണ്ടു മരണം; 14 പേർക്കു പരിക്ക്

കോ​​​​​ണ്ട​​​​​ഗാ​​​​​വ്: ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലെ ധാം​​​​​താ​​​​​രി, കോ​​​​​ണ്ട​​​​​ഗാ​​​​​വ് ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ നാ​​​​​ലു ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ഒ​​​​​രു പു​​​​​ള്ളി​​​​​പ്പു​​​​​ലി​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ഗ​​​​​ർ​​​​​ഭി​​​​​ണി അ​​​​​ട​​​​​ക്കം ര​​​​​ണ്ടു പേ​​​​​ർ മ​​​​​രി​​​​​ച്ചു. 14 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. വ്യാ​​​​​ഴാ​​​​​ഴ്ച മു​​​​​ത​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പു​​​​​ലി​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണം.

ധാം​​​​​താ​​​​​രി ജി​​​​​ല്ല​​​​​യി​​​​​ലെ കാ​​​​​രി​​​​​പാ​​​​​നി, ബ​​​​​ഹി​​​​​ഗാ​​​​​വ്, അ​​​​​മാ​​​​​നാ​​​​​ര ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പു​​​​​ലി​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ പ്ര​​​​​ഭു പാ​​​​​ർ​​​​​ദേ (42) എ​​​​​ന്ന​​​​​യാ​​​​​ൾ മ​​​​​രി​​​​​ച്ചു. പ​​​​​ത്തു പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. ഗ​​​​​ർ​​​​​ഭി​​​​​ണി​​​​​യാ​​​​​യ രാം​​​​​ഷീ​​​​​ല മ​​​​​ണ്ഡാ​​​​​വി (27) സ​​​​​മീ​​​​​പപ്ര​​​​​ദേ​​​​​ശ​​​​​മാ​​​​​യ കോ​​​​​ണ്ട​​​​​ഗാ​​​​​വി​​​​​ലെ ബ​​​​​സ്ത​​​​​ർ ബു​​​​​ദ്ര​​​​​യി​​​​​ൽ പു​​​​​ലി​​​​​യു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ മ​​​​​രി​​​​​ച്ചു. നാ​​​​​ലു പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു.

ഒ​​​​​ട്ടേ​​​​​റെ പേ​​​​​രെ പു​​​​​ലി ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​ത് അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു. പേ​​​​​വി​​​​​ഷ​​​​​ബാ​​​​​ധ ​​​​​മൂ​​​​​ല​​​​​മാ​​​​​കാം പു​​​​​ലി ആ​​​​​ക്ര​​​​​മ​​​​​ണോ​​​​​ത്സു​​​​​ക​​​​​നാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണു നി​​​​​ഗ​​​​​മ​​​​​നം. ഇ​​​​​ന്ന​​​​​ലെ അ​​​​​മ​​​​​നാ​​​​​ര ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ​​​​​വ​​​​​ച്ച് പു​​​​​ലി​​​​​യെ നാ​​​​​ട്ടു​​​​​കാ​​​​​ർ പി​​​​​ടി​​​​​കൂ​​​​​ടി വ​​​​​ന​​​​​വ​​​​​കു​​​​​പ്പ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ​​​​​ക്കു കൈ​​​​​മാ​​​​​റി.

District News

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രിക്ക് കാ​റി​ന​ടി​യി​ൽ​പ്പെ​ട്ട് പരിക്ക്

വൈ​പ്പി​ൻ: സ്കൂ​ട്ട​റി​നു പി​ന്നി​ൽ കാ​ർ ഇ​ടി​ച്ച് റോ​ഡി​ൽ തെ​റി​ച്ചു​വീ​ണ വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്തു​കൂ​ടി കാ​ർ ക​യ​റി ഗു​രു​ത​ര പ​രി​ക്ക്. നാ​യ​ര​മ്പ​ലം പ​ഴ​യ​ത്ത് വീ​ട്ടി​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ സി​നു​വി​നാ​ണ് (50) പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മാ​ലി​പ്പു​റം പാ​ല​ത്തി​നു തെ​ക്കു​ഭാ​ഗ​ത്താ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്ന് നാ​യ​ര​മ്പ​ല​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് സ്‌​കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്നു സി​നു.

ഈ ​സ​മ​യം അ​തേ ദി​ശ​യി​ൽ അ​ല​ക്ഷ്യ​മാ​യി ഓ​ടി​ച്ചു​വ​ന്ന കാ​ർ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന് അ​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ സി​നു​വി​ന്‍റെ ദേ​ഹ​ത്ത് ഒ​രു ഭാ​ഗ​ത്തെ തൊ​ലി പോ​വു​ക​യും പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​റ​ക്ക​ൽ പൊ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

International

പോളിഷ് സ്കൂളിൽ കത്തിയാക്രമണം; പത്തു പേർക്ക് പരിക്ക്

വാ​​​ർ​​​സോ: പോ​​​ള​​​ണ്ടി​​​ലെ ഓ​​​സ്ട്രോ​​​ലേ​​​ഖ എ​​​ന്ന സ്ഥ​​​ല​​​ത്തെ സ്കൂ​​​ളി​​​ലു​​​ണ്ടാ​​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ക്ര​​​മി അ​​​ട​​​ക്കം പ​​​ത്തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

അ​​​ഞ്ചു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​ർ, പ​​​രി​​​സ​​​ര​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു ര​​​ണ്ടു പേ​​​ർ, അ​​​ക്ര​​​മി എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

പ​​​രി​​​ക്കേ​​​റ്റ ആ​​​രു​​​ടെ​​​യും ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യി​​​ല്ല. അ​​​ക്ര​​​മി സ്വ​​​യം പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

കു​മ​ളി​യി​ല്‍ വ​നം​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ പ​ന്ത​ല്‍ ത​ക​ര്‍​ന്നു​വീ​ണു; ര​ണ്ട് പൊ​ലി​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു

ഇ​ടു​ക്കി: കു​മ​ളി​യി​ല്‍ വ​നം​മ​ന്ത്രി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യു​ടെ പ​ന്ത​ല്‍ ത​ക​ര്‍​ന്നു​വീ​ണു. വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ പ​രി​പാ​ടി ന​ട​ന്ന പ​ന്ത​ലാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്.

ര​ണ്ട് പൊ​ലി​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി അ​ൽ​പ​സ​മ​യ​ത്തി​ന​ക​മാ​ണ് പ​ന്ത​ൽ ത​ക​ർ​ന്നു​വീ​ണ​ത്. വ​ലി​യ അ​പ​ക​ടം ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഒ​ഴി​വാ​യ​ത്.

National

ഡ​ല്‍​ഹി​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് മ​ല​യാ​ളി മ​രി​ച്ചു നാ​ലു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ന്യൂ​​​​ഡ​​​​ല്‍​ഹി: ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ കെ​​​​ട്ടി​​​​ടം ത​​​​ക​​​​ര്‍​ന്നു​​​വീ​​​ണ് മ​​​​ല​​​​യാ​​​​ളി മ​​​​രി​​​​ച്ചു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ നാ​​​​ലു​​​​പേ​​​​ര്‍​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു.

കെ​​​​ട്ടി​​​​ട​​​​ത്തി​​​​ല്‍ ബേ​​​​ക്ക​​​​റി ബോ​​​​ര്‍​മ ന​​​​ട​​​​ത്തു​​​​ന്ന പാ​​​​ല​​​​ക്കാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സ​​​​തീ​​​​ശ​​​​നാ​​​​ണ് മ​​​​രിച്ചത്. ദി​​​​ല്‍​ഷാ​​​​ദ് ഗാ​​​​ര്‍​ഡ​​​​ന​​​​ടു​​​​ത്തു​​​​ള്ള താ​​​​ഹി​​​​ര്‍​പു​​​​രി​​​​ല്‍ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ല​​​​ര​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

അ​​​​പ​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് അ​​​​ഞ്ചു​​​​പേ​​​​രെ​​​​യും ഉ​​​​ട​​​​ന്‍​ത​​​​ന്നെ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍ കെ​​​​ട്ടി​​​​ടാ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ള്‍​ക്കു​​​​ള്ളി​​​​ല്‍​നി​​​​ന്നു പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും സ​​​​തീ​​​​ശ​​​​നെ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.

ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ ബാ​​​​ക്കി നാ​​​​ലു​​​​പേ​​​​ര്‍ തീ​​​​വ്ര​​​​പ​​​​രി​​​​ച​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. സ​​​​തീ​​​​ശ​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ദി​​​​ല്‍​ഷാ​​​​ദ് ഗാ​​​​ര്‍​ഡ​​​​നി​​​​ലെ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി സൂ​​​​പ്പ​​​​ര്‍ സ്‌​​​​പെ​​​​ഷാ​​​​ലി​​​​റ്റി ആ​​​​ശു​​​​പ​​​​ത്രി മോ​​​​ര്‍​ച്ച​​​​റി​​​​യി​​​​ല്‍ പോ​​​​സ്റ്റ്മോ​​​​ര്‍​ട്ട​​​​ത്തി​​​​നാ​​​​യി സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. സ​​​​ബി​​​​ത​​​​യാ​​​​ണു ഭാ​​​​ര്യ. മ​​​​ക​​​​ള്‍ ഡ​​​​ല്‍​ഹി യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ല്‍ ഒ​​​​ന്നാം വ​​​​ര്‍​ഷ ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ ആ​​​​റി​​​​ന് ഡ​​​​ല്‍​ഹി സ​​​​ത്യ​​​​നി​​​​കേ​​​​ത​​​​നി​​​​ൽ അ​​​​ഞ്ചു​​​​നി​​​​ലക്കെട്ടി​​​​ടം ത​​​​ക​​​​ര്‍​ന്ന് ഏ​​​​ഴു മ​​​​രി​​​​ക്കു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി പേ​​​​ര്‍​ക്കു പ​​​​രി​​​​ക്കേ​​​​ല്‍​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

തു​​​​ട​​​​ര്‍​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ വ്യാ​​​​പ​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ക​​​​യും സു​​​​ര​​​​ക്ഷാ​​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​ത്ത​​​​തും നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യി നി​​​​ര്‍​മി​​​​ച്ച​​​​തു​​​​മാ​​​​യ 596ല​​​​ധി​​​​കം കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ പൊ​​​​ളി​​​​ച്ചു​​​​നീ​​​​ക്കു​​​​ക​​​​യും 190 ഓ​​​​ളം കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ സീ​​​​ല്‍ ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Kerala

റാ​ലി​ക്കി​ടെ അ​പ​ക​ടം: പ​രി​ക്കേ​റ്റ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ മ​രി​ച്ചു

ക​ല്ല​റ: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ല്ല​റ ഡി​വി​ഷ​ൻ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ല​റ​യി​ൽ ഷാ​ഫി പ​റ​മ്പി​ൽ പ​ങ്കെ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ഹ​രി​ദാ​സ് ക​ല്ല​റ അ​ന്ത​രി​ച്ചു.

വ്യാ​ഴാ​ഴ്ച ക​ല്ല​റ​യി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ റാ​ലി​യു​ടെ പി​ന്നാ​ലെ സ​ഞ്ച​രി​ക്ക​വെ പ​ഴ​യ​ച​ന്ത​ക്ക​ട​ത്ത് വ​ച്ച് ഹ​രി​ദാ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു അ​ന്ത്യം. കെ​പി​സി​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്രി​യ വി​നോ​ദ് മ​ക​ളാ​ണ്.

Kerala

പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു

വൈ​പ്പി​ൻ : അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന പി​ക്ക​പ്പ് വാ​ൻ സൈ​ക്കി​ളി​ൽ ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. നാ​യ​ര​മ്പ​ലം മാ​നാ​ട്ടു​പ​റ​മ്പ് ചി​ര​ട്ട​പ്പു​ര​ക്ക​ൽ ശി​വ​ൻ (66) നാ​ണ് പ​രി​ക്കേ​റ്റ​ത്.

മു​ഖ​ത്തും മു​ൻ​നി​ര​യി​ലെ പ​ല്ലു​ക​ൾ​ക്കും പ​രി​ക്ക് പ​റ്റി​യ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ സം​സ്ഥാ​ന​പാ​ത​യി​ൽ മാ​നാ​ട്ടു​പ​റ​മ്പ് ഭാ​ഗ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഞാ​റ​ക്ക​ൽ പൊ​ലി​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.

Kerala

ലോ​ട്ട​റി​ക്ക് സ​മ്മാ​നം ല​ഭി​ച്ചി​ല്ല; ക​ട​യു​ട​മ​യാ​യ യു​വ​തി​യെ ക​ത്തി കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ലോ​ട്ട​റി​ക്ക് സ​മ്മാ​നം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന ലോ​ട്ട​റി ക​ട​യു​ട​മ​യാ​യ യു​വ​തി​യെ ക​ത്തി കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് യു​വാ​വ്. നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ന​മ്പ്യാ​ർ​കു​ന്ന് പൂ​ങ്കാ​വ​നം ലോ​ട്ട​റി ഉ​ട​മ വി​നീ​ത ര​ജീ​ഷ് (32) നാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​ത്തി​ൻ ത​മി​ഴ്നാ​ട് പാ​ട്ട​വ​യ​ൽ സ്വ​ദേ​ശി​യാ​യ ശി​വ​കു​മാ​റി​നെ നൂ​ൽ​പ്പു​ഴ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വി​നീ​ത​യു​ടെ ത​ല​യ്ക്കും ക​ഴു​ത്തി​നു​മാ​ണ് കു​ത്തേ​റ്റ​ത്. ഇ​വ​രെ സു​ൽ​ത്താ​ൻ​ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു

കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​ക്ക​യം ഹൈ​ഡ​ൽ ടൂ​റി​സം ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യാ​യ പ​രീ​ക്ക​ൽ ഷി​ബി​ൻ ജോ​സ് (46)നാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​മ്പോ​ൾ മ​ണ്ണ​നാ​ൽ താ​ഴെ ഭാ​ഗ​ത്ത് നി​ന്ന് ഷി​ബി​ൻ സ​ഞ്ച​രി​ച്ച വാ​ഹ​നം എ​തി​ർ ദി​ശ​യി​ൽ നി​ന്ന് സൈ​ഡ് മാ​റി വ​ന്ന കാ​റി​ൽ ത​ട്ടാ​തി​രി​ക്കാ​ൻ ബ്രേ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് അ​പ​ക​ട​മേ​റ്റ​ത്. തോ​ളെ​ല്ലി​ന് പൊ​ട്ട​ൽ സം​ഭ​വി​ച്ച ഷി​ബി​ൻ ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

District News

കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

താ​മ​ര​ശേ​രി: കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ബി​ഷ​പ് ഹൗ​സി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.അ​രീ​ക്കോ​ട് സ്വ​ദേ​ശി ദി​ൽ​ഷാ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. താ​മ​ര​ശേ​രി- കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം.
ബാ​ലു​ശേ​രി ഭാ​ഗ​ത്ത് നി​ന്ന് താ​മ​ര​ശേ​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വാ​ഹ​ന​ത്തി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ​രി​ക്കേ​റ്റ ദി​ൽ​ഷാ​ദി​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.റോ​ഡു ന​വീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ത്തി​ന​കം ഇ​തേ സ്ഥ​ല​ത്ത് ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ സ​മാ​ന രീ​തി​യി​ലു​ള്ള അ​പ​ക​ട​മാ​ണി​ത്.

District News

ബ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്

ചെ​റാ​യി: അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വി​ന് പ​രി​ക്കേ​റ്റു. ചെ​ട്ടി​ക്കാ​ട് പ​റ​പ്പി​ള്ളി സ്റ്റീ​ഫ​ന്‍റെ മ​ക​ൻ സ്റ്റീ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കൈ ​ഒ​ടി​ഞ്ഞ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് പ​ള്ളി​പ്പു​റം ക​ച്ചേ​രി​പ്പ​ടി പോ​ത്ത​ൻ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​റ​വൂ​ർ-​മു​ന​മ്പം റൂ​ട്ടി​ലോ​ടു​ന്ന ക്രി​സ്റ്റ​ൽ എ​ന്ന ബ​സാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ മു​ന​മ്പം പൊ​ലി​സ് കേ​സെ​ടു​ത്തു.

Kerala

വാൽപ്പാറയിൽ പുലിയുടെ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് ഗുരുതര പരിക്ക്

തൃശൂർ: വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ വീടിന്‍റെ വാതിൽക്കൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. അമ്മയോടൊപ്പം ഇരുന്ന് കളിക്കുന്നതിനിടയിൽ തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു വർഷം മുമ്പ് ഇതേ എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തിൽ മറ്റൊരു കുട്ടി കൊല്ലപ്പെട്ടത് പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയാണ് അന്ന് പുലിയുടെ ആക്രമണത്തിന് ഇരയായത്.

International

ജ​പ്പാ​നി​ൽ വീ​ശി​യ​ടി​ച്ച് ഡു​ജു​ആ​ൻ ചു​ഴ​ലി​ക്കാ​റ്റ്; ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു; 22 പേ​ർ​ക്ക് പ​രി​ക്ക്

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ വീ​ശി​യ​ടി​ച്ച ഡു​ജു​ആ​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക​നാ​ശം. ശ​ക്ത​മാ​യ മ​ഴ​യി​ലും പ്ര​ള​യ​ത്തി​ലും മ​ണ്ണ​ടി​ച്ചി​ലി​ലും പെ​ട്ട് ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 22 ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

പ്ര​തി​കൂ​ല കാ​ല​വ​സ്ഥ മൂ​ലം മു​ന്നൂ​റോ​ളം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ടോ​ക്കി​യോ​യി​ലും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലും വ്യാ​പ​ക മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. 50,000 വീ​ടു​ക​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി.

ജ​പ്പാ​ന്‍റെ പ​സ​ഫി​ക് തീ​ര​ത്തു​കൂ​ടി ക​ട​ന്നു​പോ​യ ചു​ഴ​ലി​ക്കാ​റ്റ് വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് ജ​പ്പാ​നി​ൽ സൃ​ഷ്ടി​ച്ച​ത്. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ചി​ബ പ്ര​വി​ശ്യ​യി​ലെ അ​മ്പ​ത്തെ​ണ്ണാ​യി​ര​ത്തോ​ളം വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ബ​ന്ധം ന​ഷ്ട​മാ​യി. നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി.

ജ​പ്പാ​നി​ൽ സി​ൽ​വ​ർ വീ​ക്ക് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​വ​ധി​ക്കാ​ല​ത്താ​ണ് ഈ ​പ്ര​കൃ​തി​ദു​ര​ന്തം ഉ​ണ്ടാ​യ​ത്. ഓ​ഗ​സ്റ്റി​ലും സെ​പ്റ്റം​ബ​ർ തു​ട​ക്ക​ത്തി​ലും ക​ന​ത്ത മ​ഴ നേ​രി​ട്ട ചി​ബ പ്ര​വി​ശ്യ​യെ​യാ​ണ് ഈ ​കൊ​ടു​ങ്കാ​റ്റും ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

ചി​ബ​യി​ൽ മാ​ത്രം റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന അ​മ്പ​ത്തൊ​ന്നു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ മ​ര​ണ​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ 70നും 80​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്.

ടോ​ക്കി​യോ​യ്ക്ക് സ​മീ​പ​മു​ള്ള ക​ന​ഗാ​വ പ്ര​വി​ശ്യ​യി​ലെ യോ​ക്കോ​സു​ക, മി​യു​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യ മ​ണ്ണ​ടി​ച്ചി​ലു​ക​ൾ ഉ​ണ്ടാ​യി. കാ​ണാ​താ​യ​വ​ർ​ക്കാ​യി നാ​ലു​പേ​ർ​ക്കാ​യി പൊ​ലി​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യും ചെ​യ്യു​ക​യാ​ണ്.

 

Kerala

നാദാപുരത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: നാദാപുരത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നാദാപുരം പഞ്ചായത്തിലെ പതിനാറാം വാർഡിലെ കുമ്മങ്കോട് ബദ്രിയ മസ്ജിദിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.

കുമ്മങ്കോട് സ്വദേശി മുഹമ്മദ് ഫിനാന് ( 22 ) ആണ് പരിക്കേറ്റത്. നെഞ്ചിലും തലയ്ക്കും സാരമായി പരിക്കേറ്റ ഫിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റൊരാൾ ഫിനാന്‍റെ ബന്ധുവാണ്. പരിക്ക് സാരമല്ല.  വീടിനടുത്തെ പറമ്പിൽ കാട് വെട്ടുന്നതിനിടെ ആണ് മുഹമ്മദ് ഫിനാനെ ജീവി ആക്രമിച്ചത്.

ആക്രമിച്ചത് പുലി ആണെന്ന സംശയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ആയഞ്ചേരി പഞ്ചായത്ത് പരിസരത്തും സമാന രീതിയിൽ പുലിയെ കണ്ടതായി പ്രചരിച്ചിരുന്നു. ഫനാൻ ആക്രമിക്കപ്പെട്ട സ്ഥലത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകളുണ്ട്. ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

Kerala

ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; ഒമ്പത് പേർക്ക് പരിക്ക്

കൂത്താട്ടുകുളം: കൂത്താട്ടുകുളം-പാലാ റോഡിൽ മാരുതി ജംഗ്ഷന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ഒമ്പതു പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് പാലക്കാട് കൊല്ലംകോടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്.

മാരുതി ജംഗ്ഷന് സമീപം എത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കൂത്താട്ടുകുളം പോലിസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

അപകടസമയത്ത് വാഹനത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആകെ 19 പേർ ഉണ്ടായിരുന്നു. പരിക്കേറ്റ കൊല്ലംകോട് സ്വദേശികളായ അത്മജ് (9), ശ്രീഹരി (7), സുരേഷ് (45), ദേവാനി (74), ബാലകൃഷ്ണൻ (78), കാർത്തികേയൻ (42), സി. ബാലകൃഷ്ണൻ (73), ശശിധരൻ (69), രാജൻ (74) എന്നിവരെ ഉടൻതന്നെ കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

District News

മു​ള്ള​ൻ​പ​ന്നി സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്

ച​ക്കി​ട്ട​പാ​റ: സ്‌​കൂ​ട്ട​റി​ൽ മു​ള്ള​ൻ​പ​ന്നി ഇ​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. പി​ള്ള​പ്പെ​രു​വ​ണ്ണ കൊ​ച്ചു​പ​റ​മ്പി​ൽ കെ.​സി. ര​മേ​ശ് (47) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചെ​മ്പ്ര - ച​ക്കി​ട്ട​പാ​റ റൂ​ട്ടി​ൽ മു​ക്ക​വ​ല​യ്ക്ക് സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഓ​ടു​ന്ന സ്‌​കൂ​ട്ട​റി​ലേ​ക്ക് മു​ള്ള​ൻ​പ​ന്നി വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​വ​ർ​ക​ട്ട് സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ ര​മേ​ശി​ന് തോ​ളി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

District News

ബ​സിടി​ച്ച് പ​രിക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ സ്വകാര്യ ബസുകാർ ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ചു മു​ങ്ങി

വൈ​റ്റി​ല: ബ​സ് ഇ​ടി​ച്ച് പ​രു​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ചു മു​ങ്ങി സ്വ​കാ​ര്യ ബ​സു​കാ​രു​ടെ ക്രൂ​ര​ത. കു​മ്പ​ളം കൊ​പ്പ​റ​മ്പി​ൽ കെ.​പി. ര​വീ​ന്ദ്ര​നാ​ണ് (67) കൈ​കാ​ലു​ക​ൾ ച​ലി​പ്പിക്കാ​ൻ പ​റ്റാ​ത്തവി​ധം പ​രി​ക്കേ​റ്റ​ത്.

എ​ളം​കു​ളം മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​ത്സ​ര​യോ​ട്ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന ബ​സു​ക​ളി​ൽ ഒ​ന്നാ​ണ് ര​വീ​ന്ദ്ര​നെ ത​ട്ടി​യി​ട്ട​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തോ​ടെ ബ​സ് മു​ന്നി​ലേ​യ്ക്ക് മാ​റ്റി നി​ർ​ത്തി, ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ൾ ര​വീ​ന്ദ്ര​നെ​യും സ്കൂ​ട്ട​റും റോ​ഡ​രി​കി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പി​ൻ ച​ക്ര​ത്തി​ന​ടി​യി​ൽ​പ്പെ​ടാ​തി​രു​ന്ന​തും തൊ​ട്ടു പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന കാ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തും കൊ​ണ്ടാ​ണ് ജീ​വ​ൻ ന​ഷ്‌​ട​പ്പെ​ടാ​തി​രു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ ബ​സു​കാ​ർ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​തെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. കി​ഴ​ക്കേ​ക്കോ​ട്ട​യി​ൽ ഇ​റ​ക്കി ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ഒ​പി ടി​ക്ക​റ്റെ​ടു​ത്ത് ഡോ​ക്ട​റെ ക​ണ്ട​പ്പോ​ഴേ​യ്ക്കും ബ​സു​കാ​ർ മു​ങ്ങി. തോ​ർ​ത്ത് വി​ൽ​പ്പ​ന കൊ​ണ്ട് ജീ​വി​തം പു​ല​ർ​ത്തു​ന്ന ര​വീ​ന്ദ്ര​ൻ, ത​ന്നെ ആ​ശു​പ​ത്രി​യി​ൽ ഉ​പേ​ക്ഷി​ച്ച ബ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യും ന​ഷ്ട​പ​രി​ഹാ​ര​വും വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ന​ങ്ങാ​ട് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

District News

ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂന്നുപേ​ർ​ക്ക് പ​രി​ക്ക്

കു​​മ​​ര​​കം: ചെ​ങ്ങ​ളം മ​രു​ത​ന​യി​ൽ സ്വ​കാ​ര്യ​ബ​​സും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് മൂ​​ന്നു പേ​​ർ​​ക്ക് പ​​രി​ക്ക്. കാ​​ർ ഡ്രൈ​​വ​​ർ പാ​​റ​​മ്പു​​ഴ പ​​ട​​വ​​ക്ക​​ൽ ആ​​ന്‍റ​​ണി സ്റ്റാ​​ലി​​ൻ (55), സ​​ഹ​​യാ​​ത്രി​​ക​​ൻ തി​​രു​​വ​​ഞ്ചൂ​​ർ, വ​​ലി​​യ​വീ​​ട്ടി​​ൽ പ്ര​​ശാ​​ന്ത് മാ​​ധ​​വ​​ൻ, ബ​​സി​​ലെ യാ​​ത്ര​​ക്കാ​​രി​​യാ​​യ കു​​മ​​ര​​കം ക​​ണ്ണാ​​ടി​​ച്ചാ​​ൽ സ്വ​​ദേ​​ശി കെ.​​എ​​സ്. അ​​ഞ്ജ​​ന (26) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

പ​രി​ക്കേ​റ്റ​വ​രെ കു​​മ​​ര​​കം എ​​സ്എ​​ച്ച് മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റി​​ലും സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ കാ​​ർ ഡ്രൈ​​വ​​ർ ആ​​ന്‍റ​​ണി​​യെ പി​​ന്നീ​​ട് വി​​ദ​​ഗ്ധ ചി​​കി​​ത്സ​​ക്കാ​​യി കോ​​ട്ട​​യം എ​​സ്എ​​ച്ച്എം​​സി​​യി​​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​​ന്ന​​ലെ വൈ​​കി​​ട്ട് 6.50നാ​യി​രു​ന്നു അ​പ​ക​ടം. ചേ​​ർ​​ത്ത​​ല-​​കോ​​ട്ട​​യം റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന കാ​​ർ​​ത്തി​​കേ​​യ​​ൻ ബസും കു​​മ​​ര​​കം ഭാ​​ഗ​​ത്തേ​​ക്ക് പോ​​യ കാ​​റും ചെ​ങ്ങ​ളം മ​രു​തന​യി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​​പ​​ക​​ട​​ത്തി​​ൽ ബ​​സി​​ന്‍റെ​​യും കാ​​റി​​ന്‍റെ​​യും മു​​ൻ​​ഭാ​​ഗം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്ന് റോ​​ഡി​​ൽ വ​​ലി​​യ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. കു​​മ​​ര​​കം പൊലി​​സെ​​ത്തി ഗ​​താ​​ഗ​​തം നി​​യ​​ന്ത്രി​​ച്ചു. കോ​​ട്ട​​യ​​ത്തു​​നി​​ന്ന് ഫ​​യ​​ർ​​ഫോ​​ഴ്സ് സം​​ഘ​​വും എ​​ത്തി​​യി​​രു​​ന്നു. കോ​​ട്ട​​യ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ളെ ക​​ട​​ത്തു​​ക​​ട​​വി​​ൽ​​നി​​ന്നു ചെ​​ങ്ങ​​ളം കു​​ന്നും​​പു​​റം വ​​ഴി തി​​രി​​ച്ചു​​വി​​ട്ടു.

National

മുൻ കേന്ദ്രമന്ത്രി വിജയ് സാംപ്ലയ്ക്ക് ആക്രമണത്തിൽ പരിക്ക്

ച​​​​ണ്ഡി​​​​ഗ​​​​ഡ്: അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ ത​​​​ക​​​​ർ​​​​ത്ത​​​​ത്തി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​ടെ മു​​​​ൻ​​​​ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യും ബി​​​​ജെ​​​​പി​​​​നേ​​​​താ​​​​വു​​​​മാ‍യ വി​​​​ജ​​​​യ് സാം​​​​പ്ല​​​​യ്ക്കു​​​​നേരേ ആ​​​​ക്ര​​​​മ​​​​ണം.

പ​​​​ഞ്ചാ​​​​ബി​​​​ലെ ഹോ​​​​ഷി​​​​യാ​​​​ർ​​​​പു​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. ​മൈ​​​​ക്ര​​​​ഫോ​​​​ണി​​​​ന് അ​​​​ടി​​​​യേ​​​​റ്റ മു​​​​ൻ​​​​ മ​​​​ന്ത്രി​​​​യു​​​​ടെ മൂ​​​​ക്കി​​​​നു പ​​​​രി​​​​ക്കേ​​​​റ്റു.

ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ബി​​​​എ​​​​സ്പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ഏ​​​​റ്റു​​​​മു​​​​ട്ടി.

ക​​​​ഴി​​​​ഞ്ഞ​​​​ ദി​​​​വ​​​​സം പ്ര​​​​ദേ​​​​ശ​​​​ത്തെ വ്യാ​​​​പാ​​​​ര​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​മ​​​യ്ക്കു​​​നേരേ അ​​​​ജ്ഞാ​​​​ത​​​​സം​​​​ഘം ക​​​​ല്ലെ​​​റി​​​ഞ്ഞി​​​രു​​​ന്നു. ഇ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​നാ​​​​ണ് മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സ്ഥ​​​​ല​​​​ത്തെ ത്തിയ​​​​ത്.

District News

ഇ​രു​മ്പു​ക​മ്പി ത​ല​യി​ൽ പ​തി​ച്ച് പ്ലസ് ടു വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്

കു​മ​ളി: ഇ​രു​ന്പു​ക​ന്പി ത​ല​യി​ൽ പ​തി​ച്ച് പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. കു​മ​ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​കൊ​മേ​ഴ്‌​സ് വി​ദ്യാ​ർ​ഥി​യാ​യ ശ​ര​ണി​നാ​ണ് പ​രി​ക്കേ​റ്റ​ത് . കു​മ​ളി സ്കൂ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന​രി​കി​ലാ​ണ് വി​ദ്യാ​ർ​ഥി​യെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫു​ട്ബോ​ൾ ക​ളി​ച്ച ശേ​ഷം സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം സ​മീ​പ​ത്തെ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മു​ന്നി​ൽ ന​ട​ന്നി​രു​ന്ന സു​ഹൃ​ത്ത് നി​ല​ത്തു​കി​ട​ന്നി​രു​ന്ന ഇ​രു​മ്പു​ക​മ്പി എ​ടു​ത്ത് വീ​ശു​ന്ന​തി​നി​ടെ ക​മ്പി ശ​ര​ണി​ന്‍റെ ത​ല​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ശ​ര​ണിന്‍റെ മു​ഖ​ത്തും ത​ല​യി​ലും ര​ക്തം വാ​ർ​ന്നു. പേ​ടി​ച്ചു സു​ഹൃ​ത്തു​ക്ക​ൾ നി​ല​വി​ളി​ച്ച് ആ​ളെ കൂ​ട്ടു​ക​യും നാ​ട്ടു​കാ​രു​ടെ​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഉ​ട​ൻ കു​മ​ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പാ​ലാ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നി​ല​വി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് വി​ദ്യാ​ർ​ഥി. സം​ഭ​വ​സ​മ​യ​ത്ത് ശ​ര​ണി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളെ കു​മ​ളി പൊ​ലി​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സു​ഹൃ​ത്തു​ക്ക​ൾ ത​മാ​ശ​യാ​യി ഇ​രു​മ്പു​ക​മ്പി ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​ബ​ദ്ധ​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യേ വ്യ​ക്ത​മാ​കു​ക​യു​ള്ളൂ​വെ​ന്ന് കു​മ​ളി പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ആ​റ്റി​ങ്ങ​ൽ: മ​ങ്കാ​ട്ടു​മൂ​ല​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഊ​രു​പൊ​യ്ക മ​ങ്കാ​ട്ടു​മൂ​ല ര​തീ​ഷ് ഭ​വ​നി​ൽ ശോ​ഭ​ക് (ശ്രീ​ക്കു​ട്ട​ൻ-20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കൊ​പ്പം പ​ങ്കെ​ടു​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളെ​യും പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്, ഇ​യാ​ളെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

അ​റ​സ്റ്റി​ലാ​യ ശോ​ഭ​ക് ല​ഹ​രി​ക്ക​ച്ച​വ​ടം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​യി​ട്ടു​ള്ള​യാ​ളാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. തോ​ന്ന​യ്ക്ക​ൽ ശ്രീ​സ​ത്യ​സാ​യി ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി ശ്രീ​കാ​ര്യം സ്വ​ദേ​ശി വി​ഘ്‌​നേ​ഷി​നാ​ണ് (19) വെ​ട്ടേ​റ്റ​ത്.

പ​ഠ​നം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​പോ​കാ​ൻ മ​ങ്കാ​ട്ടു​മൂ​ല ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് വി​ഘ്‌​നേ​ഷി​നെ ആ​ക്ര​മി​ച്ച​ത്. ത​ല​യ്ക്കു വെ​ട്ടേ​റ്റ വി​ഘ്‌​നേ​ഷ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ്‌ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മ​ങ്കാ​ട്ടു​മൂ​ല ജം​ഗ്ഷ​നി​ൽ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ്ര​തി​ക​ൾ നേ​ര​ത്തേ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യി​രു​ന്ന​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ള്ള​ത്.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​ക​ളെ ആ​റ്റി​ങ്ങ​ൽ പൊ​ലി​സ് രാ​ത്രി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​നാ​യി മ​ങ്കാ​ട്ടു​മൂ​ല​യ്ക്കു സ​മീ​പം ക്രി​മി​ന​ൽ​സം​ഘം ര​ഹ​സ്യ​കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഈ ​കേ​ന്ദ്ര​ത്തി​ലും വെ​ള്ളി​യാ​ഴ്ച പൊ​ലി​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

Kerala

എംഡിഎംഎ കേസ് പ്രതിയുടെ 'ബോക്സിംഗ്'; മൂന്ന് പൊലിസുകാർക്ക് പരിക്ക്

കൊച്ചി: മരട് പൊലിസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതിയുടെ അതിക്രമത്തിൽ എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർക്ക് പരിക്കേറ്റു. ചേർത്തല സ്വദേശി രഞ്ജിത്താണ് കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊലിസുകാരെ ആക്രമിക്കുകയും ചെയ്തത്. ബോക്സിംഗ് പരിശീലനം ലഭിച്ചിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലിസ് വ്യക്തമാക്കി.

ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്‌ഐ ജാക്സൺ, എഎസ്‌ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിൽ സിപിഒ ഫസലിന്‍റെ വലത് കൈയ്ക്ക് പൊട്ടലും എഎസ്‌ഐ സുമേഷിന്‍റെ കഴുത്തിൽ ശക്തമായ ചതവും പറ്റിയിട്ടുണ്ട്. എസ്‌ഐ ജാക്സണും പരിക്കേറ്റു.

സ്റ്റേഷനുള്ളിൽവച്ച് പൊലിസുകാരെ ആക്രമിച്ച സംഭവത്തെ തുടർന്ന് പ്രതി രഞ്ജിത്തിനെ കനത്ത സുരക്ഷയോടെ മെഡിക്കൽ കോളജ് സെല്ലിലേക്ക് മാറ്റി. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പൊലിസുകാരെ ആക്രമിച്ചതിനും പ്രതിക്കെതിരെ പുതിയ വകുപ്പുകൾ പ്രകാരം പ്രത്യേക കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

District News

കോ​ണ്‍​ക്രീ​റ്റി​നി​ട​യി​ല്‍ സ​ണ്‍​ഷേ​ഡ് ത​ക​ര്‍​ന്ന് ഒ​ന്പ​തു​പേ​ര്‍​ക്കു പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍: കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക്കി​ടെ സ​ണ്‍​ഷേ​ഡ് ത​ക​ര്‍​ന്നു​വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ഒ​ന്പ​തു​പേ​ർ​ക്കു പ​രി​ക്ക്. ക​വ്വാ​യി മ​റി​യം മ​സ്ജി​ദി​നു സ​മീ​പ​ത്തെ എ.​ടി. മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രു​ന്ന വീ​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തൃ​ക്ക​രി​പ്പൂ​രി​ല്‍ താ​മ​സി​ച്ച് നി​ര്‍​മാ​ണ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​രു​ന്ന കോ​ൽ​ക്ക​ത്ത നാ​ദി​യ ജി​ല്ല​ക്കാ​രാ​യ ഷു​ക്കൂ​ര്‍ (38), ഫു​കും (35), താ​ജും (34), സ്വി​ച്ചി​ന്‍ (38), അ​സ​ദു​ള്‍ (32), ജാ​ഹി​ര്‍ (38), സ​ക്കീ​ര്‍ (49), റാം (26), ​ഹാ​ദി​യ​ര്‍ (35) എ​ന്നി​വ​ര്‍​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

‌ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ടാം​നി​ല​യു​ടെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ള്‍​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ത​ന്നെ പ​യ്യ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ര​ണ്ടാം​നി​ല​യി​ലെ സി​റ്റൗ​ട്ട് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ത​ട്ടി​നെ താ​ങ്ങി​നി​ര്‍​ത്തു​ന്ന​തി​നാ​യി നി​ല​ത്തു​നി​ന്നും ഉ​യ​ര്‍​ത്തി​യി​രു​ന്ന ഇ​രു​മ്പ് പോ​സ്റ്റ് തെ​ന്നി നീ​ങ്ങി​യ​തി​നെ​ത്തുട​ര്‍​ന്ന് ഷ​ണ്‍​ഷേ​ഡ് താ​ഴേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം കോ​ണ്‍​ക്രീ​റ്റ് പ​ണി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഇ​വ​രി​ല്‍ അ​സ​ദു​ള്‍, റാം, ​സ്വി​ച്ചി​ന്‍ എ​ന്നി​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

 

District News

കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ന​ല്ല​ളം മോ​ഡേ​ണ്‍ ബ​സാ​ര്‍ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ഫു​ഡ് പാ​ല​സ് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​ന് ഗുരുതര പരിക്ക്. ബി​ഹാ​ര്‍ സ്വ​ദേ​ശി ഹ​സീ​ബി (48)ന് ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റത്.

ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നു. ഇ​ക്ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു കാ​ലു​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​സീ​ബ് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മീ​ഞ്ച​ന്ത ഭാ​ഗ​ത്തു നി​ന്ന് രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് അ​മി​ത വേ​ഗ​ത​യി​ല്‍ വ​ന്ന കാ​ര്‍ ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട നാ​ലു ബൈ​ക്കു​ക​ള്‍ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ഹോ​ട്ട​ലി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ഹ​സീ​ബി​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ സ​മീ​പ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു.​അ​പ​ക​ട​ത്തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​പ​ക​ടം സൃ​ഷ്ടി​ച്ച കാ​ര്‍ ഓ​ടി​ച്ച​ത് യു​വ​തി​യാ​ണെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി.

District News

ബ​സ് കാ​ത്തുനി​ന്ന അ​മ്മ​യ്ക്കും മ​ക​നും കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റു

ചേ​ര്‍​ത്ത​ല: ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂള്‍ ജം​ഗ്ഷ​നു സ​മീ​പം ബ​സ് കാ​ത്തുനി​ന്ന അ​മ്മ​യ്ക്കും മ​ക​നും നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റു. ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി വാ​ര​നാ​ട് പു​റം​തോ​ട​ത്ത് ചി​റ സു​ചി​ത്ര (42), മ​ക​നും ചേ​ര്‍​ത്ത​ല ഗ​വ. ടൗ​ണ്‍ എ​ല്‍​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ അ​ക്ഷ​യ് (ഒ​മ്പ​ത്) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രു​ടെ​യും കാ​ലു​ക​ള്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ഇന്നലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്കു ഭാ​ഗ​ത്തുനി​ന്ന് വ​ന്ന കാ​ര്‍ ജം​ഗ്ഷ​നി​ല്‍നി​ന്ന് കി​ഴ​ക്കോ​ട്ട് തി​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രെ​യും ആ​ദ്യം ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

District News

മേ​ല്‍​പ്പാ​ത​യി​ല്‍​നി​ന്നു കാ​ര്‍ താ​ഴേ​ക്കു പ​തി​ച്ചു; നാ​ലു​ പേ​ര്‍​ക്കു പ​രി​ക്ക്

ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ല്‍ ചേ​ര്‍​ത്ത​ല ഒ​റ്റ​പ്പു​ന്ന​യി​ല്‍ നി​ര്‍​മാ​ണം ഭാ​ഗി​ക​മാ​യി പൂ​ര്‍​ത്തി​യാ​യ മേ​ല്‍​പ്പാ​ത​യി​ല്‍നി​ന്നു കാ​ര്‍ താ​ഴേ​ക്കു പ​തി​ച്ചു. 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍നി​ന്നാ​ണ് സ​ര്‍​വീ​സ് റോ​ഡി​നോ​ടു ചേ​ര്‍​ന്ന കാ​ന​യ്ക്കു മേ​ൽ കാ​ര്‍​ത​ല​കീ​ഴാ​യി പ​തി​ച്ച​ത്. കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യ​ട​ക്കം അ​ഞ്ചു​ പേ​ര്‍​ക്കു പ​രിക്കേ​റ്റു. കൊ​ല്ലം അ​ഞ്ച​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ശ്വ​തി (23), അ​ശ്വ​തി​യു​ടെ ഭ​ര്‍​ത്താ​വ് സ​തീ​ഷ് (28), ഷാ​നി (42), ന​സ്രി​ന്‍ (13), വി​ഷ്ണു​രാ​ജ് (48) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.

ഇന്നലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗ​ര്‍​ഭി​ണി​യാ​യ അ​ശ്വ​തി​യു​ടെ ത​ല​യ്ക്കും ക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഷാ​നി​ക്കും ന​സ്രി​നും ത​ല​യ്ക്കാ​ണ് പ​രിക്കേ​റ്റ​ത്. സ​തീ​ഷി​ന്‍റെ​യും വി​ഷ്ണു​രാ​ജി​ന്‍റെയും പ​രിക്ക് ഗു​രു​ത​ര​മ​ല്ല. ഇ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഷാ​നി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു ഞാ​യ​റാ​ഴ്ച കൊ​ല്ലം അ​ഞ്ച​ലി​ല്‍നി​ന്ന് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി​വ​ര്‍ വി​വാ​ഹശേ​ഷം തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. മേ​ല്‍​പാ​ത​യു​ടെ മു​ക​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത ഇ​രു​മ്പ് കൈ​വ​രി​ക​ള്‍ ത​ക​ര്‍​ത്താ​ണ് കാ​ര്‍ താ​ഴേ​ക്കു പ​തി​ച്ച​ത്. അ​മി​ത​വേ​ഗ​വും സൂ​ച​നാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തു​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

കാ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ അ​ഞ്ചു​പേ​രെ​യും ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന സേ​ന​യും പ്ര​ദേ​ശ​വാ​സി​ക​ളും മ​റ്റു വാ​ഹ​ന യാ​ത്ര​ക്കാ​രും ചേ​ര്‍​ന്നാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച അ​ശ്വ​തി​യെ​യും സ​തീ​ഷി​നെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലി​ലേ​ക്കും ഷാ​നി​യെ​യും ന​സ്രി​നെ​യും വി​ഷ്ണു​രാ​ജി​നെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. എ​ല്ലാ​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് വി​വ​രം.

National

മുംബൈയിൽ ഉറിയടി ആഘോഷത്തിനിടെ ദുരന്തം; യുവതി മരിച്ചു, 42 പേർക്കു പരിക്ക്

പൂ​​ന: ശ്രീ​​​കൃ​​​ഷ്ണ ജ​​​ന്മാ​​​ഷ്ട​​​മി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഉ​​​റി​​​യ​​​ടിക്കി​​​ടെ സ്പീ​​​ക്ക​​​റു​​​ക​​​ൾ താ​​​ങ്ങി​​​യി​​​രു​​​ന്ന ഇ​​​രു​​​ന്പു ക​​​മാ​​​നം മ​​​റി​​​ഞ്ഞു​​​വീ​​​ണ് അ​​​തി​​​നി​​​ട​​​യി​​​ൽ​​​പ്പെ​​​ട്ട് യു​​​വ​​​തി മ​​​രി​​​ച്ചു.

ജ​​​ന്മാ​​​ഷ്ട​​​മി ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ മും​​​ബൈ​​​യി​​​ൽ 32 ഗോ​​​വി​​​ന്ദ​​​ക​​​ൾ​​​ക്കും താ​​​നെ​​​യി​​​ൽ 10 പേ​​​ർ​​​ക്കും പ​​​രി​​​ക്കേ​​​റ്റു. പൂനയി​​​ലെ പിം​​​പ്രി-​​​ചി​​​ഞ്ച്‌​​​വാ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ ഓ​​​ൾ​​​ഡ് സാം​​​ഘ്‌​​​വി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ സ​​​ൽ​​​മ സ​​​ലാ​​​വു​​​ദ്ദീ​​​ൻ പ​​​ഠാ​​​ൻ ആ​​​ണ് മ​​​രി​​​ച്ച​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ദ​​​ഹി ഹ​​​ണ്ഡി പ​​​രി​​​പാ​​​ടി​​​ക്കാ​​​യി ഉ​​​ച്ച​​​ഭാ​​​ഷി​​​ണി​​​ക​​​ളു​​​ടെ നി​​​ര താ​​​ങ്ങി​​​നി​​​ർ​​​ത്താ​​​ൻ സ്ഥാ​​​പി​​​ച്ച താ​​ത്​​​കാ​​​ലി​​​ക ഇ​​​രു​​​മ്പുച​​​ട്ട​​​ക്കൂ​​​ട് ത​​​ക​​​ർ​​​ന്നു​​​വീ​​​ണാ​​​ണ് അ​​​പ​​​ക​​​ടം. വി​​​ഘ്ന​​​ഹ​​​ർ​​​ത്ത മ​​​ണ്ഡ​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​രു​​​ന്പു​​​കൊ​​​ണ്ടു​​​ള്ള ച​​​ട്ട​​​ക്കൂ​​​ട് അ​​​ഴി​​​ച്ചു​​​മാ​​​റ്റു​​​ന്ന​​​തി​​​നി​​​ടെ ഭാ​​​ര​​​മേ​​​റി​​​യ ഭാ​​​ഗം സ​​​ൽ​​​മ​​​യു​​​ടെ ദേ​​​ഹ​​​ത്തു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യി ത​​​ല​​​യ്ക്ക് പ​​​രി​​​ക്കേ​​​റ്റ ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

സ​​​ൽ​​​മ​​​യു​​​ടെ മ​​​ക​​​ൻ സം​​​ഘാ​​​ട​​​ക മ​​​ണ്ഡ​​​ലി​​​ന്‍റെ ഭാ​​​ര​​​വാ​​​ഹി​​​യാ​​​യി​​​രു​​​ന്നു. സം​​​ഘാ​​​ട​​​ക​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ കു​​​ടും​​​ബം വി​​​സ​​​മ്മ​​​തി​​​ക്കു​​​ക​​​യും സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു പൊ​​​ലിസി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​നാ​​​ണ് പൊലിസ് കേ​​​സെ​​​ടു​​​ത്ത​​​ത്. ഇ​​​രു​​​മ്പു​​ക​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​തി​​​ന്‍റെ കാ​​​ര​​​ണ​​​ങ്ങ​​​ൾ പൊ​​​ലിസ് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

ഡി​​​ജെ പോ​​​ലു​​​ള്ള ശ​​​ബ്ദ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തെ​​​ച്ചൊ​​​ല്ലി പൂ​​​ന​​​യി​​​ൽ ചൂ​​​ടു​​​പി​​​ടി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു യു​​​വ​​​തി​​​യു​​​ടെ മ​​​ര​​​ണം.

മും​​​ബൈ​​​യി​​​ൽ ഉ​​​റി​​​യ​​​ടി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യ മ​​​നു​​​ഷ്യ​​​പി​​​ര​​​മി​​​ഡ് ത​​​ക​​​ർ​​​ന്ന് 32 ഗോ​​​വി​​​ന്ദ​​​ക​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി ന​​​ഗ​​​ര​​​സ​​​ഭാ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വെ​​​ണ്ണ നി​​​റ​​​ച്ച മ​​​ൺ​​​കു​​​ട​​​ങ്ങ​​​ൾ ഉ​​​യ​​​ര​​​ത്തി​​​ൽ കെ​​​ട്ടി​​​ത്തൂ​​​ക്കി, ഗോ​​​വി​​​ന്ദ​​​ക​​​ൾ പ​​​ല ത​​​ട്ടു​​​ക​​​ളു​​​ള്ള മ​​​നു​​​ഷ്യ​​​പി​​​ര​​​മി​​​ഡ് തീ​​​ർ​​​ത്ത് അ​​​വ പൊ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണ് ദ​​​ഹി ഹ​​​ണ്ടി​​​യു​​​ടെ (ഉ​​​റി​​​യ​​​ടി) പ്ര​​​ധാ​​​ന ഭാ​​​ഗം. ശ്രീ​​​കൃ​​​ഷ്ണ​​​ന്‍റെ ജ​​​ന​​​നം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ജ​​​ന്മാ​​​ഷ്ട​​​മി ഉ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​തു സം​​​ഘ​​​ടി​​​പ്പി​​​ച്ചു​​​വ​​​രു​​​ന്ന്. വ​​​ൻ സ​​​മ്മാ​​​ന​​​ത്തു​​​ക​, സി​​​നി​​​മാതാ​​​ര​​​ങ്ങ​​​ളു​​​ടെ സാ​​​ന്നി​​​ധ്യം, വി​​​നോ​​​ദ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ണ്ടാ​​​കും.

District News

സ്കൂ​ട്ട​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബു​ള്ള​റ്റി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്കേ​റ്റു

എ​രു​മ​പ്പെ​ട്ടി: എ​രു​മ​പ്പെ​ട്ടി പെ​ട്രോ​ൾ പ​മ്പി​നു​സ​മീ​പം സ്കൂ​ട്ട​റി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബു​ള്ള​റ്റ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ച് അ​പ​ക​ടം. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ എ​രു​മ​പ്പെ​ട്ടി കു​ന്ന​ത്തു പ​റ​മ്പി​ൽ ല​ളി​ത​യ്ക്ക് (55)പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​രി​യ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ കൃ​ഷ്ണ നി​വാ​സി​ൽ ഭാ​ഗ്യ​ല​ക്ഷ്മി (20) സ്കൂ​ട്ട​റു​മാ​യി പെട്രോ​ൾ​പ​മ്പി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ കു​ന്നം​കു​ളം ഭാ​ഗ​ത്തു​നി​ന്ന് വ​രി​കയാ​യി​രു​ന്ന ബു​ള്ള​റ്റ് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ബു​ള്ള​റ്റ് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ല​ളി​ത​യെ ഇ​ടി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്കു​വീ​ണ ല​ളി​ത​യു​ടെ ത​ല​യ്ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ല​ളി​ത​യെ 108 ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി പ​രി​ക്കു​ക​ളേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്ക്

മ​ര​ത്താ​ക്ക​ര: കു​ഞ്ഞ​നം​പാ​റ​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​രു​വ​രു​ടെ​യും കാ​ലി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യു​ടെ ച​ക്രം ക​യ​റി​യി​റ​ങ്ങി. വെ​ണ്ടൂ​ർ സ്വ​ദേ​ശി​നി തേ​റാ​ട്ടി​ൽ ജി​സ്മി(41), മ​ക​ൾ ഷാ​ൻ​ലി​യ (15) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഒ​ല്ലൂ​ർ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി ച്ചു. ​ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ഇ​രു വാ​ഹ​ന​ങ്ങ​ളും ആ​മ്പ​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്ന് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു.

Kerala

കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ൽ സ്വ​കാ​ര്യ ബ​സ് പി​ല്ല​റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി; യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

 കൊ​ച്ചി: കു​മ്പ​ളം ടോ​ൾ പ്ലാ​സ​യി​ൽ സ്വ​കാ​ര്യ ബ​സ് പി​ല്ല​റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. 24 പേര്‍ക്ക് പരുക്കേറ്റു. ചേര്‍ത്തല - കലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മുല്ലശേരി (തിരുവാതിര ) എന്ന സ്വകാര്യ ബസാണ് ടോള്‍ പ്ലാസയിലെ മീഡിയനുകള്‍ തകര്‍ത്ത് ഇടിച്ചു കയറിയത്.

ഇന്ന് രാവിലെ 7.45ഓടെ യായിരുന്നു സംഭവം അരൂര്‍ ഭാഗത്ത് നിന്നുമെത്തിയ ബസ് ട്രാക്ക് മാറി തെറ്റായ സൈഡ് വഴി കയറിയായിരുന്നു അപകടം. ടോള്‍ പ്ലാസ എളുപ്പത്തില്‍ മറികടക്കാനായി വന്ന ബസ് കുണ്ടന്നൂരില്‍ നിന്നും അരൂര്‍ ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ കടക്കുന്ന ഭാഗത്ത് കൂടി
ട്രാക്ക് മാറി കയറുകയായിരുന്നുവെന്ന് പറയുന്നു.

ടോള്‍ പ്ലാസയിലെത്തിയ സമയം ബസ് അമിത വേഗതയിലായിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. പരുക്കേറ്റവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ടോള്‍ പ്ലാസയില്‍ ഇടിച്ചതിന്‍റെ ആഘാതത്തില്‍ ബസിനുള്ളിലെ കമ്പികളിലും സീറ്റിലും മറ്റും ഇടിച്ചാണ് പലര്‍ക്കും പരുക്കുള്ളത്. അപകടത്തില്‍ ബസിന്‍റെ മുന്‍വശത്തെ ഗ്ലാസുകള്‍ പൂര്‍ണമായി തകര്‍ന്നു.

ടോള്‍പ്ലാസയിലേയ്ക്ക് ഇടിച്ചു കയറിയ ബസ് മറിയാറായ വിധത്തില്‍ ചരിഞ്ഞാണ് നിന്നത്. അപകടമുണ്ടായ ഉടനെ നാട്ടുകാരും മറ്റു യാത്രക്കാരും പൊലിസും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Kerala

സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; 30 പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മു​പ്പ​തു പേ​ർ​ക്ക് പ​രി​ക്ക്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​ക്ക് കു​റ്റ്യാ​ടി ന​രി​ക്കൂ​ട്ടും​ചാ​ലി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തൊ​ട്ടി​ൽ​പാ​ല​ത്ത് നി​ന്ന് വ​ട​ക​ര​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ള​വ് ക​യ​റി എ​ത്തി​യ ച​ര​ക്ക് ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ ക്യാ​ബി​നി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ക്യാ​ബി​ൻ പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ഇ​തി​ൽ 15 പേ​രെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ചേ​ർ​ത്ത​ല​യി​ൽ കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു; കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ത​ണ്ണീ​ർ​മു​ക്കം ക​ട്ട​ച്ചി​റ വേ​മ്പ​നാ​ട് റോം ​വീ​ട്ടി​ൽ സു​രേ​ഷ് തോ​മ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സു​രേ​ഷ് തോ​മ​സ് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

തി​ങ്ക​ളാ​ഴ്ച പ​ക​ൽ പ​ന്ത്ര​ണ്ടോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല റെ​യി​ൽ​വേ സ്റ്റേ​ഷ​ന് വ​ട​ക്കു​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. സ​ർ​വീ​സ് റോ​ഡി​ൽ​നി​ന്ന് കാ​ർ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ നെ​ടു​മ​ങ്ങാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ന് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

District News

വാ​ഹ​നം വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞു: എ​ട്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്

ഓ​യൂ​ര്‍: വി​ദ്യാ​ര്‍​ഥി​ക​ളെ​യും കൊ​ണ്ട് സ്‌​ക​ളി​ലേ​യ്ക്ക് പോ​യ ഇ​ന്നോ​വ കാ​ര്‍ സ്‌​കൂ​ള്‍ വാ​ഹ​നം റോ​ഡി​ല്‍ നി​ന്നു തെ​ന്നി എ​ട്ട​ടി താ​ഴ്ച​യി​ലു​ള്ള വ​യ​ലി​ലേ​യ്ക്ക് മ​റി​ഞ്ഞ് എ​ട്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ളെ​യും നാ​ട്ടു​കാ​ര്‍ മി​യ്യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. മ​രു​ത​മ​ണ്‍​പ​ള്ളി എ​ല്‍​എം​എ​സ് എ​ല്‍​പി​എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചെ​ങ്കു​ളം തെ​ക്കി​ന്‍​കാ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും പു​ന്ന​ക്കോ​ട്ടേ​യ്ക്കു​ള്ള വ​ഴി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​ന്ന് മീ​റ്റ​ര്‍ മാ​ത്രം വീ​തി​യു​ള്ള വ​ഴി​യു​ടെ ഒ​രു വ​ശ​ത്ത് വ​യ​ലാ​ണ്. റോ​ഡി​ല്‍ നി​ന്നും എ​ട്ട​ടി​യോ​ളം താ​ഴ്ച​യി​ലാ​ണ് വ​യ​ല്‍. ഒ​രു ബൈ​ക്കി​ന് വ​ഴി​യൊ​രു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ്‌​കൂ​ള്‍ വാ​ഹ​നം വ​യ​ലി​ല​യ്ക്ക് മ​റി​ഞ്ഞ​തെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

സ്‌​കൂ​ളി​ന് വേ​ണ്ടി ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ഓ​ടു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഇ​ന്നോ​വ കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ടം അ​റി​ഞ്ഞ ഉ​ട​നെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി.

Kerala

കൊ​ല്ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ സ്‌​കൂ​ൾ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് താ​ഴ്‌​ച​യി​ലേക്ക് മ​റി​ഞ്ഞു

കൊ​ല്ലം: വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം. കൊ​ല്ലം ചെ​ങ്കു​ളം എ​ൽ​എം​എ​സ്എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ കു​ട്ടി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ചെ​ങ്കു​ള​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

വാ​ഹ​നം പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഉ​ട​ൻ ത​ന്നെ കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ട​ന​ടി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

District News

ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

നാ​ദാ​പു​രം: സം​സ്ഥാ​ന പാ​ത​യി​ൽ പ​യ​ന്തോം​ഗി​ന് സ​മീ​പം ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. കു​റ്റ്യാ​ടി ഭാ​ഗ​ത്ത് നി​ന്ന് വ​ട​ക​ര​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​സി​ആ​ർ ബ​സും എ​തി​രേ വ​രി​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ടാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ ഇ​രു ബ​സു​ക​ളു​ടെ മു​ൻ​വ​ശം ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സ് സ​മീ​പ​ത്തെ മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ടൂ​റി​സ്റ്റ് ബ​സി​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. നാ​ദാ​പു​രം പൊ​ലി​സും ചേ​ല​ക്കാ​ട് ഫ​യ​ർ​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

പ​രി​ക്കേ​റ്റ​വ​രെ നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലും ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

 

District News

ഭ​ര്‍​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കൊ​ട്ടാ​ര​ക്ക​ര: മൈ​ലം വെ​ള്ളാ​രം​കു​ന്നി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ വെ​ട്ടേ​റ്റ് യു​വ​തി​ക്കു ഗു​രു​ത​ര പ​രി​ക്ക്. കൈ​യ്ക്കും ത​ല​യ്ക്കും വെ​ട്ടേ​റ്റ രാ​ജേ​ഷ് ഭ​വ​നി​ല്‍ മി​നി(38)​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഭ​ര്‍​ത്താ​വ് രാ​ജേ​ഷി(40)​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ആ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ക​ത്തി ഉ​പ​യോ​ഗി​ച്ച് രാ​ജേ​ഷ് ഭാ​ര്യ​യെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വെ​ട്ടേ​റ്റ് മി​നി​യു​ടെ കൈ​വി​ര​ല​റ്റു. നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സെ​ത്തി​യാ​ണ് മി​നി​യെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് രാ​ജേ​ഷ്.

District News

ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്‌​കൂ​ട്ട​ർയാ​ത്രികനു പ​രി​ക്ക്

പൂ​മാ​ല: ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്‌​കൂ​ട്ട​ർയാ​ത്രിക​നു പ​രി​ക്ക്. മേ​ത്തൊ​ട്ടി മേ​ട്ട​യി​ൽ ശ​ശി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ശ​ശി സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ർ മ​റ്റൊ​രു സ്കൂ​ട്ട​റി​ൽ ഉ​ര​സി​യ​ത്തി​നെത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സി​ന്‍റെ പി​ൻ ട​യ​റി​ന്‍റെ അ​ടി​യി​ലേക്കു വീ​ഴു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി.​ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്നു ബ​സ് മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ ക​യ​റ്റ​ത്തി​ൽ നി​ർ​ത്തി​യി​രു​ന്ന ബ​സ് പി​ന്നോ​ട്ട് നി​ര​ങ്ങി നീ​ങ്ങി ശ​ശി​യു​ടെ കൈ​പ്പ​ത്തി​യി​ൽ ട​യ​റി​ന്‍റെ ഒ​രു ഭാ​ഗം ക​യ​റി​യാ​ണ് പ​രി​ക്കേ​റ്റ​ത്.

National

മണിപ്പുരിൽ വെടിവയ്പ്: ജവാനു പരിക്ക്, വീടുകൾ കത്തിച്ചു

ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ സേ​​​​നാ​​​​പ​​​​തി ജി​​​​ല്ല​​​​യി​​​​ൽ കു​​​​ക്കി-​​​​നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ജ​​​​വാ​​​​നു പ​​​​രി​​​​ക്കേ​​​​റ്റു. ഒ​​​​ട്ടേ​​​​റെ വീ​​​​ടു​​​​ക​​​​ൾ അ​​​​ക്ര​​​​മി​​​​ക​​​​ൾ ക​​​​ത്തി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 2.30ന് ​​​​കാം​​​​ഗ്പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ലെ കു​​​​ക്കി ഗ്രാ​​​​മ​​​​ത്തി​​​​ലെ ഒ​​​​രു വീ​​​​ട് അ​​​​ക്ര​​​​മി​​​​ക​​​​ൾ ക​​​​ത്തി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ക്കം. തു​​​​ട​​​​ർ​​​​ന്ന് സേ​​​​നാ​​​​പ​​​​തി ജി​​​​ല്ല​​​​യി​​​​ലെ നാ​​​​ഗാ ഗ്രാ​​​​മ​​​​ത്തി​​​​ൽ പു​​​​ല​​​​ർ​​​​ച്ചെ നാ​​​​ലോ​​​​ടെ ഒ​​​​ട്ടേ​​​​റെ വീ​​​​ടു​​​​ക​​​​ൾ കു​​​​ക്കി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ ക​​​​ത്തി​​​​ച്ചു.

തു​​​​ട​​​​ർ​​​​ന്ന് കു​​​​ക്കി-​​​​നാ​​​​ഗാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​​​രു സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് ജ​​​​വാ​​​​നു പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ സേ​​​​നാ​​​​പ​​​​തി ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. സേ​​​​നാ​​​​പ​​​​തി​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ ദേ​​​​ശീ​​​​യ​​​​പാ​​​​ത ഉ​​​​പ​​​​രോ​​​​ധി​​​​ച്ചു.

ഇ​​​ന്ന​​​ലെ കാം​​​​ഗ്പോ​​​​ക്പി ജി​​​​ല്ല​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ​​​​സേ​​​ന വ​​​​ൻ ആ​​​​യു​​​​ധ​​​​ശേ​​​​ഖ​​​​രം പി​​​​ടി​​​​കൂ​​​​ടി. മ​​​​ണി​​​​പ്പു​​​​ർ പോ​​​​ലീ​​​​സ്, സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ്, ആ​​​​ർ​​​​എ​​​​എ​​​​ഫ്, കോ​​​​ബ്ര എ​​​​ന്നി​​​​വ സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്.

District News

ടാ​ങ്ക​ര്‍ ലോ​റി​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് 10 പേ​ര്‍​ക്ക് പ​രി​ക്ക്

അ​ഞ്ച​ല്‍ : എം​സി റോ​ഡി​ല്‍ വ​യ്ക്ക​ലി​ന് സ​മീ​പം വ​ഞ്ചി​പ്പെ​ട്ടി ഭാ​ഗ​ത്ത് പെ​ട്രോ​ള്‍ ടാ​ങ്ക​ര്‍ ലോ​റി​യും കെ​എ​സ്ആ​ര്‍​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചു. വ​ള​വി​ല്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം ഉ​ള്ളൂ​രി​ല്‍ ഇ​ന്ധ​നം ഇ​റ​ക്കി​യ​തി​നു ശേ​ഷം എ​റ​ണാ​കു​ള​ത്തേ​ക്ക് തി​രി​കെ പോ​വു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പറേ​ഷ​ന്‍റെ ലോ​റി​യി​ലേ​ക്ക് മൂ​ഴി​യാ​റി​ല്‍​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ച​ത്.

അ​പ​ക​ട​ത്തി​ല്‍ ബ​സ് യാ​ത്രി​ക​ര്‍, ഇ​രുവാ​ഹ​ന​ങ്ങ​ളി​ലേ​യും ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെടെ പ​ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു ലോ​റി​യു​ടെ കാ​ബി​നി​ല്‍ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഏ​റെ പ​ണി​പ്പെ​ട്ടു കാ​ബി​ന്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. കാ​ലി​ന് പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് വ​ള​വി​ല്‍ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​തും അ​മി​ത വേ​ഗ​വു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​പ​ക​ട സ​മ​യം ലോ​റി​യി​ല്‍ ഇ​ന്ധ​ന​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ലി​യ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര ച​ട​യ​മം​ഗ​ലം പോ​ലീ​സും ഫ​യ​ര്‍ ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

 

District News

കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു

പേ​രാ​മ്പ്ര: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. എ​ട​വ​രാ​ട് ഈ​ശ്വ​ര​ൻ കൊ​യി​ലോ​ത്ത് ക​ല്ലൂ​ർ കാ​ഞ്ഞി​ര​ക്ക​ട​വ​ത്ത് പാ​ത്തു​മ്മ (85) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​ടി​ന​ടു​ത്തു​ള്ള താ​മ​ഠ​ത്തി​ൽ മു​ക്കി​ൽ റോ​ഡി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്ന് ഉ​ള്ള്യേ​രി മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗു​ളി​ക​പ്പു​ഴ പാ​ണ്ടി​ക​ശാ​ല​യി​ൽ കു​ഞ്ഞാ​ലി. മ​ക​ൾ: സു​ബൈ​ദ. സ​ഹോ​ദ​ര​ൻ​മാ​ർ: പ​രേ​ത​രാ​യ കാ​ഞ്ഞി​ര​ക്ക​ട​വ​ത്ത് അ​മ്മ​ത്, കു​ഞ്ഞ​ബ്ദു​ല്ല, കു​ഞ്ഞി​മൂ​സ. കൈ​പ്രം പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.

International

ഒമാനിൽ വെടിവയ്പ്: ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

മസ്കറ്റ്: ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പോല‌ീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

അൽ ഹൈമ പ്രദേശത്താണ് പ്രതി മൂന്ന് സ്വദേശി പൗരന്മാർക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ വൈകാതെ മരിച്ചു. 

മുൻപുണ്ടായ തർക്കങ്ങളാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കേസിൽ തുടരന്വേഷണവും നിയമനടപടികളും പുരോഗമിക്കുകയാണ്.

International

മ്യാ​ൻ​മ​റി​ൽ ബു​ദ്ധ വി​ഹാ​ര​ത്തി​ന് നേ​രെ വ്യോ​മാ​ക്ര​മ​ണം; 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു, 20ല​ധി​കം പേ​ർ​ക്ക് പ​രി​ക്ക്

നെ​യ്പി​ഡോ: മ്യാ​ൻ​മ​റി​ലെ ബു​ദ്ധ വി​ഹാ​ര​ത്തി​ന് നേ​രെ വ്യോ​മാ​ക്ര​മ​ണം. മ്യാ​ൻ​മ​റി​ലെ മ​ധ്യ സ​ഗൈം​ഗ് മേ​ഖ​ല​യി​ൽ മ്യാ​ൻ​മ​ർ സൈ​ന്യ​മാ​ണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 20ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ധ്യാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. നൂ​റി​ല​ധി​കം പേ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സാ​യു​ധ ഗോ​ത്ര സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ മ്യാ​ൻ​മ​ർ സൈ​ന്യം ന​ട​ത്തു​ന്ന ആ​ക്ര​മ​ണ പ​ര​മ്പ​ര​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തോ​ടെ മ്യാം​ഗ് ടൗ​ൺ​ഷി​പ്പി​ലെ സ്വെ​ലെ​യോ ഗ്രാ​മ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗ്രാ​മ​ത്തി​ലെ ബു​ദ്ധ​വി​ഹാ​ര വ​ള​പ്പി​ലേ​ക്ക് യു​ദ്ധ​വി​മാ​നം ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​വി​ൽ ഡി​ഫ​ൻ​സ് വ​ക്താ​വ് ന​വേ ഓ ​വ്യ​ക്ത​മാ​ക്കി. 15 മി​നി​റ്റി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ര​ണ്ട് ബോം​ബു​ക​ളാ​ണ് വി​മാ​നം വ​ർ​ഷി​ച്ച​തെ​ന്ന് പ്ര​ദേ​ശ​വാ​സി വെ​ളി​പ്പെ​ടു​ത്തി.

ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ച ശേ​ഷം ഗ്രാ​മീ​ണ​ർ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തു. മ്യാ​ൻ​മ​ർ സൈ​ന്യം വീ​ടു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ഭ​യാ​ർ​ത്ഥി ക്യാ​മ്പു​ക​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ബോ​ധ​പൂ​ർ​വം വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും ന​ട​ത്തു​ക​യാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി നി​യ​മി​ച്ച അ​ന്വേ​ഷ​ണ സം​ഘം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​റ​ത്തു​വി​ട്ട വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ലാ​ണ് ഐ​ഐ​എം​എം ഈ ​വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​ര​വു​ക​ൾ ന​ൽ​കു​ന്ന സൈ​നി​ക ക​മാ​ൻ​ഡ് ഘ​ട​ന​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ​മി​തി ത​ല​വ​ൻ നി​ക്കോ​ളാ​സ് കൂം​ജി​യ​ൻ പ​റ​ഞ്ഞു. സ്കൂ​ളു​ക​ൾ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

ഇ​രു​മ്പു​ദ​ണ്ഡു​കൊ​ണ്ട് ആക്രമണം: യു​വാ​വി​ന് പ​രി​ക്ക്

കു​ന്നം​കു​ളം: പ​ഴ​ഞ്ഞി പെ​രു​ന്തു​രു​ത്തി സെ​ന്‍റ​റി​ൽ യു​വാ​ക്ക​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണം.
സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രേ കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​രു​ന്തു​രു​ത്തി സ്വ​ദേ​ശി നി​സാം, സു​ഹൃ​ത്ത് അ​ലി എ​ന്നി​വ​ർ​ക്കു​നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജി​ത്ത്, മി​ഥു​ൻ കൃ​ഷ്ണ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പെ​രു​ന്തു​രു​ത്തി സെ​ന്‍റ​റി​ൽ ബൈ​ക്കി​ലി​രു​ന്ന് ഫോ​ൺ വി​ളി​ക്കു​ക​യാ​യി​രു​ന്നു നി​സാ​മും അ​ലി​യും.

ഈ ​സ​മ​യം സ്കൂ​ട്ട​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ഇ​വ​രോ​ട് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും​ചെ​യ്തു. പ്ര​തി​ക​ൾ നി​സാ​മി​നെ അ​സ​ഭ്യം​പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ചെ​യ്ത ശേ​ഷം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ​ശ്ര​മി​ച്ച അ​ലി​യെ​യും പ്ര​തി​ക​ൾ മ​ർ​ദി​ച്ചു. ഇ​തി​നി​ടെ ഒ​ന്നാം​പ്ര​തി സ്കൂ​ട്ട​റി​ൽ​നി​ന്ന് ഇ​രു​മ്പ് ദ​ണ്ഡ് എ​ടു​ത്ത് നി​സാ​മി​ന്‍റെ ത​ല​യ്ക്ക് അ​ടി​ച്ചു. ത​ല​വെ​ട്ടി​ച്ചു​മാ​റ്റി​യ​തി​നാ​ൽ അ​ടി നി​സാ​മി​ന്‍റെ നെ​റ്റി​യു​ടെ ഇ​ട​തു​വ​ശ​ത്താ​ണു​കൊ​ണ്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ നി​സാ​മി​ന് മു​റി​വേ​റ്റു. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വ​ത്തി​ൽ കു​ന്നം​കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ്ര​തി​ക​ൾ ആ​ക്ര​മ​ണം​ന​ട​ത്തു​മ്പോ​ൾ ല​ഹ​രി​യു​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് അ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​വ​ർ പ​റ​ഞ്ഞു. എ​സ്ഐ എ.​വി. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

District News

റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ; ജി​ല്ലാ​ത​ല യോ​ഗം ചേ​ര്‍​ന്നു

ക​ല്‍​പ്പ​റ്റ: റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന പി​എം രാ​ഹ​ത് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ച​ര്‍​ച്ച​ചെ​യ്യാ​ന്‍ ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ​ത​ല യോ​ഗം ചേ​ര്‍​ന്നു. എ​ഡി​എം കെ. ​അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്‍റ​ര്‍ ജി​ല്ലാ റോ​ളൗ​ട്ട് മാ​നേ​ജ​ര്‍ അ​നു​രാ​ഗ് എ​സ്. നാ​യ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫി​സ​ര്‍ എം. ​ജ​സീം ഹാ​ഫി​സ്, ആ​രോ​ഗ്യ, മോ​ട്ടോ​ര്‍ വാ​ഹ​ന, ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന്‍, സം​സ്ഥാ​ന ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പി​എം റോ​ഡ് ആ​ക്‌​സി​ഡ​ന്‍റ് വി​ക്ടിം​സ് ഹോ​സ്പി​റ്റ​ലൈ​സേ​ഷ​ന്‍ ആ​ന്‍​ഡ് അ​ഷ്വേ​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തീ​രുമാ​നി​ച്ചു.

District News

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന കു​ടും​ബ​നാ​ഥ​ൻ മ​രി​ച്ചു.​ കി​ഴ​ക്ക​ഞ്ചേ​രി പൊ​ക്ലാ​ശേ​രി പീ​താം​ബ​ര​നാണ് ​ (64)മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ദേ​ശീ​യ​പാ​ത ഇ​ര​ട്ട​ക്കു​ളം സി​ഗ്ന​ന​ലി​നു സ​മീ​പം ബൈ​ക്കി​ന് കു​റു​കെ നാ​യ ചാ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പീ​താം​ബ​ര​ൻ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്.​

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു.​ ഭാ​ര്യ: മി​നി പൊ​ക്ല​ശേ​രി കി​ഴ​ക്കും​ചേ​രി (ജൂ​ണി​യ​ർ സൂ​പ്ര​ണ്ട്, പാ​ല​ക്കാ​ട് മ​ജി​സ്ട്രേറ്റ് കോ​ട​തി). മ​ക്ക​ൾ: അ​ർ​ജു​ൻ (24 ടി​വി ചാ​ന​ൽ), അ​നു​പ​മ, (ഐ ​ടി പ്ര​ഫ​ഷ​ണ​ൽ, കോ​യ​മ്പ​ത്തൂ​ർ).

District News

സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി​ക്കും യു​വാ​വി​നും പ​രി​ക്ക്

വ​ട​ക്ക​ഞ്ചേ​രി: കു​ത്ത​നെ ഇ​റ​ക്ക​വും വ​ള​വു​മു​ള്ള പാ​ല​ക്കു​ഴി റോ​ഡി​ൽ താ​ണി​ച്ചു​വ​ട്ടി​ൽ വീ​ണ്ടും അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വ​തി​ക്കും യു​വാ​വി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ല​ത്തൂ​ർ ഇ​ര​ട്ട​ക്കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ വ​നാ​തി​ർ​ത്തി​യി​ലെ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത് കാ​ട്ടി​ലേ​ക്ക് തെ​റി​ച്ചു​വീ​ണു. പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ പോ​പ്പി ജോ​ണും ജോ​സ് ഊ​ന്നു​പാ​ല​ത്തി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

വൈ​കു​ന്നേ​രം നാ​ലി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ക്കു​ഴി മ​ല​യി​ൽ​നി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ​യാ​ണ് സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തി​നു​മു​മ്പ് മൂ​ല​ങ്കോ​ട് നി​ന്നു​ള്ള കു​ടും​ബം സ്കൂ​ട്ട​ർ യാ​ത്ര​യി​ൽ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽപ്പെ​ട്ടി​രു​ന്നു. അ​തി​നു​മു​മ്പ് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞും ലോ​റി മ​റി​ഞ്ഞും നാ​ലു​പേ​ർ മ​രി​ക്കാ​നി​ട​യാ​യ അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.

പീ​ച്ചി വ​നാ​തി​ർ​ത്തി​യി​ലെ ഒ​റ്റ​പ്പെ​ട്ട മ​ല​മ്പ്ര​ദേ​ശ​മാ​ണി​ത്. അ​ത്യാ​ഹി​തം എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ​ത​ന്നെ ആ​ളു​ക​ൾ അ​റി​യാ​ൻ സ​മ​യ​മെ​ടു​ക്കും. വീ​ടു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ലൂ​ടെ വ​ല്ല​പ്പോ​ഴു​മു​ള്ള മ​റ്റു യാ​ത്ര​ക്കാ​ർ ത​ന്നെ​യാ​കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ. മൊ​ബൈ​ൽ റേ​ഞ്ചും കു​റ​വു​ള്ള സ്ഥ​ല​മാ​ണ്. രാ​ത്രി അ​സ​മ​യ​ങ്ങ​ളി​ലെ യാ​ത്ര ക​രു​ത​ലോ​ടെ വേ​ണം. പ്ര​ദേ​ശം അ​റി​യാ​ത്ത പാ​ല​ക്കു​ഴി​യു​ടെ പ്ര​കൃ​തി മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​ൻ പോ​കു​ന്ന​വ​ർ ഏ​റെ ശ്ര​ദ്ധി​ക്ക​ണം.

District News

സൈ​ക്കി​ളി​ല്‍​നി​ന്നു വീ​ണ വി​ദ്യാ​ര്‍​ഥി​ക്കു ഗു​രു​ത​ര പ​രി​ക്ക്

തൊ​ടു​പു​ഴ: സൈ​ക്കി​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ മ​റി​ഞ്ഞു​വീ​ണ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യു​ടെ തു​ട​യി​ല്‍ സൈ​ക്കി​ളി​ന്‍റെ ഹാ​ന്‍​ഡി​ല്‍ ഒ​ടി​ഞ്ഞ് ക​യ​റി ഗു​രു​ത​ര പ​രി​ക്ക്. മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി മു​ത​ല​ക്കോ​ടം ര​ണ്ടു​പാ​ലം ക​ണ്ടോ​ത്ത​മാ​ട്ട​യി​ല്‍ അ​നീ​ഷി​ന്‍റെ മ​ക​ന്‍ മു​സ​മ​ല്‍ അ​നീ​ഷി​ന്‍റെ (13) തു​ട​യി​ലാ​ണ് ക​മ്പി തു​ള​ച്ചു​ക​യ​റി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രീ​ക്ഷ​യ്ക്കാ​യി സ്‌​കൂ​ളി​ലേ​ക്കു പോ​കും​വ​ഴി സ്‌​കൂ​ളി​നു സ​മീ​പ​മാ​ണ് മു​സ​മ​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

സൈ​ക്കി​ള്‍ റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് മ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഹാ​ന്‍​ഡി​ല്‍ ഒ​ടി​ഞ്ഞ് തു​ട​യി​ല്‍ തു​ള​ച്ചു ക​യ​റി​യ ക​മ്പി മ​റു​വ​ശ​ത്ത് വ​ന്ന നി​ല​യി​ലാ​യി​രു​ന്നു. തൊ​ടു​പു​ഴ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് ഇ​രു വ​ശ​ത്തെ​യും ക​മ്പി മു​റി​ച്ചു നീ​ക്കി​യ​ത്. എ​ന്നാ​ല്‍ കാ​ലി​നു​ള്ളി​ലെ ക​മ്പി നീ​ക്കാ​നാ​യി​ല്ല.

തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ത​ല​ക്കോ​ട​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​തെ ക​മ്പി പു​റ​ത്തെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പാ​ലാ മാ​ര്‍ സ്ലീ​വ മെ​ഡി​സി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

National

വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; സുരക്ഷാ ജീവനക്കാർക്ക് പരിക്ക്

വാരണാസി: ഉത്തർപ്രദേശിലെ ലാൽ ബഹദൂർ ശാസ്ത്രി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. വിമാനത്താവളത്തിലെ കാർഗോ ലോജിസ്റ്റിക്സ് വിഭാഗമായ എഎഐസിഎൽഎഎസ് സ്ക്രീനർമാർക്കാണ് പരിക്കേറ്റത്. രാവിലെ 9.30 ഓടെയായിരുന്നു സംഭവം നടന്നത്.

അസംഗഡ് സ്വദേശിയായ യാത്രക്കാരനും ഭാര്യയും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഐഎക്സ്-1810 വിമാനത്തിൽ മുംബൈയിലേക്ക് പോകാനായി എത്തിയതായിരുന്നു. വിമാനത്തിൽ കൊണ്ടുപോകുന്നതിനായി തന്‍റെ പക്കൽ ആയുധമുണ്ടെന്ന് യാത്രക്കാരൻ അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നു.

തുടർന്ന്, സുരക്ഷാ വിഭാഗത്തിന്‍റെ പ്രത്യേക പരിശോധനാ മുറിയിൽ തോക്ക് പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. പരിശോധനയ്ക്ക് മുന്നോടിയായി തോക്കിലെ വെടിയുണ്ടകൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഈ അവിചാരിത സംഭവം ഉണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.

അപകടത്തിൽ പുരുഷ സുരക്ഷാ ജീവനക്കാരന്‍റെ കൈയ്ക്കും വനിതാ ജീവനക്കാരിയുടെ മുട്ടിനു മുകളിലുമാണ് പരിക്കേറ്റത്. ഉടൻതന്നെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ജീവനക്കാരുടെയും പരിക്ക് ഗുരുതരമല്ലെന്നും അവർ അപകടനില തരണം ചെയ്തതായും വിമാനത്താവളം ഡയറക്ടർ പുനീത് ഗുപ്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

തോക്കിനുള്ളിൽ ഒരു വെടിയുണ്ട കൂടി ബാക്കിയുണ്ടായിരുന്ന കാര്യം തനിക്ക് അറിയാൻ കഴിഞ്ഞിരുന്നില്ലെന്നാണ് യാത്രക്കാരൻ പോലീസിനോട് മൊഴി നൽകിയത്. സംഭവത്തെക്കുറിച്ച് പ്രാദേശിക പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായും വിമാനത്താവള അധികൃതർ അറിയിച്ചു.

International

അ​മേ​രി​ക്ക​ൻ കാ​മ്പ​സി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്; അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്കേ​റ്റു, ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

വി​ർ​ജീ​നി​യ: ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ അ​മേ​രി​ക്ക​യെ ഞെ​ട്ടി​ച്ച് കാമ്പ​സി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്. വി​ർ​ജീ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ അ​ഞ്ചോ​ളം പേ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ള്ള​ത്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് കൗ​ണ്ടി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ർ​മി​റ്റ​റി​ക​ൾ​ക്ക് സ​മീ​പ​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നി​രി​ക്കെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​ഭ​വ സ​മ​യ​ത്ത് ഡോ​ർ​മി​റ്റ​റി​യി​ലും കാമ്പ​സി​ലു​മു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​ന്ത​ർ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​റി​യ പ​ങ്കും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. 1882-ൽ ​സ്ഥാ​പി​ത​മാ​യ ഈ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 5000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്.

വെ​ടി​വ​യ്‌​പ്പു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യി കാ​മ്പ​സ് പൂ​ർ​ണ​മാ​യും ലോ​ക്ക്ഡൗ​ണി​ലാ​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളോ​ടും ജീ​വ​ന​ക്കാ​രോ​ടും സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രെ​യും അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കാ​യി സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. പു​തി​യ അധ്യയന വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് തു​റ​ന്ന​ത്.

Kerala

കീഴൂർ കടപ്പുറത്ത് പേപ്പട്ടിയുടെ ആക്രമണം; ഏഴ് പേർക്ക് പരിക്ക്

കണ്ണൂർ: കീഴൂർ കടപ്പുറത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്. നാല് മത്സ്യത്തൊഴിലാളികൾക്കും മൂന്ന് കുട്ടികൾക്കുമാണ് കടിയേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ കാസർഗോഡ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാരും യുവാക്കളും ചേർന്ന് നായയെ പിടികൂടാനായി കീഴൂർ കടപ്പുറം ഹാർബറിന് സമീപം വ്യാപകമായ തെരച്ചിൽ നടത്തി. ഈ തെരച്ചിലിനിടയിൽ മറ്റൊരു യുവാവിനു കൂടി നായയുടെ കടിയേൽക്കുകയുണ്ടായി.

പേപ്പട്ടി പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ കുട്ടികളും നാട്ടുകാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

Kerala

കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് അ​പ​ക​ടം; വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ർ​ടി​സി ബ​സി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ല്ല​റ താ​പ​സ​ഗി​രി സ്വ​ദേ​ശി അ​ൽ അ​മീ​നാ​ണ് (19) അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ർഥി​യാ​ണ് അ​മീ​ൻ.

ഇ​ന്ന് രാ​വി​ലെ ഒമ്പതോടെ ക​ല്ല​റ ജം​ഗ്ഷ​നി​ൽ വച്ചാ​യി​രു​ന്നു സം​ഭ​വം. ക​ല്ല​റ​യി​ൽ നി​ന്ന് വെ​ഞ്ഞാ​റ​മൂ​ട്ടി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന പ്രി​യ​ദ​ർ​ശി​നി ബ​സി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ പെ​ട്ടെ​ന്ന് തു​റ​ന്ന് വി​ദ്യാ​ർ​ഥി പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​മീ​നെ ഉ​ട​ൻ​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Latest News

Corehub Up