x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ കാ​ർ ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ടം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 17, 2026 10:07 AM IST | Updated: November 17, 2026 10:07 AM IST

അപകടത്തിൽപ്പെട്ട വാഹനങ്ങൾ

മു​ണ്ട​ക്ക​യം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ര​ണ്ട് ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദേ​ശീ​യ​പാ​ത 183-ൽ ​കൊ​ടി​കു​ത്തി​ക്ക് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ 5.30-ഓ​ടെ​യാ​ണ് സം​ഭ​വം.

ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ര​ണ്ട് ബൈ​ക്കു​ക​ളി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. 

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം റോ​ഡ​രി​കി​ലെ ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ കു​റ​ച്ചു​നേ​രം ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : #accident Sabarimala pilgrims accident injured

Recent News

Corehub Up