x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വലിച്ചിഴച്ചത് രണ്ട് കിലോമീറ്റർ; കാറിടിച്ച് പരിക്കേറ്റ ഭിക്ഷാടകൻ മരിച്ചു

വെബ് ഡെസ്ക്
Published: November 14, 2026 10:11 PM IST | Updated: November 15, 2026 01:25 AM IST

അപകടത്തിനിടയാക്കിയ കാര്‍ (സിസിടിവി ദൃശ്യം).

കൊല്ലം: വവ്വക്കാവിൽ കാറിടിച്ച ഭിക്ഷാടകൻ മരിച്ചു. കാറിനടിയിൽ കുരുങ്ങിയ ഭിക്ഷാടകനെയുംകൊണ്ട് ഡ്രൈവർ രണ്ടുകിലോമീറ്ററോളം മുന്നോട്ടുപോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകൻ സംഭവസ്ഥലത്തുതന്നെ മരിച്ചു.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് കടത്തൂർ സ്വദേശിയും വ്യാപാരിയുമായ ഷാജഹാനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയിൽ വച്ചാണ് ഷാജഹാന്‍റെ കാർ ഭിക്ഷാടകനെ ഇടിച്ചിട്ടത്. അപകടം നടന്നിട്ടും വാഹനം നിർത്താൻ ഇയാൾ തയാറായില്ല. തുടർന്ന് ഒരു ഇടറോഡിൽവച്ച് കാറിൽ കുരുങ്ങിയ ഭിക്ഷാടകനെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു..

സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Tags : Accident Injured Car Beggar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up