x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഇ​ന്ത്യാ​സ് ഗോ​ട്ട് ലേ​റ്റ​ന്‍റി​ന്' പി​ന്നാ​ലെ 'കോ​ക്രോ​ച്ച് ക്ല​ബ്'; പോ​പ്പ് ക​ൾ​ച്ച​റും ഹാ​സ്യ​വും രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി സി​ജെ​പി 

ഓൺലൈൻ ഡെസ്ക്
Published: November 23, 2026 07:23 AM IST | Updated: November 23, 2026 07:23 AM IST

കോക്രോച്ച് ക്ലബ്ബ് ആക്ഷേപ ഹാസ്യ കൂട്ടായ്മയുമായി സിജെപി

ന്യൂ​ഡ​ൽ​ഹി: ജെ​ൻ-​സി പോ​പ്പ് ക​ൾ​ച്ച​റും രാ​ഷ്ട്രീ​യ ആ​ക്ഷേ​പ​ഹാ​സ്യ​വും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട്  പു​തി​യ സ്റ്റേ​ജ് പെ​ർ​ഫോ​മ​ൻ​സ് പ്ലാ​റ്റ്‌​ഫോ​മു​മാ​യി സി​ജെ​പി. പ്ര​ശ​സ്ത കൊ​മേ​ഡി​യ​ൻ സ​മ​യ് റെ​യ്‌​ന​യു​ടെ 'ഇ​ന്ത്യാ​സ് ഗോ​ട്ട് ലേ​റ്റ​ന്റ്'​എ​ന്ന ഷോ​യു​ടെ മാ​തൃ​ക​യി​ൽ,  'കോ​ക്രോ​ച്ച് ക്ല​ബ്' എ​ന്ന പേ​രി​ലാ​ണ് സി​ജെ​പി​യു​ടെ ഈ ​പു​തി​യ വേ​ദി ആ​രം​ഭി​ച്ച​ത്. 

സ്റ്റേ​ജ് സം​വി​ധാ​നം മു​ത​ൽ ജ​ഡ്ജിം​ഗ് പാ​ന​ലി​ന്‍റെ ഇ​രി​പ്പി​ട​വും പ്ര​ചാ​ര​ണ വാ​ച​ക​ങ്ങ​ളും വ​രെ 'ഇ​ന്ത്യാ​സ് ഗോ​ട്ട് ലേ​റ്റ​ന്റി​നെ' ഓ​ർ​മി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. "കോ​മ​ഡി, ആ​ക്ഷേ​പ​ഹാ​സ്യം, ബാ​പ്പു​വി​നെ​ക്കു​റി​ച്ചു​ള്ള സം​ഭാ​ഷ​ണം" എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ പൂ​നെ​യി​ലെ കോ​ത്രൂ​ഡി​ലു​ള്ള ഗാ​ന്ധി ഭ​വ​നി​ൽ വെ​ച്ചാ​യി​രു​ന്നു ആ​ദ്യ എ​പ്പി​സോ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണം.  

ഏ​ക​ദേ​ശം 250-ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത ഈ ​പ​രി​പാ​ടി​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ളെ ഹാ​സ്യ​ത്തി​ന്‍റെ മേ​മ്പൊ​ടി​യോ​ടെ പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് സം​ഘാ​ട​ക​ർ ശ്ര​മി​ച്ച​ത്. ത​ങ്ങ​ളൊ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യ​ല്ല, മ​റി​ച്ച് യു​വാ​ക്ക​ളു​ടെ ഒ​രു പ്ര​ഷ​ർ ഗ്രൂ​പ്പാ​ണെ​ന്നാ​ണ് സി​ജെ​പി വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, വോ​ട്ടിം​ഗ് ക്ര​മ​ക്കേ​ടു​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ നേ​ര​ത്തെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച ഇ​വ​ർ, ഒ​ടി​ടി  പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലെ സ്റ്റാ​ൻ​ഡ്-​അ​പ്പ് കോ​മ​ഡി ഷോ​ക​ൾ​ക്ക് സ​മാ​ന​മാ​യി 'കോ​ക്രോ​ച്ച് ക്ല​ബ്' എ​പ്പി​സോ​ഡു​ക​ൾ പു​റ​ത്തി​റ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​മേ​രി​ക്ക​ൻ ഷോ​യാ​യ 'കി​ൽ ടോ​ണി'​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട 'ഇ​ന്ത്യാ​സ് ഗോ​ട്ട് ലേ​റ്റ​ന്‍റ്' വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ടു​ത്തി​ടെ യൂ​ട്യൂ​ബി​ലും നെ​റ്റ്ഫ്ലി​ക്സി​ലു​മാ​യി തി​രി​ച്ചെ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ സ​മ​യ് റെ​യ്‌​ന​യു​ടെ ഷോ​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, ഗാ​ന്ധി​ജി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു, ബി.​ആ​ർ. അം​ബേ​ദ്ക​ർ തു​ട​ങ്ങി​യ ചി​ന്ത​ക​രു​ടെ ആ​ശ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നും, ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും സ്റ്റാ​ൻ​ഡ്-​അ​പ്പ് കോ​മ​ഡി​ക്കും വേ​ദി​യൊ​രു​ക്കി യു​വാ​ക്ക​ളു​ടെ ഊ​ർ​ജ​ത്തെ രാ​ജ്യ​ത്തെ മാ​റ്റ​ങ്ങ​ൾ​ക്കാ​യി ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​മാ​ണ് 'കോ​ക്രോ​ച്ച് ക്ല​ബ്ബി​ലൂ​ടെ' ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. പൂ​നെ​യ്ക്ക് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലേ​ക്കും രാ​ജ്യ​ത്തി​ന്‍റെ വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും ഈ ​സം​രം​ഭം വ്യാ​പി​പ്പി​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം.

Tags : CockroachJanataParty Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up