x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ' പ​രാ​മ​ർ​ശം വി​വാ​ദ​ത്തി​ൽ; ഹി​മാ​ച​ൽ മ​ന്ത്രി ജ​ഗ​ത് സിം​ഗ് നേ​ഗി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ബി​ജെ​പി 

ഓൺലൈൻ ഡെസ്ക്
Published: November 23, 2026 06:55 AM IST | Updated: November 23, 2026 06:55 AM IST

ഹി​മാ​ച​ൽ പ്ര​ദേ​ശ് റ​വ​ന്യൂ മ​ന്ത്രി ജ​ഗ​ത് സിം​ഗ് നേ​ഗി

ഷിം​ല: 'ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ' പാ​കി​സ്ഥാ​നെ നേ​രി​ടാ​ൻ ഇ​ന്ത്യ​യ്ക്ക് പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നും റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ വ​ൻ അ​ഴി​മ​തി ന​ട​ന്നെ​ന്നും ഹി​മാ​ച​ൽ പ്ര​ദേ​ശ് റ​വ​ന്യൂ മ​ന്ത്രി ജ​ഗ​ത് സിം​ഗ് നേ​ഗി നി​യ​മ​സ​ഭ​യി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ അ​ഴി​മ​തി സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. ഒ​രു വി​മാ​ന​ത്തി​ന് 700 കോ​ടി രൂ​പ​യ്ക്ക് പ​ക​രം 2,300 കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ ന​ൽ​കി​യ​തെ​ന്നും, റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ "പ്ര​യോ​ജ​ന​ര​ഹി​ത​മാ​യി" മാ​റി​യ​ത് ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യെ​ന്നും നേ​ഗി ആ​രോ​പി​ച്ചു. 

എ​ന്നാ​ൽ, താ​ൻ സൈ​ന്യ​ത്തി​നെ​തി​രെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി​യ മ​ന്ത്രി മാ​പ്പ് പ​റ​യാ​ൻ വി​സ​മ്മ​തി​ച്ചു. മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ജ​യ്‌​റാം ഠാ​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സാ​യു​ധ സേ​ന​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​യാ​ണി​തെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി എം​എ​ൽ​എ​മാ​ർ സ​ഭ​യ്ക്ക് പു​റ​ത്തും പ്ര​തി​ഷേ​ധി​ച്ചു. 

ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഓ​രോ മൂ​ന്നാ​മ​ത്തെ കു​ടും​ബ​ത്തി​ലും സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​രു​ണ്ടെ​ന്നും, ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നെ​ക്കു​റി​ച്ച് ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും മു​ൻ മ​ന്ത്രി സു​ധീ​ർ ശ​ർ​മ വി​മ​ർ​ശി​ച്ചു. 

അ​തേ​സ​മ​യം, നേ​ഗി സൈ​ന്യ​ത്തി​നെ​തി​രെ മോ​ശ​മാ​യി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​ഖ്‌​വീ​ന്ദ​ർ സിം​ഗ് സു​ഖു മ​ന്ത്രി​യെ പ്ര​തി​രോ​ധി​ച്ചു​കൊ​ണ്ട് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ "യാ​ഥാ​ർ​ത്ഥ്യം എ​ല്ലാ​വ​ർ​ക്കും അ​റി​യാം" എ​ന്ന് പ്ര​തി​ക​രി​ച്ച പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി വി​ക്ര​മാ​ദി​ത്യ സിം​ഗ് വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല.

Tags : JagatSinghNegi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up