x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'അധികാരത്തിന്‍റെ അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല': മുഹമ്മദ് റിയാസ് എംഎല്‍എ

കോഴിക്കോട് ബ്യൂറോ
Published: November 23, 2026 01:21 PM IST | Updated: November 23, 2026 01:21 PM IST

പി.എ. മുഹമ്മദ് റിയാസ് (File Photo)

കോഴിക്കോട്: കാലടി സര്‍വകലാശാല വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയിൽ പ്രതികരണവുമായി എംഎൽഎ പി.എ. മുഹമ്മദ് റിയാസ്. അധികാരത്തിന്‍റെ അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ ജനാധിപത്യ പോരാട്ടങ്ങള്‍ കീഴടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യപരമായി സമരം ചെയ്തതിന്‍റെ പേരില്‍ പുറത്തുനിര്‍ത്തപ്പെട്ട കാലടി സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധി, യുഡിഎഫ് സര്‍ക്കാരിന്‍റെ സംഘപരിവാര്‍ അനുകൂല നിലപാടുകള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ്.

സമരത്തെ അപരിഷ്‌കൃതമെന്ന് അധിക്ഷേപിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സംഘപരിവാറിന്‍റെ ചട്ടുകമായി പ്രവര്‍ത്തിച്ച വിസിക്കും കോടതിയുടെ വിധി കൃത്യമായ മറുപടിയാണ് 83 ദിവസം വിദ്യാര്‍ഥികളെ പഠനത്തില്‍നിന്ന് അകറ്റിനിര്‍ത്തിയ അധികാരദുര്‍വിനിയോഗത്തിനും അടിച്ചമര്‍ത്തലിനുമെതിരെ സമരം ചെയ്ത് നീതി നേടിയ സഖാക്കള്‍ തെളിയിച്ചതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

Tags : PAMuhammedRiyas KaladyUniversity SFI Protest HungerStrike

Recent News

Corehub Up