x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി ബി​ൽ അ​ട​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; മ​ക​നെ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: November 23, 2026 11:23 AM IST | Updated: November 23, 2026 11:23 AM IST

പ്രതീകാത്മക ചിത്രം

 കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രി​ങ്ങ​ണ്ണൂ​ർ പോ​ത്തേ​രി വീ​ട്ടി​ൽ യാ​സ​റി​നെ​തി​രെ​യാ​ണ് മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ നാ​ദാ​പു​രം പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക​യാ​യ​തി​നെ തു​ട​ർ​ന്ന് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ളി​ച്ച് പ​രി​ഹ​സി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ക​ന്‍റെ ആ​ക്ര​മ​ണം. മാ​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ക​ഴു​ത്തി​ന് പി​ടി​ച്ച് ത​ല ചു​മ​രി​ൽ ഇ​ടി​പ്പി​ക്കു​ക​യും ഹാ​ളി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ, വ​യ​റ്റി​ൽ ച​വി​ട്ടു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ മാ​താ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലിസ് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കിയിട്ടുണ്ട്.

Tags : brutally assaulted unpaid electricity bill case

Recent News

Corehub Up