x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ 16-കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; വ​ർ​ക്ക​ല സ്വ​ദേ​ശി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 23, 2026 11:13 AM IST | Updated: November 23, 2026 11:13 AM IST

പ്രതീകാത്മക ചിത്രം

 തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​രി​ക്ക് നേ​രെ വീ​ണ്ടും ലൈം​ഗി​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​യ അ​ര​വി​ന്ദി​നെ (22) റെ​യി​ൽ​വേ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ചാ​ണ് 16 വ​യ​സു​കാ​രി​ക്ക് നേ​രെ അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്.

ട്രെ​യി​നി​ലെ ശു​ചി​മു​റി​യി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യോ​ട് പ്ര​തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യാ​ണ് അ​തി​ക്ര​മം നേ​രി​ട്ട​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ റെ​യി​ൽ​വേ പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​വും തി​രു​വ​ന​ന്ത​പു​രം പേ​ട്ട സ്റ്റേ​ഷ​നി​ൽ വച്ച് ട്രെ​യി​നി​ൽ യു​വ​തി​ക്ക് നേ​രെ സ​മാ​ന​മാ​യ രീ​തി​യി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നി​രു​ന്നു.

Tags : SEXUAL ASSAULT train accused arrest

Recent News

Corehub Up