Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Train

Thrissur

വട​ക്കാ​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കണം

വ​ട​ക്കാ​ഞ്ചേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കോ​വി​ഡി​ന് മു​ൻ​പു​ണ്ടാ​യി​രു​ന്ന ട്രെ​യി​ൻ സ്റ്റോ​പ്പു​ക​ൾ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എംപി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.​ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും യാ​ത്ര​ക്കാ​ർ​ക്കാ​യി മി​ക​ച്ച ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും, മ​തി​യാ​യ ട്രെ​യി​ൻ സ്റ്റോ​പ്പു​ക​ൾ ഇ​ല്ലാ​ത്ത​തു​മൂ​ലം ഈ ​സൗ​ക​ര്യ​ങ്ങ​ളു​ടെ പ്ര​യോ​ജ​നം യാ​ത്ര​ക്കാ​ർ​ക്ക് പൂ​ർ​ണ്ണ​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് എം.​പി നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

റെ​യി​ൽ​വേ മ​ന്ത്രി​യെ കൂ​ടാ​തെ റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ, ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ എ​ന്നി​വ​ർ​ക്കും അ​ദ്ദേ​ഹം നി​വേ​ദ​ന​ത്തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ ഭാ​ഗ​മാ​യി താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി​യ കാ​ര​യ്ക്ക​ൽ എ​ക്സ്പ്ര​സ് , പൂ​നെ-​ക​ന്യാ​കു​മാ​രി എ​ക്സ്പ്ര​സ് , മ​ല​ബാ​ർ എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ എ​ത്ര​യും വേ​ഗം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് നി​വേ​ദ​ന​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്ന്.

National

ട്രെയിനിൽ ഖലിസ്ഥാൻ മുദ്രാവാക്യം: അന്വേഷണം

ച​​​ണ്ഡി​​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബി​​​ൽ ട്ര​​​യി​​​നി​​​ൽ ഖ​​​ലി​​​സ്ഥാ​​​ൻ അ​​​നു​​​കൂ​​​ല മു​​​ദ്രാ​​​വാ​​​ക്യം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സു​​​ര​​​ക്ഷാ​​​ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി ഈ​​​യാ​​​ഴ്ച സം​​​സ്ഥാ​​​ന​​സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഫി​​​റോ​​​സ്പു​​​ർ ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ട്രെ​​​യി​​​നി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ ചു​​​വ​​​രെ​​​ഴു​​​ത്തു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​തീ​​വ​​ഗൗ​​ര​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണം.

ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​നി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ മു​​​ദ്രാ​​​വാ​​​ക്യ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഖ്സ് ഫോ​​​ർ ജ​​​സ്റ്റീസ് (എ​​​സ്എ​​​ഫ്ജെ) പു​​​റ​​​ത്തു​​​വി​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം പു​​​റം​​​ലോ​​​കം അ​​​റി​​​യു​​​ന്ന​​​ത്.

Kerala

ട്രെ​യി​നു​ക​ളി​ലെ പാ​ന്‍​ട്രി​ക​ളി​ല്‍ ക്ലീ​നിം​ഗ് പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​ക്കി റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം

പ​​​​​ര​​​​​വൂ​​​​​ര്‍: ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളി​​​​​ലെ പാ​​​​​ച​​​​​ക​​​​​പ്പു​​​​​ര​​​​​ക​​​​​ളാ​​​​​യ പാ​​​​​ന്‍​ട്രി​​​​​ക​​​​​ളി​​​​​ല്‍ ശു​​​​​ചി​​​​​ത്വ​​​​​മി​​​​​ല്ലാ​​​​​യ്മ​​​​​യും എ​​​​​ലി​​​​​ശ​​​​​ല്യ​​​​​വും വ​​​​​ര്‍​ധി​​​​ക്കു​​​​​ന്ന​​​​​താ​​​​​യി വി​​​​​വി​​​​​ധ കോ​​​​​ണു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്ന് പ​​​​​രാ​​​​​തി ഉ​​​​​യ​​​​​ര്‍​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ക​​​​​ര്‍​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​യി റെ​​​​​യി​​​​​ല്‍​വേ മ​​​​​ന്ത്രാ​​​​​ല​​​​​യം.

2010 മു​​​​​ത​​​​​ല്‍ വി​​​​​വി​​​​​ധ കാ​​​​​ല​​​​​യ​​​​​ള​​​​​വു​​​​​ക​​​​​ളി​​​​​ലാ​​​​​യി പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ള്ള ക്ലീ​​​​​നിം​​​​​ഗ് പ്രോ​​​​​ട്ടോ​​​​​കോ​​​​​ളു​​​​​ക​​​​​ള്‍ രാ​​​​​ജ്യ​​​​​ത്തെ എ​​​​​ല്ലാ റെ​​​​​യി​​​​​ല്‍​വേ സോ​​​​​ണു​​​​​ക​​​​​ളും വി​​​​​ട്ടു​​​​​വീ​​​​​ഴ്ച​​​​​യി​​​​​ല്ലാ​​​​​തെ ക​​​​​ര്‍​ശ​​​​​ന​​​​​മാ​​​​​യി പാ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മ​​​​​ന്ത്രാ​​​​​ല​​​​​യം നി​​​ർ​​​ദേ​​​ശി​​​ച്ചു.

പാ​​​​​ന്‍​ട്രി​​​​​ക​​​​​ളി​​​​​ലെ​​​​​യും കോ​​​​​ച്ചു​​​​​ക​​​​​ളി​​​​​ലെ​​​​​യും മോ​​​​​ശം അ​​​​​വ​​​​​സ്ഥ​​​​​ക​​​​​ള്‍ യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ സു​​​​​ഖ​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളെ​​​​​യും ആ​​​​​രോ​​​​​ഗ്യ​​​​​ത്തെ​​​​​യും ബാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം ഇ​​​​​ന്ത്യ​​​​​ന്‍ റെ​​​​​യി​​​​​ല്‍​വേ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​ച്ഛാ​​​​​യ​​​​​യെ​​​​​യും പ്ര​​​​​തി​​​​​കൂ​​​​​ല​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് സോ​​​​​ണ​​​​​ല്‍ റെ​​​​​യി​​​​​ല്‍​വേ​​​​​ക​​​​​ള്‍​ക്ക് അ​​​​യ​​​​ച്ച ക​​​​​ത്തി​​​​​ല്‍ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

Kerala

റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ത​ക​ർ​ന്നു​വീ​ണ ക്ലോ​ക്ക് ട​വ​റി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​ത്തു​ട​ങ്ങി 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ത​ക​ർ​ന്നു​വീ​ണ ക്ലോ​ക്ക് ട​വ​റി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ബാ​ക്കി ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​ത്തു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി വ​ടം ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് ത​വ​ണ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ വ​ലി​ച്ചു താ​ഴെ​യി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്താ​ൽ മാ​ത്ര​മേ ര​ണ്ട്, മൂ​ന്ന് ട്രാ​ക്കു​ക​ളി​ലൂ​ടെ​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കൂ. നി​ല​വി​ൽ ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യും മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള​വ നാ​ലാം പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യു​മാ​ണ് തി​രി​ച്ചു​വി​ടു​ന്ന​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ സ​ർ​വീ​സു​ക​ൾ വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ച്ച് ഗ​താ​ഗ​തം പൂ​ർ​ണ​സ്ഥി​തി​യി​ലാ​ക്കി​യ ശേ​ഷം ക്ലോ​ക്ക് ട​വ​ർ ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം.

National

ട്രെയിനിൽ നവദമ്പതികൾക്ക് മണിയറ; ടിടിഇക്ക് സസ്പെൻഷൻ

മും​​​​ബൈ: ഓ​​​​ടു​​​​ന്ന ട്രെ​​​​യി​​​​നി​​​​ലെ ഫ​​​​സ്റ്റ് ക്ലാ​​​​സ് എ​​​​സി കാ​​​​ബി​​​​ന്‍ അ​​​​ല​​​​ങ്ക​​​​രി​​​​ച്ച് ‘ഹ​​​​ണി​​​​മൂ​​​​ണ്‍ സ്യൂ​​​​ട്ട്’രൂ​​​​പ​​​​ത്തി​​​​ലാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ ആ​​​​റി​​​​ന് മും​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്നും ബാ​​​​ൽ​​​​ഹ​​​​ർ​​​​ഷ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ന​​​​ന്ദി​​​​ഗ്രാം എ​​​​ക്സ്പ്ര​​​​സി​​​​ൽ യാ​​​​ത്ര ചെ​​​​യ്ത മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ ജ​​​​ല്‍​ന സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ദ​​​​മ്പ​​​​തി​​​​ക​​​​ളാ​​​​ണ് ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി ഡെ​​​​ക്ക​​​​റേ​​​​റ്റ​​​​റെ ഏ​​​​ർ​​​​പ്പാ​​​​ടാ​​​​ക്കി ത​​​​ങ്ങ​​​​ളു​​​​ടെ ഫ​​​​സ്റ്റ് എ​​​​സി കാ​​​​ബി​​​​ൻ പൂ​​​​ർ​​​​ണ​​​​മാ​​​​യും അ​​​​ല​​​​ങ്ക​​​​രി​​​​ച്ച​​​​ത്.

ദ​​​​മ്പ​​​​തി​​​​ക​​​​ള്‍ ഔ​​​​റം​​​​ഗ​​​​ബാ​​​​ദി​​​​ല്‍​നി​​​​ന്ന് ജ​​​​ല്‍​ന റെ​​​​യി​​​​ല്‍​വേ സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു കാ​​​​റി​​​​ല്‍ യാ​​​​ത്ര ചെ​​​​യ്യു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് റാ​​​​ഹ​​​​ത്ത് റൂം ​​​​ഡെ​​​​ക്ക​​​​റേ​​​​ഷ​​​​ന്‍ എ​​​​ന്ന സ്വ​​​​കാ​​​​ര്യ ഡെ​​​ക്ക​​​റേ​​​റ്റിം​​​ഗ് എ​​​ജ​​​ൻ​​​സി​​​യി​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ മു​​​​ന്‍​കൂ​​​​ട്ടി ട്രെ​​​​യി​​​​ന്‍ കോ​​​​ച്ചി​​​​നു​​​​ള്ളി​​​​ല്‍ ക​​​​യ​​​​റി അ​​​​ല​​​​ങ്കാ​​​​ര​​​​പ്പ​​​​ണി​​​​ക​​​​ള്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പൂ​​​​ക്ക​​​​ൾ, ഹൃ​​​​ദ​​​​യാ​​​​കൃ​​​​തി​​​​യി​​​​ലു​​​​ള്ള ബ​​​​ലൂ​​​​ണു​​​​ക​​​​ൾ, മെ​​​​ഴു​​​​കു​​​​തി​​​​രി​​​​ക​​​​ൾ, ‘ല​​​​വ് യു ' ​​​​എ​​​​ന്ന് ഇം​​​​ഗ്ലീ​​​​ഷി​​​​ൽ എ​​​​ഴു​​​​തി​​​​യ ബോ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു അ​​​​ല​​​​ങ്കാ​​​​രം. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ‘ഹ​​​​ണി​​​​മൂ​​​​ൺ ഓ​​​​ൺ വീ​​​​ൽ​​​​സ്’ എ​​​​ന്ന​​​പേ​​​​രി​​​​ൽ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

സം​​​​ഭ​​​​വം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ ഡ്യൂ​​​​ട്ടി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ചീ​​​​ഫ് ടി​​​​ക്ക​​​​റ്റ് ഇ​​​​ന്‍​സ്‌​​​​പെ​​​​ക്‌​​​​ട​​​​ർ ഗി​​​​രീ​​​​ഷ് കു​​​​മാ​​​​റി​​​​നെ റെ​​​​യി​​​​ല്‍​വേ സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്തു. റെ​​​​യി​​​​ല്‍​വേ ച​​​​ട്ട​​​​ങ്ങ​​​​ള്‍ ലം​​​​ഘി​​​​ച്ച് കോ​​​​ച്ചി​​​​നു​​​​ള്ളി​​​​ല്‍ അ​​​​തി​​​​രു​​​​ക​​​​ട​​​​ന്ന അ​​​​ല​​​​ങ്കാ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്താ​​​​ന്‍ അ​​​​നു​​​​വാ​​​​ദം ന​​​​ല്‍​കി​​​​യ​​​​തി​​​​നാ​​​​ണു ന​​​​ട​​​​പ​​​​ടി. സൗ​​​​ത്ത് സെ​​​​ൻ​​​​ട്ര​​​​ൽ റെ​​​​യി​​​​ൽ​​​​വേ വ​​​​കു​​​​പ്പു​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്.

ഹ​​​ണി​​​മൂ​​​ൺ സ്യൂ​​​ട്ടി​​​ന്‍റെ വീ​​​ഡി​​​യോ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ​​​ക​​​ളെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ക്കു​​​ന്ന ഈ ​​​അ​​​ല​​​ങ്കാ​​​ര​​​ത്തെ ട്രോ​​​ളു​​​ക​​​ളി​​​ലൂ​​​ടെ​​​യും മീ​​​മു​​​ക​​​ളി​​​ലൂ​​​ടെ​​​യും പ​​​ല​​​രും ത​​​മാ​​​ശ​​​യാ​​​യി എ​​​ടു​​​ത്ത​​​പ്പോ​​​ൾ, ഒ​​​രു​​​വി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ൾ ട്രെ​​​യി​​​നി​​​നു​​​ള്ളി​​​ൽ മെ​​​ഴു​​​കു​​​തി​​​രി​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​ലെ സു​​​ര​​​ക്ഷാ​​​പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കുറിച്ചും യാ​​​ത്ര​​​ക്കാ​​​ർ വ​​​രു​​​ത്തി​​​വ​​​യ്ക്കു​​​ന്ന മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ വൃ​​​ത്തി​​​യാ​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളെ​​​ക്കുറിച്ചും ആ​​​ശ​​​ങ്ക ഉ​​​ന്ന​​​യി​​​ച്ചു.

Kerala

ക​ന​ത്ത മ​ഴ: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ന്നു

ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ശ്ചി​മ റെ​യി​ൽ​വേ പാ​ത​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഇ​തോ​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വീ​സു​ക​ൾ റെ​യി​ൽ​വേ വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ്. മും​ബൈ​യി​ലെ പാ​ൽ​ഘ​ർ, വ​സ​യ് മേ​ഖ​ല​ക​ളി​ലും ഗു​ജ​റാ​ത്തി​ലെ ന​വ്സാ​രി​യി​ലും റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ൽ ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​അ​ടി​യ​ന്തി​ര ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്.

ഗ​താ​ഗ​ത ത​ട​സ​ത്തെ തു​ട​ർ​ന്ന് ഇ​ൻ​ഡോ​ർ- കൊ​ച്ചു​വേ​ളി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് സൂ​റ​ത്തി​ൽ നി​ന്നും പ​ൻ​വേ​ൽ വ​ഴി തി​രി​ച്ചു​വി​ട്ടു. പി​ന്നാ​ലെ ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ- തി​രു​വ​ന​ന്ത​പു​രം രാ​ജ​ധാ​നി എ​ക്സ്പ്ര​സും വ​ഴി​തി​രി​ച്ചു​വി​ട്ടു. രാ​ജ​ധാ​നി എ​ക്സ്പ്ര​സ് 12 മ​ണി​ക്കൂ​റി​ല​ധി​കം വൈ​കി​യാ​ണ് ഓ​ടു​ന്ന​ത്. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ഗം​ഗാ​ന​ഗ​ർ- കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സും സൂ​റ​ത്തി​ൽ നി​ന്നും വ​ഴി​തി​രി​ച്ചു​വി​ടു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ട്രാ​ക്കു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടും ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ലെ മാ​റ്റ​വും കാ​ര​ണം വാ​പ്പി, ബോ​യ്‌​സ​ർ, വ​സാ​യി റോ​ഡ് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലെ യാ​ത്ര​ക്കാ​ർ നി​ല​വി​ൽ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. രാ​ജ​ധാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ട്രെ​യി​നു​ക​ൾ വൈ​കി​യ​തും റൂ​ട്ട് മാ​റ്റി​യ​തും കാ​ര​ണം കേ​ര​ള​ത്തി​ലേ​ക്ക് പോ​കേ​ണ്ട മ​ല​യാ​ളി യാ​ത്ര​ക്കാ​രാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. മേ​ഖ​ല​യി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​ർ കൂ​ടി ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. അ​തി​നാ​ൽ യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്രം സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

National

മും​ബൈ-​പൂ​ന റൂ​ട്ടി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

മും​ബൈ: ക​ന​ത്ത മ​ഴ​യി​ൽ മും​ബൈ-​പൂ​ന റെ​യി​ൽ​വേ റൂ​ട്ടി​ൽ മ​ണ്ണി​ടി​ച്ചി​ൽ. ക​ർ​ജ​ത്തി​ന്നും ലോ​ണാ​വ​ല​യ്ക്കും ഇ​ട​യി​ലു​ള്ള ഘ​ട്ട് മേ​ഖ​ല​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്.

സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ മും​ബൈ ഡി​വി​ഷ​നി​ലെ താ​ക്കൂ​ർ​വാ​ടി​ക്കും മ​ങ്കി ഹി​ല്ലി​നും ഇ​ട​യി​ലാ​ണ് റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലേ​ക്ക് മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​തോ​ടെ മും​ബൈ-​പൂ​ന റൂ​ട്ടി​ലെ ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഈ ​റൂ​ട്ടി​ലോ​ടു​ന്ന നി​ര​വ​ധി ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കു​ക​യും ചി​ല​ത് വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

ഖ​ണ്ഡാ​ല​ക്കും മ​ങ്കി ഹി​ല്ലി​നും ഇ​ട​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള അ​പ് ലൈ​ൻ, പൂന​യി​ലേ​ക്കു​ള്ള ഡൗ​ൺ ലൈ​ൻ, മി​ഡി​ൽ ലൈ​ൻ എ​ന്നി​ങ്ങ​നെ മൂ​ന്ന് പാ​ത​ക​ളി​ലെ​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Kerala

ട്രെ​യി​ൻ ത​ട്ടി; യു​വാ​വി​ന്‍റെ കൈ ​അ​റ്റു​പോ​യി

കൊ​ല്ലം: ഹെ​ഡ്‌​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി യു​വാ​വി​ന്‍റെ ഒ​രു കൈ ​അ​റ്റു. കൊ​ല്ലം ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സി​ലി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജോ​ൺ എ​ന്ന യു​വാ​വാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

മ​ധു​രൈ - ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് യു​വാ​വി​നെ ത​ട്ടി​യ​ത്. ജോ​ൺ ഹെ​ഡ്‌​ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തി​നാ​ൽ ട്രെ​യി​ൻ വ​രു​ന്ന​ത് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ ലോ​കോ പൈ​ല​റ്റ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ യു​വാ​വി​നെ പു​ന​ലൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

ട്രെ​യി​ൻ ത​ട്ടി എ​ട്ടു വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

കോ​ഴി​ക്കോ​ട്: ട്രെ​യി​ൻ ത​ട്ടി എ​ട്ടു വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വെ​സ്‌​റ്റ് ക​ണ്ണ​ഞ്ചേ​രി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി അ​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ ഫൈ​സാ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തി​യ കു​ട്ടി​യെ നാ​ട്ടു​കാ​ർ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്താ​ണ് കു​ട്ടി​യു​ടെ വീ​ട്. യ​ശ്വ​ന്ത്പു​രി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 16527 യ​ശ്വ​ന്ത്പു​ർ - ക​ണ്ണൂ​ർ എ​ക്സ്പ്ര​സ് ക​ട​ന്നു​പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് കു​ട്ടി​യെ ട്രാ​ക്കി​നു സ​മീ​പം പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ട​ത്.

NRI

മ്യൂ​ണി​ക്കി​ൽ ര​ണ്ട് ഗു​ഡ്സ് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു

 

മ്യൂ​ണി​ക്: ജ​ർ​മ​നി​യി​ലെ മ്യൂ​ണി​ക് ന​ഗ​ര​ത്തി​ലു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ ര​ണ്ട് ഗു​ഡ്സ് ട്രെ​യി​നു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യും ആ​ഘാ​ത​ത്തി​ൽ ര​ണ്ട് ട്രെ​യി​ൻ വാ​ഗ​ണു​ക​ൾ റെ​യി​ൽ​വേ പാ​ല​ത്തി​ൽ നി​ന്നും അ​ഞ്ച് മീ​റ്റ​ർ താ​ഴെ​യു​ള്ള റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും വ​ൻ സ​ന്നാ​ഹ​ത്തോ​ടെ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ഷ​ണ്ടിം​ഗ് ജോ​ലി​ക​ൾ​ക്കി​ടെ വ​ൻ കൂ​ട്ടി​യി​ടി

മ്യൂ​ണി​ക്കി​ലെ മി​ൽ​ബെ​ർ​ട്ഷോ​ഫ​ൻ (Milbertshofen) മേ​ഖ​ല​യി​ലെ ഷ്‌​ലൈ​സ്ഹൈ​മ​ർ സ്ട്രീ​റ്റി​ലു​ള്ള റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 1.40 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പാ​ല​ത്തി​ന് മു​ക​ളി​ൽ ര​ണ്ട് ഗു​ഡ്സ് ട്രെ​യി​നു​ക​ൾ ഒ​രേ​സ​മ​യം ഷ​ണ്ടിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കൂ​ട്ടി​യി​ടി​യെ തു​ട​ർ​ന്ന്, ഒ​രു ട്രെ​യി​ൻ പി​ന്നോ​ട്ട് ആ​ഞ്ഞു​പോ​വു​ക​യും അ​തി​ന്‍റെ ര​ണ്ട് വ​ലി​യ വാ​ഗ​ണു​ക​ൾ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ത്ത് താ​ഴെ​യു​ള്ള റോ​ഡി​ലേ​ക്ക് കു​ത്ത​നെ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു.

പാ​ല​ത്തി​ന്‍റെ അ​രി​കി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് "വി' ​ആ​കൃ​തി​യി​ൽ ച​രി​ഞ്ഞു നി​ൽ​ക്കു​ന്ന നി​ല​യി​ലാ​ണ് വാ​ഗ​ണു​ക​ൾ ഉ​ള്ള​ത്. അ​പ​ക​ട​ത്തി​ൽ പെ​ട്ട ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​ര​ണ​പ്പെ​ട്ട​താ​യി ശ​നി​യാ​ഴ്ച രാ​വി​ലെ പോ​ലീ​സ് ഒ​ഫീ​ഷ്യ​ലാ​യി സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​സാ​ധ്യ​ത​യി​ല്ല; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു

റോ​ഡി​ലേ​ക്ക് പ​തി​ച്ച ഗു​ഡ്സ് വാ​ഗ​ണു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് (Unbeladen) പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തി​നാ​ൽ രാ​സ​വ​സ്തു​ക്ക​ളോ മ​റ്റ് ഇ​ന്ധ​ന​ങ്ങ​ളോ ചോ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​ത്ത​ത് വ​ലി​യൊ​രു അ​പ​ക​ട​മൊ​ഴി​വാ​ക്കി.

ഫെ​ഡ​റ​ൽ പോ​ലീ​സ്, സ്റ്റേ​റ്റ് പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, മ​റ്റ് അ​ടി​യ​ന്തി​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി അ​ത്യാ​ധു​നി​ക ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ (Gutachter) നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഗ​താ​ഗ​തം പൂ​ർ​ണമാ​യി ത​ട​സ​പ്പെ​ട്ടു; റെ​യി​ൽ യാ​ത്ര​ക്കാ​രെ ബാ​ധി​ക്കി​ല്ല

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ട​ർ റി​ങ്ങി​നും മാ​ക്സ് ഡ​യ​മ​ണ്ട് സ്ട്രീ​റ്റി​നും ഇ​ട​യി​ലു​ള്ള ഷ്‌​ലൈ​സ്ഹൈ​മ​ർ റോ​ഡ് ഇ​രു​വ​ശ​ത്തേ​ക്കും പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ഭാ​ര​മേ​റി​യ വ​ൻ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഈ ​വാ​ഗ​ണു​ക​ൾ റോ​ഡി​ൽ നി​ന്നും മാ​റ്റാ​ൻ സാ​ധി​ക്കൂ. അ​തി​നാ​ൽ ഈ ​പാ​ത​യി​ലെ റോ​ഡ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ശ​നി​യാ​ഴ്ച രാ​ത്രി​യോ അ​ല്ലെ​ങ്കി​ൽ ഞാ​യ​റാ​ഴ്ച വ​രെ​യോ സ​മ​യ​മെ​ടു​ത്തേ​ക്കു​മെ​ന്ന് പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

എ​ന്നാ​ൽ, ഈ ​റെ​യി​ൽ​വേ ട്രാ​ക്ക് ച​ര​ക്ക് തീ​വ​ണ്ടി​ക​ൾ​ക്ക് വേ​ണ്ടി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യ​തി​നാ​ൽ ജ​ർ​മനി​യി​ലെ മ​റ്റ് റീ​ജി​യ​ണ​ൽ, ദീ​ർ​ഘ​ദൂ​ര പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ (DB) ഈ ​അ​പ​ക​ടം ഒ​രു രീ​തി​യി​ലും ബാ​ധി​ക്കി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ..., പിഴ ഇരട്ടിയാക്കി റെയിൽവേ

ന്യൂഡൽഹി: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴ തുക ഉയർത്തി റെയിൽവേ. കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 ആക്കി ഉയർത്തി. ടിക്കറ്റ് എടുക്കാതെയുള്ള യാത്രകള്‍ പൂര്‍ണ്ണമായി തടയുന്നതിനാണ് ഈ കടുത്ത നടപടിയെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ യാത്രക്കാര്‍ കൃത്യമായ ടിക്കറ്റ് എടുക്കണം. ടിക്കറ്റില്ലാത്ത യാത്രക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര ഇടപെടലെന്നും റെയിൽവേ അറിയിച്ചു.

സെന്‍ട്രല്‍ റെയില്‍വേ സോണില്‍ മാത്രം കഴിഞ്ഞ മേയില്‍ 4.96 ലക്ഷം ടിക്കറ്റില്ലാ യാത്രക്കാരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നായി റെയില്‍വേ ഈ ഒരൊറ്റ മാസം കൊണ്ട് മാത്രം 40.85 കോടി രൂപയാണ് പിഴയായി ഈടാക്കിയത്.

വലിയ രീതിയിലുള്ള വരുമാന നഷ്ടവും യാത്രക്കാരുടെ തിരക്കും നിയന്ത്രിക്കാന്‍ കടുത്ത പിഴ ആവശ്യമാണെന്ന നിലപാടിലാണ് റെയിൽവേ.

National

പാ​റ്റ്ന​യി​ൽ പോ​ലീ​സ് പ​രീ​ക്ഷ​യ്ക്കെ​ത്തി​യ​വ​രും പോ​ലീ​സും ത​മ്മി​ൽ വ​ൻ സം​ഘ​ർ​ഷം; ട്രെ​യി​ൻ അ​ടി​ച്ചു ത​ക​ർ​ത്തു

പാ​റ്റ്ന: ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ലെ പാ​ട​ലി​പു​ത്ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് പ​രീ​ക്ഷ​ക്കെ​ത്തി​യ​വ​രും പോ​ലീ​സും ത​മ്മി​ൽ വ​ൻ സം​ഘ​ര്‍​ഷം. പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ചു.

പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യ്‌​ക്കെ​ത്തി​യ നൂ​റു​ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പ​രോ​ധ​വും ക​ല്ലേ​റും ന​ട​ത്തി. അ​ധി​കൃ​ത​ർ ആ​വ​ശ്യ​ത്തി​ന് യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളോ മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളോ ഒ​രു​ക്കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ട്രെ​യി​നു​ക​ൾ ത​ട​ഞ്ഞും റെ​യി​ൽ​വേ ട്രാ​ക്കി​ലി​റ​ങ്ങി​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി. ഇ​തി​നി​ടെ ട്രാ​ക്കി​ലും പ​രി​സ​ര​ത്തും ഉ​ണ്ടാ​യി​രു​ന്ന ക​ല്ലു​ക​ൾ ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ എ​റി​ഞ്ഞ​ത് വ​ലി​യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​രു ട്രെ​യി​ൻ അ​ടി​ച്ചു ത​ക​ർ​ത്തു.

വി​വ​ര​മ​റി​ഞ്ഞ് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഈ ​റൂ​ട്ടി​ലു​ള്ള പ​ല ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും വൈ​കി.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തു​ക​യും ചെ​യ്തു. സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ വ​ൻ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പാ​റ്റ്ന ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ (ഐ​ജി) ജി​തേ​ന്ദ്ര റാ​ണ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ നി​സാ​ര പ​രി​ക്കേ​റ്റു. 250ഓ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് ട്രെ​യി​ൻ ത​ട​ഞ്ഞി​ട്ട​തെ​ന്ന് ഐ​ജി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

National

ബെം​ഗ​ളൂ​രു - മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കും

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സി​നൊ​രു​ങ്ങു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ മൂ​ന്നി​ന് ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. യ​ശ്വ​ന്ത്പൂ​ർ, മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ലാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​ക. ഓ​ട്ടോ എ​മ​ർ​ജ​ൻ​സി ബ്രേ​ക്കോ​ടു​കൂ​ടി​യ എ​ട്ടു​കോ​ച്ചു​ക​ളു​ള്ള ട്രെ​യി​നാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക.

നി​ല​വി​ൽ യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വ​രെ ഏ​ക​ദേ​ശം 8.5 മ​ണി​ക്കൂ​റാ​ണ് യാ​ത്രാ ദൈ​ർ​ഘ്യം. ഹാ​സ​ൻ, ശ​ക​ലേ​ഷ്പു​ർ, സു​ബ്ര​ഹ്മ​ണ്യ റോ​ഡ് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​ൻ നി​ർ​ത്തി​യാ​കും പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​ക.

യ​ശ്വ​ന്ത്പൂ​രി​ൽ​നി​ന്ന് പു​ല​ർ​ച്ചെ ആ​റി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ ഒ​ൻ​പ​തി​ന് ഹാ​സ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന വി​ധ​ത്തി​ലാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ന​ട​ക്കു​ക. തു​ട​ർ​ന്ന് 9.10ന് ​ഹാ​സ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് 9.55ന് ​ശ​ക​ലേ​ഷ്പു​രി​ലും 12.30ന് ​സു​ബ്ര​ഹ്മ​ണ്യ റോ​ഡി​ലും എ​ത്തി​ച്ചേ​രും. 2.05ന് ​പാ​ഡി​ലി​ൽ എ​ത്തി​ച്ചേ​രു​ന്ന ട്രെ​യി​ൻ, 2.40ന് ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​രും. മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് 2.45ന് ​മ​ട​ങ്ങു​ന്ന ട്രെ​യി​ൻ രാ​ത്രി 11ന് ​യ​ശ്വ​ന്ത്പു​രി​ൽ എ​ത്തി​ച്ചേ​രും.

57 തു​ര​ങ്ക​ങ്ങ​ളും 226 പാ​ല​ങ്ങ​ളും 108 കൊ​ടും​വ​ള​വു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന പാ​ത​യു​ടെ വൈ​ദ്യു​തീ​ക​ര​ണം ര​ണ്ട് വ​ർ​ഷ​മെ​ടു​ത്താ​ണ് റെ​യി​ൽ​വേ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഹ​സ​ൻ - മം​ഗ​ളൂ​രു റെ​യി​ൽ​വേ ലൈ​നി​ലെ 55 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ശ​ക​ലേ​ഷ്പു​ർ - സു​ബ്ര​ഹ്മ​ണ്യ റോ​ഡ് സെ​ക്ഷ​ൻ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സാ​ങ്കേ​തി​ക വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ റെ​യി​ൽ​വേ പാ​ത​ക​ളി​ലൊ​ന്നാ​ണ്. പ​രീ​ക്ഷ​യോ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വൈ​കാ​തെ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ചേ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ന്തി​മ സ​മ​യ​ക്ര​മ​വും സ്റ്റോ​പ്പു​ക​ളും റെ​യി​ൽ​വേ പു​റ​ത്തി​റ​ക്കും.

International

സ്കൂ​ൾ ബ​സി​ലേ​ക്ക് ട്രെ​യി​ൻ പാ​ഞ്ഞു​ക​യ​റി; നാ​ല് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ബ്ര​സ​ൽ​സ്: സ്കൂ​ൾ ബ​സും ട്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ​ട​ക്ക​ൻ ബെ​ൽ​ജി​യ​ത്തി​ലെ ബ​ഗ​ർ​നോ​ട്ട് ഗ്രാ​മ​ത്തി​ലെ ലെ​വ​ൽ​ക്രോ​സി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​പ​ക​ട​സ​മ​യ​ത്ത് ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ളും ഒ​രു സൂ​പ്പ​ർ​വൈ​സ​റും ഡ്രൈ​വ​റു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​രു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള സ്റ്റേ​ഷ​നി​ൽ നി​ർ​ത്തേ​ണ്ടി​യി​രു​ന്ന ട്രെ​യി​നാ​ണ് സ്കൂ​ൾ ബ​സി​ലി​ടി​ച്ച​ത്.

ദു​ര​ന്ത​ത്തി​ൽ ബെ​ൽ​ജി​യം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ബെ​ർ​ണാ​ഡ് ക്വി​ന്‍റി​ൻ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

NRI

ബെ​ൽ​ജി​യ​ത്തി​ൽ ട്രെ​യി​നും സ്കൂ​ൾ ബ​സും കൂ​ട്ടി​യി​ടി​ച്ചു: ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാ​ല് മരണം

ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ത്തി​ലെ ബു​ഗ​ൻ​ഹൗ​ട്ടി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ ലെ​വ​ൽ ക്രോ​സ് മു​റി​ച്ചു​ക​ട​ന്ന സ്കൂ​ൾ ബ​സി​ലേ​ക്ക് ട്രെ​യി​ൻ ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​ർ മ​രി​ച്ചു.

ലെ​വ​ൽ ക്രോ​സ്സി​ലെ സി​ഗ്ന​ൽ ചു​വ​പ്പാ​യി​രു​ന്നി​ട്ടും ഗേ​റ്റ് അ​ട​ച്ചി​ട്ടി​രു​ന്നി​ട്ടും സ്കൂ​ൾ ബ​സ് മു​ന്നോ​ട്ട് എ​ടു​ത്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ബ​സ് ഡ്രൈ​വ​ർ, സ​ഹാ​യി, ര​ണ്ട് സ്കൂ​ൾ കു​ട്ടി​ക​ൾ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഒ​രു സ്പെ​ഷ്യ​ൽ സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഏഴ് കു​ട്ടി​ക​ളും ഡ്രൈ​വ​റും സ​ഹാ​യി​യു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​പ​ക​ട​സ​മ​യ​ത്ത് ട്രെ​യി​നി​ൽ ഉ​ണ്ടാ​യി​രു​ന്ന നൂ​റോ​ളം യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. ട്രെ​യി​ൻ ഡ്രൈ​വ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ട്ടെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ൽ ബെ​ൽ​ജി​യം ആ​ഭ്യ​ന്ത​ര മ​ന്ത്രി ബെ​ർ​ണാ​ഡ് ക്വിന്‍റീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.​ പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്ന് അദ്ദേഹം ആ​ശം​സി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീണു; യാ​ത്ര​ക്കാ​ര​ന്‍റെ കാ​ല​റ്റു​പോ​യി

പാ​ല​ക്കാ​ട്: ഓ​ടു​ന്ന ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ് യാ​ത്ര​ക്കാ​ര​ന്‍റെ കാ​ല​റ്റു​പോ​യി. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പൂ​ള​ക്കു​ണ്ട് സ്വ​ദേ​ശി സി​ദ്ധീ​ഖി​ന്‍റെ വ​ല​തു കാ​ലാ​ണ് അ​റ്റു​പോ​യ​ത്.

ഏ​റെ​നേ​ര​ത്തെ തെ​ര​ച്ചി​ലി​നു​ശേ​ഷ​മാ​ണ് ട്രാ​ക്കി​ൽ നി​ന്ന് മു​റി​ഞ്ഞ കാ​ലി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി ഏ​ഴേമു​ക്കാ​ലോ​ടെ ആ​ല​പ്പു​ഴ- ചെ​ന്നൈ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു അ​പ​ക​ടം.

അപകടത്തിൽ സി​ദ്ധീ​ഖി​ന്‍റെ ഇടതുകാലിനും പരിക്കുണ്ട്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ റെ​യി​ൽ​വേ പോ​ലീ​സും മ​റ്റ് യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് സി​ദ്ധീ​ഖി​നെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

National

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ലെ തീ​പി​ടി​ത്തം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ന്ന​ത​ത​ല സ​മി​തി

ന്യൂ​​ഡ​​ൽ​​ഹി: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്ന് ഡ​​ൽ​​ഹി​​യി​​ലേ​​ക്കു വ​രി​​ക​​യാ​​യി​​രു​​ന്ന രാ​​ജ​​ധാ​​നി എ​​ക്സ്പ്ര​​സി​​ന്‍റെ കോ​​ച്ചി​​ൽ ക​​ഴി​​ഞ്ഞ​ദി​​വ​​സ​മു​ണ്ടാ​യ തീ​​പി​​ടി​​ത്തം അ​​ന്വേ​​ഷി​​ക്കാ​ൻ ഉ​​ന്ന​​ത​​ത​​ല​​സ​​മി​​തി​യെ നി​യോ​ഗി​ച്ചു.

വെ​​സ്റ്റ് സെ​​ൻ​​ട്ര​​ൽ റെ​​യി​​ൽ​​വേ​ പ്രി​​ൻ​​സി​​പ്പ​​ൽ ചീ​​ഫ് സേ​​ഫ്റ്റി ഓ​​ഫീ​​സ​​റാ​​ണ് ആ​​റം​​ഗ സ​​മി​​തി​​യു​​ടെ ക​​ണ്‍​വീ​​ന​​ർ. വെ​​സ്റ്റ് സെ​​ൻ​​ട്ര​​ൽ റെ​​യി​​ൽ​​വേ​​യി​​ലെ​​യും ചെ​​ന്നൈ​​യി​​ലെ ഇ​​ന്‍റ​​ഗ്ര​​ൽ കോ​​ച്ച് ഫാ​​ക്‌​ട​​റി​​യി​​ലെ​​യും റി​​സ​​ർ​​ച്ച് ഡി​​സൈ​​ൻ​​സ് ആ​​ൻ​​ഡ് സ്റ്റാ​​ൻ​​ഡേ​​ർ​​ഡ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​നി​​ലെ​​യും മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ​​മി​​തി​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​ണ്.

തീ​​പി​​ടി​​ത്ത​​മു​​ണ്ടാ​​യ​​തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ക്കാ​​നും സാ​​ങ്കേ​​തി​​ക​വ​​ശ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കാ​​നു​മാ​ണ് സ​മി​തി​യോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ സു​​ര​​ക്ഷാ​മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പ​​രി​​ഗ​​ണ​​ന​​യ്ക്കെ​​ടു​​ത്ത് ഭാ​​വി​​യി​​ൽ ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​കു​​ന്ന​​ത് ത​​ട​​യാ​​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സ​മി​തി ന​ൽ​കും.

മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള യാ​​ത്ര​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്ന രാ​​ജ​​ധാ​​നി എ​​ക്സ്പ്ര​​സി​ന്‍റെ ബി1 ​എ​സി കോ​​ച്ചി​​ലും ഗാ​​ർ​​ഡ് കോ​​ച്ചി​​ലും ഞാ​യ​റാ​ഴ്ച പു​​ല​​ർ​​ച്ചെ 5.15 നാ​ണ് രാ​​ജ​​സ്ഥാ​​നി​​ലെ കോ​​ട്ട​​യി​​ല്‍​നി​​ന്ന് 50 കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ വി​​ക്രം​​ഗ​​ഡ് അ​​ലോ​​ട്ട് റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു സ​​മീ​​പം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​​ചി​​ത​സ​​മ​​യ​​ത്തു തീ​യ​ണ​യ്ക്കാ​ൻ ക​​ഴി​​ഞ്ഞ​​തി​​നാ​​ൽ ആ​​ള​​പാ​​യ​​മു​​ണ്ടാ​​യി​​ല്ല.

എ​​ന്നാ​​ൽ മ​​ല​​യാ​​ളി യാ​​ത്ര​​ക്കാ​​രു​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രു​​ടെ ല​​ഗേ​​ജു​​ക​​ൾ ക​​ത്തി​ന​​ശി​​ച്ചി​​രു​​ന്നു. ട്രെ​​യി​​ൻ യാ​​ത്ര​​ക​​ളി​​ലെ അ​​ഗ്നിസു​​ര​​ക്ഷാ ആ​​ശ​​ങ്ക​​ക​​ൾ​​ക്ക് വ​​ഴി​​വ​ച്ച ഈ ​സം​​ഭ​​വ​​ത്തി​​നു​പി​​ന്നാ​​ലെ രാ​​ജ്യ​​ത്തു​​ട​​നീ​​ളം ഫ​​യ​​ർ ഓ​​ഡി​​റ്റ് ന​​ട​​ത്തു​​മെ​​ന്ന് കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ചി​​രു​​ന്നു.

NRI

യൂ​റോ​പ്പി​ൽ ഇ​നി ഒ​രു ടി​ക്ക​റ്റി​ൽ എ​വി​ടെ​യും പോ​കാം! വി​മാ​ന​യാ​ത്ര​യെ വെ​ല്ലാ​ൻ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​വു​മാ​യി റെ​യി​ൽ​വേ

ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ട്രെ​യി​ൻ യാ​ത്ര​ക​ൾ ഇ​നി വി​മാ​ന​യാ​ത്ര പോ​ലെ ല​ളി​ത​മാ​കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന നീ​ണ്ട യാ​ത്ര​ക​ൾ​ക്കാ​യി ഓ​രോ ക​മ്പ​നി​യു​ടെ​യും സൈ​റ്റി​ൽ ക​യ​റി ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കേ​ണ്ട ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ പുതിയ നിയമവുമായി യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ (ഇയു).

യാ​ത്ര​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന പ്ര​ധാ​ന നേ​ട്ട​ങ്ങ​ൾ:

1. ഒ​രൊ​റ്റ ടി​ക്ക​റ്റ്, ഒ​രു പ്ലാ​റ്റ്‌​ഫോം: എ​ല്ലാ റെ​യി​ൽ​വേ ക​മ്പ​നി​ക​ളും ത​ങ്ങ​ളു​ടെ എ​തി​രാ​ളി​ക​ളു​ടെ ടി​ക്ക​റ്റു​ക​ൾ കൂ​ടി സ്വ​ന്തം വെ​ബ്‌​സൈ​റ്റി​ലൂ​ടെ വി​ൽ​ക്ക​ണ​മെ​ന്ന് പു​തി​യ നി​യ​മം നി​ർ​ദേ​ശി​ക്കു​ന്നു.

ഇ​തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് വി​വി​ധ ട്രെ​യി​നു​ക​ൾ താ​ര​ത​മ്യം ചെ​യ്യാ​നും ഒ​രൊ​റ്റ പെ​യ്‌​മെ​ന്‍റി​ലൂ​ടെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നും സാ​ധി​ക്കും.

2. ക​ണ​ക്ഷ​ൻ ട്രെ​യി​ൻ മി​സാ​യാ​ൽ പേ​ടി വേ​ണ്ട: യാ​ത്ര​ക്കി​ട​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു ട്രെ​യി​ൻ വൈ​കി​യ​ത് കാ​ര​ണം അ​ടു​ത്ത ട്രെ​യി​ൻ മി​സ്സാ​യാ​ൽ, റെ​യി​ൽ​വേ ക​മ്പ​നി ത​ന്നെ ടി​ക്ക​റ്റ് തു​ക തി​രി​ച്ചു​ന​ൽ​കു​ക​യോ മ​റ്റൊ​രു ട്രെ​യി​നി​ൽ യാ​ത്ര സൗ​ക​ര്യ​പ്പെ​ടു​ത്തു​ക​യോ വേ​ണം.

ആ​വ​ശ്യ​മെ​ങ്കി​ൽ ഭ​ക്ഷ​ണ​വും താ​മ​സ​വും ന​ൽ​കാ​നും ക​മ്പ​നി​ക​ൾ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും.

3. വി​മാ​ന​ത്തേ​ക്കാ​ൾ ലാ​ഭം: ഇ​റാ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന ഇ​ന്ധ​ന വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ട്രെ​യി​ൻ യാ​ത്ര കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ വി​മാ​ന​യാ​ത്ര​യ്ക്ക് പ​ക​രം ട്രെ​യി​ൻ യാ​ത്ര​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

എ​ന്തു​കൊ​ണ്ട് ഈ ​മാ​റ്റം?

നി​ല​വി​ൽ യൂ​റോ​പ്പി​ൽ ഒ​രു രാ​ജ്യാ​ന്ത​ര ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​ത് വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ 70 ശ​ത​മാ​നം കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കു​ന്ന ഒ​ന്നാ​ണ്. ഈ ​സ​ങ്കീ​ർണ​ത ഒ​ഴി​വാ​ക്കി​യാ​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ട്രെ​യി​നി​നെ ആ​ശ്ര​യി​ക്കു​മെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മി​ഷ​ൻ വി​ശ്വ​സി​ക്കു​ന്നു.

എ​തി​ർ​പ്പു​മാ​യി റെ​യി​ൽ​വേ ക​മ്പ​നി​ക​ൾ:

ത​ങ്ങ​ളു​ടെ ഡാ​റ്റാ കൈ​മാ​റു​ന്ന​തും എ​തി​രാ​ളി​ക​ളു​ടെ ടി​ക്ക​റ്റു​ക​ൾ വി​ൽ​ക്കു​ന്ന​തും ബി​സി​ന​സി​നെ ബാ​ധി​ക്കു​മെ​ന്ന് കാ​ട്ടി പ​ല പ്ര​മു​ഖ റെ​യി​ൽ​വേ ക​മ്പ​നി​ക​ളും ഈ ​നീ​ക്ക​ത്തെ എ​തി​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മം ന​ട​പ്പി​ലാ​ക്കാ​നാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ തീ​രു​മാ​നം.

അ​തി​ർ​ത്തി​ക​ൾ ക​ട​ന്നു​ള്ള യൂ​റോ​പ്പ് യാ​ത്ര​ക​ൾ ഇ​നി​മു​ത​ൽ സ്മാ​ർ​ട്ടാകും

യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​തു​മാ​യി മാ​റും, മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ൽ നി​ന്ന് ഷെ​ങ്ക​ൻ വി​സ​യി​ൽ ജ​ർ​മ​നി സ​ന്ദ​ർ​ശി​ക്കാ​ൻ, യൂ​റോ​പ്പ് ക​റ​ങ്ങാ​ൻ, ചു​റ്റി​യ​ടി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഈ ​ടി​ക്ക​റ്റ് സം​വി​ധാ​നം ഏ​റെ ഗു​ണം ചെ​യ്യും.

National

ട്രെ​യി​നി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

പാ​റ്റ്ന: ബി​ഹാ​റി​ലെ സ​സാ​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പാ​സ​ഞ്ച​ർ ട്രെ​യി​നി​ന് തീ​പി​ടി​ച്ചു. സ​സാ​റ​മി​ൽ നി​ന്നും പാ​റ്റ്ന​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന സ​സാ​റം- പാ​റ്റ്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നാ​യി പ്ലാ​റ്റ്‌​ഫോം ന​മ്പ​ർ ആ​റി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന സ​മ​യ​ത്താ​ണ് ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലൊ​ന്നി​ൽ പെ​ട്ടെ​ന്ന് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​വി​ലെ 6.45 ന് ​പാ​റ്റ​ന​യി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ട്രെ​യി​ൻ ആ​യ​തി​നാ​ൽ ആ ​സ​മ​യ​ത്ത് നി​ര​വ​ധി യാ​ത്ര​ക്കാ​ർ കോ​ച്ചി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ൽ ഒ​രു ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യെ​ങ്കി​ലും റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ലി​ൽ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ക്കാ​ൻ സാ​ധി​ച്ചു. അ​പ​ക​ട​ത്തി​ൽ ട്രെ​യി​നി​ന്‍റെ ഒ​രു ജ​ന​റ​ൽ കോ​ച്ച് പൂ​ർ​ണ്ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു. സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു കോ​ച്ചി​ന്‍റെ പി​ൻ​ഭാ​ഗ​ത്തി​നും ചെ​റി​യ രീ​തി​യി​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

 

 

National

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ തീ​പി​ടി​ത്തം; യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

കോ​ട്ട (രാ​ജ​സ്ഥാ​ൻ): രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ തീ​പി​ടി​ത്തം. രാ​ജ​സ്ഥാ​ന​ടു​ത്തു​ള്ള കോ​ട്ട​യി​ൽ വ​ച്ച് പു​ല​ർ​ച്ചെ 5.15ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച തി​രു​വ​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​നി​നാ​ണ് തീ​പി​ട​ത്ത​മു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ചു. ആ​ള​പാ​യ​മി​ല്ല.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് തീ​പി​ടി​ച്ച ബോ​ഗി​ക​ളി​ൽ​നി​ന്ന് മ​റ്റ് കോ​ച്ചു​ക​ൾ വേ​ർ​പെ​ടു​ത്തി. ബി ​വ​ൺ എ​സി കോ​ച്ചി​ലും പി​ന്നി​ലു​ള്ള ജ​ന​റേ​റ്റ​ർ കോ​ച്ചി​ലു​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​രം - ഡ​ൽ​ഹി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്.

Kerala

റെ​യി​ല്‍​വേ​യി​ല്‍ സി​മ​ന്‍റ് നീ​ക്ക​ത്തി​ല്‍ കു​തി​പ്പ്: നാ​ല് മാ​സ​ത്തി​നി​ടെ 170 ശ​ത​മാ​നം വ​ര്‍​ധ​ന

പ​ര​വൂ​ര്‍: ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ ന​ട​പ്പി​ലാ​ക്കി​യ വി​പ്ല​വ​ക​ര​മാ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് സി​മ​ന്‍റ് ച​ര​ക്കു​നീ​ക്ക​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് വ​ര്‍​ധ​ന. ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നി​ടെ സി​മ​ന്‍റ് ഗ​താ​ഗ​ത​ത്തി​ല്‍ 170 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. റോ​ഡ് മാ​ര്‍​ഗ​മു​ള്ള സി​മ​ന്‍റ് ക​ട​ത്ത് കു​റ​ച്ച് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ റെ​യി​ല്‍​വേ പാ​ത​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് പു​തി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

പ്ര​ത്യേ​കം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത ടാ​ങ്ക് ക​ണ്ടെ​യ്ന​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ സം​വി​ധാ​നം സി​മ​ന്‍റ് നേ​രി​ട്ട് നി​ര്‍​മാ​ണ മേ​ഖ​ല​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. ഇ​തു​വ​ഴി ലോ​ഡിം​ഗി​ലും അ​ണ്‍​ലോ​ഡിം​ഗി​ലു​മു​ള്ള സ​മ​യ​ന​ഷ്ട​വും സി​മ​ന്‍റ് പാ​ഴാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത് നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ ചെ​ല​വ് കു​റ​യ്ക്കാ​നും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ഇ​ട​ത്ത​ര​ക്കാ​ര്‍​ക്കും വീ​ട് നി​ര്‍​മാ​ണം കൂ​ടു​ത​ല്‍ ആ​ശ്വാ​സ​ക​ര​മാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് റെ​യി​ല്‍​വേ മ​ത്രാ​ല​യം അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ പ​ദ്ധ​തി​യി​ല്‍ നി​ര്‍​മി​ച്ച ഈ ​ക​ണ്ടെ​യ്ന​റു​ക​ള്‍ ട്രെ​യി​നി​ല്‍​നി​ന്ന് ട്രെ​യി​ല​റു​ക​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ല്‍ മാ​റ്റാ​ന്‍ ക​ഴി​യു​ന്ന​വ​യാ​ണ്.

സി​മ​ന്‍റ് ഗ​താ​ഗ​ത​ത്തി​ലു​ണ്ടാ​യ വി​ജ​യം ആ​വ​ര്‍​ത്തി​ക്കാ​ന്‍ ‘ഫ്‌​ലൈ ആ​ഷ്’ വി​പ​ണി​യി​ലേ​ക്കും റെ​യി​ല്‍​വേ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. താ​പ​നി​ല​യ​ങ്ങ​ളി​ല്‍​നി​ന്ന് പു​റ​ന്ത​ള്ളു​ന്ന ഫ്‌​ലൈ ആ​ഷ് നി​ല​വി​ല്‍ വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ല്‍ മാ​ത്ര​മാ​ണ് റെ​യി​ല്‍​വേ വ​ഴി നീ​ക്കം ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്ത് പ്ര​തി​വ​ര്‍​ഷം 300 ദ​ശ​ല​ക്ഷം മെ​ട്രി​ക് ട​ണ്‍ ഫ്‌​ലൈ ആ​ഷ് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും 13 ദ​ശ​ല​ക്ഷം ട​ണ്‍ മാ​ത്ര​മാ​ണ് റെ​യി​ല്‍​വേ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ഇ​ഷ്ടി​ക നി​ര്‍​മാ​ണം, റോ​ഡ് പ​ണി, സി​മ​ന്‍റ് നി​ര്‍​മാ​ണം എ​ന്നി​വ​യ്ക്ക് ഫ്‌​ലൈ ആ​ഷ് വ​ലി​യ തോ​തി​ല്‍ ഉ​പ​യോ​ഗി​ക്കാം. ഇ​ത് മാ​ലി​ന്യ​ത്തെ സ​മ്പ​ത്താ​ക്കി മാ​റ്റു​ന്ന വ​ലി​യൊ​രു അ​വ​സ​ര​മാ​ണെ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ഫ്‌​ലൈ ആ​ഷ് ഗ​താ​ഗ​തം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​റ​യ്ക്കാ​നും സാ​ധി​ക്കു​മെ​ന്നാ​ണ് റെ​യി​ല്‍​വേ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍. ഇ​തി​നാ​യി റെ​യി​ല്‍​വേ ബോ​ര്‍​ഡ് പ്ര​ത്യേ​ക ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

Kerala

ട്രാ​ക്ക് ന​വീ​ക​ര​ണം: ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍

പ​​​ര​​​വൂ​​​ര്‍: എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ന്‍, ക​​​ള​​​മ​​​ശേ​​​രി റെ​​​യി​​​ല്‍​വേ യാ​​​ര്‍​ഡു​​​ക​​​ളി​​​ല്‍ ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണ​​​വും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളും ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ വി​​​വി​​​ധ ട്രെ​​​യി​​​ന്‍ സ​​​ര്‍​വി​​​സു​​​ക​​​ള്‍​ക്ക് റെ​​​യി​​​ല്‍​വേ നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി.

ക​​​ള​​​മ​​​ശേ​​​രി യാ​​​ര്‍​ഡി​​​ലെ ജോ​​​ലി​​​ക​​​ള്‍ പ്ര​​​മാ​​​ണി​​​ച്ച് ഇ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും സ​​​മ​​​യ​​​മാ​​​റ്റ​​​മു​​​ണ്ടാ​​​കു​​​ക. ഇ​​​ന്ന് പു​​​ല​​​ര്‍​ച്ചെ 3.25ന് ​​​പു​​​റ​​​പ്പെ​​​ടേ​​​ണ്ട ഗു​​​രു​​​വാ​​​യൂ​​​ര്‍ - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഇ​​​ന്‍റ​​​ര്‍​സി​​​റ്റി എ​​​ക്സ്പ്ര​​​സ് (16341) ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ വൈ​​​കി 4.25നേ ​​​യാ​​​ത്ര തു​​​ട​​​ങ്ങൂ. രാ​​​വി​​​ലെ 11.35നു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി ഇ​​​ന്‍റ​​​ര്‍​സി​​​റ്റി (22628) 85 മി​​​നി​​​റ്റ് വൈ​​​കി ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​യ്ക്കാ​​​കും പു​​​റ​​​പ്പെ​​​ടു​​​ക.

ഇ​​​തു​​​കൂ​​​ടാ​​​തെ എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ന്‍ യാ​​​ര്‍​ഡി​​​ലെ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ര്‍​ന്ന് 27 മു​​​ത​​​ല്‍ ജൂ​​​ണ്‍ മൂ​​​ന്നു വ​​​രെ ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യു​​​ള്ള പ​​​ല ട്രെ​​​യി​​​നു​​​ക​​​ളും കോ​​​ട്ട​​​യം വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. മേ​​​യ് 27 മു​​​ത​​​ല്‍ ജൂ​​​ണ്‍ മൂ​​​ന്ന് വ​​​രെ​​​യു​​​ള്ള ഗു​​​രു​​​വാ​​​യൂ​​​ര്‍ - ചെ​​​ന്നൈ എ​​​ഗ്മോ​​​ര്‍ എ​​​ക്സ്പ്ര​​​സ് (16128) കോ​​​ട്ട​​​യം വ​​​ഴി​​​യാ​​​കും സ​​​ര്‍​വി​​​സ് ന​​​ട​​​ത്തു​​​ക. ഈ ​​​ട്രെ​​​യി​​​നി​​​ന് കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ അ​​​ധി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. 28, 30 തീ​​​യ​​​തി​​​ക​​​ളി​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നോ​​​ര്‍​ത്ത് മം​​​ഗ​​​ളൂ​​​രു -ആ​​​ന്ത്യോ​​​ദ​​​യ എ​​​ക്സ്പ്ര​​​സും (16355) കോ​​​ട്ട​​​യം വ​​​ഴി​​​യാ​​​കും പോ​​​കു​​​ക. ഈ ​​​ട്രെ​​​യി​​​നി​​​ന് ചെ​​​ങ്ങ​​​ന്നൂ​​​ര്‍, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ താ​​​ത്കാ​​​ലി​​​ക സ്റ്റോ​​​പ്പ് ഉ​​​ണ്ടാ​​​കും.

29ന് ​​​മം​​​ഗ​​​ളൂ​​​രു - തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് (16603), ചെ​​​ന്നൈ സെ​​​ന്‍​ട്ര​​​ല്‍ -തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സി എ​​​ക്സ്പ്ര​​​സ് (22207) എ​​​ന്നി​​​വ​​​യും കോ​​​ട്ട​​​യം വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും. മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ചെ​​​ന്നൈ സെ​​​ന്‍​ട്ര​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സി എ​​​ക്സ്പ്ര​​​സി​​​ന് എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ണ്‍, കോ​​​ട്ട​​​യം, ചെ​​​ങ്ങ​​​ന്നൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും സ്റ്റോ​​​പ്പ് ന​​​ല്‍​കും.

കൂ​​​ടാ​​​തെ 27 മു​​​ത​​​ല്‍ ജൂ​​​ണ്‍ ര​​​ണ്ട് വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന മാ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് 40 മി​​​നി​​​റ്റും 29 ലെ ​​​മം​​​ഗ​​​ളൂ​​​രു കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ് (16356) 30 മി​​​നി​​​റ്റും വ​​​ഴി​​​മ​​​ധ്യേ നി​​​യ​​​ന്ത്രി​​​ക്കു​​​മെ​​​ന്നും റെ​​​യി​​​ല്‍​വേ അ​​​റി​​​യി​​​ച്ചു. രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ള്‍ മൂ​​​ല​​​മാ​​​ണ് ഈ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​മെ​​​ന്ന് റെ​​​യി​​​ല്‍​വേ അ​​​റി​​​യി​​​ച്ചു.

National

ഭ​ർ​ത്താ​വി​നൊ​പ്പം ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ കാ​ണാ​താ​യി; ആ​റു ദി​വ​സ​ത്തി​നു ശേ​ഷം യു​വ​തി​യെ ക​ണ്ടെ​ത്തി

പാ​റ്റ്ന: കേ​ദാ​ർ​നാ​ഥ് തീ​ർ​ഥ​യാ​ത്ര ക​ഴി​ഞ്ഞ് ഭ​ർ​ത്താ​വി​നൊ​പ്പം മ​ട​ങ്ങു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വ​തി​യെ ക​ണ്ടെ​ത്തി. ആ​റു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യി ജി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

പ്ര​ഗ്യാ സിം​ഗ്(29)​നെ ആ​ണ് കാ​ണാ​താ​യ​ത്. ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സും റെ​യി​ൽ​വേ പോ​ലീ​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

മേ​യ് അ​ഞ്ചി​ന് രാ​ത്രി കേ​ദാ​ർ​നാ​ഥ് തീ​ർ​ഥാ​ട​നം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം പ്ര​ജ്ഞ, ഭ​ർ​ത്താ​വ് മ​നീ​ഷി​നൊ​പ്പം ഡെ​റാ​ഡൂ​ണി​ൽ നി​ന്ന് ഗാ​സി​യാ​ബാ​ദി​ലേ​ക്ക് ന​ന്ദാ​ദേ​വി എ​ക്സ്പ്ര​സി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്.

ട്രെ​യി​ൻ ഹ​രി​ദ്വാ​ർ ക​ട​ക്കു​ന്ന​തു​വ​രെ ത​ങ്ങ​ൾ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നു​ശേ​ഷം താ​ൻ ഉ​റ​ങ്ങി​പ്പോ​യെ​ന്നും ഭ​ർ​ത്താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മു​സാ​ഫ​ർ​ന​ഗ​ർ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് വ​ച്ച് ഉ​ണ​ർ​ന്ന​പ്പോ​ൾ പ്ര​ഗ്യ​യെ സീ​റ്റി​ൽ നി​ന്ന് കാ​ണാ​നി​ല്ലാ​യി​രു​ന്നു. വാ​ഷ്‌​റൂ​മി​ൽ പോ​യി​രി​ക്കു​മെ​ന്ന് ക​രു​തി കാ​ത്തി​രു​ന്നു. എ​ന്നാ​ൽ അ​വ​ൾ തി​രി​ച്ച് വ​ന്നി​ല്ല. കാ​ണാ​താ​യ​പ്പോ​ൾ മു​ഴു​വ​ൻ കോ​ച്ചി​ലും അ​ന്വേ​ഷി​ച്ചു പ​ക്ഷേ, ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും മോ​ബൈ​ലി​ൽ വി​ളി​ച്ച​പ്പോ​ൾ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നെ​ന്നും മ​നീ​ഷ് പ​റ​യു​ന്നു.

തു​ട​ർ​ന്ന് വി​ഷ​യം റെ​യി​ൽ​വേ പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. അ​ന്വേ​ഷ​ണം റൂ​ർ​ക്കി പോ​ലീ​സി​ന് കൈ​മാ​റി. റൂ​ർ​ക്കി, മു​സാ​ഫ​ർ​ന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം സ​ങ്കീ​ർ​ണ്ണ​മാ​യി. ര​ണ്ട് സ്റ്റേ​ഷ​നു​ക​ളി​ലെ​യും സി​സി​ടി​വി കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്നു.

പോ​ലീ​സ് റെ​യി​ൽ​വേ ട്രാ​ക്കു​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും തി​ര​ച്ചി​ൽ ന​ട​ത്തി. പി​ന്നാ​ലെ പ്ര​ഗ്യ​യു​ടെ ഫോ​ണ്‍ കോ​ളു​ക​ൾ, വാ​ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ എ​ന്നി​വ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. എ​ന്നാ​ൽ, സം​ശ​യാ​സ്പ​ദ​മാ​യ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

ആ​റ് ദി​വ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം, പ്ര​ഗ്യ​യെ, ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ബി​ഹാ​റി​ലെ​ത്തി പ്ര​ഗ്യ​യെ തി​രി​ച്ച് കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്നു.

തി​രോ​ധാ​ന​ത്തെ കു​റി​ച്ച് ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ൾ പ​റ​യു​ന്നു. തി​രോ​ധാ​ന​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​വും ബി​ഹാ​റി​ലേ​ക്ക് പോ​കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും ക​ണ്ടെ​ത്തു​ക​യാ​ണ് പോ​ലീ​സി​ന്‍റെ ല​ക്ഷ്യം.

 

Kerala

ട്രെ​യി​നി​ൽ ആ​റു വ​യ​സു​കാ​രിയെ എടുത്തുകൊണ്ടുപോയി ലൈം​ഗികാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: പാ​ല​രു​വി എ​ക്സ്പ്ര​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ആ​റു വ​യ​സു​കാ​രി​ക്കു നേ​രെ ക്രൂ​ര ലൈം​ഗി​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ആ​യ​ത്തി​ൽ സ്വ​ദേ​ശി സാ​നി​ഷ്(40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ട്രെ​യി​നി​ലെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലെ ത​റ​യി​ൽ മു​ത്ത​ച്ഛ​നോ​ടൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പ്ര​തി മ​റ്റൊ​രു കം​പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്.

സം​ഭ​വം ക​ണ്ട തൊ​ട്ട​ടു​ത്ത സീ​റ്റി​ലെ യാ​ത്ര​ക്കാ​രി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി. വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സാ​നി​ഷെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

റെ​യി​ല്‍​വേ​യി​ല്‍ രാ​ത്രിയാ​ത്ര​യ്ക്കും ശു​ചി​ത്വ​ത്തി​നും ക​ര്‍​ശ​ന നി​ബ​ന്ധ​ന

പ​​​ര​​​വൂ​​​ര്‍: റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ശു​​​ചി​​​ത്വം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ രാ​​​ത്രി​​​യാ​​​ത്ര ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​ക്കി.

ട്രെ​​​യി​​​നു​​​ക​​​ളി​​​ലും പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ലും മാ​​​ലി​​​ന്യം ത​​​ള്ളു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യും രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ സ​​​ഹ​​​യാ​​​ത്രി​​​ക​​​ര്‍​ക്ക് ശ​​​ല്യ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യും ക​​​ര്‍​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് റെ​​​യി​​​ല്‍​വേ​​​യു​​​ടെ തീ​​​രു​​​മാ​​​നം.

ശു​​​ചി​​​ത്വ കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​ത്ത സ​​​മീ​​​പ​​​ന​​​മാ​​​ണു റെ​​​യി​​​ല്‍​വേ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. വെ​​​സ്റ്റേ​​​ണ്‍ റെ​​​യി​​​ല്‍​വേ​​​യി​​​ല്‍ മാ​​​ത്രം ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ലി​​​ല്‍ ട്രെ​​​യി​​​നി​​​ലും പ​​​രി​​​സ​​​ര​​​ത്തും തു​​​പ്പി​​​യ​​​തി​​​നും മാ​​​ലി​​​ന്യം ത​​​ള്ളി​​​യ​​​തി​​​നും 2,657 പേ​​​രെ​​​യാ​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​ത് വെ​​​റും 227 ആ​​​യി​​​രു​​​ന്നു. പി​​​ഴ​​​ത്തു​​​ക​​​യി​​​ലും 13 ഇ​​​ര​​​ട്ടി വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യി. 42,050 രൂ​​​പ​​​യി​​​ല്‍നി​​​ന്ന് 5.37 ല​​​ക്ഷ​​​മാ​​​യാ​​​ണ് പി​​​ഴ​​​ത്തു​​​ക ഉ​​​യ​​​ര്‍​ന്ന​​​ത്.

സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യ​​​തും കൂ​​​ടു​​​ത​​​ല്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സി​​​ച്ച​​​തു​​​മാ​​​ണു നി​​​യ​​​മ ലം​​​ഘ​​​ക​​​രെ പി​​​ടി​​​കൂ​​​ടാ​​​ന്‍ സ​​​ഹാ​​​യി​​​ച്ച​​​ത്. റെ​​​യി​​​ല്‍​വേ ആ​​​ക്ട് സെ​​​ക്‌​​​ഷ​​​ന്‍ 198 പ്ര​​​കാ​​​രം സീ​​​റോ ടോ​​​ള​​​റ​​​ന്‍​സ് ന​​​യ​​​മാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്. മ​​​ണ്‍​സൂ​​​ണ്‍ കാ​​​ല​​​ത്ത് മാ​​​ലി​​​ന്യ​​​ങ്ങ​​​ള്‍ ഡ്രെ​​​യി​​​നേ​​​ജ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് റെ​​​യി​​​ല്‍​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ അ​​​റി​​​യി​​​ച്ചു.

രാ​​​ത്രി 10 മു​​​ത​​​ല്‍ രാ​​​വി​​​ലെ ആ​​​റ് വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്ത് യാ​​​ത്ര​​​ക്കാ​​​ര്‍ പാ​​​ലി​​​ക്കേ​​​ണ്ട നി​​​ബ​​​ന്ധ​​​ന​​​ക​​​ള്‍ റെ​​​യി​​​ല്‍​വേ വീ​​​ണ്ടും ഓ​​​ര്‍​മി​​​പ്പി​​​ച്ചു. ഫോ​​​ണി​​​ലൂ​​​ടെ ഉ​​​ച്ച​​​ത്തി​​​ലു​​​ള്ള സം​​​സാ​​​ര​​​വും സ്പീ​​​ക്ക​​​റി​​​ല്‍ പാ​​​ട്ട് കേ​​​ള്‍​ക്കു​​​ന്ന​​​തും നി​​​രോ​​​ധി​​​ച്ചു. യാ​​​ത്ര​​​ക്കാ​​​ര്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ഇ​​​യ​​​ര്‍​ഫോ​​​ണു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

രാ​​​ത്രി 10നു ​​​ശേ​​​ഷം മി​​​ഡി​​​ല്‍ ബ​​​ര്‍​ത്ത് റി​​​സ​​​ര്‍​വ് ചെ​​​യ്ത യാ​​​ത്ര​​​ക്കാ​​​ര്‍​ക്കാ​​​യി വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണം. ഉ​​​റ​​​ക്ക​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വെ​​​ളി​​​ച്ചം ഒ​​​ഴി​​​വാ​​​ക്കി നൈ​​​റ്റ് ലൈ​​​റ്റു​​​ക​​​ള്‍ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. രാ​​​ത്രി 10നു ​​​ശേ​​​ഷം ട്രെ​​​യി​​​നി​​​ല്‍ ക​​​യ​​​റു​​​ന്ന​​​വ​​​രൊ​​​ഴി​​​കെ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ന ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ ടി​​​ടി​​​ഇ​​​മാ​​​ര്‍​ക്കു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.

രാ​​​ത്രി​​യാ​​​ത്ര​​​യി​​​ല്‍ ഭ​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ഇ ​​​കാ​​​റ്റ​​​റിം​​​ഗ് വ​​​ഴി മു​​​ന്‍​കൂ​​​ട്ടി ഓ​​​ര്‍​ഡ​​​ര്‍ ചെ​​​യ്യാ​​​ന്‍ യാ​​​ത്ര​​​ക്കാ​​​ര്‍ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു. ഈ ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ പ്ര​​​ത്യേ​​​ക അ​​​ടി​​​യ​​​ന്ത​​​ര സ​​​ര്‍​ക്കു​​​ല​​​ര്‍ റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യം എ​​​ല്ലാ സോ​​​ണ​​​ല്‍ മേ​​​ധാ​​​വി​​​ക​​​ള്‍​ക്കും കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

Kerala

ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ഓ​ടി​ക്ക​യ​റി​യാ​ലും ഇ​റ​ങ്ങി​യാ​ലും ഉ​ട​ന്‍ പി​ഴ

പ​​​​​ര​​​​​വൂ​​​​​ര്‍: റെ​​​​​യി​​​​​ല്‍​വേ പ്ലാ​​​​​റ്റ്ഫോ​​​​​മു​​​​​ക​​​​​ളി​​​​​ല്‍ വ​​​​​ര്‍​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ള്‍ ത​​​​​ട​​​​​യാ​​​​​ന്‍ ക​​​​​ര്‍​ശ​​​​​ന ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​യി റെ​​​​​യി​​​​​ല്‍​വേ സം​​​​​ര​​​​​ക്ഷ​​​​​ണ സേ​​​​​ന (ആ​​​​​ര്‍​പി​​​​​എ​​​​​ഫ്).

ഓ​​​​​ടു​​​​​ന്ന ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളി​​​​​ല്‍ ഓ​​​​​ടി​​​​​ക്ക​​​​​യ​​​​​റു​​​​​ന്ന​​​​​വ​​​​​ര്‍​ക്കും നി​​​​​ര്‍​ത്തു​​​​​ന്ന​​​​​തി​​​​​നു​​​​മു​​​​​ന്പ് ചാ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​വ​​​​​ര്‍​ക്കും ഇ​​​​​നി​​​​മു​​​​​ത​​​​​ല്‍ പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ല്‍ വ​​​​​ച്ചു​​​​​ത​​​​​ന്നെ 2000 രൂ​​​​​പ​​​​വ​​​​​രെ പി​​​​​ഴ ചു​​​​​മ​​​​​ത്തും.

ഇ​​​​​തു​​​​​വ​​​​​രെ ഇ​​​​​ത്ത​​​​​രം പ്ര​​​​​വൃ​​​​​ത്തി​​​​​ക​​​​​ളി​​​​​ല്‍ ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​ര്‍​ക്ക് മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ല്‍​കു​​​​​ക​​​​​യോ റെ​​​​​യി​​​​​ല്‍​വേ കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്തി​​​​​രു​​​​​ന്ന രീ​​​​​തി​​​​​ക്കാ​​​​​ണു മാ​​​​​റ്റം വ​​​​​രു​​​​​ന്ന​​​​​ത്.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ഡി​​​​​വി​​​​​ഷ​​​​​നി​​​​​ല്‍ ഈ ​​​​​വ​​​​​ര്‍​ഷ​​​​​ത്തെ ആ​​​​​ദ്യ നാ​​​​​ലു മാ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ല്‍ മാ​​​​​ത്രം ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള 37 അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ളാ​​​​​ണ് റി​​​​​പ്പോ​​​​​ര്‍​ട്ട് ചെ​​​​​യ്ത​​​​​ത്. ഇ​​​​​തി​​​​​ല്‍ 12 പേ​​​​​ര്‍​ക്കു ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്‌​​​​ട​​​​മാ​​​​കു​​​​​ക​​​​​യും 25 പേ​​​​​ര്‍​ക്ക് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​ല്‍​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. 2025ല്‍ ​​​​​മാ​​​​​ത്രം ഡി​​​​​വി​​​​​ഷ​​​​​നി​​​​​ല്‍ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ല്‍ 113 അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 31 പേ​​​​​ര്‍​ക്കു ജീ​​​​​വ​​​​​ന്‍ ന​​​​​ഷ്‌​​​​ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ഏ​​​​റ്റ​​​​വു​​​​മൊ​​​​ടു​​​​വി​​​​ൽ ക​​​​​ഴി​​​​​ഞ്ഞ ഏ​​​​​പ്രി​​​​​ല്‍ 30ന് ​​​​​എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജം​​​​​ഗ്ഷ​​​​​നി​​​​​ല്‍ വ​​​​​ഞ്ചി​​​​​നാ​​​​​ട് എ​​​​​ക്‌​​​​​സ്പ്ര​​​​​സി​​​​​ല്‍ ക​​​​​യ​​​​​റാ​​​​​ന്‍ ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ ട്രെ​​​​​യി​​​​​നി​​​​​ന​​​​​ടി​​​​​യി​​​​​ല്‍ വീ​​​​​ണ് യു​​​​​വ​​​​​തി മ​​​​​രി​​​​​ച്ച സം​​​​​ഭ​​​​​വ​​​​മാ​​​​ണ് ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ റെ​​​​​യി​​​​​ല്‍​വേ​​​​​യെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്.

റെ​​​​​യി​​​​​ല്‍​വേ ആ​​​​​ക്ടി​​​​​ലെ സെ​​​​​ക്‌​​​​​ഷ​​​​​ന്‍ 156 പ്ര​​​​​കാ​​​​​രം അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ ഇ​​​​​ത്ത​​​​​രം രീ​​​​​തി​​​​​ക​​​​​ളെ ക്രി​​​​​മി​​​​​ന​​​​​ല്‍ കു​​​​​റ്റ​​​​​മാ​​​​​യാ​​​​​ണു ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. യാ​​​​​ത്ര​​​​​ക്കാ​​​​​ര്‍​ക്ക് സെ​​​​​ക്ക​​​​​ന്‍​ഡു​​​​​ക​​​​​ളു​​​​​ടെ ലാ​​​​​ഭ​​​​​ത്തേ​​​​​ക്കാ​​​​​ള്‍ ജീ​​​​​വ​​​​​ന്‍റെ വി​​​​​ല ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​യെ​​​​​ന്ന​​​​​താ​​​​​ണ് ഉ​​​​​ട​​​​​ന്‍ പി​​​​​ഴ ശി​​​​​ക്ഷ​​​​​യി​​​​​ലൂ​​​​​ടെ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​നു​​​​​ള്ള ഔ​​​​​ദ്യോ​​​​​ഗി​​​​​ക സ​​​​​ര്‍​ക്കു​​​​​ല​​​​​ര്‍ ര​​​​​ണ്ടു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ല്‍ പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങും.

സീ​​​​​റ്റു​​​​​ക​​​​​ള്‍ ഒ​​​​​ഴി​​​​​ഞ്ഞു​​​​​കി​​​​​ട​​​​​ക്കു​​​​​മ്പോ​​​​​ള്‍ പോ​​​​​ലും ട്രെ​​​​​യി​​​​​നി​​​​​ന്‍റെ വാ​​​​​തി​​​​​ല്‍​ക്ക​​​​​ല്‍ നി​​​​​ല്‍​ക്കു​​​​​ന്ന യാ​​​​​ത്ര​​​​​ക്കാ​​​​​രു​​​​​ടെ പ്ര​​​​​വ​​​​​ണ​​​​​ത​​​​​യും അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ള്‍​ക്കു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്നു​​​​​ണ്ട്. ട്രെ​​​​​യി​​​​​ന്‍ വ​​​​​ള​​​​​വു​​​​​ക​​​​​ള്‍ തി​​​​​രി​​​​​യു​​​​​മ്പോ​​​​​ള്‍ ബാ​​​​​ല​​​​​ന്‍​സ് ന​​​​​ഷ്‌​​​​ട​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തും ഭാ​​​​​ര​​​​​മേ​​​​​റി​​​​​യ വാ​​​​​തി​​​​​ലു​​​​​ക​​​​​ള്‍ പെ​​​​​ട്ടെ​​​​​ന്ന് അ​​​​​ട​​​​​യു​​​​​ന്ന​​​​​തും യാ​​​​​ത്ര​​​​​ക്കാ​​​​​രെ പു​​​​​റ​​​​​ത്തേ​​​​​ക്കു വ​​​​​ലി​​​​​ച്ചെ​​​​​റി​​​​​യാ​​​​​ന്‍ കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് ആ​​​​​ര്‍​പി​​​​​എ​​​​​ഫ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ല്‍​കി.

പി​​​​​ടി​​​​​ക്ക​​​​പ്പെ​​​​ടു​​​​​ന്ന​​​​​വ​​​​​ര്‍​ക്ക് കൗ​​​​​ണ്‍​സ​​​​​ലിം​​​​​ഗ് ന​​​​​ല്‍​കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം തി​​​​​ര​​​​​ക്കേ​​​​​റി​​​​​യ ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ നി​​​​​രീ​​​​​ക്ഷ​​​​​ണം ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്താ​​​​​നും അ​​​​​ധി​​​​​കൃ​​​​​ത​​​​​ര്‍ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

Kerala

ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സി​ന് ആ​ലു​വ സ്റ്റേ​ഷ​നി​ല്‍ സ്റ്റോ​പ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ - തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സി​ന് ആ​ലു​വ സ്റ്റേ​ഷ​നി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ര്‍​ഥം ആ​ലു​വ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ അ​ശ്വി​നി വൈ​ഷ്ണ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Kerala

ട്രെയിനിൽനിന്നു വീണവർ 37 ആയി; മുന്നറിയിപ്പുമായി ആർപിഎഫ്

പരവൂർ: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രെയിനിൽനിന്നു വീണുള്ള അപകടങ്ങൾ ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി ആർപിഎഫ് സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

ഫുട്ബോർഡ് യാത്രയും വാതിലുകൾക്കരികിൽ നിന്നുള്ള യാത്രയും ഒഴിവാക്കണമെന്ന് അധികൃതർ കർശനമായി ആവശ്യപ്പെട്ടു. ഈ വർഷം ഇതുവരെ ഡിവിഷന്‍റെ വിവിധ ഭാഗങ്ങളിലായി 37 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പല സംഭവങ്ങളിലും യാത്രക്കാർക്കു ജീവൻ നഷ്ടമാവുകയും നിരവധി പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഉത്തരവാദിത്തമുള്ള യാത്ര ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ആർപിഎഫ് പുതിയ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ വാതിലിനടുത്തു നിൽക്കുന്നതും ഫുട്ബോർഡിൽ തൂങ്ങി യാത്ര ചെയ്യുന്നതുമാണ് പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന ആഘാതങ്ങൾ ട്രാക്കിലെ വളവുകൾ, പെട്ടെന്ന് ബ്രേക്ക് ഇടുന്നത്, അമിതമായ തിരക്ക് എന്നിവ മൂലം പെട്ടെന്ന് ബാലൻസ് തെറ്റാൻ സാധ്യതയുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ പോലും വലിയ ദുരന്തത്തിലേക്കോ മരണത്തിലേക്കോ നയിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആർപിഎഫ് ഉദ്യോഗസ്ഥർ സ്റ്റേഷനുകളിൽ ബോധവൽക്കരണ പരിപാടികൾ നടത്തിവരികയാണ്. അനൗൺസ്‌മെന്റുകൾ വഴിയും യാത്രക്കാർക്ക് നേരിട്ട് കൗൺസിലിംഗ് നൽകിയും അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. പ്രധാന സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും നിരീക്ഷണം ശക്തമാക്കാനും ആർപിഎഫ് തീരുമാനിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ പൂർണ സഹകരണം വേണമെന്ന് ആർപിഎഫ് ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

*ഒരു കാരണവശാലും ഫുട്ബോർഡിൽ യാത്ര ചെയ്യരുത്.
*ട്രെയിനിൽ കയറിയാലുടൻ കോച്ചിന്റെ ഉള്ളിലേക്ക് നീങ്ങി നിൽക്കുക.
*ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കരുത്.
*ട്രെയിനിന്‍റെ വാതിലിനു പുറത്തേക്കു ശരീരഭാഗങ്ങൾ നീട്ടി നിൽക്കുന്നത് ഒഴിവാക്കുക.

Kerala

രേ​ഖ​ക​ളി​ല്ലാ​തെ ട്രെ​യി​നി​ൽ 25 ല​ക്ഷം രൂ​പ ക​ട​ത്താ​ൻ ശ്ര​മം; ഒ​രാ​ൾ പി​ടി​യി​ൽ

കൊ​ല്ലം: രേ​ഖ​ക​ളി​ല്ലാ​തെ ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ സ്വ​ദേ​ശി ആ​ന​ന്ദാ​ണ് പു​ന​ലൂ​ർ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം-​ചെ​ന്നൈ എ​ഗ്മോ​ർ ട്രെ​യി​നി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പു​ന​ലൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്എ​ച്ച്ഒ പി.​കെ. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു ആ​ന​ന്ദ് യാ​ത്ര ചെ​യ്ത​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​നു​ള്ളി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഒ​രു ല​ക്ഷ​ത്തി​ന്‍റെ 25 കെ​ട്ടു​ക​ളാ​യാ​ണ് പൊ​തി​ഞ്ഞു വ​ച്ച നി​ല​യി​ൽ പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ട്രെ​യി​നി​ല്‍ ക​വ​ര്‍​ച്ച ; യു​വാ​വ് അ​റ​സ്റ്റി​ല്‍ 

കൊ​ച്ചി: ട്രെ​യി​നി​ലെ ഡി​സെ​ബി​ള്‍​ഡ് കോ​ച്ചി​ല്‍ നി​ന്നും വ​യോ​ധി​ക​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങ​ടി പു​റ​ക്ക​ല്‍ വീ​ട്ടി​ല്‍ റ​സ​ല്‍ ജാ​സി (26) നെ​യാ​ണ് എ​റ​ണാ​കു​ളം റെ​യി​ല്‍​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഈ ​ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കാ​ര​ക്ക​ല്‍ എ​ക്‌​സ്പ്ര​സി​ന്‍റെ ഡി​സെ​ബി​ല്‍​ഡ് കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും 8,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

എ​റ​ണാ​കു​ള​ത്തു നി​ന്നും ത​മി​ഴ്‌​നാ​ട്ടി​ലേ​ക്കു ചി​കി​ത്സ​ക്ക് പോ​കാ​നാ​യി ട്രെ​യി​നി​ന്‍റെ ഡി​സെ​ബി​ള്‍​ഡ് കോ​ച്ചി​ല്‍ യാ​ത്ര ചെ​യ്ത സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. തു​ട​ര്‍​ന്ന് സി​സി​ടി​വി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ല്‍ നി​ന്നും മോ​ഷ​ണ മു​ത​ലു​ക​ള്‍ ക​ണ്ടെ​ടു​ത്തു.

Kerala

കൊല്ലം-തൃശൂര്‍ റൂട്ടില്‍ ഇന്ന് പൂരം സ്‌പെഷല്‍ മെമു ട്രെയിന്‍

കൊ​​ല്ലം: തൃ​​ശൂ​​ര്‍ പൂ​​രം പ്ര​​മാ​​ണി​​ച്ച് കൊ​​ല്ലം- തൃ​​ശൂ​​ര്‍ റൂ​​ട്ടി​​ല്‍ ഇ​​ന്ന് അ​​ണ്‍ റി​​സ​​ര്‍വ്ഡ് സ്‌​​പെ​​ഷ​​ല്‍ മെ​​മു ട്രെ​​യി​​ന്‍ അ​​നു​​വ​​ദി​​ച്ച് റെ​​യി​​ല്‍വേ.

ട്രെ​​യി​​ന്‍ ന​​മ്പ​​ര്‍ 06187 കൊ​​ല്ലം - തൃ​​ശൂ​​ര്‍ മെ​​മു കൊ​​ല്ല​​ത്തുനി​​ന്ന് രാ​​വി​​ലെ 8.20ന് ​​പു​​റ​​പ്പെ​​ട്ട് ഉ​​ച്ച​​യ്ക്ക് 1.30ന് ​​തൃ​​ശൂ​​രി​​ലെ​​ത്തും. തി​​രി​​കെ​​യു​​ള്ള സ​​ര്‍വീ​​സ് ( 06188) തൃ​​ശൂ​​രി​​ല്‍ നി​​ന്ന് രാ​​ത്രി 9.30 ന് ​​പു​​റ​​പ്പെ​​ട്ട് അ​​ടു​​ത്ത ദി​​വ​​സം പു​​ല​​ര്‍ച്ചെ 2.30 ന് ​​കൊ​​ല്ല​​ത്തെ​​ത്തും.

ഇ​​രു ട്രെ​​യി​​നു​​ക​​ള്‍ക്കും കൊ​​ല്ല​​ത്തി​​നും തൃ​​ശൂ​​രി​​നും മ​​ധ്യേ​​യു​​ള്ള എ​​ല്ലാ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്.

Kerala

കാ​പ്പ കേ​സ് പ്ര​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ആ​ല​പ്പു​ഴ: കാ​പ്പ കേ​സ് പ്ര​തി​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​പ്ര പ​റ​വൂ​ർ മ​ര​ത്തി​ങ്ക​ൽ സി​ജു ബാ​ബു(20) ആ​ണ് മ​രി​ച്ച​ത്.

പ​റ​വൂ​ര്‍ പ​ടി​ഞ്ഞാ​റ് പാ​ള​ത്തി​ലാ​ണ് സി​ജു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. മാം​ഗ്ലൂ​ര്‍​ക്ക് പോ​യ കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് ത​ട്ടി​യാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്.

കാ​പ്പാ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​ല്‍ നേ​രി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി. പ​റ​വൂ​ർ ബാ​റി​ൽ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യി​രു​ന്നു സി​ജു ബാ​ബു.

National

ബാ​ല​വേ​ല​യ്ക്ക് കു​ട്ടി​ക​ളെ ക​ട​ത്ത​ൽ, എ​ട്ടു​പേ​ർ അ​റ​സ്റ്റി​ൽ

മും​ബൈ: ബി​ഹാ​റി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ബാ​ല​വേ​ല​യ്ക്ക് ക​ട​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 163 കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി. എ​ല്ലാ​വ​രും ആ​ൺ​കു​ട്ടി​ക​ളാ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്നി ജി​ല്ല​യി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ എ​ത്തി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ് മു​ത​ൽ 13 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ലാ​ത്തൂ​രി​ലെ മ​ദ്ര​സ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സും (ആ​ർ‌​പി‌​എ​ഫ്) ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സും (ജി‌​ആ​ർ‌​പി) സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടി​ക്ക​റ്റും മ​തി​യാ​യ രേ​ഖ​ക​ളു​മി​ല്ലാ​തെ പാ​റ്റ്ന-​പൂ​ർ​ണ എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്ത കു​ട്ടി​ക​ളെ ക​ട്നി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

കു​ട്ടി​ക​ളെ ബി​ഹാ​റി​ലെ അ​രാ​രി​യ മേ​ഖ​ല​യി​ൽ നി​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ർ‌​പി‌​എ​ഫ് ക​ട്‌​നി ഇ​ൻ​സ്‌​പെ​ക്ട​ർ വീ​രേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു.

ബി​ഹാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള എ​ട്ട് പ്ര​തി​ക​ൾ​ക്കെ​തി​രെ ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 143(4) (പ​തി​നെ​ട്ട് വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ക​ട​ത്ത​ൽ) പ്ര​കാ​രം ജി​ആ​ർ​പി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് സിം​ഗ് പ​റ​ഞ്ഞു.

കു​ട്ടി​ക​ളെ ലാ​ത്തൂ​രി​ലേ​ക്ക് ജോ​ലി​ക്കാ​യി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​തെ​ന്നും ജി​ആ​ർ​പി കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ട്രെയിനിനു നേരെ കല്ലേറ്, കർശനമായ നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി

തൃശൂർ: ട്രെയിനിന് നേരെ അതിക്രമം കാണിക്കുന്നവരെ പൂട്ടിക്കെട്ടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ട്രെയിനിന് നേരെ കല്ലേറ് കർശനമായ നിയമം കൊണ്ടുവരും. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന വിദ്യാർഥിയ്ക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിദ്യാർഥിക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് പറയാൻ കഴിയില്ല. പക്ഷേ കുട്ടിയുടെ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അത്ഭുതങ്ങൾ വിരിയുമെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായ കണക്ക് നല്‍കിയാല്‍ എഫ്സിആര്‍എ കുഴപ്പമുണ്ടാകില്ലെന്നും ക്രൈസ്തവ സഭകള്‍ക്ക് പേടിയില്ലെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Kerala

ട്രെയിനിനു നേരെ കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ കല്ലേറിൽ കോളജ് വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് താടിയെല്ലിനു പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.50 ഓടെയാണ് സംഭവം. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്.

ആലുവയിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഐശ്വര്യ. ആലുവ യുസി കോളജ് വിദ്യാർഥിനിയായ ഐശ്വര്യ സ്റ്റഡി ലീവിനായി നാട്ടിലേക്ക് വരികയായിരുന്നു. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിൻ എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.

താടിയെല്ലിന് ഗുരുതരപരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകളും നഷ്ടപ്പെട്ടു. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്തു.

Kerala

തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി​യും എ​ൽ​എ​ച്ച്ബി കോ​ച്ചി​ലേ​ക്ക്

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്ത് പ​​​ര​​​മ്പ​​​രാ​​​ഗ​​​ത ഐ​​​സി​​​എ​​​ഫ് കോ​​​ച്ചു​​​ക​​​ളു​​​മാ​​​യി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന അ​​​വ​​​സാ​​​ന ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്‌​​​സ്പ്ര​​​സാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​കോ​​​ഴി​​​ക്കോ​​​ട് ജ​​​ന​​​ശ​​​താ​​​ബ്ദി​​​യും ആ​​​ധു​​​നി​​​ക എ​​​ൽ​​​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റു​​​ന്നു.

മേ​​​യ് 28-ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന സ​​​ർ​​​വീ​​​സ് മു​​​ത​​​ലാ​​​ണ് പു​​​തി​​​യ കോ​​​ച്ചു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ക. ജ​​​ർ​​​മ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ നി​​​ർ​​​മി​​​ച്ച സു​​​ര​​​ക്ഷി​​​ത​​​മാ​​​യ കോ​​​ച്ചു​​​ക​​​ൾ എ​​​ത്തു​​​ന്ന​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ.

പു​​​തി​​​യ എ​​​ൽ​​​എ​​​ച്ച്ബി റേ​​​ക്കി​​​ലും 22 കോ​​​ച്ചു​​​ക​​​ളു​​​ണ്ടാ​​​കും. മൂ​​​ന്ന് എ​​​സി ചെ​​​യ​​​ർ​​​ കാ​​​റു​​​ക​​​ളി​​​ലാ​​​യി 234 സീ​​​റ്റു​​​ക​​​ളും (ഓ​​​രോ​​​ന്നി​​​ലും 78 സീ​​​റ്റു​​​ക​​​ൾ), 17 സെ​​​ക്ക​​​ൻ​​​ഡ് സി​​​റ്റിം​​​ഗ് കോ​​​ച്ചു​​​ക​​​ളി​​​ലാ​​​യി 1836 സീ​​​റ്റു​​​ക​​​ളും (ഓ​​​രോ​​​ന്നി​​​ലും 108 സീ​​​റ്റു​​​ക​​​ൾ) ല​​​ഭ്യ​​​മാ​​​കും. ഇ​​​തോ​​​ടൊ​​​പ്പം എ​​​സ്എ​​​ൽ​​​ആ​​​ർ കോ​​​ച്ചു​​​ക​​​ളി​​​ൽ 30 പേ​​​ർ​​​ക്കുകൂ​​​ടി യാ​​​ത്ര ചെ​​​യ്യാം.

യാ​​​ത്രാ​​​സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ങ്കി​​​ലും പു​​​തി​​​യ കോ​​​ച്ചു​​​ക​​​ളി​​​ലെ സീ​​​റ്റു​​​ക​​​ൾ ഏ​​​ത് രീ​​​തി​​​യി​​​ലു​​​ള്ള​​​താ​​​ണെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. നേ​​​ര​​​ത്തേ ക​​​ണ്ണൂ​​​ർ ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ൽ​​​എ​​​ച്ച്ബി​​​യി​​​ലേ​​​ക്ക് മാ​​​റി​​​യ​​​പ്പോ​​​ൾ മെ​​​മു വ​​​ണ്ടി​​​ക​​​ളി​​​ലേ​​​തി​​​ന് സ​​​മാ​​​ന​​​മാ​​​യ സീ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​ത് ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് വ​​​ലി​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​രു​​​ന്നു.

National

വ​ന്ദേ ഭാ​ര​ത് ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ൾ; ഐ​ആ​ർ​സി​ടി​സി​ക്ക് പ​ത്ത് ല​ക്ഷ​വും ക​രാ​റു​കാ​ര​ന് 50 ല​ക്ഷ​വും പി​ഴ

ന്യൂ​ഡ​ൽ​ഹി: പാ​റ്റ്ന - ടാ​റ്റാ​ന​ഗ​ർ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ്സി​ൽ വി​ള​മ്പി​യ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ടു​ത്ത ന​ട​പ​ടി. ഐ​ആ​ർ​സി​ടി​സി​ക്കു പ​ത്ത് ല​ക്ഷം രൂ​പ​യും ഭ​ക്ഷ​ണ​വി​ത​ര​ണ ക​രാ​റെ​ടു​ത്ത ക​മ്പ​നി​ക്ക് 50 ല​ക്ഷം രൂ​പ​യു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. കൂ​ടാ​തെ ക​രാ​ർ ക​മ്പ​നി​യാ​യ 'കൃ​ഷ്ണ എ​ന്‍റ​ർ​പ്രൈ​സ​സി​നെ' ക​രി​മ്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​ക​യും അ​വ​രു​ടെ ക​രാ​ർ ഉ​ട​ന​ടി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

മാ​ർ​ച്ച് 15-നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പാ​റ്റ്ന​യി​ൽനി​ന്നു ടാ​റ്റാ​ന​ഗ​റി​ലേ​ക്കു യാ​ത്ര ചെ​യ്തി​രു​ന്ന ഒ​രു സം​ഘം യാ​ത്ര​ക്കാ​ർ​ക്കാ​ണ് രാ​ത്രി ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ന​ൽ​കി​യ പാ​ക്ക​റ്റ് തൈ​രി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ​യും പ്രാ​ണി​ക​ളെ​യും കിട്ടിയത്. യാ​ത്ര​ക്കാ​രി​ലൊ​രാ​ളാ​യ റി​തേ​ഷ് സിം​ഗ് ഇ​തി​ന്‍റെ വീ​ഡി​യോ സ​ഹി​തം സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ഭ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് 'കു​ങ്കു​മ​പ്പൂ​വ്' ആ​ണെന്നു പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​ർ ത​ടി​ത​പ്പാ​ൻ ശ്ര​മി​ച്ചു​വെ​ന്നും യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ടു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൈ​ര് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണെ​ന്നും ക​ണ്ടെ​ത്തി. ആ​ദ്യം ഐ​ആ​ർ​സി​ടി​സി ക​രാ​റു​കാ​ര​ന് 25,000 രൂ​പ മാ​ത്ര​മാ​ണ് പി​ഴ ചു​മ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ​രാ​തി​യു​ടെ ഗൗ​ര​വം പ​രി​ഗ​ണി​ച്ച് റെ​യി​ൽ​വേ ബോ​ർ​ഡ് ഇ​ട​പെ​ടു​ക​യും പി​ഴ തു​ക 50 ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യു​മാ​യി​രു​ന്നു. ശ​രി​യാ​യ മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ത്ത​തി​നാ​ണ് ഐ​ആ​ർ​സി​ടി​സി​ക്കു പ​ത്തു ല​ക്ഷം രൂ​പ​ പി​ഴ​യി​ട്ട​ത്. 

 

Kerala

ആന്ധ്രയിൽ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ വൈദികൻ മരിച്ച നിലയിൽ

ദിബ്രുഗഡ്: ആന്ധ്രാപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മലയാളി വൈദികൻ മരിച്ച നിലയിൽ. ദിബ്രുഗഡ് രൂപതാംഗമായ ഫാ. ജോസഫ് മൂലനെയാണ് (91) റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്കുള്ള വിവേക് ​​എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഫാ. ജോസഫ് മൂലനെ കാണാതായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തെ അവസാനമായി കണ്ടത് രാത്രി 10:30 ന് രാജമുന്ദ്രി റെയിൽവേ സ്റ്റേഷനിലാണ്.

അദ്ദേഹത്തിന്‍റെ തിരോധാനത്തിനു പിന്നാലെ രൂപത നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ആർപിഎഫിന്‍റെ നേതൃത്വത്തിൽ തിരച്ചിലും നടത്തിയിരുന്നു. ഒടുവിൽ ആന്ധ്രയിലെ ഏലൂരിലെ ഒരു റെയിൽവേ ട്രാക്കിന് സമീപമാണ് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തിയത്. യാത്രയ്ക്കിടെ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, ഫാ. ജോസഫ് മൂലന്‍റെ അപ്രതീക്ഷിത വിയോഗം രൂപതയ്ക്കും കുടുംബത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് ദിബ്രുഗഡ് ബിഷപ്പ് ആൽബർട്ട് ഹെമ്രോം പ്രസ്താവനയിൽ അറിയിച്ചു.

NRI

ഡാ​ള​സി​ൽ ട്രെ​യി​നും കാ​റും കൂ​ട്ടി​യി​ടി​ച്ചു ഒ​രാ​ൾ മ​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ലെ വി​ൽ​മ​റി​ന് സ​മീ​പം ട്രെ​യി​നും എ​സ്‌​യു​വി കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12.40ഓ​ടെ ലാ​വെ​ൻ​ഡ​ർ റോ​ഡും മി​ല്ല​ർ ഫെ​റി റോ​ഡും സം​ഗ​മി​ക്കു​ന്ന ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ട്രെ​യി​ൻ എ​സ്‌​യു​വി​യി​ൽ ഇ​ടി​ക്കു​ക​യും ആ​ഘാ​ത​ത്തി​ൽ വാ​ഹ​നം മ​റി​യു​ക​യു​മാ​യി​രു​ന്നു.​ കാ​ർ ഓ​ടി​ച്ചി​രു​ന്ന വ്യ​ക്തി വാ​ഹ​ന​ത്തി​ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ക്കു​ക​യും ചെ​യ്തു.

മ​രി​ച്ച വ്യ​ക്തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ഡാ​ള​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സും വി​ൽ​മ​ർ പോ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

എ​റ​ണാ​കു​ളം-വേ​ളാ​ങ്ക​ണ്ണി പു​തി​യ ട്രെ​യി​ൻ ഇ​ന്നു മു​ത​ൽ

പ​​​ര​​​വൂ​​​ർ: വേ​​​ളാ​​​ങ്ക​​​ണ്ണി തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കും ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലേ​​​ക്ക് യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കും ആ​​​ശ്വാ​​​സ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം- വേ​ളാ​​​ങ്ക​​​ണ്ണി പു​​​തി​​​യ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

പു​​​തി​​​യ റൂ​​​ട്ടി​​​ലും സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ലും ഓ​​​ടു​​​ന്ന ഈ ​​​ട്രെ​​​യി​​​ൻ തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്ന് ത​​​ഞ്ചാ​​​വൂ​​​രി​​​ലേ​​​ക്കു​​​ള്ള ആ​​​ദ്യ സ​​​ർ​​​വീ​​​സ് കൂ​​​ടി​​​യാ​​​ണ്. നി​​​ല​​​വി​​​ൽ ശ​​​നി, തി​​​ങ്ക​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്ന് വേ​​​ളാ​​​ങ്ക​​​ണ്ണി​​​ക്ക് സ​​​ർ​​​വീ​​​സു​​​ണ്ടെ​​​ങ്കി​​​ലും പു​​​തി​​​യ ട്രെ​​​യി​​​ൻ വ​​​രു​​​ന്ന​​​തോ​​​ടെ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ങ്ങും.

‌ബു​​​ധ​​​ൻ രാ​​​ത്രി 11.50-ന് ​​​എ​​​റ​​​ണാ​​​കു​​​ള​​​ത്തുനി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ വ്യാ​​​ഴം പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​ന് കൊ​​​ല്ല​​​ത്തെ​​​ത്തും. തു​​​ട​​​ർ​​​ന്ന് കു​​​ണ്ട​​​റ (3.28), കൊ​​​ട്ടാ​​​ര​​​ക്ക​​​ര (3.38), പു​​​ന​​​ലൂ​​​ർ (4.20), തെ​​​ന്മ​​​ല (5.18), ചെ​​​ങ്കോ​​​ട്ട (7.05), തെ​​​ങ്കാ​​​ശി (7.28) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ൾ ക​​​ട​​​ന്ന് രാ​​​വി​​​ലെ 11ന് ​​​മ​​​ധു​​​ര​​​യി​​​ലെ​​​ത്തും. ഉ​​​ച്ച​​​യ്ക്ക് 1.35ന് ​​​തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി​​​യി​​​ലും 2.33ന് ​​​ത​​​ഞ്ചാ​​​വൂ​​​രി​​​ലു​​​മെ​​​ത്തു​​​ന്ന ട്രെ​​​യി​​​ൻ വൈ​​​കു​​​ന്നേ​​​രം 5.35നാ​​​ണ് വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽ യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക.

മ​​​ട​​​ക്ക​​​യാ​​​ത്ര വ്യാ​​​ഴം രാ​​​ത്രി 7.45ന് ​​​വേ​​​ളാ​​​ങ്ക​​​ണ്ണി​​​യി​​​ൽനി​​​ന്ന് ആ​​​രം​​​ഭി​​​ക്കും. രാ​​​ത്രി 10.08ന് ​​​ത​​​ഞ്ചാ​​​വൂ​​​രി​​​ലും 11.25ന് ​​​തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി​​​യി​​​ലു​​​മെ​​​ത്തു​​​ന്ന ട്രെ​​​യി​​​ൻ വെ​​​ള്ളി പു​​​ല​​​ർ​​​ച്ചെ 1.20ന് ​​​മ​​​ധു​​​ര​​​യി​​​ലെ​​​ത്തും. രാ​​​വി​​​ലെ 4.30ന് ​​​ചെ​​​ങ്കോ​​​ട്ട​​​യും 6.45ന് ​​​പു​​​ന​​​ലൂ​​​രും പി​​​ന്നി​​​ട്ട് 8.10ന് ​​​കൊ​​​ല്ല​​​ത്തെ​​​ത്തി​​​ച്ചേ​​​രും. ഉ​​​ച്ച​​​യ്ക്ക് 11.55ന് ​​​ട്രെ​​​യി​​​ൻ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.

Kerala

ട്രെ​യി​ന്‍ യാ​ത്രി​ക​നെ കൊ​ള്ള​യ​ടി​ച്ചു; ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: ബി​​​സ്‌​​​ക​​​റ്റി​​​ല്‍ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ല​​​ര്‍​ത്തി ട്രെ​​​യി​​​ന്‍ യാ​​​ത്രി​​​ക​​​നെ കൊ​​​ള്ള​​​യ​​​ടി​​​ച്ച ബി​​​ഹാ​​​ര്‍ അ​​​രാ​​​രി​​​യ സ്വ​​​ദേ​​​ശി​​​ക​​​ള്‍ അ​​​റ​​​സ്റ്റി​​​ല്‍.

അ​​​ബ്ദു​​​ള്ള ര​​​ജ​​​ക് (34), സ​​​ഫ​​​ര്‍ (40), മ​​​ഹ​​​മൂ​​​ദ് ആ​​​ലം (35) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് റെ​​​യി​​​ല്‍​വേ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​​ഴി​​​ക്കോ​​​ട് വ​​​ട​​​ക​​​ര സ്വ​​​ദേ​​​ശി വി.​​​പി. സ​​​രി​​​ന്‍ ആ​​​ണ് ക​​​വ​​​ര്‍​ച്ച​​​യ്ക്കി​​​ര​​​യാ​​​യ​​​ത്. മാ​​​ര്‍​ച്ച് 13നു ​​​വൈ​​​കു​​​ന്നേ​​​രം മ​​​ല​​​ബാ​​​ര്‍ എ​​​ക്‌​​​സ്പ്ര​​​സി​​​ന്‍റെ എ​​​സ് 4 കം​​പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റി​​​ലാ​​​ണ് ക​​​വ​​​ര്‍​ച്ച ന​​​ട​​​ന്ന​​​ത്.

മം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍നി​​​ന്നു​​ വ​​​ട​​​ക​​​ര​​​യ്ക്ക് യാ​​​ത്രചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്ന സ​​​രി​​​ൻ കാ​​​സ​​​ര്‍​ഗോ​​​ഡ് കു​​​മ്പ​​​ള​​​യി​​​ല്‍​നി​​​ന്നാ​​​ണ് ഹി​​​ന്ദി​​​ക്കാ​​​ര​​​നാ​​​യ യാ​​​ത്ര​​​ക്കാ​​​ര​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. പി​​​ന്നീ​​​ട് ഇ​​​യാ​​​ള്‍ ന​​​ല്‍​കി​​​യ ബി​​​സ്‌​​​ക​​​റ്റ് ക​​​ഴി​​​ച്ചു. അ​​​തി​​​നു​​​ശേ​​​ഷം മ​​​യ​​​ങ്ങി​​​യ സ​​​രി​​​ന്‍റെ ലാ​​​പ്‌​​​ടോ​​​പ്പ്, സ്വ​​​ര്‍​ണ​​​മോ​​​തി​​​രം, മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍, പഴ്‌​​​സ് എ​​​ന്നി​​​വ ഉ​​​ള്‍​പ്പെ​​​ടെ ര​​​ണ്ടു​​​ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ക​​​വ​​​ര്‍​ച്ചാ​​​സം​​​ഘം ത​​​ട്ടി​​​യെ​​​ടു​​​ത്തു.

സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം ഓ​​​ര്‍​മ ന​​​ഷ്ട​​​പ്പെ​​​ട്ട സ​​​രി​​​ന്‍ ഫ​​​റോ​​​ക്ക് സ്റ്റേ​​​ഷ​​​നി​​​ല്‍ ഇ​​​റ​​​ങ്ങു​​​ക​​​യും എ​​​ങ്ങ​​​നെ​​​യോ തി​​​രൂ​​​ര്‍ ഗ​​​വ. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തു​​ക​​യും ചെ​​യ്തു. അ​​​വി​​​ടെ അ​​​ഡ്മി​​​റ്റാ​​​യ​​​പ്പോ​​​ഴാ​​​ണ് ക​​​വ​​​ര്‍​ച്ച ന​​​ട​​​ന്ന വി​​​വ​​​രം പു​​​റം​​​ലോ​​​ക​​​മ​​​റി​​​യു​​​ന്ന​​​ത്. തു​​​ട​​​ര്‍​ചി​​​കി​​​ത്സ​​​യ്ക്കാ​​​യി സ​​​രി​​​നെ ഇ​​​പ്പോ​​​ള്‍ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ അ​​​ഡ്മി​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

സം​​​ഭ​​​വ​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​തി​​​ക​​​ള്‍ കോ​​​ഴി​​​ക്കോ​​​ട് ഇ​​​റ​​​ങ്ങു​​​ക​​​യും ലോ​​​ഡ്ജി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ക​​​യും ട്രെ​​​യി​​​നി​​​ല്‍ ക​​​റ​​​ങ്ങി​​​ന​​​ട​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​വ​​​രെ കോ​​​ഴി​​​ക്കോ​​​ട് നി​​​ന്നും സം​​​യു​​​ക്ത സ്‌​​​ക്വാ​​​ഡ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത്. ന​​​ഷ്ട​​​പ്പെ​​​ട്ട മു​​​ത​​​ലു​​​ക​​​ള്‍ പോ​​​ലീ​​​സ് വീ​​​ണ്ടെ​​​ടു​​​ത്തു. പ്ര​​​തി​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ സ​​​മാ​​​ന​​​മാ​​​യ കേ​​​സു​​​ക​​​ള്‍ ഉ​​​ണ്ടോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

Kerala

പാ​ച​കവാ​ത​ക പ്ര​തി​സ​ന്ധി റെ​യി​ല്‍​വേ റ​ണ്ണിം​ഗ് റൂ​മു​ക​ളി​ലേ​ക്കും

കോ​​​ഴി​​​ക്കോ​​​ട്: പാ​​​ച​​​കവാ​​​ത​​​ക പ്ര​​​തി​​​സ​​​ന്ധി റെ​​​യി​​​ല്‍​വേ​​​യെ​​​യും ബാ​​​ധി​​​ക്കു​​​ന്നു.​ റെ​​​യി​​​ൽ​​​വേ റ​​​ണ്ണിം​​​ഗ് ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും ട്രെ​​​യി​​​ൻ മാ​​​നേ​​​ജ​​​ർ​​​മാ​​​രെ​​​യും പ്ര​​​തി​​​സ​​​ന്ധി വ​​​ലി​​​യ രീ​​​തി​​​യി​​​ല്‍ ബാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ആ​​​ശ​​​ങ്ക.​ പ്രതിസന്ധി തു​​​ട​​​ര്‍​ന്നാ​​​ല്‍ സ്ഥി​​​തി കൂ​​​ടു​​​ത​​​ല്‍ ദു​​​രി​​​ത​​​ത്തി​​​ലാ​​​കും.

നാ​​​ലു​​​ദി​​​വ​​​സം​​ വ​​​രെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഡ്യൂ​​​ട്ടി ചെ​​​യ്യു​​​ന്ന ലോ​​​ക്കോ പൈ​​​ല​​​റ്റു​​​മാ​​​ർ​​​ക്കും ട്രെ​​​യി​​​ൻ മാ​​​നേ​​​ജ​​​ർ​​​മാ​​​ർ​​​ക്കും വി​​​ശ്ര​​​മ​​​ത്തി​​​നും ഭ​​​ക്ഷ​​​ണ​​​ത്തി​​​നും ഏ​​​ക ആ​​​ശ്ര​​​യം റെ​​​യി​​​ല്‍​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ ക്രൂ ​​​ചേ​​​ഞ്ചിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ റെ​​​യി​​​ൽ​​​വേ റ​​​ണ്ണിം​​​ഗ് റൂ​​​മു​​​ക​​​ളാ​​​ണ്.

ഇ​​​വി​​​ടെ 24 മ​​​ണി​​​ക്കൂ​​​റും ഭ​​​ക്ഷ​​​ണം ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ ഗ്യാ​​​സ് ല​​​ഭ്യ​​​മല്ലാ​​​ത്ത​​​തി​​​നാ​​​ൽ പ​​​ല റ​​​ണ്ണിം​​​ഗ് റൂ​​​മു​​​ക​​​ളി​​​ലും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് നോ​​​ട്ടീ​​​സ് പ​​​തി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഗ്യാ​​​സ് ക്ഷാ​​​മം മൂ​​​ലം ഭ​​​ക്ഷ​​​ണം ത​​​യാ​​റാ​​​ക്കു​​​ന്ന​​​ത് നി​​​ർ​​​ത്തി​​​വ​​യ്ക്കു​​​ക​​​യോ വി​​​ഭ​​​വ​​​ങ്ങ​​​ൾ ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കു​​​ക​​​യോ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Kerala

ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

പ​​​ര​​​വൂ​​​ർ: ട്രാ​​​ക്കി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ വ​​​ഴി തി​​​രി​​​ച്ച് വി​​​ടു​​​ക​​​യും ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​വി​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

12674 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ - ഡോ. ​​​എം. ജി. ​​​ആ​​​ർ. ചെ​​​ന്നൈ സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് മെ​​​യി​​​ൽ നാ​​​ളെ ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക. മാ​​​വേ​​​ലി​​​ക്ക​​​ര, ചെ​​​ങ്ങ​​​ന്നൂ​​​ർ, തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സ്റ്റോ​​​പ്പു​​​ക​​​ൾ അ​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. പ​​​ക​​​രം ആ​​​ല​​​പ്പു​​​ഴ, ചേ​​​ർ​​​ത്ത​​​ല, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

22503 കന്യാ​​​കു​​​മാ​​​രി - ദി​​​ബ്രു​​​ഗ​​​ഡ് വി​​​വേ​​​ക് സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സും നാ​​​ളെ ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും ഓ​​​ടു​​​ക. കാ​​​യം​​​കു​​​ളം, ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ന​ടി​യി​ൽ മ​നു​ഷ്യ​ന്‍റെ കൈ; ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ആ​ല​പ്പു​ഴ: ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സി​ന്‍റെ കോ​ച്ചി​ന് അ​ടി​യി​ൽ മ​നു​ഷ്യ​ന്‍റെ കൈ ​ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നു മു​മ്പാ​ണ് കൈ ​ക​ണ്ടെ​ത്തി​യ​ത്.

ട്രെ​യി​നി​ന്‍റെ എ​സ് അ​ഞ്ച് കോ​ച്ചി​ന​ടി​യി​ലാ​ണ് അ​റ്റ നി​ല​യി​ൽ കൈ ​ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച ആ​രു​ടെ​യോ കൈ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ധ​ൻ​ബാ​ദി​ൽ നി​ന്ന് ട്രെ​യി​ൻ ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്.

സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് എ​സ് അ​ഞ്ച് കോ​ച്ച് മാ​ത്രം പി​ടി​ച്ചി​ട്ട​ശേ​ഷം ട്രെ​യി​ൻ യാ​ത്ര പു​റ​പ്പെ​ട്ടു. ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

ജോലി സമയം കഴിഞ്ഞു; ബിഹാറിൽ എക്സ്പ്രസ് ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ട് ലോക്കോ പൈലറ്റ്

പാറ്റ്ന: ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ലോക്കോ പൈലറ്റ് ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ടതിനെത്തുടർന്ന് ബിഹാറിൽ യാത്രക്കാർ വലഞ്ഞു. ബിഹാറിലെ ബറൂണി-ലക്നോ എക്സ്പ്രസ് ട്രെയിനാണ് മൂന്ന് മണിക്കൂറോളം വഴിയിൽ കുടുങ്ങിയത്.

തന്‍റെ ഒമ്പത് മണിക്കൂർ ഷിഫ്റ്റ് അവസാനിച്ചെന്നും ഇനി ട്രെയിൻ ഓടിക്കാനാവില്ലെന്നും പൈലറ്റ് നിലപാടെടുത്തതോടെയാണ് സംഭവം. ബിഹാറിലെ ഒരു ചെറിയ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തിയിട്ടത്. നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും ട്രെയിൻ നീങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചപ്പോഴാണ് പൈലറ്റ് പിന്മാറിയ വിവരം അറിയുന്നത്.

റെയിൽവേ നിയമപ്രകാരം ലോക്കോ പൈലറ്റുമാരുടെ ജോലി സമയം നിശ്ചിത മണിക്കൂറുകളിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ച് ജോലി ചെയ്യാൻ കഴിയില്ലെന്ന് പൈലറ്റ് അധികൃതരെ അറിയിക്കുകയായിരുന്നു.

സംഭവത്തെത്തുടർന്ന് യാത്രക്കാർ മണിക്കൂറുകളോളം സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വന്നു. ഒടുവിൽ റെയിൽവേ അധികൃതർ മറ്റൊരു ലോക്കോ പൈലറ്റിനെ എത്തിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്.

NRI

ജ​ർ​മ​നി​യി​ൽ ഗ​താ​ഗ​ത സ്തം​ഭ​നം: ബ​സു​ക​ളും ട്രാം ​സ​ർ​വീ​സു​ക​ളും നി​ല​ച്ചു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലു​ട​നീ​ളം പൊ​തു​ഗ​താ​ഗ​ത ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യം ക​ടു​ത്ത യാ​ത്രാ​ക്ലേ​ശ​ത്തി​ൽ. ശ​മ്പ​ള വ​ർ​ധ​ന​വും മെ​ച്ച​പ്പെ​ട്ട തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ട് വെ​ർ​ഡി എ​ന്ന യൂ​ണി​യന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 48 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ദേ​ശീ​യ പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച പ​ണി​മു​ട​ക്ക് ശ​നി​യാ​ഴ്ച​യും തു​ട​രു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മാ​ത്ര​മേ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കൂ.

മി​ക്ക ന​ഗ​ര​ങ്ങ​ളി​ലും ബ​സു​ക​ൾ, ട്രാ​മു​ക​ൾ, അ​ണ്ട​ർ​ഗ്രൗ​ണ്ട് ട്രെ​യി​നു​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും നി​ല​ച്ചു. ബെ​ർ​ലി​ൻ, ഹാം​ബ​ർ​ഗ്, മ്യൂ​ണി​ക്ക്, കൊ​ളോ​ൺ തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ​യാ​ണ് ഇ​ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ത്.

ദേ​ശീ​യ റെ​യി​ൽ​വേ ഓ​പ്പ​റേ​റ്റ​റാ​യ ഡ​ച്ച് ബാ​ൻ ഈ ​പ​ണി​മു​ട​ക്കിന്‍റെ ഭാ​ഗ​മ​ല്ല. അ​തി​നാ​ൽ ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളും പ്രാ​ദേ​ശി​ക ട്രെ​യി​നു​ക​ളും ചി​ല ന​ഗ​ര​ങ്ങ​ളി​ലെ എ​സ്-​ബാ​ൻ സ​ർ​വീ​സു​ക​ളും സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം ജീ​വ​ന​ക്കാ​രെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വെ​ർ​ഡി യൂ​ണി​യ​ൻ, ആ​ഴ്ച​യി​ലെ ജോ​ലി സ​മ​യം കു​റ​യ്ക്ക​ണ​മെ​ന്നും ഷി​ഫ്റ്റു​ക​ൾ​ക്കി​ട​യി​ലു​ള്ള വി​ശ്ര​മ​വേ​ള​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു.

പ​ണി​മു​ട​ക്ക് കാ​ര​ണം റോ​ഡു​ക​ളി​ൽ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ യാ​ത്ര​ക്കാ​ർ ടാ​ക്സി, ഷെ​യ​റിം​ഗ് സൈ​ക്കി​ളു​ക​ൾ തു​ട​ങ്ങി​യ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ തേ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

National

വൈകിയെത്തിയതിനാൽ പരീക്ഷയെഴുതാൻ അനുവദിച്ചില്ല; പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി.

പാറ്റ്ന: പരീക്ഷ കേന്ദ്രത്തിലെത്താൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാർഥിനി കോമൾ കുമാരിയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു ചാടി ജീവനൊടുക്കിയത്.

വീട്ടിൽ നിന്നും ആറ് കിലോമീറ്റർ അകലെയായിരുന്നു കോമളിന്‍റെ പരീക്ഷ കേന്ദ്രം. ഒമ്പതിനാണ് സ്കൂളിൽ എത്തേണ്ടിയിരുന്നതെങ്കിലും കോമൾ സ്കൂളിൽ എത്തിയപ്പോൾ 9:15 ആയി. ഇതേ തുടർന്ന് സ്കൂൾ അധികൃതർ പരീക്ഷ എഴുതാൻ അനുവദിച്ചില്ല.

ഇതോടെ, നിരാശയായി വീട്ടിലേക്കു മടങ്ങിയ കോമൾ നദൗളിലേക്കാണ് പോയത്. അവിടെ നിന്ന് ട്രെയിൻ കയറിയ കോമൾ തരെഗ്നയ്ക്കും മസൗരി കോടതിയ്ക്കും ഇടയിൽ വച്ചാണ് ചാടിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

National

ഗ്രാന്‍ഡ് ട്രങ്ക് എക്സ്പ്രസിൽ തീപിടിത്തം: ആളപായമില്ല

നാ​​​ഗ്പു​​​ർ: ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്ന് ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു​​​ള്ള ഗ്രാ​​​ൻഡ് ട്ര​​​ങ്ക് എ​​​ക്സ്പ്ര​​​സി​​​ൽ തീ​​​പി​​​ടിത്തം. ആ​​​ള​​​പാ​​​യ​​​മി​​​ല്ല.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നാ​​​ഗ്പു​​​ർ പി​​​ന്നി​​​ട്ട​​​തി​​​നു​​​ശേ​​​ഷം വാ​​​ർ​​​ധ​​​യി​​​ലെ സി​​​ന്ദി സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു ക​​​ട​​​ക്കു​​​ന്പോ​​​ൾ ഗാ​​​ർ​​​ഡി​​​ന്‍റെ കോ​​​ച്ചി​​​ലാ​​ണ് തീ​​ കണ്ട​​ത്.

ട്രെ​​​യി​​​ൻ പെ​​​ട്ടെ​​​ന്ന് നി​​​ർ​​​ത്തി കോ​​​ച്ച് വേ​​​ർ​​​പെ​​​ടു​​​ത്തി​​യ​​തി​​നാ​​ൽ വ​​ൻ​​ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. ഏ​​​താ​​​നും സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ യാ​​​ത്ര പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​താ​​​യി സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.

National

ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്നും വൈ​ത​ർ​ണ പു​ഴ​യി​ലേ​ക്ക് വീ​ണ യു​വാ​വി​നെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ബോ​യ്സ്ർ സ്വ​ദേ​ശി ഉ​ദ​യ് വാ​ങ്കാ​ഡ് (32) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10നാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഉ​ദ​യ് ട്രെ​യി​നി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് വീ​ണ​ത്. റെ​യി​ൽ​വേ പാ​ല​ത്തി​ന്‍റെ തൂ​ണി​ലെ ഇ​രു​മ്പ് ക​മ്പി​ക​ളി​ൽ മ​റു​കെ പി​ടി​ച്ചു കി​ട​ന്ന​തി​നാ​ൽ ഉ​ദ​യ് ഒ​ഴു​ക്കി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു.

രാ​ത്രി 10 :15 ന് ​നൈ​റ്റ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ ര​മേ​ശ് സിം​ഗ് ആ​ണ് വെ​ള്ള​ത്തി​ലെ അ​ന​ക്കം ശ്ര​ദ്ധി​ച്ച​ത്. ടോ​ർ​ച്ച് വെ​ളി​ച്ചം ക​ണ്ട ഉ​ദ​യ് സ​ഹാ​യ​ത്തി​നാ​യി നി​ല​വി​ളി​ക്കു​ക​യും വെ​ള്ളം തെ​റി​പ്പി​ച്ച് ശ​ബ്ദം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.

ഉ​ദ​യ്‌​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സ​ഹാ​യ​ത്തി​നാ​യി ര​മേ​ശ് സു​ഹൃ​ത്തി​നെ വി​ളി​ച്ചു. വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ ബോ​ട്ടു​മാ​യി സ്ഥ​ല​ത്തെ​ത്തി​യ അ​ദ്ദേ​ഹ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ദ​യ്‌​യെ ക​ര​യ്ക്കെ​ത്തി​ച്ചു.

ര​ക്ഷ​പ്പെ​ടു​ത്തി​യ ശേ​ഷം ഉ​ദ​യ്‌​യെ വൈ​ത​ർ​ണ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫീ​സി​ലെ​ത്തി​ക്കു​ക​യും തു​ട​ർ​ന്ന് അ​മ്മ​യോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. ഉ​ദ​യ് എ​ങ്ങ​നെ​യാ​ണ് ട്രെ​യി​നി​ൽ നി​ന്ന് വീ​ണ​തെ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

 

Kerala

ബം​ഗ​ളൂ​രു-മം​ഗ​ളൂ​രു റൂ​ട്ടി​ൽ മ​ല​ബാ​റി​ലൂ​ടെ പു​തി​യ വ​ന്ദേ​ഭാ​ര​ത്

പ​​​ര​​​വൂ​​​ർ: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കേ​​​ര​​​ളം വ​​​ഴി മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് പു​​​തി​​​യ വ​​​ന്ദേഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​ഴി​​​യാ​​​യി​​​രി​​​ക്കും ഈ ​​​പു​​​തി​​​യ സെ​​​മി- ഹൈ ​​​സ്പീ​​​ഡ് ട്രെ​​​യി​​​ൻ ന​​​ട​​​ത്തു​​​ക. ഇ​​​ത് സൗ​​​ത്ത് വെ​​​സ്റ്റ് റെ​​​യി​​​ൽ​​​വേ സോ​​​ണി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സൂ​​​ച​​​ന ന​​​ൽ​​​കി.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വൈ​​​കി​​​യ സു​​​പ്ര​​​ധാ​​​ന പാ​​​ത​​​യാ​​​യി​​​രു​​​ന്നു ബം​​​ഗ​​​ളൂ​​​രു - മം​​​ഗ​​​ളൂ​​​രു പാ​​​ത. ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ കാ​​​ര​​​ണ​​​മാ​​​ണ് റൂ​​​ട്ടി​​​ൽ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ൾ വൈ​​​കി​​​യ​​​ത്. ഇ​​​പ്പോ​​​ൾ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള സു​​​ര​​​ക്ഷാ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് കാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​പാ​​​ത.

ഈ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ ല​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞാ​​​ൽ ഉ​​​ട​​​ൻ പാ​​​ത​​​യി​​​ലൂ​​​ടെ വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് മ​​​ന്ത്രാ​​​ല​​​യം ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ള്ള​​​ത്.

നി​​​ല​​​വി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ 22 വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ൾ (11 ജോ​​​ഡി​​​ക​​​ൾ) സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​വ​​​യി​​​ൽ ഏ​​​ഴ് ജോ​​​ഡി​​​ക​​​ൾ ബം​​​ഗ​​​ളൂ​​​രു കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ഓ​​​ടു​​​ന്ന​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്നു​​​ള്ള എ​​​ട്ടാ​​​മ​​​ത്തെ ജോ​​​ഡി സ​​​ർ​​​വീ​​​സ് ആ​​​യി​​​രി​​​ക്കും മം​​​ഗ​​​ളൂരു​​​വി​​​ലേ​​​ക്കു​​​ള്ള വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​ൻ.

പു​​​തി​​​യ ബം​​​ഗ​​​ളൂ​​​രു - മം​​​ഗ​​​ളൂ​​​രു വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ ഈ ​​​ര​​​ണ്ട് ന​​​ഗ​​​ര​​​ങ്ങ​​​ൾ​​​ക്ക് മ​​​ധ്യേ​​​യു​​​ള്ള യാ​​​ത്രാസ​​​മ​​​യം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

CAREER DEEPIKA

റെ​​യി​​ൽ​​വേ​​യി​​ൽ 22,195 ഗ്രൂ​​പ്പ് ഡി ​​ഒ​​ഴി​​വ്

റെ​​യി​​ൽ​​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള റെ​​യി​​ൽ​​വേ റി​​ക്രൂ​​ട്ട്മെ​ന്‍റ് ബോ​ർ​ഡു​ക​ൾ ഗ്രൂ​പ്പ് ഡി(​ലെ​വ​ൽ-1) ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വി​ലേ​ക്ക് വി​ജ്ഞാ​പ​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​വി​​ധ ത​​സ്തി​​കക​​ളി​​ലാ​​യി 22,195 ഒ​​ഴി​​വു​​ണ്ട്.

സ​​തേ​​ൺ​ റെ​​യി​​ൽ​​വേ​​യ്ക്കു കീ​​ഴി​​ലെ ചെ​​ന്നൈ ആ​​ർ​​ആ​​ർ​​ബി​​യി​​ൽ മാ​​ത്രം1,036 ഒ​​ഴി​​വു​​ണ്ട്. മാ​​ർ​​ച്ച് 2 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ഒ​​ന്നി​​ലേ​​റെ അ​​പേ​​ക്ഷ അ​​യ​​യ്ക്കേ​​ണ്ട​​തി​​ല്ല.

സെ​​ൻ​​ട്ര​​ലൈ​​സ്ഡ് എം​​പ്ലോ​​യ്മെ​​ന്‍റ് നോ​​ട്ടീ​സ് ന​​മ്പ​​ർ: 9/2025

ത​​സ്തി​​ക​​ക​​ൾ: അ​​സി​​സ്റ്റ​​ന്‍റ് ടി​​ആ​​ർ​​ഡി അ​​സി​​സ്റ്റ​ന്‍റ് ഓ​​പ്പ​​റേ​​ഷ​​ൻ​​സ്-​​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, അ​​സി​​സ്റ്റ​ന്‍റ് ടി​​എ​​ൽ ആ​​ൻ​​ഡ് എ​​സി, അ​​സി​​സ്റ്റ​​ന്‍റ് എ​​സ് ആ​​ൻ​​ഡ് ടി, ​​പോ​​യി​​ന്‍റ്സ്‌​​മാ​​ൻ ബി, ​​അ​​സി​​സ്റ്റ​​ന്‍റ് ട്രാ​​ക്ക് മെ​​ഷീ​ൻ, ട്രാ​​ക്ക് മെ​​യ്‌​​ന്‍റെ​യ്‌​​ന​​ർ-IV, അ​​സി​​സ്റ്റ​​ന്‍റ് ബ്രി​ഡ്​​ജ്, അ​​സി​​സ്റ്റ​​ന്‍റ് കാ​രി​യേ​​ജ് ആ​​ൻ​​ഡ് വാ​​ഗ​​ൺ, അ​​സി​​സ്റ്റ​​ന്‍റ് ലോ​​ക്കോ ഷെ​​ഡ്-​ഇ​​ല​​ക്‌​ട്രി​​ക്ക​​ൽ, അ​​സി​​സ്റ്റ​​ന്‍റ് പി ​​വേ, അ​​സി​​സ്റ്റ​ന്‍റ് ലോ​​ക്കോ ഷെ​​ഡ് (ഇ​​ല​​ക്‌ട്രി​​ക്ക​​ൽ).

യോ​​ഗ്യ​​ത: പ​​ത്താം ക്ലാ​​സ് ജ​​യം അ​​ല്ലെ​​ങ്കി​​ൽ ഐ​​ടി​​ഐ അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം അ​​ല്ലെ​​ങ്കി​​ൽ നാ​​ഷ​ണ​​ൽ അ​​പ്ര​​ന്‍റി​സ്‌​​ഷി​​പ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (എ​​ൻ​സി​​വി​​ടി). അ​​വ​​സാ​​ന വ​​ർ​​ഷ ഫ​​ലം കാ​​ക്കു​​ന്ന​​വ​​ർ അ​​പേ​​ക്ഷി​​ക്കേ​​ണ്ട. എ​​ൻ​​ജി​​നി​​യ​​റിം​ഗ് ഡി​​പ്ലോ​​മ /ബി​​രു​​ദ യോ​​ഗ്യ​​ത​​ക്കാ​​രെ കോ​​ഴ്‌​​സ് കം​​പ്ലീ​​റ്റ​​ഡ് ആ​​ക്‌​ട് അ​​പ്ര​​ന്‍റി​സ്/​​ഐ​​ടി​​ഐ യോ​​ഗ്യ​​ത​​യ്ക്കു പ​​ക​​ര​​മാ​​യി പ​​രി​​ഗ​​ണി​​ക്കി​​ല്ല.

ഗ്രാ​​ജ്വേ​​റ്റ് ആ​​ക്‌​​ട് അ​​പ്ര​ന്‍റി​സും കോ​​ഴ്‌​​സ് കം​​പ്ലീ​​റ്റ​​ഡ് ആ​​ക്‌​​ട് അ​​പ്ര​ന്‍റി​​സ്‌​​ഷി​​പ്പി​​നു പ​​ക​​ര​​മാ​​യി പ​​രി​​ഗ​​ണി​​ക്കി​​ല്ല. എ​​ല്ലാ യോ​​ഗ്യ​​ത​​ക​​ളും 2026 മാ​​ർ​​ച്ച് 2 അ​​ടി​​സ്‌​​ഥാ​​ന​​മാ​​ക്കി ക​​ണ​​ക്കാ​​ക്കും. യോ​​ഗ്യ​​ത സം​​ബ​​ന്ധി​​ച്ച കൂ​​ടു​​ത​​ൽ വ്യ​​വ​​സ്‌​​ഥ​​ക​​ൾ​​ക്കു വെ​​ബ്‌​​സൈ​​റ്റ് കാ​​ണു​​ക.

പ്രാ​​യം: 18-33 2026 ജ​​നു​​വ​​രി 1 അ​​ടി​​സ്ഥാ ന​​മാ​​ക്കി പ്രാ​​യം ക​​ണ​​ക്കാ​​ക്കും. അ​​ർ​​ഹ​​ർ​​ക്ക് ഇ​​ള​​വു​​ക​​ൾ ച​​ട്ട​​പ്ര​​കാ​​രം. ശ​​മ്പ​​ളം: 18,000. അ​​പേ​​ക്ഷാ ഫീ​​സ്: 500 രൂ​​പ. കം​​പ്യൂ​​ട്ട​​ർ ബേ​​സ്‌​​ഡ് ടെ​​സ്റ്റി​​നു (സി​​ബി​​ടി) ഹാ​​ജ​​രാ​​കു​​ന്ന​​വ​​ർ​​ക്ക് 400 രൂ​​പ തി​​രി​​കെ ന​​ൽ​​കും (ബാ​​ങ്ക് ചാ​​ർ​​ജ് ഈ​​ടാ​​ക്കും).

പ​​ട്ടി​​ക​​വി​​ഭാ​​ഗം, വി​​മു​​ക്‌​​ത​​ഭ​​ട​​ൻ, ഭി​ന്ന​ശേ​​ഷി​​ക്കാ​​ർ, സ്ത്രീ​​ക​​ൾ, ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ, ന്യൂ​​ന​പ​​ക്ഷ​​വി​​ഭാ​​ഗ​​ക്കാ​​ർ, സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ൽ​​ക്കു​​ന്ന​​വ​​ർ എ​​ന്നി​​വ​​ർ​​ക്ക് 250 രൂ​​പ മ​​തി. സി​​ബി​​ടി​​ക്കു ഹാ​​ജ​​രാ​​കു​​ന്ന​​വ​​ർ​​ക്ക് 250 രൂ​​പ തി​​രി​​കെ ന​​ൽ‌​​കും (ബാ​​ങ്ക് ചാ​​ർ​​ജ് ഈ​​ടാ​​ക്കും). ഫീ​​സ് ഓ​​ൺ​ലൈ​​നാ​​യി അ​​ട​​യ്ക്ക​​ണം.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: കം​​പ്യൂ​​ട്ട​​ർ ബേ​​സ്‌​​ഡ് ടെ​​സ്റ്റ്. ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന, ഡോ​​ക്യു​​മെ​ന്‍റ് വെ​​രി​​ഫി​​ക്കേ​​ഷ​​ൻ, മെ​​ഡി​​ക്ക​​ൽ പ​​രി​​ശോ​​ധ​ന എ​​ന്നി​​വ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി. 90 മി​​നി​​റ്റ് ദൈ​​ർ​ഘ്യ​​മു​​ള്ള കം​​പ്യൂ​​ട്ട​​ർ ബേ​​സ്‌​​ഡ് ടെ​​സ്റ്റി​​ൽ 100 മാ​​ർ​​ക്കി​ന്‍റെ ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കും.

യോ​​ഗ്യരായ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കു സ്ക്രൈ​​ബോ​​ടെ 120 മി​​നി​​റ്റ് വ​​രെ ല​​ഭി​​ക്കും. ജ​​ന​​റ​​ൽ ഇ​​ന്‍റ​ലി​​ജ​​ൻ​​സ് ആ​​ൻ​​ഡ് റീ​​സ​​ണിം​ഗ് (30 മാ​​ർ​​ക്ക്), മാ​​ത്ത​​മാ​​റ്റി​​ക്സ് (25), ജ​​ന​​റ​​ൽ സ​​യ​​ൻ​​സ് (25), ജ​​ന​​റ​​ൽ അ​​വ​​യ​​ർ​​നെ​​സ് ആ​​ൻ​​ഡ് ക​​റ​​ന്‍റ് അ​​ഫ​​യേ​​ഴ്‌​​സ് (20) എ​​ന്നി​​വ​​യു​​ണ്ടാ​കും. ​നെ​​ഗ​​റ്റീ​​വ് മാ​​ർ​​ക്കു​​ണ്ട്. ഇം​​ഗ്ലീ​ഷ്, ഹി​​ന്ദി എ​​ന്നി​​വ​​യ്ക്കു പു​​റ​​മേ മ​​ല​​യാ​​ള​​വും പ​​രീ​​ക്ഷാ​​മാ​​ധ്യ​​മ​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കാം.

ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഇ​​നി​​പ്പ​​റ​യു​​ന്ന ഇ​​ന​​ങ്ങ​​ളു​​ണ്ടാ​​കും: പു​​രു​​ഷ​​ൻ: 35 കി​​ലോ ഭാ​​രം എ​​ടു​​ത്ത് 2 മി​​നി​​റ്റി​​നു​​ള്ളി​​ൽ 100 മീ​​റ്റ​​ർ പൂ​​ർ​ത്തി​​യാ​​ക്ക​​ണം. 4 മി​​നി​​റ്റ് 15 സെ​​ക്ക​​ൻ​​ഡി​​നു​​ള്ളി​​ൽ 1,000 മീ​​റ്റ​​ർ ഓ​​ടാ​​ൻ ക​​ഴി​​യ​​ണം. സ്ത്രീ 20 ​​കി​​ലോ ഭാ​​രം എ​​ടു​​ത്ത് 2 മി​​നി​​റ്റി​​നു​​ള്ളി​​ൽ 100 മീ​​റ്റ​​ർ പൂ​​ർ​​ത്തി​​യാ​​ക്ക​​ണം.

5 മി​​നി​​റ്റ് 40 സെ​​ക്ക​​ൻ​ഡി​​നു​​ള്ളി​​ൽ 1,000 മീ​​റ്റ​​ർ ഓ​​ടാ​​ൻ ക​​ഴി​​യ​​ണം. ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ, കോ​​ഴ്‌​​സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ അ​​പ്ര​ന്‍റി​​സു​​ക​​ൾ, വി​​മു​​ക്ത​​ഭ​​ട​​ർ, ഗ​​ർ​​ഭി​​ണി​​ക​​ളാ​​യ സ്ത്രീ​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു ശാ​​രീ​​രി​​ക ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന ഇ​​ല്ല. ഇ​​ള​​വു​​ക​​ൾ സം​​ബ​​ന്ധി​​ച്ച വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കു വെ​​ബ്‌​​സൈ​​റ്റ് കാ​​ണു​​ക.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: ബ​​ന്ധ​​പ്പെ​​ട്ട ആ​​ർ​​ആ​​ർ​​ബി വെ​​ബ്സൈ​​റ്റു​​ക​​ളി​​ലൂ​​ടെ ഓ​​ൺ​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം അ​​പേ​​ക്ഷ​ക​​രു​​ടെ ഇ-​​മെ​​യി​​ൽ വി​​ലാ​​സ​​വും മൊ​​ബൈ​​ൽ ന​​മ്പ​​റും ന​​ൽ​​ക​​ണം. പ്രാ​​ഥ​​മി​​ക വി​​വ​​ര​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ച്ചു​ക​​ഴി​​യു​​മ്പോ​​ൾ ര​ജി​​സ്ട്രേ​​ഷ​​ൻ ന​​മ്പ​​ർ, പാ​​സ്‌​​വേ​​ഡ് എ​​ന്നി​​വ ല​​ഭി​​ക്കും.

ഈ ​​ര​ജി​​സ്ട്രേ​​ഷ​​ൻ ന​​മ്പ​​ർ പി​​ന്നീ​​ടു​​ള്ള ആ​​വ​​ശ്യ​ങ്ങ​​ൾ​​ക്കാ​​യി സൂ​​ക്ഷി​​ക്കു​​ക. ര​ജി​​സ്റ്റ​​ർ ചെ​​യ്ത മൊ​​ബൈ​​ൽ ന​​മ്പ​​ർ/​​ഇ-​​മെ​​യി​​ൽ ഐ​​ഡി​​യി ലൂ​​ടെ ഒ​​ടി​​പി ന​​മ്പ​​ർ ല​​ഭി​​ക്കും. ഓ​​ൺ​​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ സ​​മ​​യ​​ത്ത് ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യു​​ടെ ഫോ​​ട്ടോ​​യും ഒ​​പ്പും അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം.

വെ​​ബ് കാ​​മ​​റ​​യോ ഫ്ര​​ണ്ട് കാ​മ​​റ​​യോ ഉ​​പ​യോ​​ഗി​​ച്ചു ലൈ​​വ് ആ​​യാ​​ണ് ഫോ​​ട്ടോ അ​​പ്‌​ലോ​​ഡ് ചെ​​യ്യേ​​ണ്ട​​ത്. വെ​​ള്ള​​ക്ക​​ട​​ലാ​​സി​​ൽ ക​​റു​​ത്ത മ​​ഷി​​യി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഒ​​പ്പ് ജെ​​പി​​ജി ഫോ​​ർ​​മാ​​റ്റി​​ൽ 30-49 കെ​​ബി സൈ​സി​​ൽ സ്‌​​കാ​​ൻ ചെ​​യ്‌​​ത് അ​​പ്‌​​ലോ​​ഡ് ചെ​​യ്യ​​ണം.

പ്രധാന ആ​​ർ​​ആ​​ർ​​ബി​​ക​​ളു​​ടെ വെ​​ബ്‌​​സൈ​​റ്റ് വി​​ലാ​​സം ഇ​​തോ​​ടൊ​​പ്പം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. കൂ​​ടു​​ത​​ൽ വി​​വ​ര​​ങ്ങ​​ൾ​​ക്കു ബ​​ന്ധ​​പ്പെ​​ട്ട സൈ​​റ്റു​​ക​​ൾ കാ​​ണു​​ക. വി​​ജ്‌​​ഞാ​​പ​​ന​​ത്തി​​ലെ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​യി മ​​ന​​സി​​ലാ​​ക്കി​​യ​​ശേ​​ഷം അ​​പേ​​ക്ഷി​​ക്കു​​ക.

Kerala

കൊ​ങ്ക​ൺ ആ​ർ​പി​എ​ഫ് ക​ഴി​ഞ്ഞ വ​ർ​ഷം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് 98 കു​ട്ടി​ക​ളെ

പ​ര​വൂ​ർ: കൊ​ങ്ക​ൺ റെ​യി​ൽ​വേ​യി​ൽ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യി ആ​ർ​പി​എ​ഫ്. 2025 ൽ ​റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ 252 യാ​ത്ര​ക്കാ​രു​ടെ 122.48 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ക​ണ്ടെ​ത്തി ഉ​ട​മ​ക​ൾ​ക്ക് തി​രി​കെ ന​ൽ​കി.

ബാ​ല​വേ​ല അ​ട​ക്ക​മു​ള്ള അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ൾ ല​ക്ഷ്യ​മി​ട്ട് ട്രെ​യി​നു​ക​ളി​ൽ ക​ട​ത്തി കൊ​ണ്ടു​വ​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 98 കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മാ​ത്ര​മ​ല്ല ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​രു​ടെ സു​ര​ക്ഷി​ത​മാ​യ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു. ചി​ല കു​ട്ടി​ക​ളെ അ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി തി​രി​ച്ചേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

കൊ​ങ്ക​ൺ റെ​യി​ൽ​വേ​യി​ൽ ആ​ർ​പി​എ​ഫി​ന് ഏ​റ്റ​വും വ​ലി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രു​ന്ന​ത് സം​ഘ​ടി​ത​മാ​യ മ​ദ്യ​ക്ക​ട​ത്ത് ആ​യി​രു​ന്നു. ഇ​തി​ന് ഒ​രു പ​രി​ധി​വ​രെ ത​ട​യി​ടാ​ൻ സേ​ന​യു​ടെ ക​ർ​ക്ക​ശ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ക​ഴി​ഞ്ഞ​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 6,877 കു​പ്പി മ​ദ്യം ആ​ർ​പി​എ​ഫി​ന് പി​ടി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ചു. സ്ഥി​ര​മാ​യി മ​ദ്യ​ക്ക​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന 65 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ഓ​പ്പ​റേ​ഷ​ൻ ജീ​വ​ൻ ര​ക്ഷ​യ്ക്ക് കീ​ഴി​ൽ നാ​ല് യാ​ത്ര​ക്കാ​രെ അ​പ​ക​ട​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നും സേ​ന​യ്ക്ക് സാ​ധി​ച്ചു. ല​ഗേ​ജ് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട 40 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മോ​ഷ്ടാ​ക്ക​ളി​ൽ ചി​ല​രെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്. 48.67 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന മോ​ഷ്ടി​ച്ച വ​സ്തു​വ​ക​ക​ൾ വീ​ണ്ടെ​ടു​ത്ത​താ​യും ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

National

റെ​യി​ൽ​വേ ഓ​വ​ർ ബ്രി​ഡ്ജി​ൽ നി​ന്നും ചാ​ടി​യ​യാ​ൾ വൈ​ദ്യു​ത​ലൈ​നി​ൽ വീ​ണ് ഷോ​ക്കേ​റ്റ് മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ റെ​യി​ൽ ഓ​വ​ർ​ബ്രി​ഡ്ജി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 7.30 ഓ​ടെ ബാ​ലി​ഗ​ഞ്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ട്രെ​യി​നി​ന് മു​ന്നി​ലേ​ക്ക് ചാ​ടു​ക എ​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ ഉ​ദ്ദേ​ശ്യം. എ​ന്നാ​ൽ ട്രെ​യി​ൻ പെ​ട്ട​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ക​യും താ​ഴേ​ക്ക് ചാ​ടി​യ ഇ​യാ​ൾ ട്രെ​യി​നി​ന് മു​ക​ളി​ലെ വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ഴു​ക​യു​മാ​യി​രു​ന്നു.

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ ക​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​യാ​ളെ താ​ഴെ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ വൈ​കി.

 

Kerala

പ്ര​ത്യേ​ക ടൂ​റി​സ്റ്റ് ട്രെ​യി​ന്‍ 24ന്

​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ജ്യ​​​ത്തെ പു​​​ണ്യ​​​ക്ഷേ​​​ത്ര​​​ങ്ങ​​​ള്‍ കോ​​​ര്‍​ത്തി​​​ണ​​​ക്കി ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യും ടൂ​​​ര്‍ ടൈം​​​സും ചേ​​​ര്‍​ന്നൊ​​​രു​​​ക്കു​​​ന്ന എ​​​സി സ്വ​​​കാ​​​ര്യ ടൂ​​​റി​​​സ്റ്റ് ട്രെ​​​യി​​​ൻ‍ ഫെ​​​ബ്രു​​​വ​​​രി 24ന് ​​​പു​​​റ​​​പ്പെ​​​ടും.

പ്ര​​​മു​​​ഖ ആ​​​ത്മീ​​​യ​​​ഗു​​​രു സ്വാ​​​മി ഉ​​​ദി​​​ത് ചൈ​​​ത​​​ന്യ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന 12 ദി​​​വ​​​സ​​​ത്തെ ഈ ​​​യാ​​​ത്ര ഗു​​​ജ​​​റാ​​​ത്തി​​​ലെ പു​​​ണ്യ​​​ഭൂ​​​മി​​​ക​​​ളാ​​​യ പ​​​ഞ്ച​​​ദ്വാ​​​ര​​​ക, സോ​​​മ​​​നാ​​​ഥ് ജ്യോ​​​തി​​​ര്‍​ലിം​​​ഗം, സ​​​മു​​​ദ്ര​​​മ​​​ധ്യ​​​ത്തി​​​ലെ നി​​​ഷ്‌​​​ക​​​ല​​​ങ്ക് മ​​​ഹാ​​​ദേ​​​വ് ക്ഷേ​​​ത്രം തു​​​ട​​​ങ്ങി​​​യ​​​വ സ​​​ന്ദ​​​ര്‍​ശി​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ല്‍ കൊ​​​ല്ലം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, ഷൊ​​​ര്‍​ണൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് എ​​​ന്നീ സ്റ്റേ​​​ഷ​​​നുകളില്‍നി​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ക​​​യ​​​റാം.

പൂ​​​ര്‍​ണ​​​മാ​​​യും എ​​​സി സൗ​​​ക​​​ര്യ​​​മു​​​ള്ള ട്രെ​​​യി​​​നി​​​ലെ യാ​​​ത്ര​​​യ്ക്ക് സെ​​​ക്ക​​​ന്‍​ഡ് എ​​​സി നി​​​ര​​​ക്ക് 50,600 രൂ​​​പ​​​യും തേ​​​ര്‍​ഡ് എ​​​സി നി​​​ര​​​ക്ക് 42,700 രൂ​​​പ​​​യു​​​മാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 7305858585 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

Kerala

മു​ക്കു​പ​ണ്ടം മാ​ല പൊ​ട്ടി​ച്ചു ട്രെ​യി​നി​ൽനി​ന്നു ചാ​ടി; ആശുപത്രിയിൽ പറഞ്ഞത് തെങ്ങിൽനിന്നു വീണെന്ന്

കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​മാ​ണെ​ന്നു ക​രു​തി യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​പ​ണ്ടം മാ​ല​പൊ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വി​നെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ പോ​ലീ​സ് പി​ടി​ക്കൂ​ടി.

ഉ​ത്ത​ർ​പ്ര​ദേ​ശ് ഷ​ഹ​ര​ൻ​പു​ർ സ്വ​ദേ​ശി ഷ​ഹ​ജാ​സ് മു​ഹ​മ​ദ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ട്രെ​യി​നി​ൽനി​ന്നു ചാ​ടി പ​രി​ക്കേ​റ്റ യു​വാ​വ് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ​തേ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ തെ​ങ്ങി​ൽ​നി​ണു വീ​ണ​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

കോ​യ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ടു​ന്ന സ​മ​യ​ത്താ​ണ് മാ​ല​പൊ​ട്ടി​ച്ച് പ്ര​തി പു​റ​ത്തേ​ക്കു​ചാ​ടി​യ​ത്. പ്ര​തി​ക്ക് പ​രി​ക്കു​പ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നു മ​ന​സി​ലാ​ക്കി​യ റെ​യി​ൽ​വേ പോ​ലീ​സും ആ​ർ​പി​എ​ഫും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ​പേ​രി​ൽ സം​സ്ഥാ​ന​ത്ത് വി​വി​ധ​സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

24 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ പു​റ​ത്തി​റ​ക്കാ​ൻ റെ​യി​ൽ​വേ

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്ത് വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ തീ​​​രു​​​മാ​​​നം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 24 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളാ​​​ണ് ഇ​​​നി നി​​​ർ​​​മി​​​ക്കു​​​ക. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള 50 റേ​​​ക്കു​​​ക​​​ൾ ചെ​​​ന്നൈ പെ​​​ര​​​മ്പൂ​​​രി​​​ലെ ഇ​​​ന്‍റ​​​ഗ്ര​​​ൽ കോ​​​ച്ച് ഫാ​​​ക്ട​​​റി​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

ചെ​​​ന്നൈ ഐ​​​സി​​​എ​​​ഫി​​​ൽ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.​​​ഇ​​​പ്പോ​​​ൾ രാ​​​ജ്യ​​​ത്ത് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ത് 16 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നാ​​​ണ്. ഈ ​​​സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​നി​​​ൽ 11 തേ​​​ർ​​​ഡ് ഏ​​​സി, നാ​​​ല് സെ​​​ക്ക​​​ന്‍ഡ് ഏ​​​സി, ഒ​​​രു ഫ​​​സ്റ്റ് ക്ലാ​​​സ് ഏ​​​സി കോ​​​ച്ചു​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഐ​​​സി​​​എ​​​ഫി​​​ൽ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത് ഭാ​​​ര​​​ത് എ​​​ർ​​​ത്ത് മൂ​​​വേ​​​ഴ്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ നി​​​ർ​​​മി​​​ച്ച ആ​​​ദ്യ വ​​​ന്ദേ ഭാ​​​ര​​​ത് സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​ൻ ഹൗ​​​റ​​​യ്ക്കും കാ​​​മാ​​​ഖ്യ​​​ക്കും മ​​​ധ്യേ​​​യു​​​ള്ള റൂ​​​ട്ടി​​​ലാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നു ല​​​ഭി​​​ച്ച വ​​​ൻ സ്വീ​​​കാ​​​ര്യ​​​ത​​​യാ​​​ണ് 24 കോ​​​ച്ചു​​​ക​​​ളു​​​ള്ള വ​​​ന്ദേ സ്ലീ​​​പ്പ​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ എ​​​ത്ര​​​യും വേ​​​ഗം നി​​​ർ​​​മി​​​ച്ച് ട്രാ​​​ക്കി​​​ലി​​​റ​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​രെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

ഇ​​​തു കൂ​​​ടാ​​​തെ ചെ​​​ന്നൈ ഐ​​​സി​​​എ​​​ഫി​​​ൽ മും​​​ബൈ​​​യി​​​ലെ സ​​​ബ​​​ർ​​​ബ​​​ൻ റെ​​​യി​​​ൽ​​​വേ​​​ക്ക് വേ​​​ണ്ടി 15 കോ​​​ച്ചു​​​ക​​​ളു​​​ള്ള ഇ​​​ല​​​ക്‌ട്രി​​​ക് മ​​​ൾ​​​ട്ടി​​​പ്പി​​​ൾ യൂ​​​ണി​​​റ്റ് ട്രെ​​​യി​​​നു​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. അ​​​മൃ​​​ത് ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ള്ളു​​​ടെ മൂ​​​ന്നാം​​​പ​​​തി​​​പ്പി​​​ന്‍റെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള പ്രാ​​​രം​​​ഭ ന​​​ട​​​പ​​​ടി​​​ക​​​ളും ഐ​​​സി​​​എ​​​ഫി​​​ൽ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

യാ​ഥാ​ർ​ഥ്യ​മാ​കു​മോ ശ​ബ​രി റെ​യി​ൽ..? സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ അ​റി​യാം

കോ​ട്ട​യം: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റ് ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ അ​വ​സാ​ന സാ​ധ്യ​താ ബ​ജ​റ്റാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു ബ​ജ​റ്റു​ക​ളി​ലും 100 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യെ​ങ്കി​ലും ഒ​രു കോ​ടി രൂ​പ പോ​ലും പ​ദ്ധ​തി​യി​ലേ​ക്ക് ചെ​ല​വ​ഴി​ച്ചി​ല്ല. സ്ഥ​ലം ഏ​റ്റെ​ടു​ത്തു ന​ല്‍​കു​ന്ന ആ ​നി​മി​ഷം നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഉ​റ​പ്പു​പ​റ​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി.

നാ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ കു​റ​ഞ്ഞ​ത് ആ​യി​രം കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നു​ള്ള തു​ക​യാ​യി. പ​തി​വു​പോ​ലെ 100 കോ​ടി പ്ര​ഖ്യാ​പ​നം ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ശ​ബ​രി പ​ദ്ധ​തി എ​രു​മേ​ലി വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​പോ​ലെ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യു​ടെ​യും പി​ടി​പ്പു​കേ​ടി​ന്‍റെ​യും മ​റ്റൊ​രു ഫ​യ​ല്‍ ചി​ത്ര​മാ​യി ചു​വ​പ്പു​നാ​ട​യി​ല്‍ കു​രു​ങ്ങും.

നി​ല​വി​ല്‍ അ​ങ്ക​മാ​ലി-​എ​രു​മേ​ലി 111 കി.​മീ. റെ​യി​ല്‍ പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ് 3802 കോ​ടി​യാ​ണ്. ഇ​തി​ല്‍ 1900 കോ​ടി രൂ​പ കേ​ര​ളം വ​ഹി​ക്കേ​ണ്ടി​വ​രും. തു​ക അ​നു​വ​ദി​ക്കു​ക മാ​ത്ര​മ​ല്ല ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​യി റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക യൂ​ണി​റ്റ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ രൂ​പീ​ക​രി​ക്ക​ണം. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ നി​ര്‍​ത്ത​ലാ​ക്കി​യ ലാ​ന്‍​ഡ് അ​ക്വി​സി​ഷ​ന്‍ ഓ​ഫീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്ക​ണം.

ശ​ബ​രി പാ​ത​യ്ക്കു​വേ​ണ്ടി എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​യി 416 ഹെ​ക്ട​റോ​ളം സ്ഥ​ലം വേ​ണ്ടി​വ​രും. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ 152 ഹെ​ക്ട​റാ​ണു വേ​ണ്ട​ത്. ഇ​തി​ല്‍ അ​ങ്ക​മാ​ലി മു​ത​ല്‍ കാ​ല​ടി വ​രെ എ​ട്ടു കി.​മീ. നീ​ള​ത്തി​ല്‍ 24.40 ഹെ​ക്ട​ര്‍ നേ​ര​ത്തേ ഏ​റ്റെ​ടു​ത്തി​രു​ന്നു. എ​ട്ട് കി​ലോ​മീ​റ്റ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി​രു​ന്നു. അ​ങ്ക​മാ​ലി​ക്കും കാ​ല​ടി​ക്കും ഇ​ട​യി​ല്‍ ഏ​ഴ് കി​ലോ​മീ​റ്റ​ര്‍ പാ​ത നി​ര്‍​മാ​ണ​വും കാ​ല​ടി സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ത്തി​യാ​യി.

കാ​ല​ടി മു​ത​ല്‍ ക​രി​ങ്കു​ന്നം വ​രെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ 513 കോ​ടി രൂ​പ ആ​വ​ശ്യ​മാ​ണ്. കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ക​ളി​ലെ 39 കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശം ഏ​റ്റെ​ടു​ക്കാ​ന്‍ 410 കോ​ടി ചെ​ല​വാ​കും. ഇ​ടു​ക്കി, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ രാ​മ​പു​രം സ്റ്റേ​ഷ​ന്‍ വ​രെ 14 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്തി​യി​ട്ടി​ല്ല.

1997-98 റെ​യി​ല്‍​വേ ബ​ജ​റ്റി​ലാ​ണ് അ​ങ്ക​മാ​ലി ശ​ബ​രി​മ​ല പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. അ​ങ്ക​മാ​ലി- കാ​ല​ടി (7 കി.​മീ) ദൈ​ര്‍​ഘ്യ​മു​ള്ള ജോ​ലി​ക​ളും കാ​ല​ടി-​പെ​രു​മ്പാ​വൂ​ര്‍ (10 കി.​മീ) ലീ​ഡ് ജോ​ലി​ക​ളും പൂ​ര്‍​ത്തി​യാ​യി.

പ​ദ്ധ​തി​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം, ആ​ര്‍​ബി​ഐ എ​ന്നി​വ ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടാ​ന്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം കേ​ര​ള​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത്രി​ക​ക്ഷി ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​സ​മ്മ​തി​ച്ചു.

National

ട്രെ​യി​നിൽ വാ​ക്കു​ത​ർ​ക്കം; കോ​ള​ജ് അ​ധ്യാ​പ​ക​നെ കു​ത്തി​ക്കൊ​ന്നു

മും​ബൈ: ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കോ​ള​ജ് അ​ധ്യാ​പ​ക​നെ യു​വാ​വ് കു​ത്തി​ക്കൊ​ന്നു. മും​ബൈ​യി​ലാ​ണ് സം​ഭ​വം.

കോ​ള​ജ് ല​ക്ച​റ​ർ അ​ലോ​ക് കു​മാ​ർ സിം​ഗ്(32) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ട് മ​ലാ​ദ് സ്റ്റേ​ഷ​നി​ൽ​വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​നി​ൽ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ അ​ലോ​ക് കു​മാ​റും സ​ഹ​യാ​ത്രി​ക​നാ​യ ഓം​കാ​ർ ഷി​ൻ​ഡെ​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഓം​കാ​ർ അ​ലോ​കി​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സും മ​റ്റ് യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് അ​ലോ​കി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് പി​ന്നീ​ട് പി​ടി​കൂ​ടി. പോ​ലീ​സ് അ​ഞ്ച് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. 200 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. റെ​യി​ൽ​വേ​യു​ടെ ഫേ​ഷ്യ​ൽ റെ​ക്ക​ഗ്നി​ഷ​ൻ സി​സ്റ്റ​വും ഉ​പ​യോ​ഗി​ച്ചു.

മ​ലാ​ദി​ലെ ഒ​രു ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്ന് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

National

ട്രെ​യി​ൻ ക​ട​ന്നു​പോ​കവേ പാ​ള​ത്തി​ൽ സ്ഫോട​നം; ലോ​ക്കോ​ പൈ​ല​റ്റി​നു പ​രി​ക്ക്

ച​​​ണ്ഡി​​​ഗ​​​​​ഡ്: പ​​​​​ഞ്ചാ​​​​​ബി​​​​​ൽ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​ക​​​വേ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ൽ സ്ഫോ​​​ട​​​​​നം. ട്രാ​​ക്കി​​നു കേ​​ടു​​പാ​​ടു​​ണ്ടാ​​യി സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഗു​​​​​ഡ്സ് ട്രെ​​​​​യി​​​​​നി​​​​​ന്‍റെ ലോ​​​​​ക്കോ​​​​​ പൈ​​​​​ല​​​​​റ്റി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റു.

സം​​ഭ​​വം അ​​ട്ടി​​മ​​റി​​യാ​​ണെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. ഫ​​​​​ത്തേ​​​​​ഗ​​​​​ഡ് സാ​​​​​ഹി​​​​​ബ് ജി​​​​​ല്ല​​​​​യി​​​​​ലെ സി​​​​​ർ​​​​​ഹി​​​​​ന്ദ് റെ​​​​​യി​​​​​ൽ​​​​​വെ സ്റ്റേ​​​​​ഷ​​​​​നു സ​​​​​മീ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി 9.50ന് ​​​​​ഖാ​​​​​ൻ​​​​​പു​​​​​ർ ഗ്രാ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​മ്പോ​​​​​ഴാ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ച​​​​​ര​​​​​ക്ക് തീ​​​​​വ​​​​​ണ്ടി​​​​​ക​​​​​ൾ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന പാ​​​​​ള​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ട്രെ​​​​​യി​​​​​ൻ എ​​​ൻ​​​ജി​​​ന് ചെ​​​​​റി​​​​​യ കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ മുഖത്താണു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു.

Kerala

ര​ണ്ട് വ​യ​സു​കാ​ര​ൻ ട്രെ​യി​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ; മാ​താ​പി​താ​ക്ക​ളെ തേ​ടി വ്യാ​പ​ക അ​ന്വേ​ഷ​ണം

കൊ​ച്ചി: ട്രെ​യി​നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ളെ തേ​ടി സം​സ്ഥാ​ന വ്യാ​പ​ക അ​ന്വേ​ഷ​ണം. ഈ ​മാ​സം 17ന് ​പു​നെ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ലാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.

തൃ​ശൂ​രി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ല്‍ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ക​ട​ന്നു ക​ള​ഞ്ഞ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തു.

Latest News

Corehub Up