x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ യു​വ​തി​ക്കു​ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: ടി​ടി​ഇ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 13, 2026 04:06 AM IST | Updated: September 13, 2026 04:06 AM IST

പ്രതീകാത്മക ചിത്രം

ഷൊ​​​​ർ​​​​ണൂ​​​​ർ: ട്രെ​​​​യി​​​​നി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രി​​​​ക്കു​​​​ നേ​​​​രേ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ ടി​​​​ടി​​​​ഇ​​​​യെ ഷൊ​​​​ർ​​​​ണുർ റെ​​​​യി​​​​ൽ​​​​വേ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​വി​​​​ഷ​​​​നി​​​​ലെ ടി​​​​ടി​​​​ഇ കൊ​​​​ല്ലം ക​​​​ട​​​​യ്ക്ക​​​​ൽ ഷി​​​​ജു ആ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. നി​​​​സാ​​​​മു​​​​ദ്ദീ​​​​ൻ എ​​​​ക്സ്പ്ര​​​​സി​​​​ലാ​​​​ണു സം​​​​ഭ​​​​വം.

തൃ​​​​ശൂ​​​​രി​​​​നും വ​​​​ള്ള​​​​ത്തോ​​​​ൾ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നും ഇ​​​​ട​​​​യി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ക​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​​​ക്കു​​​​ നേ​​​​രേ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ന്ന​​​​ത്. ഭ​​​​ർ​​​​ത്താ​​​​വു​​​​മൊ​​​​ത്തു യാ​​​​ത്ര ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന യു​​​​വ​​​​തി ഉ​​​​ട​​​​ൻ ഷൊ​​​​ർ​​​​ണൂ​​​​ർ റെ​​​​യി​​​​ൽ​​​​വേ പൊ​​​​ലി​​​​സി​​​​ൽ ഫോ​​​​ണി​​​​ൽ പ​​​​രാ​​​​തി​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​സ​​​​മ​​​​യ​​​​ത്ത് പ്ര​​​​തി മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണു പൊ​​​​ലി​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​യാ​​​​ളെ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്നു സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു.

Tags : Sexual Assault Train Tte Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up