Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Headlines CurrentAffairs

കി​ട്ടി​യ​ത് ഒ​രേ​യൊ​രു വോ​ട്ട്; രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി. ദി​ദ്വാ​ന-​കു​ച്ച​മ​ൻ ജി​ല്ല​യി​ലെ പ​ർ​ബ​ത്സ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 13-ാം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച കൈ​ലാ​സ് ച​ന്ദി​ന് ഒ​രു വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ഇ​വി​ടെ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഹി​ന ഖ​നം 376 വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി റ​ഷീ​ദ് ഖാ​ന് 195 വോ​ട്ടും ല​ഭി​ച്ചു. താ​ൻ 12-ാം വാ​ർ​ഡി​ലെ വോ​ട്ട​റാ​ണെ​ന്നും പാ​ർ​ട്ടി ത​ന്നെ തൊ​ട്ട​ടു​ത്ത 13-ാം വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​നി​ക്ക് ഒ​രു വോ​ട്ട് ല​ഭി​ച്ചു. 

എ​ന്‍റെ വോ​ട്ട് 12-ാം വാ​ർ​ഡി​ലാ​യി​രു​ന്നു. 13-ാം വാ​ർ​ഡി​ലെ ആ​രോ ഒ​രാ​ൾ എ​നി​ക്ക് വോ​ട്ട് ചെ​യ്തു. അ​യാ​ൾ​ക്ക് ന​ന്ദി​യു​ണ്ടെ​ന്നും കൈ​ലാ​സ് ച​ന്ദ് പ​റ​ഞ്ഞു. 25 വാ​ർ​ഡു​ക​ളു​ള്ള പ​ർ​ബ​ത്സ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ കോ​ൺ​ഗ്ര​സ് 13 വാ​ർ​ഡു​ക​ളി​ലും ബി​ജെ​പി 12 വാ​ർ​ഡു​ക​ളി​ലു​മാ​ണ് വി​ജ​യി​ച്ച​ത്. 

Sports

യു​എ​സ് ഓ​പ്പ​ൺ: സ​ബ​ല​ങ്ക​യെ വീ​ഴ്ത്തി, എ​ലീ​ന റി​ബാ​കി​ന​യ്ക്ക് ക​ന്നിക്കിരീടം

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രീ​ടം എ​ലീ​ന റി​ബാ​കി​ന​യ്ക്ക്. ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​നും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ ബെ​ലാ​റ​സി​ന്‍റെ അ​രീ​ന സ​ബാ​ല​ങ്ക​യെ കീ​ഴ​ട​ക്കി​യാ​ണ് ക​സാ​ഖ് താ​രം കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ‌റി​ബാ​കി​ന​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ യു​എ​സ് ഓ​പ്പ​ൺ കി​രീ​ട​മാ​ണി​ത്. ആ​ർ​ത​ർ ആ​ഷെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ ക​സാ​ഖ് താ​രം 6-4, 5-7, 6-2 എ​ന്ന സ്കോ​റി​നാ​ണ് സ​ബ​ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഈ ​വി​ജ​യ​ത്തോ​ടെ സ​ബ​ല​ങ്ക​യെ മ​റി​ക​ട​ന്ന് താ​രം വ​നി​താ സിം​ഗി​ൾ​സ് റാ​ങ്കിം​ഗി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ സ്ഥാ​ന​ത്തേ​ക്കും ഉ​യ​ർ​ന്നു. ക​രി​യ​റി​ലെ മൂ​ന്നാ​മ​ത്തെ ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ടം കൂ​ടി​യാ​ണ് റി​ബാ​കി​ന സ്വ​ന്ത​മാ​ക്കി​യ​ത്.ആ​ദ്യ സെ​റ്റി​ൽ തു​ട​ക്കം മു​ത​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ റി​ബാ​കി​ന 6-4ന് ​സെ​റ്റ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റി​ൽ ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി​യ സ​ബ​ല​ങ്ക 7-5ന് ​സെ​റ്റ് പി​ടി​ച്ചെ​ടു​ത്ത​തോ​ടെ മ​ത്സ​രം നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ലേ​ക്ക് നീ​ണ്ടു.

മൂ​ന്നാം സെ​റ്റി​ൽ ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ റി​ബാ​കി​ന സ​ബ​ല​ങ്ക​യ്ക്ക് തി​രി​ച്ചു​വ​ര​വി​ന് അ​വ​സ​രം ന​ൽ​കാ​തെ മു​ന്നേ​റി. ശ​ക്ത​മാ​യ സ​ർ​വീ​സു​ക​ളും കൃ​ത്യ​ത​യാ​ർ​ന്ന ഗ്രൗ​ണ്ട് സ്ട്രോ​ക്കു​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞ താ​രം 6-2ന് ​സെ​റ്റും മ​ത്സ​ര​വും കി​രീ​ട​വും സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ യു​എ​സ് ഓ​പ്പ​ൺ ജേ​താ​വാ​യ സ​ബ​ല​ങ്ക​യു​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം കി​രീ​ട​മെ​ന്ന ച​രി​ത്ര​നേ​ട്ട​ത്തി​നാ​ണ് റി​ബാ​കി​ന​യു​ടെ വി​ജ​യം ത​ട​യി​ട്ട​ത്. 

ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ന്ന ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ന് ശേ​ഷം റി​ബാ​കി​ന നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ഗ്രാ​ൻ​ഡ്‌​സ്ലാം കി​രീ​ട​മാ​ണി​ത്. കി​രീ​ട​നേ​ട്ട​ത്തോ​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​യ 5.5 മി​ല്യ​ൺ യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 46 കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) റി​ബാ​കി​ന​യ്ക്ക് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. ഈ ​കി​രീ​ട​ത്തോ​ടെ ഹാ​ർ​ഡ് കോ​ർ​ട്ടി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മെ​ന്ന പ​ദ​വി​യും റി​ബാ​കി​ന ഉ​റ​പ്പി​ച്ചു.

Kerala

ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്‌​സിം​ഗ് അ​വാ​ർ​ഡ് അ​ജി​മോ​ൾ പ്ര​ദീ​പി​ന്

കൊ​​​​ച്ചി: ആ​​​​സ്റ്റ​​​​ർ ഗാ​​​​ർ​​​​ഡി​​​​യ​​​​ൻ​​​​സ് ഗ്ലോ​​​​ബ​​​​ൽ ന​​​​ഴ്‌​​​​സിം​​​​ഗ് അ​​​​വാ​​​​ർ​​​​ഡ് 2026 യു​​​​കെ​​​​യി​​​​ല്‍ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ക്കു​​​​ന്ന മ​​​​ല​​​​യാ​​​​ളി ന​​​​ഴ്‌​​​​സ് അ​​​​ജി​​​​മോ​​​​ൾ പ്ര​​​​ദീ​​​​പി​​​​ന്. 2,50,000 യു​​​​എ​​​​സ് ഡോ​​​​ള​​​​റാ​​​​ണ് (ഏ​​​​ക​​​​ദേ​​​​ശം 2.5 കോ​​​​ടി രൂ​​​​പ) പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തു​​​​ക. 214 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് 1,34 ല​​​​ക്ഷം ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നാ​​​​ണ് കോ​​​​ട്ട​​​​യം സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ അ​​​​ജി​​​​മോ​​​​ൾ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്.

യു​​​​കെ​​​​യി​​​​ലെ കിം​​​​ഗ്‌​​​​സ് കോ​​​​ള​​​​ജ് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ലെ സീ​​​​നി​​​​യ​​​​ര്‍ ട്രാ​​​​ന്‍​സ്പ്ലാ​​​​ന്‍റ് കോ ​​​ഓ​​​​ര്‍​ഡി​​​​നേ​​​​റ്റ​​​​റും സ​​​​ല്‍​ഫോ​​​​ര്‍​ഡ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യി​​​​ലെ ഓ​​​​ണ​​​​റ​​​​റി സീ​​​​നി​​​​യ​​​​ര്‍ ല​​​​ക്ച​​​​റ​​​​റു​​​​മാ​​​​ണ് അ​​​​ജി​​​​മോ​​​​ൾ പ്ര​​​​ദീ​​​​പ്. കൊ​​​​ച്ചി ഗ്രാ​​​​ൻ​​​​ഡ് ഹ​​​​യാ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ലാ​​​​യി​​​​രു​​​​ന്നു പു​​​​ര​​​​സ്കാ​​​​ര പ്ര​​​​ഖ്യാ​​​​പ​​​​നം.
മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു. ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ലി​​​​മി​​​​റ്റ​​​​ഡ് സ്ഥാ​​​​പ​​​​ക​​​​നും എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ ഡോ. ​​​​ആ​​​​സാ​​​​ദ് മൂ​​​​പ്പ​​​​ൻ, ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ അ​​​​ലീ​​​​ഷ മൂ​​​​പ്പ​​​​ൻ, ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ലി​​​​മി​​​​റ്റ​​​​ഡ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ടി. ​​​​ജെ. വി​​​​ൽ​​​​സ​​​​ൺ, ആ​​​​സ്റ്റ​​​​ർ ഡി​​​​എം ക്വാ​​​​ളി​​​​റ്റി കെ​​​​യ​​​​ർ ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും ഗ്രൂ​​​​പ്പ് സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ വ​​​​രു​​​​ൺ ഖ​​​​ന്ന എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ന​​​​ഴ്‌​​​​സിം​​​​ഗ് അ​​​​വാ​​​​ർ​​​​ഡാ​​​​യ ആ​​​​സ്റ്റ​​​​ർ ഗാ​​​​ർ​​​​ഡി​​​​യ​​​​ൻ​​​​സ് ഗ്ലോ​​​​ബ​​​​ൽ ന​​​​ഴ്‌​​​​സിം​​​​ഗ് അ​​​​വാ​​​​ർ​​​​ഡ് കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ​​​​തി​​​​ൽ അ​​​​ഭി​​​​മാ​​​​നി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.സ​​​​മ്മാ​​​​ന​​​​ത്തു​​​​ക​​​​യു​​​​ടെ പ​​​​കു​​​​തി അ​​​​വ​​​​യ​​​​വ, സ്റ്റെം​​​​സെ​​​​ല്‍ ദാ​​​​നം വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​പ​​​​ഹാ​​​​ര്‍ പ​​​​ദ്ധ​​​​തി​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ജി​​​​മോ​​​​ൾ പ്ര​​​​ദീ​​​​പ് പ​​​​റ​​​​ഞ്ഞു.

Kerala

മാഞ്ഞി​ഫി​ക്ക ഹു​മാ​നി​ത്താ​സ്: ഔ​ദ്യോ​ഗി​ക മ​ല​യാ​ള പ​രി​ഭാ​ഷ പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​​​​​ച്ചി: ലെ​​​​യോ പ​​​​​തി​​​​​നാ​​​​​ലാ​​​​​മ​​​​​ന്‍ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ആ​​​​​ദ്യ ചാ​​​​​ക്രി​​​​​ക​​​​​ലേ​​​​​ഖ​​​​​ന​​​​​മാ​​​​​യ മ​​​​ാഞ്ഞി​​​​​ഫി​​​​​ക്ക ഹു​​​​​മാ​​​​​നി​​​​​ത്താ​​​​​സി​​​​​ന്‍റെ പി​​​​​ഒ​​​​​സി​​​​​യു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക മ​​​​​ല​​​​​യാ​​​​​ളം പ​​​​​രി​​​​​ഭാ​​​​​ഷ (മ​​​​​ഹ​​​​​ത്താ​​​​​യ മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​ശി) പ്ര​​​​​കാ​​​​​ശ​​​​​നം ചെ​​​​​യ്തു. പാ​​​​​ലാ​​​​​രി​​​​​വ​​​​​ട്ടം പി​​​​​ഒ​​​​​സി​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ വ​​​​​രാ​​​​​പ്പു​​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്രാ​​​​​ന്‍ ഡോ. ​​​​​ആ​​​​​ന്‍റ​​​​​ണി വാ​​​​​ലു​​​​​ങ്ക​​​​​ല്‍ പ്ര​​​​​കാ​​​​​ശ​​​​​നം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ചു.

നി​​​​​ർ​​​​​മി​​​​​ത​​​​​ബു​​​​​ദ്ധി​​​​​യു​​​​​ടെ കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ല്‍ ലെ​​​​​യോ മാ​​​​ർ​​​​പാ​​​​​പ്പ​​​​​യു​​​​​ടെ ക്രി​​​​​യാ​​​​​ത്മ​​​​​ക​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലാ​​​​​ണ് ഈ ​​​​​ചാ​​​​​ക്രി​​​​​ക​​​ലേ​​​​​ഖ​​​​​ന​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ടു. പ്ര​​​​​കാ​​​​​ശ​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു ന​​​​​ട​​​​​ന്ന പ​​​​​ഠ​​​​​ന​​​​​ശി​​​​​ബി​​​​​ര​​​​​ത്തി​​​​​ല്‍ ചാ​​​​​ക്രി​​​​​ക​​​​​ലേ​​​​​ഖ​​​​​നം വി​​​​​വ​​​​​ര്‍​ത്ത​​​​​നം ചെ​​​​​യ്ത ഫാ. ​​​​​ഡോ. ജേ​​​​​ക്ക​​​​​ബ് പ്ര​​​​​സാ​​​​​ദ്, പ്ര​​​​​ഫ. കെ.എം. ഫ്രാ​​​​​ന്‍​സി​​​​​സ് എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ള്‍ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു.

കെ​​​​​സി​​​​​ബി​​​​​സി ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ലും പി​​​​​ഒ​​​​​സി ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​റു​​​​​മാ​​​​​യ ഫാ. ​​​​​തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ല്‍, കെ​​​​​സി​​​​​ബി​​​​​സി ജാ​​​​​ഗ്ര​​​​​താ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​ആ​​​​​ന്‍റ​​​​​ണി ലാ​​​​​സ​​​​​ര്‍, കെ​​​​​സി​​​​​എം​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഫാ. ​​​​​ജോ​​​​​ബി കൊ​​​​​ച്ചു​​​​​മു​​​​​ട്ടം, കെ​​​​​സി​​​​​എം​​​​​എ​​​​​സ് സെ​​​​​ക്ര​​​​​ട്ട​​​​​റി സി​​​​​സ്റ്റ​​​​​ർ പ്ര​​​​​കാ​​​​​ശ, പി​​​​​ഒ​​​​​സി പാ​​​​​സ്റ്റ​​​​​റ​​​​​ല്‍ ട്രെ​​​​​യി​​​​​നിം​​​​​ഗ് ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഡ​​​​​യ​​​​​റ​​​​​ക്‌​​​ട​​​​​ര്‍ ഫാ. ​​​​​ടോ​​​​​ണി കോ​​​​​ഴി​​​​​മ​​​​​ണ്ണി​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

Kerala

'ശ​ബ​രി' വീ​ണ്ടും പാ​ളം തെ​റ്റു​ന്നു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​ല​​​​യോ​​​​ര ജ​​​​ന​​​​ത​​​​യു​​​​ടെ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യു​​​​ള്ള സ്വ​​​​പ്ന​​​​മാ​​​​യ ശ​​​​ബ​​​​രി റെ​​​​യി​​​​ൽ പാ​​​​ത നി​​​​ർ​​​​മാ​​​​ണം ഇ​​​​ഴ​​​​യു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ എ​​​​ല്‍​ഡി​​​​എ​​​​ഫ് സ​​​​ര്‍​ക്കാ​​​​ര്‍ ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി ന​​​​ല്‍​കി സ്ഥ​​​​ല​​​​മെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന 3,800 കോ​​​​ടി​​​​യു​​​​ടെ അ​​​​ങ്ക​​​​മാ​​​​ലി ശ​​​​ബ​​​​രി റെ​​​​യി​​​​ല്‍​വേ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ റ​​​​വ​​​​ന്യു വ​​​​കു​​​​പ്പി​​​​ന്‍റെ മെ​​​​ല്ലെ​​​​പ്പോക്ക് കാ​​​​ര​​​​ണം വേ​​​​ഗം കു​​​​റ​​​​യു​​​​ക​​​​യാ​​​​ണ്. ശ​​​​ബ​​​​രി റെ​​​​യി​​​​ൽ​​​​വേ സ്ഥ​​​​ല​​​​മെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​നു​​​​ള്ള ഫ​​​​യ​​​​ലി​​​​ൽ തീ​​​​രു​​​​മാ​​​​നം വൈ​​​​കു​​​​ന്ന​​​​താ​​​​ണ് നി​​​​ല​​​​വി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി.

പു​​​​തി​​​​യ സ്ഥ​​​​ല​​​​മെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സു​​​​ക​​​​ളും ത​​​​സ്തി​​​​കക​​​​ളും അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​തെ നി​​​​ല​​​​വി​​​​ലു​​​​ള്ള സ്ഥ​​​​ല​​​​മെ​​​​ടു​​​​പ്പ് സ്പെ​​​​ഷ​​​​ൽ ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ ഓ​​​​ഫി​​​​സു​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​ത് ശ​​​​ബ​​​​രി റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്ക് വേ​​​​ണ്ടി മാ​​​​റ്റി സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള ധ​​​​ന​​​​കാ​​​​ര്യ- റ​​​​വ​​​​ന്യൂ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​നോ​​​​ട് ലാ​​​​ൻ​​​​ഡ് റ​​​​വ​​​​ന്യു ക​​​​മ്മിഷ​​​​ണ​​​​ർ മു​​​​ൻ​​​​പ് വി​​​​യോ​​​​ജി​​​​ച്ചു റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ശ​​​​ബ​​​​രി റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്കു വേ​​​​ണ്ടി പു​​​​തി​​​​യ സ്ഥ​​​​ല​​​​മെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സു​​​​ക​​​​ൾ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യോ സ്ഥ​​​​ല​​​​മെ​​​​ടു​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ദേ​​​​ശീ​​​​യ​​​​പാ​​​​ത 66ന്‍റെ ഓ​​​​ഫി​​​​സു​​​​ക​​​​ൾ മാ​​​​റ്റി​​​​സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്യാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത് റ​​​​വ​​​​ന്യു വ​​​​കു​​​​പ്പാ​​​​ണ്.

റ​​​​വ​​​​ന്യു​​​​വ​​​​കു​​​​പ്പ് തീ​​​​രു​​​​മാ​​​​നം ത​​​​യാ​​​​റാ​​​​കാ​​​​ത്ത​​​​താ​​​​ണ് പ​​​​ദ്ധ​​​​തി വൈ​​​​കാ​​​​ൻ കാ​​​​ര​​​​ണം. ക​​​​ഴി​​​​ഞ്ഞ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് 1900 കോ​​​​ടി രൂ​​​​പ സം​​​​സ്ഥാ​​​​ന വി​​​​ഹി​​​​ത​​​​മാ​​​​യി കി​​​​ഫ്‌​​​​ബി​​​​യി​​​​ൽ നി​​​​ന്ന് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നു​​​​ള്ള ഭ​​​​ര​​​​ണാ​​​​നു​​​​മ​​​​തി​​​​ക്കു പി​​​​ന്നാ​​​​ലെ എ​​​​റ​​​​ണാ​​​​കു​​​​ളം, കോ​​​​ട്ട​​​​യം, ഇ​​​​ടു​​​​ക്കി ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി റെ​​​​യി​​​​ല്‍​വേ ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ഭാ​​​​ഗ​​​​ത്തെ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​ക​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ച്ച അ​​​​ലൈ​​​​ന്‍​മെ​​​​ന്‍റ് പ്ര​​​​കാ​​​​രം ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കാ​​​​ന്‍ റ​​​​വ​​​​ന്യു അ​​​​ധി​​​​കൃ​​​​ത​​​​ര്‍​ക്ക് സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ര്‍​ശ​​​​ന നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ഗ​​​​താ​​​​ഗ​​​​ത വ​​​​കു​​​​പ്പി​​​​ന് വേ​​​​ണ്ടി അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​എ​​​​സ് വി​​​​ജ​​​​യ​​​​ശ്രീ​​​​യാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വ​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഭൂ​​​​മി ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ല്‍ ഓ​​​​ഫി​​​​സു​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞി​​​​ല്ല. പു​​​​തി​​​​യ സ​​​​ര്‍​ക്കാ​​​​ര്‍ വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ​​​​ദ്ധ​​​​തി സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​യ തീ​​​​രു​​​​മാ​​​​ന​​​​വും സ്ഥ​​​​ല​​​​മെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സു​​​​ക​​​​ൾ മാ​​​​റ്റി​​​​സ്ഥാ​​​​പി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ളും തേ​​​​ടി റ​​​​വ​​​​ന്യു മ​​​​ന്ത്രി എ.​​​​പി. അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ ഫ​​​​യ​​​​ല്‍ ഗ​​​​താ​​​​ഗ​​​​ത​​​​വ​​​​കു​​​​പ്പി​​​​ലേ​​​​ക്കും ലാ​​​​ൻ​​​​ഡ് റ​​​​വ​​​​ന്യു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ​​​​ക്കും അ​​​​യ​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മൊ​​​​ന്നു​​​​മാ​​​​യി​​​​ട്ടി​​​​ല്ല. സ്ഥ​​​​ല​​​​മെ​​​​ടു​​​​പ്പ് ഓ​​​​ഫി​​​​സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​നി​​​​യും വൈ​​​​കി​​​​യാ​​​​ൽ കി​​​​ഴ​​​​ക്ക​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഗ​​​​താ​​​​ഗ​​​​ത വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് ഉ​​​​ത്തേ​​​​ജ​​​​നം ന​​​​ല്‍​കു​​​​മാ​​​​യി​​​​രു​​​​ന്ന ഒ​​​​രു പ്ര​​​​ധാ​​​​ന അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് ന​​​​ഷ്ട​​​​മാ​​​​യേ​​​​ക്കും.

ആ​​​​ദ്യഘ​​​​ട്ടം നീ​​​​ളം: 111.48 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ

സ്റ്റേ​ഷ​നു​ക​ൾ: 14 (അ​ങ്ക​മാ​ലി, കാ​ല​ടി, പെ​രു​മ്പാ​വൂ​ർ, ഓ​ട​ക്കാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, വാ​ഴ​ക്കു​ളം, തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം, രാ​മ​പു​രം, ഭ​ര​ണ​ങ്ങാ​നം, ചെ​മ്മ​ല​മ​റ്റം, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി).

ല​ക്ഷ്യം: ശ​ബ​രി​മ​ല, ഭ​ര​ണ​ങ്ങാ​നം തീ​ർ​ഥാ​ട​ക​ർ​ക്കും ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും പൈ​നാ​പ്പി​ൾ, സു​ഗ​ന്ധ വ്യ​ഞ്ജ​ന​ങ്ങ​ൾ, പ്ലൈ​വു​ഡ് പോ​ലു​ള്ള കാ​ർ​ഷി​ക വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ഇ​ടു​ക്കി​യി​ലെ ഫു​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഗോ​ഡൗ​ണി​ലേ​ക്കും മെ​ച്ച​പ്പെ​ട്ട ഗ​താ​ഗ​ത സൗ​ക​ര്യ​മൊ​രു​ക്കു​ക.

Kerala

ട്രെ​യി​നി​ൽ യു​വ​തി​ക്കു​ നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: ടി​ടി​ഇ അ​റ​സ്റ്റി​ൽ

ഷൊ​​​​ർ​​​​ണൂ​​​​ർ: ട്രെ​​​​യി​​​​നി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രി​​​​ക്കു​​​​ നേ​​​​രേ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്തി​​​​യ ടി​​​​ടി​​​​ഇ​​​​യെ ഷൊ​​​​ർ​​​​ണുർ റെ​​​​യി​​​​ൽ​​​​വേ പൊ​​​​ലി​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ഡി​​​​വി​​​​ഷ​​​​നി​​​​ലെ ടി​​​​ടി​​​​ഇ കൊ​​​​ല്ലം ക​​​​ട​​​​യ്ക്ക​​​​ൽ ഷി​​​​ജു ആ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. നി​​​​സാ​​​​മു​​​​ദ്ദീ​​​​ൻ എ​​​​ക്സ്പ്ര​​​​സി​​​​ലാ​​​​ണു സം​​​​ഭ​​​​വം.

തൃ​​​​ശൂ​​​​രി​​​​നും വ​​​​ള്ള​​​​ത്തോ​​​​ൾ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നും ഇ​​​​ട​​​​യി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ക​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​​​ക്കു​​​​ നേ​​​​രേ ലൈം​​​​ഗി​​​​കാ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ന്ന​​​​ത്. ഭ​​​​ർ​​​​ത്താ​​​​വു​​​​മൊ​​​​ത്തു യാ​​​​ത്ര ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന യു​​​​വ​​​​തി ഉ​​​​ട​​​​ൻ ഷൊ​​​​ർ​​​​ണൂ​​​​ർ റെ​​​​യി​​​​ൽ​​​​വേ പൊ​​​​ലി​​​​സി​​​​ൽ ഫോ​​​​ണി​​​​ൽ പ​​​​രാ​​​​തി​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​​സ​​​​മ​​​​യ​​​​ത്ത് പ്ര​​​​തി മ​​​​ദ്യ​​​​ല​​​​ഹ​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണു പൊ​​​​ലി​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​യാ​​​​ളെ സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്നു സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു.

Kerala

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്; പി​എ​സ്‌​സി നി​യ​മോ​പ​ദേ​ശം തേ​ടി

 തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ല്‍ പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ പി​എ​സ്‌​സി നി​യ​മോ​പ​ദേ​ശം തേ​ടി. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്കു പോ​കേ​ണ്ട​തു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ലാ​ണ് നി​യ​മോ​പ​ദേ​ശം തോ​ടി​യി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പി​എ​സ്‌​സി അം​ഗ​ങ്ങ​ളെ പ്ര​തി​യാ​ക്കി​യി​ട്ടി​ല്ല.

ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ നോ​ട്ടീ​സ് ന​ല്‍​കി വി​ളി​പ്പി​ക്കു​മ്പോ​ള്‍ പോ​കേ​ണ്ട​തു​ണ്ടോ, ഇ​ക്കാ​ര്യ​ത്തി​ല്‍ പി​എ​സ്‌​സി അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ​യു​ണ്ടോ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​ണ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രി​ക്കു​ന്ന​ത്. നാ​ളെ നി​ര്‍​ണാ​യ​ക പി​എ​സ്‌​സി യോ​ഗം ന​ട​ക്കാ​നി​രി​ക്കേ വേ​ഗ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം വേ​ണ​മെ​ന്നാ​ണ് പി​എ​സ്‌​സി​യു​ടെ നി​ല​പാ​ട്. ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പി​എ​സ്‌​സി ക്രൈം​ബ്രാ​ഞ്ചി​നു ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

ഇ​തു ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​തി​നു പി​എ​സ് സി ​തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം ചെ​യ​ര്‍​മാ​നെ​യും 15 അം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്യ​ണ​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ആ​വ​ശ്യം.​ചൊ​വ്വാ​ഴ്ച ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ഹാ​ജ​രാ​ക​ണ​മെ​ന്നു കാ​ണി​ച്ചാ​ണ് പി​എ​സ്‌​സി അം​ഗ​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, നി​ല​വി​ല്‍ ഹാ​ജ​രാ​കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് പി​എ​സ്‌​സി അം​ഗ​ങ്ങ​ള്‍.

ക്രൈം​ബ്രാ​ഞ്ചി​ന് പി​എ​സ്‌​സി അം​ഗ​ങ്ങ​ളു​ടെ മു​റി​യി​ലെ​ത്തി മൊ​ഴി​യെ​ടു​ക്കാം. എ​ന്നാ​ല്‍ ക്ര​മി​ന​ല്‍ കേ​സി​ല്‍ സാ​ക്ഷി മൊ​ഴി ന​ല്‍​കാ​നു​ള്ള നോ​ട്ടീ​സാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും അ​തി​നു വി​ധേ​യ​പ്പെ​ട്ടേ പ​റ്റൂ എ​ന്നു​മു​ള്ള നി​ല​പാ​ടി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്. അം​ഗ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്തു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍.

ഇ​ല്ലെ​ങ്കി​ല്‍ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കും. എ​ന്നാ​ല്‍ അം​ഗ​ങ്ങ​ള്‍ ഹാ​ജ​രാ​കാ​തി​രു​ന്നാ​ല്‍ അ​ന്വേ​ഷ​ണം നീ​ളു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. കേ​സി​ല്‍ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ശി​പാ​ര്‍​ശ എ​സ്‌​ഐ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടും ഇ​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും. ക്ര​മ​ക്കേ​ടി​ല്‍ ഉ​ന്ന​ത​ത​ല ഇ​ട​പെ​ട​ല്‍ ന​ട​ന്നു എ​ന്നു​ത​ന്നെ​യാ​ണ് എ​സ്‌​ഐ​ടി ക​ണ്ടെ​ത്ത​ല്‍. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പി​എ​സ്‌​സി ചെ​യ​ര്‍​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ എ​സ്‌​ഐ​ടി തീ​രു​മാ​നി​ച്ച​ത്.

ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക്ര​മ​ക്കേ​ടി​ല്‍ പ​ങ്കു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​വ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്. കു​റ​ച്ചു​കൂ​ടി വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ശേ​ഷ​മാ​കും ഇ​വ​രെ പ്ര​തി പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കു​ക​യെ​ന്നാ​ണ് വി​വ​രം.​ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് ചീ​ഫ് നി​യ​മ​ന​ത്തി​ന് അ​ഭി​മു​ഖം ന​ട​ത്തി​യ​ത് പി​എ​സ്‌​സി ചെ​യ​ര്‍​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബോ​ര്‍​ഡാ​ണ്. പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ല്‍ അ​ട​ക്കം ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നാ​ണ് ക്രൈം‌​ബ്രാ​ഞ്ച് പ​രി​ശോ​ധി​ക്കു​ന്ന​ത്.

Latest News

Corehub Up