ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് 2026 നഴ്സ് അജിമോൾ പ്രദീപിന് മുഖ്യമന്ത്രി വി.ഡി. സ
കൊച്ചി: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് 2026 യുകെയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സ് അജിമോൾ പ്രദീപിന്. 2,50,000 യുഎസ് ഡോളറാണ് (ഏകദേശം 2.5 കോടി രൂപ) പുരസ്കാരത്തുക. 214 രാജ്യങ്ങളിൽനിന്ന് 1,34 ലക്ഷം രജിസ്ട്രേഷനുകളിൽനിന്നാണ് കോട്ടയം സ്വദേശിനിയായ അജിമോൾ പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടത്.
യുകെയിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ സീനിയര്‍ ട്രാന്‍സ്പ്ലാന്റ് കോ ഓര്‍ഡിനേറ്ററും സല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഓണററി സീനിയര്‍ ലക്ചററുമാണ് അജിമോൾ പ്രദീപ്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം.
മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിച്ചു. ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് ഡയറക്ടർ ടി. ജെ. വിൽസൺ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുൺ ഖന്ന എന്നിവര്‍ പ്രസംഗിച്ചു.
ലോകത്തിലെ ഏറ്റവും വലിയ നഴ്സിംഗ് അവാർഡായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് കേരളത്തിലേക്ക് എത്തിയതിൽ അഭിമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.സമ്മാനത്തുകയുടെ പകുതി അവയവ, സ്റ്റെംസെല്‍ ദാനം വ്യാപിപ്പിക്കുന്നതിനുള്ള ഉപഹാര്‍ പദ്ധതിക്ക് ഉപയോഗിക്കുമെന്ന് അജിമോൾ പ്രദീപ് പറഞ്ഞു.
Tags : Award Global Nursing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash