x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട്ടി​യ​ത് ഒ​രേ​യൊ​രു വോ​ട്ട്; രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി

ഓൺലൈൻ ഡെസ്ക്
Published: September 14, 2026 07:27 PM IST | Updated: September 14, 2026 07:27 PM IST

പ്രതീകാത്മക ചിത്രം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് നാ​ണം​കെ​ട്ട തോ​ൽ​വി. ദി​ദ്വാ​ന-​കു​ച്ച​മ​ൻ ജി​ല്ല​യി​ലെ പ​ർ​ബ​ത്സ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 13-ാം വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച കൈ​ലാ​സ് ച​ന്ദി​ന് ഒ​രു വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ഇ​വി​ടെ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഹി​ന ഖ​നം 376 വോ​ട്ട് നേ​ടി വി​ജ​യി​ച്ചു. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി റ​ഷീ​ദ് ഖാ​ന് 195 വോ​ട്ടും ല​ഭി​ച്ചു. താ​ൻ 12-ാം വാ​ർ​ഡി​ലെ വോ​ട്ട​റാ​ണെ​ന്നും പാ​ർ​ട്ടി ത​ന്നെ തൊ​ട്ട​ടു​ത്ത 13-ാം വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​നി​ക്ക് ഒ​രു വോ​ട്ട് ല​ഭി​ച്ചു. 

എ​ന്‍റെ വോ​ട്ട് 12-ാം വാ​ർ​ഡി​ലാ​യി​രു​ന്നു. 13-ാം വാ​ർ​ഡി​ലെ ആ​രോ ഒ​രാ​ൾ എ​നി​ക്ക് വോ​ട്ട് ചെ​യ്തു. അ​യാ​ൾ​ക്ക് ന​ന്ദി​യു​ണ്ടെ​ന്നും കൈ​ലാ​സ് ച​ന്ദ് പ​റ​ഞ്ഞു. 25 വാ​ർ​ഡു​ക​ളു​ള്ള പ​ർ​ബ​ത്സ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ കോ​ൺ​ഗ്ര​സ് 13 വാ​ർ​ഡു​ക​ളി​ലും ബി​ജെ​പി 12 വാ​ർ​ഡു​ക​ളി​ലു​മാ​ണ് വി​ജ​യി​ച്ച​ത്. 

Tags : Local Body Elections Rajasthan Election Bjp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up