National
ജയ്പുർ: രാജസ്ഥാനിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് നാണംകെട്ട തോൽവി. ദിദ്വാന-കുച്ചമൻ ജില്ലയിലെ പർബത്സർ മുനിസിപ്പാലിറ്റിയിലെ 13-ാം വാർഡിൽ മത്സരിച്ച കൈലാസ് ചന്ദിന് ഒരു വോട്ട് മാത്രമാണ് ലഭിച്ചത്.
ഇവിടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി ഹിന ഖനം 376 വോട്ട് നേടി വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥി റഷീദ് ഖാന് 195 വോട്ടും ലഭിച്ചു. താൻ 12-ാം വാർഡിലെ വോട്ടറാണെന്നും പാർട്ടി തന്നെ തൊട്ടടുത്ത 13-ാം വാർഡിൽ സ്ഥാനാർഥിയാക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഒരു വോട്ട് ലഭിച്ചു.
എന്റെ വോട്ട് 12-ാം വാർഡിലായിരുന്നു. 13-ാം വാർഡിലെ ആരോ ഒരാൾ എനിക്ക് വോട്ട് ചെയ്തു. അയാൾക്ക് നന്ദിയുണ്ടെന്നും കൈലാസ് ചന്ദ് പറഞ്ഞു. 25 വാർഡുകളുള്ള പർബത്സർ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് 13 വാർഡുകളിലും ബിജെപി 12 വാർഡുകളിലുമാണ് വിജയിച്ചത്.
National
ജയ്പുർ: രാജസ്ഥാനിലെ നഗരസഭാ തെരഞ്ഞെടുപ്പിൽ ചരിത്രനേട്ടവുമായി സിപിഎം. നോഖ നഗരസഭയുടെ ഭരണം സിപിഎം പിടിച്ചെടുത്തു. ആകെയുള്ള 45 വാർഡുകളിൽ 29 എണ്ണത്തിലും സിപിഎം നേതൃത്വം നൽകുന്ന സഖ്യത്തിലെ സ്ഥാനാർഥികൾ വിജയിച്ചു. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാർഥികൾക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചത്.
രാജസ്ഥാനിൽ ചരിത്രത്തിലാദ്യമായാണ് കേവല ഭൂരിപക്ഷത്തോടെ ഒരു തദ്ദേശ സ്ഥാപനത്തിന്റെ ഭരണം സിപിഎം പിടിക്കുന്നത്. നോഖയിലെ പ്രാദേശിക വിഷയങ്ങളിൽ പാർട്ടി സജീവമായി ഇടപെട്ടെന്നും ബിജെപിക്കെതിരായ വോട്ടർമാരുടെ അതൃപ്തിയുമാണ് വിജയത്തിന് പിന്നിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് പറഞ്ഞു. സംസ്ഥാനത്തുടനീളം 192 സ്ഥാനാർഥികളെയാണ് സിപിഎം മത്സരരംഗത്തിറക്കിയത്.
ഇതിൽ 40 പേർ വിജയിച്ചതായാണ് പാർട്ടി വ്യക്തമാക്കുന്നത്. നോഖയിലെ വിജയം സംസ്ഥാനത്ത് പാർട്ടിയുടെ സ്വാധീനം വർധിക്കുന്നതിന്റെ സൂചനയായാണ് സിപിഎം വിലയിരുത്തുന്നത്. അതേസമയം സംസ്ഥാനത്തെ 7712 വാർഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ ബിജെപിക്കാണ് മുൻതൂക്കം. 3181 വാർഡുകളിൽ ബിജെപി സ്ഥാനാർഥികൾ വിജയിച്ചു.
കോൺഗ്രസ് 2875 വാർഡുകളിലും സ്വതന്ത്രരും മറ്റ് കക്ഷികളും 1656 വാർഡുകളിലും വിജയിച്ചു. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ശക്തികേന്ദ്രമായ ജലാവർ നഗരസഭയിലെ 45 വാർഡുകളിൽ 29 എണ്ണം നേടി കോൺഗ്രസ് ഭരണത്തിലെത്തി. ബിജെപിക്ക് 13 വാർഡുകൾ മാത്രമാണ് നേടാനായത്.
National
ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് മുന്നേറ്റം. സംസ്ഥാനത്തെ 10 മുനിസിപ്പൽ കോർപ്പറേഷനുകളിൽ അഞ്ചിടത്താണ് ബിജെപി ലീഡ് ചെയ്യുന്നത്. മൂന്ന് കോർപ്പറേഷനുകളിൽ കോൺഗ്രസും ഒരു കോർപ്പറേഷനിൽ സ്വതന്ത്രരും മുന്നിട്ട് നിൽക്കുന്നു.
ജോധ്പുരിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 309 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 10 മുനിസിപ്പൽ കോർപ്പറേഷനുകളും 47 മുനിസിപ്പൽ കൗൺസിലുകളും 252 നഗരസഭകളും ഉൾപ്പെടുന്നു. അൽവാർ, ഉദയ്പുർ, കോട്ട, ജയ്പുർ, ഭിൽവാര മുനിസിപ്പൽ കോർപ്പറേഷനുകളിലാണ് ബിജെപി മുന്നിലുള്ളത്.
അജ്മീർ, പാലി, ബിക്കാനെർ എന്നിവിടങ്ങളിൽ കോൺഗ്രസ് ലീഡ് നേടിയപ്പോൾ ഭരത്പുരിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് മുന്നിൽ. വാർഡ് തലത്തിലും ബിജെപിക്കാണ് നേരിയ മേൽക്കൈ. ഫലം പ്രഖ്യാപിച്ച 8068 വാർഡുകളിൽ 3323 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 2962 സീറ്റുകളിലാണ് വിജയിച്ചത്. സ്വതന്ത്രരും മറ്റ് പാർട്ടികളും ചേർന്ന് 1783 സീറ്റുകൾ നേടി.
National
ജയ്പുർ: ലൗ ജിഹാദ് ഭീഷണിക്കെതിരേ കർമപദ്ധതി തയാറാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ.
നിർബന്ധിത മതപരിവർത്തനം നിരോധിക്കുന്നതിനുള്ള നിയമനിർമാണം ഉൾപ്പടെയാണ് ആലോചനയിൽ. ആളുകളെ നിർബന്ധിപ്പിച്ച് താമസസ്ഥലം മാറ്റുന്നതിനെതിരേയും നിയമനിർമാണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയ്പുർ മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനദിനമായ ഇന്നലെ സംഘടിപ്പിച്ച റോഡ്ഷോയ്ക്കിടെയാണു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച മുഖ്യമന്ത്രി സർക്കാരിന്റെ വികസനനേട്ടങ്ങളും പ്രസംഗത്തിൽ എണ്ണിപ്പറഞ്ഞു. നാളെയാണ് ജയ്പുർ മുനിസിപ്പാലിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ്.
National
ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിതെളിച്ച് മുതിർന്ന നേതാവ് സച്ചിൻ പൈലറ്റിന്റെയും ജാട്ട്, ബിഷ്ണോയ് സമുദായ നേതാക്കളുടെയും വേദി പങ്കിടൽ. ബാർമർ ജില്ലയിലെ ധോരിമന്നയിൽ നടന്ന പ്രാദേശിക ചടങ്ങിലാണ് ഈ പ്രമുഖ നേതാക്കൾ ഒന്നിച്ച് അണിനിരന്നത്.
മുൻ സർപഞ്ചും കർഷക നേതാവുമായ ഗോർധന റാം വിഷ്ണോയിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് സച്ചിൻ പൈലറ്റ്, പ്രമുഖ ജാട്ട് നേതാവും എംഎൽഎയുമായ ഹരീഷ് ചൗധരി, മുൻ മന്ത്രി ഹേമാറാം ചൗധരി എന്നിവർ ഒന്നിച്ച് എത്തിയത്. ഹരീഷ് ചൗധരി ഓടിച്ച വാഹനത്തിലാണ് സച്ചിൻ പൈലറ്റ് ചടങ്ങിനെത്തിയത്.
രാജസ്ഥാൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള ജാട്ട്, ബിഷ്ണോയ് സമുദായങ്ങളുടെ ഈ പിന്തുണ സച്ചിൻ പൈലറ്റിന്റെ രാഷ്ട്രീയ ഭാവിക്ക് പുതിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ രാജസ്ഥാനിലെ 30 ഓളം മണ്ഡലങ്ങളിൽ തങ്ങളുടെ വോട്ടുബാങ്ക് ഏകോപിപ്പിക്കാൻ ഈ സഖ്യത്തിന് സാധിച്ചാൽ അത് വരും തെരഞ്ഞെടുപ്പുകളിൽ വലിയ സ്വാധീനം ചെലുത്തും.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ യുവാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ചേർന്ന യോഗത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ജയ്പുരിലെ വിദ്യാധർ നഗർ മേഖലയിലാണ് സംഭവം. സംഭവത്തിൽ യുവാവിന്റെ മൂത്ത സഹോദരനും പരിക്കേറ്റതായി പോലീസ് അറിയിച്ചു.
ഷാക്കിർ (22) എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാക്കിർ ചികിത്സയിലിരിക്കെ സവായ് മാൻ സിംഗി ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. സഹോദരൻ ഖയ്യൂമിനും (38) കുത്തേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് ഒരു ദിവസം മുമ്പ് മദ്യപിക്കുന്നതിനിടെ ഷാക്കിറും സഹോദരനും ഒരു കൂട്ടം യുവാക്കളുമായി വാക്കുതർക്കമുണ്ടാവുകയും സംഘർഷത്തിലേയ്ക്ക് നീളുകളും ചെയ്തിരുന്നു.
തർക്കം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച രാത്രി വൈകി മന്ദിർ മോഡിന് സമീപം ഇരു വിഭാഗങ്ങളും കൂടിക്കാഴ്ച നടത്തി. എന്നാൽ ചർച്ചയ്ക്കിടെ സ്ഥിതിഗതികൾ വഷളാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭട്ട ബസ്തിയിലെ ചില യുവാക്കളുമായി ഖയ്യൂമിന് നേരത്തെ സാമ്പത്തിക തർക്കമുണ്ടായിരുന്നതായും പോലീസ് അറിയിച്ചു. ആദ്യം ഖയ്യൂം ഒറ്റയ്ക്കാണ് സ്ഥലത്തെത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇളയ സഹോദരൻ ഷാക്കിറിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് അഞ്ച് മുതൽ ആറ് പേർ വരെ ഉണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇവർ കത്തികൾ പുറത്തെടുത്ത് ആദ്യം ഷാക്കിറിന്റെ തുടയിൽ കുത്തുകയായിരുന്നു. തുടർന്ന് ഖയ്യൂമിനെയും കുത്തിപ്പരിക്കേൽപ്പിച്ചു. ഷാക്കിറിനെ എസ്എംഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചില യുവാക്കളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രധാന പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും പോലീസ് അറിയിച്ചു.
National
ജയ്പുർ: രാജസ്ഥാനിലെ കോട്ട ജില്ലയിൽ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ 27 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിങ്കളാഴ്ച ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് തലവേദന, തലകറക്കം, ഛർദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
വിവരമറിഞ്ഞ ഉടൻ മെഡിക്കൽ സംഘത്തെ സ്കൂളിലേക്ക് അയച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ രൂപ് സിംഗ് മീണ അറിയിച്ചു. ഏകദേശം 27 കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായും ഇതിൽ 10 മുതൽ 12 വരെ കുട്ടികളെ മെഡിക്കൽ കോളജിൽ എത്തിച്ചതായും മീണ പറഞ്ഞു. ഇവരിൽ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റ് കുട്ടികളെയും മെഡിക്കൽ സംഘം പരിശോധിച്ച് ആവശ്യമായ പ്രാഥമിക ചികിത്സ നൽകി.
കുട്ടികളുടെ ആരോഗ്യനിലയിൽ ഗുരുതരമായ മാറ്റങ്ങളുണ്ടാകാതിരിക്കാൻ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും അവരുടെ ജീവൽസൂചകങ്ങൾ സാധാരണ നിലയിലാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രാജസ്ഥാൻ മന്ത്രി മദൻ ദിലാവറും ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന കുട്ടികളെ സന്ദർശിക്കുകയും ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തു. എല്ലാ കുട്ടികളും നിലവിൽ സുരക്ഷിതരാണെന്നും അപകടനില തരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.
National
ജയ്പുർ: രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾ സ്വന്തമായി കെട്ടിടങ്ങളില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് നിയമസഭയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. 2025-26 വർഷത്തെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇതിൽ പത്തു ഗേൾസ് സ്കൂളുകളും ഉൾപ്പെടുന്നു.
ജയ്പുരിൽ മാത്രം 38 സ്കൂളുകൾക്ക് കെട്ടിടമില്ല. ഝാലാവറിലെ അക്ലേര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ-23 എണ്ണം. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല.
അതേസമയം, സംസ്ഥാനത്തെ 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ വാഗ്വാദമുണ്ടായി.
അതേസമയം, സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 550 കോടി രൂപയും കെട്ടിടമില്ലാത്തതും ജീർണിച്ചതുമായ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ 450 കോടി രൂപയും വകയിരുത്തിയതായി സർക്കാർ അറിയിച്ചു. കൂടാതെ, വിവിധ ഫണ്ടുകൾ വഴി പ്രതിവർഷം 2,500 കോടി രൂപ വീതം അടുത്ത അഞ്ചു വർഷത്തേക്ക് സ്കൂൾ അടിസ്ഥാനസൗകര്യങ്ങൾക്കായി ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
National
ജയ്പുർ: രാജസ്ഥാനിൽ സർക്കാർ സ്കൂളിന്റെ അവസ്ഥ പരിശോധിക്കാനെത്തിയ സിജെപി പ്രവർത്തകർക്കു നേരേ ആക്രമണം.
ജയ്പുർ ജില്ലയിലെ രാംപുര കൻവർപുര ഗ്രാമത്തിൽവച്ചാണ് സിജെപി പ്രവർത്തകർക്കു നേരേ ആക്രമണമുണ്ടായത്. ‘സ്കൂളുകൾ നന്നാക്കൂ’ എന്ന സിജെപി കാംപയ്ന്റെ ഭാഗമായാണ് പ്രവർത്തകർ പ്രദേശത്തെത്തിയത്.
സിജെപി സംഘത്തിനു നേരേ കല്ലേറുണ്ടായതായും വാഹനങ്ങൾ തകർത്തതായും വനിതാപ്രവർത്തകരെ ഉപദ്രവിച്ചതായും പാർട്ടി കോ-കൺവീനർ അശുതോഷ് റാങ്ക് ആരോപിച്ചു.
സംഭവത്തിനു പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രതികരിച്ചു. എന്നാൽ, സംഭവത്തെപ്പറ്റി തങ്ങൾക്കു വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് ബഗ്രു ഡിഎസ്പി ധർമേന്ദ്ര ശർമ പ്രതികരിച്ചു.
National
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സ്കൂൾ സന്ദർശിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അശുതോഷ് റങ്ക ഉൾപ്പെടെയുള്ളവരെ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പരാതി. സ്കൂളിൽ വിദ്യാർഥികളെ തൊഴുത്തിലിരുത്തിയാണ് പഠിപ്പിക്കുന്നതെന്ന പരാതി ഉയർത്തിയതിനെ തുടർന്നാണ് സിജെപി സംഘം പരിശോധനയ്ക്കായി എത്തിയത്.
ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തെ ഒരു സംഘം ആളുകൾ തടയുകയും ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയുമായിരുന്നു. തുടർന്ന് സംഘർഷാവസ്ഥയുണ്ടാകുകയും പ്രവർത്തകർക്ക് നേരെ കൈയേറ്റമുണ്ടാവുകയും ചെയ്തുവെന്നാണ് സിജെപിയുടെ ആരോപണം. ഗ്രാമവാസികളല്ല തങ്ങളെ ആക്രമിച്ചത്.
ബിജെപി പുറത്തുനിന്ന് ആളുകളെ എത്തിച്ചാണ് ആക്രമണം നടത്തിയതെന്ന് സിജെപി കോ-കൺവീനർ അശുതോഷ് റങ്ക ആരോപിച്ചു. രാജസ്ഥാൻ പോലീസിന്റെ ഒത്താശയോടെയാണ് ഇവർ ആക്രമണം നടത്തിയതെന്ന് അഭിജീത് ദീപ്കെയും ആരോപിച്ചു. സിജെപി പ്രവർത്തകരെ അർബൻ നക്സലുകൾ, രാജ്യവിരുദ്ധർ, പാക്കിസ്ഥാനികൾ എന്നിങ്ങനെ വിളിച്ചായിരുന്നു പ്രതിഷേധം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തതായും മൊബൈൽ ഫോണുകൾ നശിപ്പിച്ചതായും ഒരു വനിതാ പ്രവർത്തകയെ ആക്രമിച്ചതായും റങ്ക ആരോപിച്ചു. തന്റെ ഷർട്ട് കീറിയതായും സംഘത്തിലെ ഒരാൾക്ക് കൈയ്ക്ക് പൊട്ടലേറ്റതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിജെപി നേരത്തെ വിവിധ ഇടപെടലുകൾ നടത്തിയിരുന്നു. രാജസ്ഥാനിലെ സ്കൂളുകളിൽ പഠനയോഗ്യമായ അന്തരീക്ഷം ഒരുക്കണമെന്നും ക്ലാസ് മുറികൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.
National
ജയ്പൂർ: കുടുംബവഴക്കിനെ തുടർന്ന് 85കാരനായ മുത്തശ്ശനെ പ്ലസ് ടു വിദ്യാർഥിയായ 16കാരൻ കൂട്ടുകാരന്റെ സഹായത്തോടെ കൊലപ്പെടുത്തി പുഴയിൽ തള്ളി. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത കൊച്ചുമകനെ കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ സുഹൃത്തിനെയും 50കാരനായ തോട്ടം കാവൽക്കാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് 10നായിരുന്നു കൊലപാതകം നടന്നത്. ഓഗസ്റ്റ് 12ന് പുഴയ്ക്ക് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വയോധികന്റെ നെഞ്ചിൽ കുത്തേറ്റ പരിക്കുകളും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ പാടുകളും ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വയോധികനെ കാണാതായിട്ടും കുടുംബാംഗങ്ങൾ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് പോലീസ് ചോദ്യം ചെയ്തതോടെയാണ് പ്ലസ് ടു വിദ്യാർഥിയായ പതറിപ്പോവുകയും കുറ്റം സമ്മതിക്കുകയും ചെയ്തത്. കൊലപാതകത്തിന് മുന്നോടിയായി ഇയാൾ ഇന്റർനെറ്റിൽ മനുഷ്യനെ എങ്ങനെ കൊല്ലാം എന്നും കഴുത്തിൽ എത്രമാത്രം സമ്മർദ്ദം ചെലുത്തിയാൽ മരണം സംഭവിക്കും എന്നും സെർച്ച് ചെയ്തിരുന്നതായി ഫോൺ പരിശോധിച്ച പോലീസിന് വ്യക്തമായി.
സുഹൃത്തുമായി ചേർന്ന് സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് മുത്തശ്ശനെ ആക്രമിച്ച ശേഷം മൃതദേഹം ചാക്കിലാക്കി സ്കൂട്ടറിൽ കൊണ്ടുപോയി പുഴയിൽ തള്ളുകയായിരുന്നു എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തുടർന്ന് ഇരുവരും വീട്ടിലെത്തി ഉറങ്ങാൻ കിടന്നു.
മുംബൈയിൽ സ്ഥിരതാമസമാക്കിയ വയോധികന്റെ മറ്റ് രണ്ടു മക്കൾ സോഷ്യൽ മീഡിയ വഴിയാണ് പിതാവിന്റെ മരണവാർത്ത അറിയുന്നത്. തുടർന്ന് ഇവർ ഓഗസ്റ്റ് 13ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നിലെ യഥാർഥ കാരണത്തെക്കുറിച്ചും മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
National
ജയ്പൂർ: മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് പിതാവ് തടഞ്ഞതിനെ തുടർന്ന് പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിൽ നടന്ന സംഭവത്തിൽ ഹനുമാൻ നഗർ സ്വദേശിയായ മായങ്ക് നഗർ (16) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് മായങ്ക് വിഷം കഴിച്ചത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു. മാതാപിതാക്കളുടെ ഏക മകനായിരുന്നു മായങ്ക്. മകന്റെ വിയോഗവാർത്തയറിഞ്ഞ് ഹൃദ്രോഗിയായ പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദാദാബാരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ രോഹിത് ചൗധരിയുടെ സംഘാംഗവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ആസാദിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ തപുകരയിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
നിരവധി കൊലപാതക ശ്രമങ്ങൾ, കവർച്ച, മോഷണം, ആയുധ നിയമപ്രകാരം തുടങ്ങി 18 കേസിൽ ഇയാൾ പ്രതിയാണ്. ഇതിൽ അഞ്ചോളം കേസുകളിൽ പിടികിട്ടാപ്പുള്ളിയാണെന്നും ഗുണ്ടാസംഘാംഗങ്ങൾക്ക് അനധികൃത തോക്കുകൾ എത്തിച്ചുനൽകുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നയാളാണ് ആസാദെന്നും പോലീസ് പറഞ്ഞു.
ഒരു വർഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതിക്കായി ഡൽഹി പോലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. പ്രതിയെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇയാളെ വളയുകയായിരുന്നു. പോലീസിനെ കണ്ടതോടെ സമീപത്തെ കെട്ടിടങ്ങളിലേക്ക് ചാടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായ നീക്കത്തിനൊടുവിൽ കീഴ്പ്പെടുത്തുകയായിരുന്നു.
2017 കവർച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാളും കുടുംബാംഗങ്ങളും ചേർന്ന് പോലീസിനെ ആക്രമിക്കുകയും പോലീസ് വാഹനം തകർത്ത് രക്ഷപ്പെടുകയുമായിരുന്നു.
National
ജയ്പുർ: രാജസ്ഥാനിൽ ആംബുലൻസും സൈനിക ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.
സുരട്ട്ഗഡിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ആംബുലൻസ് നിയന്ത്രണംവിട്ട് സൈനിക ട്രക്കിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
ശ്രീഗംഗാനഗർ ജില്ലയിലെ ഹിന്ദുമൽകോട്ട് പ്രദേശത്തുള്ള ചക്ക് ഫൈവ്ബി ഗ്രാമത്തിൽ നിന്നുള്ളവരാണ് മരിച്ചത്. അപകടസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
SUNDAY DEEPIKA
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മുഹമ്മദ് ഗോറി ഉള്പ്പെടെയുള്ള ടര്ക്കിഷ്-അഫ്ഗാന് അധിനിവേശ ആക്രമണങ്ങളില് ഈ ക്ഷേത്രങ്ങള്ക്ക് വലിയ തോതില് നാശനഷ്ടങ്ങള് സംഭവിച്ചു. 1178ല് ചൗലൂക്യ രാജാവായിരുന്ന ഭീമന് രണ്ടാമന് അറ്റകുറ്റപ്പണികള് നടത്തി ക്ഷേത്രം പുനരുദ്ധരിച്ചതായി ഇവിടെയുള്ള ശിലാശാസനങ്ങളില് പറയുന്നു. എങ്കിലും പില്ക്കാലത്തുണ്ടായ തുടര്ച്ചയായ വിദേശ ആക്രമണങ്ങളും ഭൂകമ്പം പോലുള്ള പ്രകൃതിക്ഷോഭങ്ങളും മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയും കാരണം പ്രദേശം പൂര്ണമായി ഉപേക്ഷിക്കപ്പെടുകയും തകരുകയുമായിരുന്നു.
രാജസ്ഥാനിലെ ബാര്മര് ജില്ലയില് താര് മരുഭൂമിയോട് ചേര്ന്ന് സ്ഥിതിചെയ്യുന്ന മനോഹരവും എന്നാല് നിഗൂഢതകള് നിറഞ്ഞതുമായ പുരാതന ക്ഷേത്ര സമുച്ചയമാണ് കിരാഡു ക്ഷേത്രങ്ങൾ.
അതിസൂക്ഷ്മ ശില്പചാതുരിയും ചരിത്രപ്രാധാന്യവും കൊണ്ടാണ് ഈ ക്ഷേത്രങ്ങള് ശ്രദ്ധേയമാകുന്നത്. അതിനാല്തന്നെ കിരാഡുവിനെ 'രാജസ്ഥാനിലെ ഖജുരാഹോ' എന്നും വിശേഷിപ്പിക്കാറുണ്ട്.
ചരിത്രത്തിനൊപ്പം ചൂഴ്ന്നുനില്ക്കുന്ന ചില വിശ്വാസങ്ങള്കൂടിയാണ് കിരാടു ക്ഷേത്രങ്ങളെ പ്രശസ്തമാക്കുന്നത്. എ.ഡി 11-12 നൂറ്റാണ്ടുകളിൾ ഈ ക്ഷേത്രങ്ങള് നിര്മിക്കപ്പെട്ടതായാണ് രേഖകൾ. ഗുജറാത്തിലെ ചൗലൂക്യ (സോളങ്കി) രാജവംശത്തിനു കീഴില് ഭരിച്ചിരുന്ന പരമാര വംശത്തിലെ രാജാക്കന്മാരാണ് ഇത് നിര്മിച്ചത്.
പുരാതനകാലത്ത് ഈ പ്രദേശം കിരാതകൂപ എന്നാണ് അറിയപ്പെട്ടിരുന്നത്. വലിയൊരു വ്യാപാരകേന്ദ്രവും സജീവ നഗരവുമായിരുന്നു ഇത്.
ഇവിടെ ആകെ 108 ക്ഷേത്രങ്ങള് ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല് ഇന്ന് അഞ്ച് ക്ഷേത്രങ്ങളുടെ ശേഷിപ്പുകള് മാത്രമാണ് കാണാനാവുന്നത്. ഇതില് നാലെണ്ണം ശിവക്ഷേത്രങ്ങളും ഒരെണ്ണം വിഷ്ണുക്ഷേത്രവുമാണ്. ഇതില് ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതുമായ ക്ഷേത്രമാണ് സോമേശ്വര ക്ഷേത്രം.
ഉത്തരേന്ത്യന് ശൈലിയും ഗുജറാത്തി ശൈലിയും ഒത്തുചേരുന്ന മാരു-ഗുര്ജര വാസ്തുവിദ്യാ ശൈലിയിലാണ് ഇതിന്റെ നിര്മിതി. പീതവര്ണമാര്ന്ന മണല്ക്കല്ലുകളില് തീര്ത്ത അതിസങ്കീര്ണ്ണമായ കൊത്തുപണികളും ദേവീദേവന്മാരുടെയും അപ്സരസുകളുടെയും ശില്പങ്ങളും ഇവിടെ കാണാം. ഇതൊക്കെയാണ് രാജസ്ഥാനിലെ ഖജുരാഹോ എന്ന വിശേഷണം കിരാഡുവിന് ചാര്ത്തി നല്കിയത്.
പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മുഹമ്മദ് ഗോറി ഉള്പ്പെടെയുള്ള ടര്ക്കിഷ്-അഫ്ഗാന് അധിനിവേശ ആക്രമണങ്ങളില് ഈ ക്ഷേത്രങ്ങള്ക്ക് വലിയ തോതില് നാശനഷ്ടങ്ങള് സംഭവിച്ചു. 1178ല് ചൗലൂക്യ രാജാവായിരുന്ന ഭീമന് രണ്ടാമന് അറ്റകുറ്റപ്പണികള് നടത്തി ക്ഷേത്രം പുനരുദ്ധരിച്ചതായി ഇവിടെയുള്ള ശിലാശാസനങ്ങളില് പറയുന്നു. എങ്കിലും പില്ക്കാലത്തുണ്ടായ തുടര്ച്ചയായ വിദേശ ആക്രമണങ്ങളും ഭൂകമ്പം പോലുള്ള പ്രകൃതിക്ഷോഭങ്ങളും മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയും കാരണം പ്രദേശം പൂര്ണമായി ഉപേക്ഷിക്കപ്പെടുകയും തകരുകയുമായിരുന്നു.
അതേസമയം ഈ ക്ഷേത്രനഗരിയുടെ തകര്ച്ച സംബന്ധിച്ച് പ്രാദേശിക ഐതിഹ്യങ്ങളും നിലനില്ക്കുന്നുണ്ട്.
വര്ഷങ്ങള്ക്കുമുമ്പ് ഇവിടെ താമസിച്ചിരുന്ന ഒരു സന്യാസി യാത്ര പോയപ്പോള് തന്റെ ശിഷ്യനെ ഗ്രാമവാസികളുടെ സംരക്ഷണത്തില് ഏല്പ്പിച്ചുവെന്നാണ് കഥ.
എന്നാല് രോഗബാധിതനായ ശിഷ്യനെ ആരും സഹായിച്ചില്ല. ഒരു കുശവന്റെ ഭാര്യ മാത്രമാണ് ഭക്ഷണവും പരിചരണവും നല്കിയത്. തിരികെയെത്തിയ സന്യാസി ഗ്രാമവാസികളുടെ അനാസ്ഥയില് പ്രകോപിതനാവുകയും 'ഈ ഗ്രാമത്തില് സൂര്യാസ്തമയത്തിനുശേഷം താമസിക്കുന്നവര് ശിലയായി മാറട്ടെ' എന്ന് ശപിക്കുകയും ചെയ്തു.
എന്നാല് കുശവന്റെ ഭാര്യയോടു അലിവ് തോന്നിയ സന്യാസി അവളോടു ഗ്രാമം വിട്ടുപോകാന് കല്പ്പിച്ചു. നടക്കുമ്പോള് പിന്നിലേക്ക് നോക്കരുതെന്നുകൂടി നിര്ദ്ദേശിച്ചെങ്കിലും വഴിമധ്യേ തിരിഞ്ഞു നോക്കിയതോടെ അവളും കല്ലായി മാറിയെന്നാണ് ഐതിഹ്യം.
ഇന്നും സൂര്യാസ്തമയത്തിനുശേഷം ഈ ക്ഷേത്ര പരിസരത്ത് ആരും തങ്ങാറില്ലെന്നാണ് പ്രദേശവാസികള് പറയുന്നത്. ഇതൊക്കെയായാലും മരുഭൂമിയുടെ നിശബ്ദതയില് കാലഘട്ടങ്ങളെ വിസ്മയിപ്പിച്ച അവശേഷിക്കുന്ന ഈ ക്ഷേത്രങ്ങള് രാജസ്ഥാനിലെ മറഞ്ഞുകിടക്കുന്ന ചരിത്രനിധികളിലൊന്നാണ്.
National
ജയ്പുര്: നീറ്റ് യുജി പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര് ടെലിഗ്രാം വഴി വിറ്റ 19കാരനായ വിദ്യാർഥി രാജസ്ഥാനിൽ പിടിയിൽ.
പേപ്പര് മാഫിയ എന്നപേരിൽ തയാറാക്കിയ ഗ്രൂപ്പിലൂടെയാണ് അറസ്റ്റിലായ ആകാശ് ചൗധരി എന്ന വിദ്യാർഥി വിറ്റഴിച്ചതെന്ന് ഭില്വാര പോലീസ് അറിയിച്ചു.
പിടിക്കപ്പെടാതിരിക്കാൻ യുഎസ് കേന്ദ്രീകരിച്ചുള്ള വിപിഎന് ഉപയോഗിച്ചായിരുന്നു വില്പന. നാലായിരം രൂപയാണ് ചോദ്യപേപ്പറിന് ഈടാക്കിയിരുന്നത്.
ഡൽഹിയിലെ സൈബർ നിരീക്ഷണകേന്ദ്രത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തുടർന്ന് ഇയാളുടെ ജയ്പുരിലെ പട്ടേല് നഗറിലുള്ള വസതിയില് പരിശോധന നടത്തി.
52 അംഗങ്ങളാണ് പേപ്പര് മാഫിയ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ക്യുആര് കോഡ് ഉപയോഗിച്ചാണ് പണം കൈപ്പറ്റിയിരുന്നത്. ആകാശ് ചൗധരിയുടെ ഫോണും പഠനോപകരണങ്ങളും അന്വേഷണസംഘം പിടിച്ചടുത്തിട്ടുണ്ട്.
National
ജയ്പുർ: രാജസ്ഥാനിൽ നീറ്റ് പരീക്ഷയ്ക്കു തയാറെടുത്തുകൊണ്ടിരുന്ന മറ്റൊരു വിദ്യാർഥികൂടി ജീവനൊടുക്കി.
സിക്കാർ സ്വദേശി 22 കാരനായ ഉമേഷ് മാലിയാണ് മരിച്ചത്. സിക്കാറിലെ ഒരു ഫ്ളാറ്റിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഉമേഷ് കഴിഞ്ഞിരുന്നത്.
മൂന്നാംതവണ നീറ്റ് എഴുതാനിരുന്ന മഹേഷ് 21 നു നടക്കുന്ന പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. കഴിഞ്ഞ 15ന് ജുൻജുന സ്വദേശിയായ മറ്റൊരു നീറ്റ് പരീക്ഷാർഥിയും ജീവനൊടുക്കിയിരുന്നു.
National
ജയ്പുർ: രാജസ്ഥാനിലെ ബാലോത്ര ജില്ലയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കൊടുക ഗ്രാമത്തിൽ നിന്നുള്ള സഹോദരങ്ങളായ ഉധരം (39), രെഖരം (35), വിഷ്ണാരം (29), ജൊഗാരം (31) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ആൾട്ടൊ കാർ രാജസ്ഥാൻ റോഡ്വെയ്സിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗോലിയാൻ ഫാന്റയ്ക്ക് സമീപമാണ് അപകടം നടന്നത്.
രണ്ട് പേർ സംഭവസ്ഥലത്തും രണ്ട് ആശുപത്രിയിലെത്തിച്ചതിന് ശേഷവുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
National
ന്യൂഡൽഹി: സർക്കാരിന്റെ തെറ്റായ നയങ്ങൾ ബാധിച്ചവരിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കൊപ്പം നിന്നുകൊണ്ട് പ്രതിഷേധത്തിന്റെ പുതിയ മാനം തീർക്കാൻ കോണ്ഗ്രസ്.
പരീക്ഷാ തട്ടിപ്പുകൾ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങളിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്ഗ്രസ് തയാറെടുക്കുന്നത്.
ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ അഴിമതികളും നേരിട്ടു ബാധിച്ച വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, യുവജന സംഘടനകൾ, അധ്യാപകർ എന്നിവരെയെല്ലാം ഒന്നിപ്പിച്ചുകൊണ്ട് വൻതോതിലുള്ള കണ്വൻഷനുകൾക്ക് വരുംനാളുകളിൽ രാഹുൽ നേതൃത്വം നൽകും.
ഈമാസം 17ന് രാജസ്ഥാനിലെ കോട്ടയിൽനിന്ന് ആരംഭിച്ച് ജൂലൈ പത്തിന് അലഹബാദ്, 11ന് പാറ്റ്ന, 14ന് ഡൽഹി എന്നിവിടങ്ങളിലാണു പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ചോദ്യപേപ്പർ ചോർച്ച, വർധിച്ചുവരുന്ന പരീക്ഷാചെലവുകൾ, സുതാര്യവും നീതിയുക്തവുമായ റിക്രൂട്ട്മെന്റ്, വിദ്യാഭ്യാസ സന്പ്രദായം ഉറപ്പാക്കുന്നതിൽ സർക്കാരിനുണ്ടാകുന്ന പരാജയം തുടങ്ങിയ വിഷയങ്ങൾ പ്രതിഷേധത്തിൽ ഉയർത്തിക്കാട്ടും.
ഇതോടൊപ്പം രാജ്യത്തെ കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റെടുത്തും പ്രതിഷേധപരിപാടികൾ ശക്തമാക്കും. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ അവരോടൊപ്പം നിന്നുകൊണ്ട് പ്രതിഷേധത്തിന്റെ സ്വരം ഉയർത്താനുള്ള ശ്രമമാണ് കോണ്ഗ്രസ് നടത്തുന്നത്. ഇന്ത്യാ മുന്നണി യോഗത്തിലും അതിനുശേഷം നടന്ന കോൺഗ്രസ് നേതൃയോഗത്തിലും വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
പ്രതിപക്ഷപാർട്ടികളുടെ സമരരീതികൾ മാറണമെന്ന നിലപാടാണ് രാഹുലിനുള്ളത്. ആൻഡമാൻ നിക്കോബാറിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഗ്രേറ്റ് നിക്കോബാർ പദ്ധതി ആ നാടിന്റെ ആവാസവ്യവസ്ഥ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി അവിടെ നിരന്തരം സന്ദർശിച്ച രാഹുൽ വിഷയം ഏറ്റെടുത്തിരുന്നു.
ഒഡീഷയിലെയും ജാർഖണ്ഡിലെയും ആദിവാസി ഭൂമി വികസനത്തിന്റെ പേരിൽ ഏറ്റെടുക്കുന്നതടക്കമുള്ള വിഷയങ്ങൾ വരുംനാളുകളിൽ കോണ്ഗ്രസ് ഏറ്റെടുത്ത് പ്രതിഷേധത്തിന്റെ മാനം തീർക്കും.
National
ജയ്പുർ: രാജസ്ഥാനിൽ അശാസ്ത്രീയ രീതിയിലുള്ള കീടനാശിനി ഉപയോഗം മൂലം കഴിഞ്ഞ രണ്ടു വർഷത്തിനിടെ 535 കർഷകരുടെ ജീവൻ പൊലിഞ്ഞു.
2024 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള കണക്കാണിത്. കോൺഗ്രസ് എംഎൽഎ അമീൻ കാഗ്സിയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ കൃഷിമന്ത്രിയാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്.
കീടനാശിനി തളിക്കുന്ന സമയത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും അളവിൽ കൂടുതൽ കീടനാശിനികൾ ഉപയോഗിക്കന്നതുമാണ് കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മരണത്തിനും രോഗബാധയ്ക്കും കാരണമെന്നും കൃഷിവകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു.
ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ബിക്കാനീറിലാണ് -57. ചുരുവിൽ 56 മരണം റിപ്പോർട്ട് ചെയ്തു. ഹനുമാൻഗഡ് -42, ഝലാവാർ -42, ജോധ്പുർ 38, ശ്രീഗംഗാനഗർ -31, ബിയാവർ -31 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണം.
അതേസമയം, ധോൽപുർ, ജയസാൽമീർ പോലെ കൃഷി വ്യാപകമായ ജില്ലകളിൽ കീടനാശിനി പ്രയോഗം മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
National
ജയ്പൂർ: രാജസ്ഥാനിലെ വിവിധയിടങ്ങളിൽ പൊടിക്കാറ്റിൽ വ്യാപകനാശം. രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു.
ശക്തമായ പൊടിക്കാറ്റിൽ വിവിധ ജില്ലകളിൽ വീടുകൾക്ക് വ്യാപകനാശനഷ്ടം ഉണ്ടായിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായ നിലയിലാണ്.
National
ജയ്പുർ: രാജസ്ഥാനിലെ ജയ്സാൽമിർ ജില്ലയിൽ വീണ്ടും മണൽക്കാറ്റ്. കൊടുംചൂടിൽ നട്ടം തിരിയുന്ന പ്രദേശവാസികൾക്ക് ആശ്വാസമായി തുടർച്ചയായ രണ്ടാംദിവസമാണ് മണൽക്കാറ്റ് വീശിയടിച്ചത്.
സുൽത്താന, മോഹൻഗഡ് മേഖലയിലായിരുന്നു അതിശക്തമായ കാറ്റ് ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ടുകളില്ല.
National
ബിക്കാനീർ: രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മണൽക്കാറ്റും മഴയും. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ഉണ്ടായ മണൽക്കാറ്റ് നഗരത്തിൽ ഇരുട്ടുപരത്തി. കാഴ്ചാപരിധി പൂജ്യത്തിലേക്ക് താഴ്ന്നതോടെ റോഡുകളിൽ വാഹനങ്ങൾ ഹെഡ്ലൈറ്റുകൾ തെളിയിച്ചാണ് സഞ്ചരിച്ചത്.
വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ബിക്കാനീർ, ഗംഗാനഗർ, ഹനുമാൻഗഢ്, ചുരു, സിക്കാർ, ജുൻജുനു, ജയ്പുർ, നാഗൗർ തുടങ്ങിയ ജില്ലകളിൽ മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗതയിലുള്ള അതിശക്തമായ മണൽക്കാറ്റാണ് വീശിയടിച്ചത്. ജയ്പുരിൽ പത്ത് മിനിറ്റോളം നീണ്ടുനിന്ന മണൽക്കാറ്റിന് പിന്നാലെ ശക്തമായ മഴ പെയ്തു.
പെട്ടന്നുണ്ടായ കാലാവസ്ഥാമാറ്റം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. മരങ്ങൾ കടപുഴകി വീണതും വൈദ്യുത ലൈനുകൾ തകർന്നതും പലയിടങ്ങളിലും വൈദ്യുതി തടസപ്പെടാൻ കാരണമായി.
Business
ജയ്പുർ: രാജ്യത്തെ ആഭ്യന്തര ഊർജ ഉത്പാദന മേഖലയ്ക്ക് വൻ കരുത്ത് പകർന്ന് രാജസ്ഥാനിലെ ജയ്സാൽമിർ ജില്ലയിൽ പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി.
പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യ ലിമിറ്റഡാണ് മണലാരണ്യത്തിലെ തന്ത്രപ്രധാനമായ ദണ്ഡേവാല മേഖലയിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്.
രാജ്യത്തിന്റെ ഇന്ധന സ്വയംപര്യാപ്തതയിലേക്കുള്ള പ്രയാണത്തിൽ ഇത് നിർണായക ചുവടുവയ്പാകുമെന്നാണ് വിലയിരുത്തൽ. ദണ്ഡേവാല ഗ്യാസ് ഫീൽഡിലെ ഉപരിതലത്തോടു ചേർന്നുള്ള സാനു ഫോർമേഷൻ എന്ന പ്രത്യേക ഭൂഗർഭ പാളിയിലാണ് ആദ്യമായി പ്രകൃതിവാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഈ പുതിയ വാതക മേഖലയിൽനിന്ന് നിലവിൽ പ്രതിദിനം ശരാശരി 20,000ത്തിലധികം ക്യുബിക് മീറ്റർ പ്രകൃതിവാതകം പുറത്തേക്ക് ഒഴുകുന്നുണ്ട്. പ്രാഥമിക പരിശോധനകളിൽനിന്ന് വാതകത്തിന്റെ ഒഴുക്കും സംഭരണശേഷിയും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
ഏകദേശം 950 മീറ്റർ താഴ്ചയിലാണ് പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്. പുതിയ പഠന റിപ്പോർട്ടുകൾ പ്രകാരം ഇവിടെ ഏകദേശം 75 മില്യൺ ക്യുബിക് മീറ്ററിലധികം പ്രകൃതിവാതക നിക്ഷേപമുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
കണ്ടെത്തിയ വാതകത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് വളരെ കുറവായതിനാൽ ഇത് മികച്ച ഗുണനിലവാരമുള്ളതാണെന്ന് ലാബ് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്.
പരിസ്ഥിതിസൗഹൃദ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ പുതിയ നയങ്ങൾക്ക് ഈ കണ്ടെത്തൽ വലിയ രീതിയിൽ ഗുണം ചെയ്യും.
ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ഈ നേട്ടത്തെ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി അഭിനന്ദിച്ചു. ആഭ്യന്തര ഊർജ ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് വലിയതോതിൽ കുറയ്ക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പശ്ചിമരാജസ്ഥാനെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ഒരു ഊർജ ഹബ്ബാക്കി മാറ്റാൻ പുതിയ കണ്ടെത്തലുകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലയോടു ചേർന്നുള്ള മറ്റ് പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ കൂടുതൽ വിപുലമായ പര്യവേക്ഷണ പ്രവർത്തനങ്ങൾ നടത്താൻ ഓയിൽ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.
രാജ്യത്തിന്റെ എണ്ണ, വാതക മേഖലയിൽ രാജസ്ഥാൻ ഇതിനോടകംതന്നെ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ജയ്സാൽമിർ, ബാർമർ, ബിക്കാനിർ, ജോധ്പുർ തുടങ്ങിയ സംസ്ഥാനത്തെ മരുഭൂമി ജില്ലകളിൽ നിരവധി പ്രധാന ഹൈഡ്രോകാർബൺ പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്.
National
ജയ്പുർ: രാജസ്ഥാനിൽ ബിജെപി നേതാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബൻസ്വാര ജില്ലയിലാണു സംഭവം. ബിജെപി ജില്ലാ സെക്രട്ടറി അർജുൻ സിംഗ് മയിദ (47)ആണ് ജീവനൊടുക്കിയത്.
ശനിയാഴ്ച മയിദയും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായെന്നും തുടർന്ന് മയിദ വീടു വിട്ടു പോയെന്നും പോലീസ് പറഞ്ഞു. മകന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിൽ പരിക്കിന്റെ പാടുകൾ കണ്ടതായി പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ യഥാർഥ മരണകാരണം അറിയാനാകൂ.
National
കോട്ട (രാജസ്ഥാൻ): രാജധാനി എക്സ്പ്രസിൽ വൻ തീപിടിത്തം. രാജസ്ഥാനടുത്തുള്ള കോട്ടയിൽ വച്ച് പുലർച്ചെ 5.15ഓടെയാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച തിരുവന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീപിടത്തമുണ്ടായത്. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായമില്ല.
അപകടത്തെത്തുടർന്ന് തീപിടിച്ച ബോഗികളിൽനിന്ന് മറ്റ് കോച്ചുകൾ വേർപെടുത്തി. ബി വൺ എസി കോച്ചിലും പിന്നിലുള്ള ജനറേറ്റർ കോച്ചിലുമാണ് തീപിടിത്തമുണ്ടായത്. തിരുവനന്തപുരം - ഡൽഹി റൂട്ടിൽ സർവീസ് നടത്തുന്ന രാജധാനി എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ വിജനമായ സ്ഥലത്ത് യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്.
National
ജയ്പുർ: നീറ്റ് യുജി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ ചോർന്നത് കേരളത്തിലെന്നു രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോഡ്. അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ്-യുജി ചോദ്യപേപ്പർ കേസിൽ നടപടി വൈകിച്ചതിന്റെ പേരിൽ രാജസ്ഥാൻ സർക്കാരിനെതിരേ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രതിപക്ഷനേതാവ് ടിക്കാറാം ജുല്ലിയും രൂക്ഷ വിമർശനമുയർത്തി. കേന്ദ്രസർക്കാരിനു പ്രശ്നമുണ്ടാകാതിരിക്കാനാണ് രാജസ്ഥാൻ സർക്കാർ നടപടി വൈകിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് സംസ്ഥാനസർക്കാരിനു വിവരം ലഭിച്ചിരുന്നതായി ഗെഹ്ലോട്ട് പറഞ്ഞു. “പരാതി സംബന്ധിച്ച് എൻടിഎ രാജസ്ഥാൻ ഡിജിപിയെ അറിയിച്ചിരുന്നു. അതിനുശേഷമാണ് രാജസ്ഥാൻ പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) അന്വേഷണം ആരംഭിച്ചത്. വിവരം മറച്ചുവയ്ക്കാനാണ് സംസ്ഥാനസർക്കാർ തീരുമാനിച്ചത്.
മേയ് മൂന്നിലെ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം വിദ്യാർഥികൾ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് പരാതി നൽകിയിരുന്നു. അവർ എൻടിഎയ്ക്ക് പരാതി എഴുതി നൽകി. പരാതികൾ ബോധ്യപ്പെട്ട എൻടിഎ പരീക്ഷ റദ്ദാക്കി. കേസ് സിബിഐക്കു കൈമാറി.
രാജസ്ഥാൻ എസ്ഒജി ഒരു കേസുപോലും രജിസ്റ്റർ ചെയ്തില്ല. ’’ -അശോക് ഗെഹ്ലോട്ട് പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി ഭരണമുണ്ടായശേഷമാണ് 89 ശതമാനം ചോദ്യപേപ്പർ ചോർച്ചാ സംഭവങ്ങളുണ്ടായതെന്ന് ടിക്കാറാം ജുല്ലി ആരോപിച്ചു.
Kerala
ജയ്പൂർ: രാജസ്ഥാനെ പിടിച്ചുലച്ച 900-കോടിയുടെ ജൽ ജീവൻ മിഷൻ അഴിമതിക്കേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ മഹേഷ് ജോഷിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് മുൻ മന്ത്രിയെ ഇഡി അറസ്റ്റു് ചെയ്തത്.
അശോക് ഗെഹ്ലോട്ട് സർക്കാരിൽ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു മഹേഷ് ജോഷി. കേന്ദ്രസർക്കാരിന്റെ കുടിവെള്ള വിതരണപദ്ധതിയായ ജൽ ജീവൻ മിഷൻ രാജസ്ഥാനിൽ നടപ്പിലാക്കിയതിൽ വലിയരീതിയിലുള്ള ക്രമക്കേടുകൾ നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
പദ്ധതിക്കായി ഗുണനിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിച്ചെന്നും വ്യാജബില്ലുകളും രേഖകളും നിർമിച്ചു കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. കരാറുകൾ നൽകിയതിൽ മന്ത്രി സ്വജനപക്ഷപാതവും അഴിമതിയും കാട്ടിയെന്നും ഇഡി കണ്ടെത്തലിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇഡി മഹേഷ് ജോഷിയുടെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും വ്യാപക റെയ്ഡുകൾ നടത്തിയിരുന്നു.
National
ജയ്പുർ: രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽപ്പെട്ട കാലിൻജാര ഗ്രാമത്തിൽ വിശുദ്ധ കുർബാനയ്ക്കിടെ വിശ്വാസികൾക്കുനേരേ ആക്രമണം അഴിച്ചുവിട്ട് തീവ്ര ഹിന്ദുത്വ പ്രവർത്തകർ.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം നാല് ക്രൈസ്തവരെ അറസ്റ്റ് ചെയ്തതും വിവാദമായി. ഉദയ്പുർ രൂപതയുടെ കീഴിൽ വരുന്ന കാലിൻജാരയിലെ ഗ്രോട്ടോയിൽ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഇന്നു നടക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന്റെ ഭാഗമായി ആരംഭിച്ച നൊവേനയിലും വിശുദ്ധ കുർബാനയിലും പങ്കെടുക്കാനെത്തിയ 70 ഓളം വരുന്ന വിശ്വാസികൾക്കു നേരേയാണ്13 പേരടങ്ങുന്ന അക്രമിസംഘം അതിക്രമം നടത്തിയത്.
വിശുദ്ധ കുർബാന സ്വീകരണ സമയത്തായിരുന്നു അക്രമികൾ ആക്രമണം അഴിച്ചുവിട്ടതെന്ന് കാലിൻജാരയിലെ ഹോളി ട്രിനിറ്റി ഇടവക വികാരി ഫാ. അരവിന്ദ് ആംലിയാർ പറഞ്ഞു. ഇതേഗ്രാമത്തിൽനിന്ന് അടുത്തിടെ പൗരോഹിത്യം സ്വീകരിച്ച ഫാ. പാർസിംഗ് ദാമോർ ആണ് തിരുക്കർമ്മങ്ങൾക്കു കാർമികത്വം വഹിച്ചത്.
മതപരിവർത്തനം ആരോപിച്ചായിരുന്നു വിശ്വാസികൾക്കുനേരേ ആക്രമണം നടത്തിയത്. അതിക്രമത്തിനെതിരേ വിശ്വാസികൾ പ്രതിഷേധിക്കുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. മതപരിവർത്തനം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് വിശ്വാസികളെ അറസ്റ്റ് ചെയ്തത്. റിമാൻഡിലായ ഇവരെ ജയിലിലടച്ചിരിക്കുകയാണ്.
National
ജയ്പുർ: കൊടുംചൂടിൽ വെന്തുരുകി രാജസ്ഥാൻ. പടിഞ്ഞാറൻ രാജസ്ഥാനിലെ ബാർമറിൽ ശനിയാഴ്ച രേഖപ്പെടുത്തിയത് 45.7 ഡിഗ്രി സെൽഷസാണ്.സംസ്ഥാനത്തെ മിക്കയിടങ്ങളും കൊടുംചൂടിന്റെ പിടിയിലാണ്.
ജയ്സാൽമെറിൽ 44.9 ഡിഗ്രി സെൽഷസാണു താപനില. ബിക്കാനിർ (44.5) ജോധ്പുർ (44.4) കോട്ട (43.3), ചിത്തോർഗഡ് (44.2) ശ്രീഗംഗാനഗർ (43.9) പിലാനി (43.7) എന്നിവിടങ്ങളിലും കൊടുംചൂട് തുടരുകയാണ്.
അടുത്ത രണ്ടുമൂന്ന് ദിവസങ്ങളിൽ താപനില രണ്ടു ഡിഗ്രി വരെ വീണ്ടും ഉയർന്നേക്കാമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഉഷ്ണതരംഗ സാധ്യതയും പ്രവചിക്കപ്പെടുന്നു.
National
ജയ്പുർ: കുട്ടികളെ ക്രിസ്തുവിശ്വാസത്തിലേക്ക് ആകർഷിക്കുന്ന വിധത്തിൽ ബ്രെയിൻ വാഷിംഗ് നടത്തുന്നുവെന്ന് ആരോപിച്ച് രാജസ്ഥാനിൽ ക്രിസ്ത്യൻ സ്കൂളിന്റെ അംഗീകാരം റദ്ദാക്കി. ദുംഗാപുർ ജില്ലയിലെ പാട്ടെല സെന്റ് പോള് സ്കൂളിന്റെ പ്രവര്ത്തനാനുമതിയാണു സംസ്ഥാന വിദ്യാഭ്യാസവകുപ്പ് റദ്ദാക്കിയത്.
കഴിഞ്ഞ വര്ഷം സെപ്റ്റംബര് മാസത്തില് രാജസ്ഥാന് സര്ക്കാര് നിര്ബന്ധിത മതപരിവര്ത്തന നിരോധന നിയമം കൊണ്ടുവന്ന സമയത്തു സ്കൂളിനെതിരേ പ്രതിഷേധവുമായി ചില തീവ്ര ഹിന്ദുത്വ സംഘടനകള് രംഗത്തുവന്നിരുന്നു. ഇതെത്തുടർന്ന് വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
കുട്ടികളെ പ്രലോഭിപ്പിച്ചും സമ്മര്ദം ചെലുത്തിയും യേശുവിനോട് പ്രാര്ഥിക്കാന് നിര്ബന്ധിക്കുന്നുവെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഏകപക്ഷീയമായ റിപ്പോര്ട്ട്. അടിസ്ഥാനരഹിതമായ ഈ റിപ്പോര്ട്ടിനെതിരേ പ്രതിഷേധം ഉയര്ന്നിരുന്നു.
കൂടാതെ നേരത്തേ സ്കൂള് ഹോസ്റ്റലില് നല്കുന്ന ഭക്ഷണത്തില് പ്രാണികളെ കണ്ടെത്തിയെന്നും കുട്ടികള്ക്കു മതിയായ ചികിത്സ നല്കിയില്ലെന്നും ആരോപിച്ച് 230ഓളം കുട്ടികള് താമസിച്ചിരുന്ന ഹോസ്റ്റല് അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
ഈ വിഷയങ്ങളില് 2025 ഡിസംബർ 17ന് സ്കൂളിന് നോട്ടീസ് നൽകി. 2026 ജനുവരി ഒന്നിന് നോട്ടീസിന് മറുപടിയും നൽകി. എന്നാൽ, വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ വാദം. ഇതിനുപിന്നാലെയാണ് ഒന്നുമുതല് എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളുടെ പ്രവര്ത്തനാനുമതി റദ്ദാക്കി കഴിഞ്ഞദിവസം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
ക്രൈസ്തവ സ്കൂളിനോടുള്ള അധികൃതരുടെ എതിര്പ്പുമൂലം മുന്നൂറിലധികം കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത അധ്യയനവര്ഷം ഈ വിദ്യാര്ഥികള് മറ്റു സ്കൂളുകളിലേക്കു മാറണമെന്നാണ് അധികൃതരുടെ നിര്ദേശം.
Viral
രാജസ്ഥാനിലെ ഉഷ്ണതരംഗത്തെയും പൊടിപടലങ്ങളെയും കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങളെ പാടെ മാറ്റിവരയ്ക്കുന്ന തരത്തിലുള്ള പ്രകൃതി പ്രതിഭാസങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ ഇത്തവണ കണ്ടത് വെളള പുതച്ച് കിടക്കുന്ന ആലിപ്പഴങ്ങളാണ്.
സാധാരണഗതിയിൽ മണൽക്കാറ്റും കടുത്ത ചൂടും അനുഭവപ്പെടാറുള്ള ബികാനെറിലെ അർജുൻസാറിൽ കശ്മീരിനെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആലിപ്പഴം വീണു കൃഷിയിടങ്ങൾ മൂടപ്പെട്ട ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കുവെച്ച ഈ ദൃശ്യങ്ങൾ കാലാവസ്ഥാ വ്യതിയാനം എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വെസ്റ്റേൺ ഡിസ്റ്റർബൻസ് എന്ന പ്രതിഭാസമാണ് ഈ അപ്രതീക്ഷിത മാറ്റത്തിന് പിന്നിലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഇതേ സമയത്ത് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തിയിരുന്ന ബികാനെറിൽ ഇത്തവണ അത് 30 ഡിഗ്രിയിലേക്ക് താഴ്ന്നു എന്നത് അത്ഭുതകരമാണ്. എന്നാൽ ഈ കുളിർമ കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് നൽകുന്നത്.
വിളവെടുപ്പിന് തയ്യാറെടുക്കുന്ന കൃഷിയിടങ്ങളിൽ ആലിപ്പഴം വീഴുന്നത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുമെന്നതിനാൽ സർക്കാർ ഇടപെട്ട് വിള ഇൻഷുറൻസ് ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളിൽ രാജസ്ഥാൻ കൂടാതെ ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഡൽഹി തുടങ്ങിയ ഇടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ ഏഴാം തീയതിയോടെ മറ്റൊരു ശക്തമായ വെസ്റ്റേൺ ഡിസ്റ്റർബൻസ് കൂടി സജീവമാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയും കാറ്റും തുടരാനാണ് സാധ്യത.
പ്രകൃതിയുടെ ഈ മാറ്റം നാം ഗൗരവമായി കാണേണ്ടതുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തടയാൻ കൃത്യമായ മുൻകരുതലുകൾ ആവശ്യമാണെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
Sports
ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ശ്വാസം മുട്ടിച്ച് രാജസ്ഥാൻ റോയൽസ് ബൗളർമാർ. ബാർസപര സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ വെറും 127 റൺസിന് രാജസ്ഥാൻ ബൗളർമാർ എറിഞ്ഞൊതുക്കി.
ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ചെന്നൈയുടെ ബാറ്റിംഗ് നട്ടെല്ല് ഒടിച്ച രാജസ്ഥാൻ ബൗളിംഗ് നിരയിൽ ജോഫ്ര ആർച്ചറും നന്ദ്രെ ബർഗറും രവീന്ദ്ര ജഡേജയും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
മൂന്ന് ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലായിരുന്നു ചെന്നൈ. ജോഫ്ര ആർച്ചറും നന്ദ്രെ ബർഗറും ചേർന്ന് ഓരോ വിക്കറ്റുകൾ വീഴ്ത്തി രാജസ്ഥാന് മികച്ച തുടക്കം നൽകി. ഏഴ് പന്തിൽ ആറ് റൺസ് മാത്രം എടുത്ത് സഞ്ജു പുറത്തായതോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് നിര ഒന്നടങ്കം തകർന്നടിയുന്ന കാഴ്ചയാണ് കണ്ടെത്.
രവീന്ദ്ര ജഡേജ ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ആറ് വിക്കറ്റിന് 57 റൺസ് എന്ന നിലയിലായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് അവസാന വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്തു.അവസാന ഓവറുകളിലെ പോരാട്ടമാണ് ടീമിന്റെ സ്കോർ 120 കടത്തിയതെങ്കിലും 19.4 ഓവറിൽ 127 റൺസിന് ചെന്നൈ ഓൾ ഔട്ടായി. രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങുന്ന രാജസ്ഥാൻ റോയൽസിന് 128 റൺസാണ് വിജയലക്ഷ്യം.
Sports
സഞ്ജു സാംസണിന്റെ ചേട്ടാ വിളി ഇന്ത്യന് ക്രിക്കറ്റ് ലോകം ആദ്യം ശ്രവിച്ചത് ഐപിഎല്ലില് രാജസ്ഥാന് റോയല്സിന്റെ ടീം ക്യാമ്പില്വച്ചായിരുന്നു. അങ്ങനെ ഇംഗ്ലീഷ് താരം ജോസ് ബട്ലര് ജോസേട്ടനായി...
ആദ്യം ജോസേട്ടനും പിന്നാലെ സഞ്ജു ചേട്ടനും രാജസ്ഥാന് റോയല്സ് വിട്ടു. 2008ലെ പ്രഥമ ഐപിഎല് ചാമ്പ്യന്മാരായ രാജസ്ഥാന് റോയല്സ്, രണ്ടാം കിരീട സ്വപ്നത്തോടെ രാജകീയ ടീമുമായാണ് ഇത്തവണ എത്തുന്നത്. കുമാര് സംഗക്കാരയാണ് പരിശീലകന്. ക്യാപ്റ്റന്: റിയാന് പരാഗ്. വൈസ് ക്യാപ്റ്റന്: രവീന്ദ്ര ജഡേജ.
ജഡേജ + ജയ്സ്വാള് + വൈഭവ്
സഞ്ജു സാംസണിനു പകരമായി രാജസ്ഥാന് റോയല്സ് ട്രേഡിംഗിലൂടെ സ്വന്തമാക്കിയത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന് ഓള് റൗണ്ടര്മാരില് ഒരാളായ രവീന്ദ്ര ജഡേജയെയാണ്. 2008ല് രാജസ്ഥാന് ഐപിഎല് ചാമ്പ്യന്മാരായപ്പോള് ജഡേജ നിര്ണായക പങ്കുവഹിച്ചിരുന്നു. ജഡേജയുടെ തിരിച്ചുവരവ് ടീമിനു വീണ്ടും കിരീടം സമ്മാനിക്കുമോ എന്നു കണ്ടറിയണം.
ലോക ക്രിക്കറ്റിലെതന്നെ ഏറ്റവും സ്ഫോടനാത്മക ഓപ്പണിംഗ് ജോഡിയാണ് രാജസ്ഥാന് റോയല്സിന് ഇത്തവണയുള്ളത്. കൗമാര സൂപ്പര് സ്റ്റാറായ വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളുമാണ് രാജസ്ഥാന്റെ ഓപ്പണിംഗ് ചുമതല വഹിക്കുക. ഇരുവരും ഇടംകൈ ബാറ്റര്മാരാണ്.
ബാറ്റിംഗ്
വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാള് എന്നിവര്ക്കൊപ്പം വെസ്റ്റ് ഇന്ഡീസുകാരനായ വെടിക്കെട്ടുകാരന് ഷിംറോണ് ഹെറ്റ്മെയര്, വിക്കറ്റ് കീപ്പര് ബാറ്ററായ ധ്രുവ് ജുറെല്, ക്യാപ്റ്റന് റിയാന് പരാഗ്, രവീന്ദ്ര ജഡേജ എന്നിവരും ബാറ്റിംഗില് രാജസ്ഥാനു കരുത്താണ്. ഡൊണോവന് ഫെരേര, ലുവാന് പ്രെട്ടോറിയസ് എന്നീ ദക്ഷിണാഫ്രിക്കന് വിക്കറ്റ് കീപ്പര് ബാറ്റര്മാരും രാജസ്ഥാന് ക്യാമ്പിലുണ്ട്. യുദ്ധ്വീര് സിംഗിന്റെ ബൗളിംഗിനൊപ്പം ബാറ്റിംഗും ഉപകാരപ്പെടും.
സാം കറന്, ബൗളിംഗ്
ഇംഗ്ലീഷ് താരം ജോഫ്ര ആര്ച്ചര്, ന്യൂസിലന്ഡില്നിന്നുള്ള ആദം മില്നെ, ദക്ഷിണാഫ്രിക്കക്കാരായ നന്ദ്രെ ബര്ഗര്, മഫാക, തുഷാര് ദേഷ്പാണ്ഡെ, സന്ദീപ് ശര്മ എന്നിവരാണ് പേസ് ബൗളിംഗ് സംഘത്തിലുള്ളത്. മലയാളിതാരം വിഘ്നേഷ് പുത്തൂര്, രവി ബിഷ്ണോയ് എന്നിവരാണ് ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നര്മാര്.
പരിക്കിനെത്തുടര്ന്ന് സാം കറന് ഉണ്ടാകില്ലെന്നതു രാജസ്ഥാനു തിരിച്ചടിയാണ്. 2026 ലോകകപ്പില് ഇംഗ്ലണ്ടിനായി സാം കറന് മികച്ച ഓള് റൗണ്ട് പ്രകടനം നടത്തിയിരുന്നു. ചെന്നൈ സൂപ്പര് കിംഗ്സില്നിന്ന് ട്രേഡിംഗിലൂടെയായിരുന്നു സാം കറന് രാജസ്ഥാനില് എത്തിയത്.
Auto
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് വാഹനം ഹോണ്ട ഒ ആൽഫ രാജസ്ഥാനിലെ തപുകര പ്ലാന്റിൽ നിർമിക്കുമെന്ന് കമ്പനി അറിയിച്ചു.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയും ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകാഷി നക്കാജിമയും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഈ പ്രോജക്ട് നിർമിക്കുന്നതിനായി 1200 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും ഈ വർഷം അവസാനം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കന്പനി അറിയിച്ചു.
പുതിയ പ്ലാന്റ് വരുന്നതിലുടെ ഇലക്ട്രിക് വാഹന മേഖലയിൽ രാജ്യത്തുടനീളം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും ഭജൻലാൽ ശർമ പറഞ്ഞു.
Business
ന്യൂഡൽഹി/ടോക്കിയോ: ചൈനയുടെ വ്യാപാര നിയന്ത്രണങ്ങളിൽ വലയുന്ന ജപ്പാൻ, തങ്ങളുടെ വ്യവസായ മേഖലയ്ക്ക് അത്യന്താപേക്ഷിതമായ അപൂർവ ധാതുക്കൾക്കായി (Rare Earth Elements) ഇന്ത്യയുമായി കൈകോർക്കുന്നു.
രാജസ്ഥാനിൽ അടുത്തിടെ കണ്ടെത്തിയ വൻതോതിലുള്ള ധാതു നിക്ഷേപം സംയുക്തമായി ഖനനം ചെയ്യുന്നതിനെക്കുറിച്ചാണ് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തുന്നത്. ഇലക്ട്രിക് വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ നിർമാണത്തിനാവശ്യമായ കാന്തികശക്തിയുള്ള ധാതുക്കളുടെ കാര്യത്തിൽ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ജപ്പാന്റെ പ്രധാന ലക്ഷ്യം.
രാജസ്ഥാനിലും ഗുജറാത്തിലുമായി ഏകദേശം 12.9 ലക്ഷം മെട്രിക് ടൺ അപൂർവ ധാതുശേഖരം കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ഈ നിക്ഷേപങ്ങൾ വേർതിരിച്ചെടുക്കുന്നതിനാവശ്യമായ അത്യാധുനിക സാങ്കേതികവിദ്യയും സാമ്പത്തിക സഹായവും ജപ്പാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ പക്കലില്ലാത്ത സങ്കീർണമായ ഖനന സാങ്കേതികവിദ്യകൾ കൈമാറുന്നതിനു പകരമായി, ഉത്പാദിപ്പിക്കുന്ന ധാതുക്കളുടെ ഒരു നിശ്ചിത വിഹിതം തങ്ങൾക്ക് ഉറപ്പാക്കണമെന്നാണ് ജപ്പാന്റെ ആവശ്യം. ഇതിന്റെ ഭാഗമായി ജപ്പാനിൽനിന്നുള്ള വിദഗ്ധ സംഘം ഉടൻ രാജസ്ഥാൻ സന്ദർശിക്കുമെന്നാണ് സൂചന.
ജപ്പാനും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തിലാണ് ഈ നീക്കം വേഗത്തിലാകുന്നത്. ജപ്പാൻ സൈന്യത്തിന് സാമഗ്രികൾ വിതരണം ചെയ്യുന്ന 20 കമ്പനികൾക്ക് കഴിഞ്ഞ ആഴ്ച ചൈന കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ പ്രധാനപ്പെട്ട ഏഴ് അപൂർവ ധാതുക്കൾ ജപ്പാന് ലഭിക്കാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി മറികടക്കാൻ ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി ജപ്പാൻ കാണുന്നു.
അപൂർവ ധാതുക്കൾക്കു പുറമെ, ആഫ്രിക്കൻ രാജ്യങ്ങളിലെ ലിഥിയം, കോബാൾട്ട് ശേഖരങ്ങൾക്കായി ഇന്ത്യൻ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാനും ജപ്പാന് പദ്ധതിയുണ്ട്.
National
ചുരു: രാജസ്ഥാനിലെ ചുരുവിൽ ഹോട്ടലിലെത്തിയ അക്രമിസംഘം ഉടമയെ വെടിവച്ചുകൊന്നു.
തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ മൂന്നുപേർക്കു ഗുരുതരമായി പരിക്കേറ്റു. ബിദാസർ മേഖലയിലുള്ള ഹോട്ടലിൽ മൂന്നംഗസംഘം നടത്തിയ വെടിവയ്പിലാണ് ഉടമ മണിറാം മാണ്ഡ മരിച്ചത്.
National
ജയ്പുർ: രാജസ്ഥാനിൽ ബസും ട്രെയ്ലർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു.
വെള്ളിയാഴ്ച വൈകുന്നേരം ആണ് അപകടമുണ്ടായത്. ബലോത്ര ജില്ലയിലെ സർവാഡി ജില്ലയിലാണ് അപകടം നടന്നത്. ജോധ്പുരിൽ നിന്ന് ബലോത്രയിലേയ്ക്ക് പോയ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്.
അതിമവേഗത്തിലെത്തിയ ബസ് ട്രെയ്ലറിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആറ് പേർ സംഘവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേയ്ക്ക് മാറ്റി.
അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണ് രണ്ടു പേർ മരിച്ചു. റസ്റ്റോറന്റായി പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നുവീണത്. സംഭവസമയത്ത് പതിനഞ്ചോളം പേർ റസ്റ്റോറന്റിൽ ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിൽ ഒൻപത് പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി ഒൻപതോടെ കോട്ടയിലെ തൽവണ്ടിയിലാണ് അപകടമുണ്ടായത്.
മരിച്ച ഒരാൾ ബംഗാൾ സ്വദേശിയാണെന്ന് കോട്ട ജില്ലാ ആശുപത്രിയിലെ അധികൃതർ പറഞ്ഞു. എന്നാൽ ഇയാളുടെ മറ്റു വിവരങ്ങൾ ലഭ്യമല്ല. പരിക്കേറ്റ എട്ടു പേരെയാണ് കോട്ട ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഇവരിൽ കുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ നില ഗുരുതരമാണ്.
ഇനിയും എത്ര പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ല. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതേസമയം കെട്ടിടം തകർന്നതിന്റെ കാരണം ലഭ്യമല്ല.
തകർന്ന കെട്ടിടത്തിനു തൊട്ടടുത്തായി മറ്റൊരു കെട്ടിടം നിർമാണത്തിലാണ്. ഈ കെട്ടിടത്തിന്റെ അടിസ്ഥാന നിർമാണത്തിന്റെ ഭാഗമായുണ്ടായ പ്രകമ്പനമാണോ സമീപ കെട്ടിടത്തിന്റെ തകർച്ചയ്ക്കു കാരണമെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം സ്ഫോടന ശബ്ദത്തോടെയാണ് കെട്ടിടം തകർന്നതെന്നു നാട്ടുകാർ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
Business
കൊച്ചി: ഐസിഎല് ഫിന്കോര്പ് ലിമിറ്റഡ് ഇനി രാജസ്ഥാനിലും. ജയ്പുരിലെ റീജണല് ഓഫീസിന്റെയും ബ്രാഞ്ചിന്റെയും ഉദ്ഘാടനം കേന്ദ്രമന്ത്രി രാംദാസ് അത്താവലെ നിര്വഹിച്ചു. എല്എസിടിസിയുടെ ഗുഡ്വില് അംബാസഡറും ഐസിഎല് ഫിന്കോര്പ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്കുമാര് അധ്യക്ഷത വഹിച്ചു.
സ്വാമി ബാല്മുകുന്ദാചാര്യ ജി. മഹാരാജ് എംഎല്എ, രാജസ്ഥാന് എഡിജിപി ബിജു ജോര്ജ് ജോസഫ്, ഐസിഎല് ഹോള് ടൈം ഡയറക്ടറും വൈസ് ചെയര്മാനും സിഇഒയുമായ ഉമ അനില്കുമാര്, എക്സിക്യൂട്ടീവ് ഡയറക്ടര് ഡോ. രാജശ്രീ അജിത്, ഓപ്പറേഷന്സ് ആന്ഡ് ഡെവലപ്മെന്റ് എജിഎം കെ.പി. സതീശന് എന്നിവര് പ്രസംഗിച്ചു.
ജയ്പുരിലെ വൈശാലി നഗറിലാണ് ഐസിഎല് റീജണല് ഓഫീസ്. കമ്പനിയുടെ രാജസ്ഥാനിലെ പ്രധാന പ്രവര്ത്തനകേന്ദ്രമായി ഓഫീസ് മാറും. രാജസ്ഥാനിലെ ഉപഭോക്താക്കള്ക്ക് ഇനി കൂടുതല് വേഗത്തിലും മികച്ച രീതിയിലും സാമ്പത്തിക സേവനങ്ങള് നല്കാനാകുമെന്ന് അഡ്വ. കെ.ജി. അനില്കുമാര് പറഞ്ഞു.
National
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് (ഇന്റർ സർവീസസ് ഇന്റലിജൻസ്) വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന സംശയത്തിൽ ഒരാൾ കസ്റ്റഡിയിൽ. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ജയ്സൽമേറിൽ നിന്ന് സുരക്ഷാ ഏജൻസികൾ ഇയാളെ കസ്റ്റഡിയിലെടുത്തത്.
നെഹ്ദാൻ ഗ്രാമവാസിയായ ജാബരാറാം മേഘ്വാൾ ആണ് പിടിയിലായതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘം ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സിഐഡി - ഇന്റലിജൻസ് സംഘങ്ങൾ ചോദ്യം ചെയ്യലിനായി ഇയാളെ ജയ്പൂരിലേക്ക് കൊണ്ടുപോയി. ഇയാളുടെ മൊബൈൽ ഫോണും കംപ്യൂട്ടറും ഫോറൻസിക് പരിശോധനയ്ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ നാലു വർഷമായി ഗ്രാമത്തിൽ ഇ-മിത്ര കേന്ദ്രം നടത്തിവരികയായിരുന്ന ഇയാൾക്ക് നിരവധി സർക്കാർ പദ്ധതികളിലേക്കും രേഖകളിലേക്കും പ്രവേശനമുണ്ടായിരുന്നു. പാക്കിസ്ഥാൻ സ്വദേശിനിയായ ഒരു വനിതയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായും സുരക്ഷാ ഏജൻസികൾ പറഞ്ഞു.
National
ജയ്പുർ: രാജസ്ഥാനിൽ നഗൗർ ജില്ലയിൽ നിന്ന് വൻ സ്ഫോടകവസ്തുശേഖരം പിടികൂടി. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. അമോണിയം നൈട്രേറ്റിന് പുറമെ ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്പി. മൃദുൽ കച്ഛ്വ പറഞ്ഞു.
മേഖലയിൽ അനധികൃത പാറഖനനം നടത്തുന്നവർക്കായി പ്രതി സ്ഫോടകവസ്തുക്കൾ വിതരണം ചെയ്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായെന്ന് പോലീസ് അറിയിച്ചു. മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിനാണോ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു, സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറി.
വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ പ്രതിയെ ചോദ്യംചെയ്യുമെന്നും എസ്പി പറഞ്ഞു.
SUNDAY DEEPIKA
രാജസ്ഥാനിലെ ദൗസ ജില്ലയില്, ആരവല്ലി മലനിരകളുടെ താഴ്വരയില്ലുള്ള മെഹന്ദിപ്പുര് ബാലാജി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വിചിത്രവും ശക്തവുമായ ആരാധനാലയങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഹനുമാനെ ബാലാജി (ബാല ഹനുമാന്) ആയി ആരാധിക്കുന്ന ഈ ക്ഷേത്രം, ദുഷ്ടാത്മ ബാധകളും മാനസിക പീഡനങ്ങളും മാറാനുള്ള വിശ്വാസചികിത്സകള്ക്ക് ലോകപ്രശസ്തമാണ്.
ഏതാണ്ട് ആയിരം വര്ഷങ്ങള്ക്കുമുമ്പ് ഈ പ്രദേശം ഒരു കൊടുംകാടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില് ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു പുരോഹിതന് ഒരു സ്വപ്ന ദര്ശനമുണ്ടായി. കാടിനുള്ളില് മൂന്നു വിഗ്രഹങ്ങള് മറഞ്ഞിരിക്കുന്നുണ്ടെന്നും അത് കണ്ടെത്തി ആരാധിക്കണമെന്നുമായിരുന്നു സ്വപ്നത്തിലെ നിര്ദേശം. ഹനുമാന് സ്വാമിയായിരുന്നു സ്വപ്നത്തില് പ്രത്യക്ഷപ്പെട്ടതെന്നാണ് പരക്കേയുള്ള വിശ്വാസം.
എന്തായാലും സ്വപ്നദര്ശനത്തെത്തുടര്ന്നുള്ള അന്വേഷണത്തിനൊടുവില് അദ്ദേഹം കാടിനുള്ളില് സ്വയംഭൂവായ മൂന്ന് ശിലകള് കണ്ടെത്തുകയും ചെയ്തു. ബാലാജി, പ്രേതരാജ് സര്ക്കാര് (പ്രേതങ്ങളുടെയും ദുരാന്മാതാക്കളുടെയും അധിപന്), ഭൈരവ് ബാബ (ശിവന്റെ അവതാരം) എന്നീ ദേവകളുടെ ബിംബങ്ങളായിരുന്നു അത്. പിന്നീട് ഇവിടെ ഒരു ചെറിയ ദേവാലയം പണിതുയര്ത്തുകയും, കാലക്രമേണ അത് ഇന്ന് കാണുന്ന വിശാലമായ ക്ഷേത്രസമുച്ചയമായി വളരുകയും ചെയ്തു.
മെഹന്ദിപ്പുര് ബാലാജിയുടെ ആരാധനാരീതികള് ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളില്നിന്നു വ്യത്യസ്തമാണ്. ഇവിടെ എത്തുന്നവര് ആദ്യം "അര്ജി’ സമര്പ്പിക്കുന്നു. ദോഷബാധ മാറാനായുള്ള പ്രത്യേക അപേക്ഷയെയാണ് അര്ജി എന്നു വിളിക്കുന്നത്.
പ്രത്യേകിച്ച് വ്യാഴം, ശനി ദിവസങ്ങളില് ക്ഷേത്രപരിസരം അസാധാരണ കാഴ്ചകള്ക്കും സാക്ഷ്യം വഹിക്കുന്നു. മന്ത്രോച്ചാരണങ്ങള്ക്കിടെ ചിലര് ബോധം നഷ്ടപ്പെടുന്നതുപോലെ അനുഭവപ്പെടുമ്പോള് ചിലര് ഉച്ചത്തില് നിലവിളിക്കുകയും അസ്വാഭാവിക പെരുമാറ്റങ്ങള് കാണിക്കുകയും ചെയ്യുന്നു. വിശ്വാസികള് ഇത് ദുഷ്ടാത്മാക്കള് പുറത്തുപോകുന്നതിന്റെ ലക്ഷണമെന്നാണ് പറയുന്നത്.
എന്നാല് ശക്തമായ വിശ്വാസവും മാനസിക സമ്മര്ദവും ചേര്ന്നുണ്ടാകുന്ന പ്ലാസീബോസൈക്കോസോമാറ്റിക് പ്രതികരണങ്ങളാകാം ഇതെന്ന് ചില വിദഗ്ധര് വിലയിരുത്തുന്നു. എന്നിരുന്നാലും ജീവിതത്തില് പ്രതീക്ഷ നഷ്ടപ്പെടുമ്പോള് ആശ്വാസം തേടി ഇവിടെ എത്തുന്നവരുടെ ഒഴുക്കിന് കുറവില്ല.
ഈ ക്ഷേത്രത്തില് പോകുന്നവര് പാലിക്കേണ്ട ചില പ്രത്യേക നിയമങ്ങളുണ്ട്. ക്ഷേത്ര ദര്ശനം കഴിഞ്ഞ് മടങ്ങുമ്പോള് ഒരു കാരണവശാലും തിരിഞ്ഞുനോക്കാന് പാടില്ല എന്നതാണ് അതില് ആദ്യത്തേത്. തിരിഞ്ഞുനോക്കിയാല് ദുഷ്ടശക്തികള് കൂടെവരുമെന്നാണ് വിശ്വാസം. ക്ഷേത്രത്തില്നിന്ന് ലഭിക്കുന്ന പ്രസാദമോ ഭക്ഷണമോ വെള്ളമോ ക്ഷേത്ര പരിധിക്ക് പുറത്തേക്ക് കൊണ്ടുപോകാന് പാടില്ല. അവ അവിടെത്തന്നെ ഉപേക്ഷിക്കണമെന്നതാണ് നിഷ്ഠ. ഈ പ്രദേശം സന്ദര്ശിക്കുന്നതിന് കുറച്ചു ദിവസം മുമ്പുതന്നെ ഉള്ളി, വെളുത്തുള്ളി, മദ്യം, മാംസാഹാരം എന്നിവ ഉപേക്ഷിക്കണമെന്നും നിഷ്കര്ഷിച്ചിരിക്കുന്നു.
മെഹന്ദിപ്പുര് ബാലാജി ക്ഷേത്രം വിശ്വാസത്തിന്റെയും സംശയങ്ങളുടെയും ഇടയില് നിലകൊള്ളുന്ന ഒരു അപൂര്വ ആത്മീയ കേന്ദ്രമാണ്. ഇവിടെ സംഭവിക്കുന്ന അനുഭവങ്ങള് ശാസ്ത്രീയമായി വിശദീകരിക്കാമോ എന്ന ചോദ്യം നിലനില്ക്കുമ്പോഴും, ആശ്വാസം തേടിയെത്തുന്ന ആയിരങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു.
ഭക്തര്ക്ക് ഇത് ദൈവിക ശക്തിയുടെ ദൃഷ്ടാന്തമാണെങ്കില് ശാസ്ത്ര നിരീക്ഷകര്ക്കിത് മനുഷ്യമനസിന്റെ ആഴങ്ങളിലേക്കുള്ള വാതായനം തുറക്കലാണ്.
National
ന്യൂഡല്ഹി: രാജസ്ഥാനിലെ ആരവല്ലി മലനിരകളില് അനധികൃത ഖനനം അനുവദിക്കില്ലെന്ന രാജസ്ഥാന് സര്ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ആരവല്ലി മലനിരകളുടെ നിര്വചനവുമായി ബന്ധപ്പെട്ട കേസിൽ, പ്രദേശത്ത് ഒരു തരത്തിലുള്ള നിയമവിരുദ്ധ ഖനനവും നടക്കുന്നില്ലെന്ന് ഉറപ്പാക്കാന് കോടതി രാജസ്ഥാന് സര്ക്കാരിനോട് കര്ശനമായി നിര്ദ്ദേശിച്ചു.
ആരവല്ലി മേഖലയില് അനധികൃത ഖനനം തടയാന് ഉടനടി നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാന് സര്ക്കാരിന് വേണ്ടി ഹാജരായ അഡീഷണല് സോളിസിറ്റര് ജനറല് കെ.എം. നടരാജ് കോടതിയില് ഉറപ്പ് നല്കി. ആരവല്ലി മലനിരകളുടെ കൃത്യമായ അതിരുകള് നിര്ണ്ണയിക്കുന്നതിനും ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങള് പഠിക്കുന്നതിനുമായി ഒരു ഉന്നതാധികാര വിദഗ്ധ സമിതിയെ രൂപീകരിക്കാനും കോടതി തീരുമാനിച്ചു.
ആരവല്ലി മലനിരകളെ നിര്വ്വചിച്ചുകൊണ്ട് 2025 നവംബറില് പുറപ്പെടുവിച്ച ഉത്തരവ് കോടതി താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്. പുതിയ നിര്വചനം ഖനന മാഫിയകള്ക്ക് ഗുണകരമാകുമെന്നും ഭൂരിഭാഗം മലനിരകളും സംരക്ഷണ പരിധിയില് നിന്ന് പുറത്താകുമെന്നുമുള്ള പരിസ്ഥിതി പ്രവര്ത്തകരുടെ ആശങ്ക കണക്കിലെടുത്താണ് മുന് ഉത്തരവ് കോടതി മരവിപ്പിച്ചത്.
വിദഗ്ധ സമിതി റിപ്പോര്ട്ട് സമര്പ്പിക്കുന്നത് വരെ ആരവല്ലി മേഖലയില് പുതിയ ഖനന ലൈസന്സുകള് നല്കുന്നതിനോ പഴയവ പുതുക്കുന്നതിനോ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഥാര് മരുഭൂമിയുടെ വ്യാപനം തടയുന്ന പ്രകൃതിദത്തമായ മതില് കൂടിയാണ് ആരവല്ലി മലനിരകളെന്നും അനധികൃത ഖനനം ഇല്ലാതാക്കി ഈ പരിസ്ഥിതി വ്യവസ്ഥയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ആരവല്ലി മലനിരകളുടെ നാശം ഡല്ഹി ഉള്പ്പെടെയുള്ള ഉത്തരേന്ത്യന് നഗരങ്ങളിലെ വായു മലിനീകരണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ.
National
ശ്രീഗംഗാനഗര്: രാജസ്ഥാനിലെ ശ്രീഗംഗാനഗര് ജില്ലയിലെ സുഭാഷ് പാര്ക്ക് പ്രദേശത്ത് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ഫോട്ടോഗ്രാഫറായി പ്രവര്ത്തിക്കുന്ന 19 വയസുകാരന് ഓം പ്രകാശ് എന്നയാളാണ് പ്രതി.
ഫോട്ടോഗ്രാഫറായി പ്രവര്ത്തിക്കുന്ന ഇയാള് ഒരു വിവാഹ ചടങ്ങ് കവര് ചെയ്യാന് പോയ സമയത്ത് പെണ്കുട്ടിയെ കണ്ടിരുന്നു. പിന്നീട് അവളുമായി സംസാരിക്കാന് ശ്രമിച്ചെങ്കിലും പെണ്കുട്ടി നിരസിക്കുകയും താക്കീത് ചെയ്യുകയുമുണ്ടായി.
ഇതില് പ്രതികാരം ചെയ്യാന് തീരുമാനിച്ച പ്രതി ആസിഡ് കുപ്പിയുമായി ബൈക്കില് എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് മുന്പ് തന്നെ പ്രതി മുഖം തുണി കൊണ്ട് മറച്ച് ഹെല്മെറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പര് പ്ലേറ്റ് തുണി കൊണ്ട് മറച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായിരുന്നു നീക്കം. അക്രമത്തില് പെണ്കുട്ടിയുടെ വസ്ത്രങ്ങള്ക്കും ഒരു വിരലിനും പൊള്ളലേറ്റു.
മുഖത്തോ കണ്ണിലോ ആസിഡ് വീഴാത്ത സാഹചര്യത്തിലാണ് ഗുരുതരമായ പരിക്കുകള് ഒഴിവായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചും പ്രാദേശികമായി നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പ്രതിക്കായി 25,000 രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില് തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
National
ജയ്പുർ: രാജസ്ഥാനിൽ പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. ജോധ്പുരിലാണ് സംഭവം.
18,15 വയസുള്ള പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. ഒരു മാസം മുമ്പ് ഇളയ മകൾ ഈ വിവരം സഹോദരിയോടു പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
മൂത്ത മകളെ 12 വർഷത്തിലേറെയായി ഉപദ്രവം തുടരുകയായിരുന്നു. ഇതേക്കുറിച്ച് അമ്മയോടോ മറ്റ് ബന്ധുക്കളോടോ പറയരുതെന്നും പറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
ഇളയ സഹോദരിയുടെ നിർബന്ധത്താലാണ് മുത്ത സഹോദരി വിവരം അമ്മയോട് പറയാൻ തയാറായത്. തുടർന്ന് ഈ വിഷയത്തെ ചൊല്ലി കുടുംബത്തിൽ തർക്കം രൂക്ഷമായിരുന്നു.
ഒളിവിൽ പോയ പ്രതിയെ കളക്ടറേറ്റ് പരിസരത്തുനിന്നു പിടികൂടി എഫ്ഐആർ രജിസ്റ്റർ ചെയ്തു.ഭീഷണിപ്പെടുത്തൽ, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
National
ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ജനുവരി ആറിന് കുട്ടി സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം.
വകിൽ(23), ഹൻസ്രാജ്(28) എന്നിവരാണ് പിടിയിലായത്. സ്കൂളിൽ കൊണ്ടുവിടാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികൾ കുട്ടിയെ വാഹനത്തിൽ കയറ്റിയത്.
പ്രതികളെ പരിചയമുണ്ടായിരുന്നതിനാൽ കുട്ടി വാഹനത്തിൽ കയറി. തൊട്ടുപിന്നാലെ പ്രതികൾ കുട്ടിയെ ഓടുന്ന വാഹനത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ബിക്കാനീർ പ്രദേശത്തുകൂടി ഏകദേശം 90 മിനിറ്റോളം ഇവർ വാഹനം ഓടിച്ചു.
സംശയം തോന്നിയ പ്രദേശവാസികൾ വാഹനം തടഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. പരിഭ്രാന്തരായ പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. പ്രതികൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പീഡനത്തെക്കുറിച്ച് കുട്ടി പുറത്തുപറഞ്ഞിരുന്നില്ല.
കുടുംബാംഗങ്ങളുടെ നിരന്തര ചോദ്യം ചെയ്യലിനെ തുടർന്നാണ് കുട്ടി സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞത്. ഉടൻ തന്നെ നപസർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സിഒ ഗംഗാഷഹർ ഹിമാൻഷു ശർമയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിവിധ സംസ്ഥാനങ്ങളിലും അന്വേഷണം നീണ്ടു. ബസിൽ രക്ഷപ്പെട്ട വകീലിനെ ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് പിടികൂടി. ഹൻസ്രാജിനെ ബിക്കാനീർ ജില്ലയിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ നിർബന്ധിത വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായി പോലീസ് സ്ഥിരീകരിച്ചു, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം ഫോറൻസിക് തെളിവായി പിടിച്ചെടുത്തു.
Viral
രാജസ്ഥാനിലെ ബാൻസ്വാഡ ജില്ലയിലുള്ള ആനന്ദ്പുരി മേഖലയിൽ നിന്നും പുറത്തുവന്ന ദൃശ്യങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടിക്കുന്നതാണ്. വെറും 16 പേർക്ക് മാത്രം യാത്ര ചെയ്യാൻ അനുമതിയുള്ള ജീപ്പിൽ 60 -ഓളം ആളുകളെ കുത്തിനിറച്ച് മരണപ്പാച്ചിൽ നടത്തുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്.
വണ്ടിയുടെ ഉള്ളിലെ സീറ്റുകൾ പൂർണമായും നിറഞ്ഞതോടെ യാത്രക്കാർ ബോണറ്റിലും മേൽക്കൂരയിലും സ്റ്റെപ്പിനിയിലുമൊക്കെ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.
ഡ്രൈവറുടെ വശത്തെ ഡോറിൽ വരെ ആളുകൾ തൂങ്ങിക്കിടക്കുന്നത് ദീർഘദൂര കാഴ്ചകളെപ്പോലും തടസപ്പെടുത്തുന്ന രീതിയിലായിരുന്നു. കൊച്ചുകുട്ടികളും സ്ത്രീകളും വയോധികരും ഇത്തരത്തിൽ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു എന്നത് ഗൗരവകരമായ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
മനുഷ്യരെ കൊണ്ടുപോകുന്ന വാഹനമാണോ അതോ ചരക്കുകൾ കുത്തിനിറച്ച ലോറിയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം അമിതഭാരം കയറ്റിയ ഈ ജീപ്പ് അതിവേഗത്തിലാണ് റോഡിലൂടെ കുതിക്കുന്നത്.
ഡ്രൈവർക്ക് വശങ്ങളിലേക്കോ പുറകിലേക്കോ ഉള്ള കാഴ്ചകൾ പൂർണമായും മറഞ്ഞ നിലയിലായിരുന്നു. ഇത്രയും അപകടകരമായ രീതിയിൽ വാഹനം ഓടിക്കുമ്പോഴും ചുറ്റുമുള്ള യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് യാതൊരു പരിഗണനയും ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല.
ഈ മേഖലയിലെ ഗോത്രവർഗ ഗ്രാമങ്ങളിൽ ആവശ്യത്തിന് പൊതുഗതാഗത സൗകര്യങ്ങളോ സർക്കാർ ബസുകളോ ലഭ്യമല്ലാത്തതാണ് ഇത്തരം നിയമലംഘനങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മറ്റൊരു യാത്രാമാർഗവും ഇല്ലാത്തതിനാൽ ഗ്രാമവാസികൾ അപകടമറിഞ്ഞും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ ഭരണകൂടവും ഗതാഗത വകുപ്പും കർശന നടപടികളുമായി രംഗത്തെത്തിയിട്ടുണ്ട്.
ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റും ട്രാഫിക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ച നിരവധി വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി.
പ്രദേശത്തെ യാത്രാസൗകര്യങ്ങളുടെ പരിമിതി വിഷയമാണെങ്കിലും ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പങ്കജ് ശർമ്മ വ്യക്തമാക്കി. വരും ദിവസങ്ങളിലും മേഖലയിൽ പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.
National
ജയ്പുർ: രാജസ്ഥാനിൽ 12-ാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതികളിൽ ഒരാളെ അന്യസംസ്ഥാനത്തുനിന്നു പിടികൂടി പോലീസ്. എന്നാൽ, പ്രതി ഏത് സംസ്ഥാനത്ത് നിന്നുള്ളയാളാണെന്നു പോലീസ് പുറത്തുവിട്ടിട്ടില്ല.
ബിക്കാനീർ ജില്ലയിലെ നപസർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. "അന്യസംസ്ഥാനത്തുനിന്നുള്ള 20കാരനായ വഖീൽ എന്ന പ്രതിയെ ഞങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ചൊവ്വാഴ്ച അയാളെ രാജസ്ഥാനിലേക്കു കൊണ്ടുവരും'- ബിക്കാനീർ പോലീസ് സൂപ്രണ്ട് കാവേന്ദ്ര സിംഗ് സാഗർ പറഞ്ഞു.
ജനുവരി ആറിന് പെൺകുട്ടി സ്കൂളിലേക്കു പോകുമ്പോഴാണ് സംഭവം നടന്നത്. സ്കൂൾ വളപ്പിന് സമീപത്തുനിന്നു കാറിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സംശയം തോന്നിയ ഗ്രാമവാസികൾ കാർ തടഞ്ഞു നിർത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പ്രതികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഗ്രാമവാസികൾ ഉടൻതന്നെ കുട്ടിയുടെ കുടുംബത്തെ വിവരമറിയിച്ചു. കൂടാതെ, പോലീസിനെയും വിളിച്ചു.
ജനുവരി 11 നാണ് നപസർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളിലൊരാൾ അഭിഭാഷകനാണെന്നു പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
National
ജയ്പുർ: രാജസ്ഥാനിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
അഹോറിലാണ് അപകടം നടന്നത്. സാഞ്ചോറിൽ നിന്ന് ജയ്പുരിലേയ്ക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മൂന്ന് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി. നാട്ടുകാരും പോലീസും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: പൊതു അവബോധം വർധിപ്പിക്കാനും പദാവലി മെച്ചപ്പെടുത്താനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധിതമാക്കി രാജസ്ഥാൻ.
രാജസ്ഥാനിലെ ഹയർ സെക്കൻഡറി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ദിവസേന കുറഞ്ഞത് രണ്ട് ദിനപത്രമെങ്കിലും വരുത്തിക്കണമെന്നാണ് ഡിസംബർ 31നു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്.
രണ്ട് പത്രങ്ങളിലൊന്ന് ഹിന്ദിയിലും മറ്റൊന്ന് ഇംഗ്ലീഷിലുമായിരിക്കണമെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ യുപി സ്കൂളുകളാകട്ടെ കുറഞ്ഞത് രണ്ട് ഹിന്ദി ദിനപത്രങ്ങളെങ്കിലും സ്കൂളുകളിൽ ലഭ്യമാക്കണമന്നും സർക്കാർ നിർദേശിക്കുന്നു.
രാവിലത്തെ അസംബ്ലി സെഷനിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ദിനപത്രങ്ങൾ ഉച്ചത്തിൽ വായിക്കാൻ കുട്ടികളെ തയാറാക്കണം. എല്ലാ ദിവസവും പത്രങ്ങളിൽനിന്ന് അഞ്ച് പുതിയ വാക്കുകളെങ്കിലും കണ്ടെത്തി അതിന്റെ അർഥം വിദ്യാർഥികൾക്കു വിശദീകരിച്ചുകൊടുക്കണമെന്നും നിർദേശമുണ്ട്.
ഉത്തർപ്രദേശ് സർക്കാരും അടുത്തിടെ സമാന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്കൂളുകളിൽ എല്ലാ ദിവസവും കുട്ടികൾ മലയാള ദിനപത്രം വായിക്കണമെന്ന് കേരളവും കഴിഞ്ഞ വർഷം നിർദേശിച്ചിരുന്നു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും അർധ സെഞ്ചുറി നേടിയ കൃഷ്ണ പ്രസാദിന്റെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഏദൻ ആപ്പിൾ ടോമിന്റെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ പിന്തുർന്ന് വിജയിച്ചത്.
ബാബാ അപരാജിത് 126 റൺസാണ് എടുത്തത്. 116 പന്തിൽ 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ബാബയുടെ ഇന്നിംഗ്സ്. കൃഷ്ണ പ്രസാദ് 53 റൺസെടുത്തു. 18 പന്തിൽ നിന്ന് 40 റൺസാണ് ഏദൻ എടുത്തത്. ഒരു ഫോറും അഞ്ച് സിക്സും താരം അടിച്ചെടുത്തു.
രാജസ്ഥാന് വേണ്ടി എ. വി. ചൗധരി നാല് വിക്കറ്റെടുത്തു. എം.ജെ. സത്താർ രണ്ട് വിക്കറ്റും എ. ശർമ ഒരു വിക്കറ്റും വീഴ്ത്തി.
National
ജയ്പുർ: രാജസ്ഥാനിൽ വൻ തോതിൽ സ്ഫോടക വസ്തുക്കളുമായി രണ്ട് പേർ പിടിയിൽ. ടോംഗ് ജില്ലയിലാണ് സംഭവം. സുരേന്ദ്ര മോച്ചി, സുരേന്ദ്ര പട്വ എന്നിവരാണ് കാറിൽ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കളുമായി രാജസ്ഥാൻ പോലീസിന്റെ പിടിയിലായത്.
യൂറിയ വളത്തിന്റെ ചാക്കിൽ ഒളിപ്പിച്ച നിലയിൽ150 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് കാറിലുണ്ടായിരുന്നത്. ഇതുകൂടാതെ സ്ഫോടനത്തിനുപയോഗിക്കുന്ന 1100 മീറ്റർ ഫ്യൂസ് വയറും 200 ബാറ്ററികളും പോലീസ് കാറിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ബുന്ദിയിൽ നിന്ന് ടോംഗിലേക്ക് സ്ഫോടകവസ്തുക്കൾ കടത്തുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായതെന്ന് ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു. ഇരുവരെയും ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും അർധ സെഞ്ചുറി നേടിയ കൃഷ്ണ പ്രസാദിന്റെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഏദൻ ആപ്പിൾ ടോമിന്റെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ പിന്തുർന്ന് വിജയിച്ചത്.
ബാബാ അപരാജിത് 126 റൺസാണ് എടുത്തത്. 116 പന്തിൽ 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ബാബയുടെ ഇന്നിംഗ്സ്. കൃഷ്ണ പ്രസാദ് 53 റൺസെടുത്തു. 18 പന്തിൽ നിന്ന് 40 റൺസാണ് ഏദൻ എടുത്തത്. ഒരു ഫോറും അഞ്ച് സിക്സും താരം അടിച്ചെടുത്തു. രാജസ്ഥാന് വേണ്ടി എ. വി. ചൗധരി നാല് വിക്കറ്റെടുത്തു. എം.ജെ. സത്താർ രണ്ട് വിക്കറ്റും എ. ശർമ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 343 റൺസെടുത്തത്. കരണ് ലാംബയുടെ സെഞ്ചുറിയുടെയും ദീപക് ഹൂഡയുടെ അർധസെഞ്ചുറിയുടെയും ബലത്തിലാണ് രാജസ്ഥാൻ മികച്ച സ്കോറിലെത്തിയത്. 131 പന്തില് 119 റണ്സുമായി ലാംബ പുറത്താകാതെ നിന്നു. ദീപക് ഹൂഡ 83 പന്തില് 86 റൺസെടുത്തു.
ആദിത്യ റാത്തോർ (25), എ.ബി. കൂക്ന (23), നായകൻ എം.ജെ. സുതർ (21) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. കേരളത്തിനു വേണ്ടി എൻ.എം. ഷറഫുദ്ദീന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ എം.ഡി. നിഥീഷ്, ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
National
ജയ്പുർ: ആരവല്ലി മലനിരകളിലെ ഖനനം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇതിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്നും രാജസ്ഥാൻ കോൺഗ്രസ്.
ആരവല്ലിയെ സംരക്ഷിക്കാൻ ഹരിത ഇടനാഴി സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് ബിജെപി. ഇപ്പോൾ പരിസ്ഥിതിലോലപ്രദേശമായ ഇവിടെ വൻതോതിൽ ഖനനം അനുവദിക്കുന്നതിനായി നിരവധി കന്പനികളിൽ നിന്നും ഇവർ പണം കൈപ്പറ്റിയിട്ടുണ്ട്.
ആരവല്ലി കുന്നിനും മലനിരകൾക്കും സുപ്രീം കോടതി നൽകിയ പുതിയ നിർവചനപ്രകാരം കൂടുതൽ ഖനനത്തിനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. വനപ്രദേശത്തിന്റെ 0.91 ശതമാനത്തിൽ മാത്രമേ ഖനനം നടക്കൂ എന്നാണ് സർക്കാരിന്റെ വാദം.
എന്നാൽ, യഥാർഥത്തിൽ 68,000 ഏക്കർ ഖനന വകുപ്പിന് കൈമാറാനുള്ള ഒരുക്കത്തിലാണെന്നും രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്ര, പ്രതിപക്ഷ നേതാവ് ടീക്കാ റാം ജൂളി എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹി മുതൽ രാജസ്ഥാൻ വരെ 700 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകൾ രാജസ്ഥാന്റെ ഹരിത ശ്വാസകോശമെന്നാണ് അറിയപ്പെടുന്നത്.
National
ജോധ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ മരുമക്കൾക്കും പ്രായപൂർത്തിയായ പെൺകുട്ടികൾക്കും കാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഗ്രാമ പഞ്ചായത്ത്. 15 ഗ്രാമങ്ങളിലായി ജനുവരി 26 മുതലാണ് ഈ വിലക്ക് ബാധകമാകുക.
അയൽവാസികളുടെ വീട്ടിലേക്കോ പൊതുപരിപാടിയിലേക്കോ ഫോൺ കൊണ്ടു പോകുന്നതിനും വിലക്കുണ്ട്. സ്മാർട്ട് ഫോണുകൾക്ക് പകരം സ്വിച്ച് ഫോണുകൾ ഉപയോഗിക്കാൻ മാത്രമേ ഇവർക്ക് അനുവാദമുള്ളൂ.
ഗാസിപൂർ ഗ്രാമത്തിൽ ചൗധരി കമ്മ്യൂണിറ്റി വിഭാഗത്തിന്റെയും 14 ഉപവിഭാഗങ്ങളുടെയും പ്രസിഡന്റായ സുജ്നാറാം ചൗധരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് ഈ തീരുമാനം.
സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്ക് പഠനത്തിന് മൊബൈൽ ഫോൺ ആവശ്യമുള്ളതിനാൽ വീട്ടിൽ മാത്രമേ അവ ഉപയോഗിക്കാൻ അനുവാദമുള്ളൂ. വിവാഹങ്ങൾ, സാമൂഹിക പൊതു പരിപാടികൾ, അയൽവാസിയുടെ വീട്ടിലേക്ക് പോലും മൊബൈൽ ഫോൺ കൊണ്ടുപോകാൻ അവർക്ക് അനുവാദമില്ലെന്ന് ചൗധരി വിശദീകരിച്ചു.
അതേസമയം, തീരുമാനത്തിൽ വിമർശനത്തിന്റെ ആവശ്യമില്ലെന്നാണ് സുജ്നാറാം ചൗധരി പറയുന്നത്. വീട്ടിലുള്ള സ്ത്രീകളുടെ ഫോണുകളിൽ നോക്കുന്നത് കുട്ടികളുടെ കണ്ണുകളെ പ്രശ്നത്തിലാക്കുന്നുണ്ടെന്നും ചിലർ കുട്ടികളുടെ ശ്രദ്ധതിരിക്കുന്നതിനായി ഫോൺ ബോധപൂർവ്വം നൽകുന്നുണ്ടെന്നും ചൗധരി പറഞ്ഞു.
നിരോധനം നടപ്പായാൽ സ്ത്രീകൾക്ക് അവരുടെ കാര്യങ്ങളിലും ദൈംനംദിന പ്രവർത്തനങ്ങളിലും ശ്രദ്ധ ചെലുത്താനാകുമെന്നും ചൗധരി വ്യക്തമാക്കി.
National
ജയ്പുർ: രാജസ്ഥാനിൽ പള്ളിയിൽ കയറി ആർഎസ്എസ്-ബജ്രംഗ്ദൾ വിശുദ്ധ കുർബാനയർപ്പണം തടസപ്പെടുത്തി. ദുംഗാർപുർ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തിലുള്ള സെന്റ് ജോസഫ്സ് പള്ളിയിൽ ഞായറാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പള്ളിക്കുള്ളിലേക്ക് ഇരച്ചുകയറിയ സംഘം വിശ്വാസികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശുദ്ധ കുർബാനയർപ്പണം നിർത്തണമെന്ന് ആക്രോശിക്കുകയും ചെയ്തു.
വിശുദ്ധ കുർബാനമധ്യേ വചനപ്രഘോഷണം നടത്തവെ ആദ്യം മൂന്നു പോലീസുകാരും പിന്നാലെ ആർഎസ്എസ്-ബജ്രംഗ്ദൾ സംഘവും പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ഇടവക വികാരി ഫാ. രാജേഷ് സാറെൽ പറഞ്ഞു. പള്ളിക്കുള്ളിൽ പ്രവേശിക്കുന്നത് ഏതാനും വിശ്വാസികൾ തടഞ്ഞെങ്കിലും അവരെ തള്ളിയിട്ട് സംഘം പള്ളിക്കുള്ളിൽ പ്രവേശിച്ച് അൾത്താരയിലേക്കു കയറി സുവിശേഷപ്രസംഗം തടസപ്പെടുത്തി.
ആദിവാസികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് സംഘം തന്നെ ചോദ്യം ചെയ്തെന്നും വികാരി പറഞ്ഞു. ആരോപണം നിഷേധിച്ചെങ്കിലും ചോദ്യംചെയ്യൽ ഏറെനേരം തുടർന്നെന്നും അധിക്ഷേപിച്ചെന്നും വിശുദ്ധ കുർബാനയർപ്പണം ഇനി അനുവദിക്കില്ലെന്നു സംഘം ഭീഷണിപ്പെടുത്തിയതായും ഫാ. രാജേഷ് കൂട്ടിച്ചേർത്തു.
തങ്ങളെല്ലാം ഇടവകാംഗങ്ങളാണെന്നും ആരുടെയും നിർബന്ധപ്രകാരമല്ല പള്ളിയിലെത്തിയതെന്നും വിശ്വാസികൾ ഒന്നടങ്കം അക്രമിസംഘത്തോടു പറഞ്ഞെങ്കിലും കേൾക്കാൻ അവർ കൂട്ടാക്കിയില്ല. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയതോടെ സംഘം പിരിഞ്ഞുപോയി.
National
ജയ്പുർ: രാജസ്ഥാനിൽ ഏഴ് വയസുകാരനെ പുലി കൊന്നു. സവായ് മധോപുരിലെ രന്തംബോറിലെ ആറ്റില ബാലാജി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വിക്രം ബഞ്ചാര ആണ് കൊല്ലപ്പെട്ടത്.
പിതാവിനൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിതാവിന്റെ നിലവിളി കേട്ടെത്തിയ ഗ്രാമവാസികൾ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 25-30 കുടുംബങ്ങൾ താമസിക്കുന്ന ബഞ്ചാര സെറ്റിൽമെന്റിന് സമീപമാണ് സംഭവം നടന്നത്.
"സംഭവം ദാരുണമാണ്. കുടുംബത്തിന് സർക്കാരിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ലഭിക്കും. ആക്രമണം നടത്തിയത് പുള്ളിപ്പുലിയാണെന്ന് വ്യക്തമാണ്. ക്ഷേത്രത്തിനടുത്തുള്ള ഹാൻഡ് പമ്പിന് സമീപത്തു നിന്നാണ് കുട്ടിയെ കൊണ്ടുപോയത്'.- ഡിഎഫ്ഒ മാനസ് സിംഗ് പറഞ്ഞു.
National
ന്യൂഡൽഹി: രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമത്തിലെ ഏതാനും വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനു സുപ്രീംകോടതി നോട്ടീസ് അയച്ചു.
കോടതിയുടെ പരിഗണനയിലുള്ള സമാനസ്വഭാവത്തിലുള്ള ഹർജികൾക്കൊപ്പം ഇതു പരിഗണിക്കാനും ജസ്റ്റീസ് ദീപാങ്കർ ദത്തയും ജസ്റ്റീസ് എ.ജി. മസിഹും അടങ്ങുന്ന ബഞ്ച് തീരുമാനിച്ചു.
ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തർപ്രദേശ് നിയമസഭകൾ പാസാക്കിയതും സമാനസ്വഭാവമുള്ളവയുമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചതിനെത്തുടർന്നാണിത്.
രാജസ്ഥാനിലെ നിയമത്തിന്റെ ഒട്ടുമിക്ക വ്യവസ്ഥകളും സര്ക്കാരിന്റെ അധികാരപരിധിക്കു പുറത്തുള്ളതും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹർജിയിൽ സിബിസിഐ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധ മതപരിവര്ത്തന കേസ് രജിസ്റ്റര് ചെയ്താല് കുറ്റാരോപിതരുടെ വീടുകളുംമറ്റും കണ്ടുകെട്ടുന്നതിനും പൊളിക്കുന്നതിനും വ്യവസ്ഥയുണ്ടെന്നും ഹർജിയിൽ പറയുന്നു. കുറ്റം തെളിയും മുന്പേ ഇത്തരം നടപടികള് സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
Kerala
കണ്ണൂർ: രാജസ്ഥാനിൽ ജീവനൊടുക്കിയ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിച്ചു. കഴിഞ്ഞ ദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
കാവിന്മൂല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) നവംബർ 28ന് രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്ന പൂജ കോളജ് ഹോസ്റ്റലിലാണ് ജീവനൊടുക്കിയത്. മരണകാരണം അറിവായിട്ടില്ല.
മാതാവ്: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അഞ്ചരക്കണ്ടി) പിതാവ്: വസന്തൻ (ഓട്ടോ ഡ്രൈവർ, കൊല്ലൻചിറ). ദമ്പതികളുടെ ഏക മകളാണ് പൂജ.