x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി; നാ​ല് സൈ​നി​ക​ർ​ക്കെ​തി​രെ കേ​സെ​ടെു​ത്തു

വെബ് ഡെസ്‌ക്
Published: September 29, 2026 10:03 AM IST | Updated: September 29, 2026 10:26 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ‍​ർ. ‌ട്രെ​യി​നി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ നാ​ല് സൈ​നി​ക​ർ​ക്കെ​തി​രെ കേ​സെ​ടെു​ത്തു. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ൻ,പ്ര​തീ​ഷ് കു​മാ​ർ,തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി​ഷ്ണു, മു​ക്കം സ്വ​ദേ​ശി ബോ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം . നാ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യോ​ട് അ​തേ ബോ​ഗി​യി​ൽ യാ​ത്ര ചെ​യ്ത സൈ​നി​ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. മ​ദ്യ​പി​ച്ച് പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

പെ​ണ്ട​കു​ട്ടി ആ​ദ്യം ടി​ടി​യോ​ട് പ​രാ​തി പ​റ​ഞ്ഞു. പി​ന്നീ​ട് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ റെ​യി​ൽ​വേ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. സൈ​നി​ക​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.​ടെ​റി​ട്ടോ​റി​യി​ൽ ആ‍​ർ​മി​യി​ൽ ഉ​ൾ​പ്പ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​നി​ക​ർ അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു.

 

Tags : Complaint harassing young woman train Case registered against soldiers

Recent News

Corehub Up