പ്രതീകാത്മക ചിത്രം
കൊല്ലം: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വനിതാ പഞ്ചായത്തംഗത്തിന്‍റെ സ്കൂട്ടർ അർധരാത്രിയിൽ അജ്ഞാത സംഘം കത്തിച്ചു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രതിനിധിയുമായ വിദ്യ സന്തോഷിന്‍റെ ഇരുചക്ര വാഹനമാണ് സാമൂഹികവിരുദ്ധർ അഗ്നിക്കിരയാക്കിയത്. മാലൂരിലെ ഇവരുടെ വീട്ടുപറമ്പിലാണ് സംഭവം നടന്നത്.
വാഹനത്തിന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരും അയൽവാസികളും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോ അതോ വ്യക്തിപരമായ കാരണങ്ങളാണോ എന്ന് നിലവിൽ വ്യക്തമല്ല.
സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് സംഘവും പൊലിസും സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അക്രമികളെ കണ്ടെത്താനുള്ള പൊലിസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്.
Tags : Scooter Gutted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash