പൂജാ ബംപർ
തിരുവനന്തപുരം: ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച ആരംഭിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു.
JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായി പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് വില്പന നടത്തുക. വില്പനയുടെ പുരോഗതിയനുസരിച്ച് വിവിധ ഘട്ടങ്ങളിലാണ് ടിക്കറ്റുകൾ അച്ചടിക്കുക. 300 രൂപയാണു ടിക്കറ്റ് വില.
രണ്ടാം സമ്മാനം 50 ലക്ഷം 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേർക്കും നാലാംസമ്മാനം മൂന്ന് ലക്ഷം അഞ്ച് പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം 10 പേർക്കും, സമാശ്വാസ സമ്മാനം 4 പേർക്ക് ഒരു ലക്ഷം വീതവും കൂടാതെ 5000 (8100 പേർക്ക് ), 1000 (64,800 പേർക്ക് ), 500 (1,29,600 പേർക്ക്) 300 (1, 40, 400 പേർക്ക്) രൂപയും ഉൾപ്പെടെ 39, 11,20,000 രൂപ സമ്മാനമായി ലഭ്യമാകുന്നതാണ് സമ്മാന ഘടന .
നറുക്കെടുപ്പ് നവംബർ 28ന് ഉച്ചകഴിഞ്ഞു രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും.
Tags : Sale PoojaBumper Lottery Tickets Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash