x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2031ൽ ​കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്ന് ബി​ജെ​പി​ക്ക് എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​വും; കോ​ൺ​ഗ്ര​സ് ത​ക​ർ​ച്ച​യു​ടെ പാ​ത​യി​ൽ: പി.​സി. ജോ​ർ​ജ്

വെബ് ഡെസ്ക്
Published: November 13, 2026 11:16 PM IST | Updated: November 13, 2026 11:18 PM IST

പി.സി. ജോർജ് ബി​ജെ​പി​യു​ടെ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

കോ​ട്ട​യം: 2031ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്ന് ബി​ജെ​പി​ക്ക് എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​വു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് പി.​സി. ജോ​ർ​ജ്. ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക​ർ അ​തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത ത​വ​ണ ല​ക്ഷ്യം പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്നും പി.​സി. ജോ​ർ​ജ് അ​വ​കാ​ശ​പ്പെ​ട്ടു.

ബി​ജെ​പി​ക്കാ​ർ ജ​ന​സേ​വ​ക​രാ​യെ​ന്നും അ​തു​കൊ​ണ്ടാ​ണ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ വീ​ണ്ടും ജ​യി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ക്ഷെ, കോ​ൺ​ഗ്ര​സു​കാ​ർ യ​ജ​മാ​ന​ൻ​മാ​രെ പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​വ​രെ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ത​ള്ള​ക്ക​ള​യു​ന്ന​തെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ച്ച​യി​ലേ​യ്ക്ക് ന​യി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത ത​വ​ണ കൂ​ടി രാ​ഹു​ൽ പ്ര​തി​പ​ക്ഷ നേ​താ​വു​ക​യാ​ണെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​കു​മെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ പു​രോ​ഗ​തി​യി​ലേ​യ്ക്ക് ന​യി​ക്കു​ക​യാ​ണെ​ന്നും, ഇ​യി​യൊ​രി​ക്ക​ലും ഭാ​ര​തീ​യ​രെ അ​ടി​മ​ക​ളാ​ക്കാ​ൻ ആ​ർ​ക്കും പ​റ്റി​ല്ലെ​ന്നും ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സി​ന് വേ​ണ്ടി മ​ത്സ​രി​ക്കാ​ൻ ആ​ളു​ക​ളി​ല്ലെ​ന്നും ജോ​ർ​ജ് പ​രി​ഹ​സി​ച്ചു. ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും ബി​ജെ​പി​ക്കാ​ർ അ​ഹ​ങ്ക​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും എ​ന്നും ജ​ന​വേ​ക​രാ​യി തു​ട​ര​ണെ​മ​ന്നും ജോ​ർ​ജ് ഓ​ർ​മ്മി​പ്പി​ച്ചു.

കോ​ട്ട​യ​ത്ത് ന​ട​ന്ന ബി​ജെ​പി​യു​ടെ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജോ​ർ​ജ്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ എം​എ​ൽ​എ, , കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, മു​ൻ കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ എ​സ്. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ദ​യാ​ത്ര.

 

Tags : BJP Kottayam District mlas 2031 PC George Congress Rahul Gandhi

Recent News

Corehub Up